category_id | News |
Priority | 0 |
Sub Category | Not set |
status | Unpublished |
Place | Not set |
Mirror Day | Not set |
Heading | ആത്മഹത്യ ചെയ്യുവാന്‍ ക്രിസ്തുമസ് രാത്രിയില്‍ ഹോട്ടലില്‍ മുറിയെടുത്ത ജൂതമത വിശ്വാസിയായ ഒസോവിറ്റിനെ ബൈബിള്‍ വചനം സുവിശേഷകനാക്കി മാറ്റിയെടുത്തു |
Content | വാഷിംഗ്ടണ്‍: ആത്മഹത്യ ചെയ്യുവാന്‍ വേണ്ടി ഹോട്ടലില്‍ മുറിയെടുത്തപ്പോള്‍ ജൂതമത വിശ്വാസിയായ ഇലിയോട്ടോ ഒസോവിറ്റ് ഒരിക്കലും താന്‍ ക്രിസ്തുവിലേക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ ആകര്‍ഷിക്കപ്പെടുവാന്‍ പോകുകയാണെന്ന് കരുതിയിരിക്കില്ല. അത്രയ്ക്കും ജീവിത പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന, പാപത്തിന്റെ വഴികളിലൂടെ മാത്രം സഞ്ചരിച്ച ഒരു വ്യക്തിയായിരുന്നു ഒസോവിറ്റോ. തന്റെ പല സ്വഭാവ വൈകൃതങ്ങളിലും സഹികെട്ട ഭാര്യ, തന്നെ വീടിനു പുറത്താക്കിയ 1996-ലെ ക്രിസ്തുമസ് ദിനത്തിലാണ് ആത്മഹത്യ ചെയ്യാം എന്ന ചിന്ത ഒസോവിറ്റിന്റെ മനസിലേക്ക് കടന്നു വന്നത്.
ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും കൈവിട്ട ഒസോവിറ്റ്, ഒരു ഹോട്ടലില്‍ മുറിയെടുത്തു. ക്രിസ്തുമസ് ആഘോഷത്തില്‍ എല്ലാവരും മുഴുകുന്ന സമയം സ്വയം വെടിവച്ചു മരിക്കാം എന്നതായിരുന്നു ഒസോവിറ്റിന്റെ തീരുമാനം. ഹോട്ടല്‍ മുറിയില്‍ ഗിദയോന്‍സ് ഇന്റര്‍നാഷണല്‍ എന്ന സംഘടന ദൈവവചനം പ്രചരിപ്പിക്കുന്നതിനായി വച്ചിരുന്ന ബൈബിള്‍ യാദൃശ്ചികമായി ഒസോവിറ്റ് തുറന്നു നോക്കി. വിശുദ്ധ യോഹന്നാന്‍ എഴുതിയ സുവിശേഷത്തിന്റെ 14-ാം അധ്യായത്തിലെ 27-ാം വാക്യമാണ് അദ്ദേഹം കണ്ടത്.
"ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ". ഈ തിരുവചനങ്ങള്‍ വായിച്ച ഒസോവിറ്റിന്റെ മനസിലേക്ക് സ്വര്‍ഗീയ സമാധാനം ഒഴുകിയെത്തി. ഒരു ടൂറിസ്റ്റ് കമ്പനിയില്‍ ഗൈഡായി ജോലി നോക്കിയിരുന്ന ഒസോവിറ്റ്, കമ്പനി പ്രേരിപ്പിച്ചതു പ്രകാരം പല പാപകരമായ ഇടപാടുകളിലും ചെന്നുപെട്ടിരുന്നു. ദൈവത്തിന്റെ സമാധാനം ക്രിസ്തുവിലൂടെ തന്നിലേക്ക് ഒഴുകി എത്തുന്നതായി മനസിലാക്കിയ ഒസോവിറ്റ്, പാപകരമായ എല്ലാ സാഹചര്യങ്ങളോടും വിട പറഞ്ഞു.
ക്രിസ്തുവിനെ തന്റെ രക്ഷിതാവും, കര്‍ത്താവുമായി സ്വീകരിച്ച ഒസോവിറ്റ് ഫ്രൂട്ട്‌ലാന്റ് ബൈബിള്‍ കോളജില്‍ ചേര്‍ന്ന് സുവിശേഷകനാകുവാന്‍ പ്രത്യേകമായി വചനം പഠിച്ചു. പിണക്കത്തിലായിരുന്ന ഭാര്യയോട് തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് രമ്യതപ്പെട്ടു. ഒസോവിറ്റ് തന്റെ മക്കളോടൊപ്പം സുവിശേഷ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി. നോര്‍ത്തേണ്‍ കാലിഫോര്‍ണിയായില്‍ സുവിശേഷവുമായി കടന്നു ചെന്ന ഇവര്‍ അനേകരുടെ മാനസാന്തരത്തിന് കാരണമായി. വിവിധ രാജ്യങ്ങളില്‍ സുവിശേഷം പ്രസംഗിക്കുകയും അനേകരെ രക്ഷയുടെ മാര്‍ഗത്തിലേക്ക് ചേര്‍ക്കുവാനും ഒസോവിറ്റിനായി. ഒരു ക്രിസ്തുമസ് രാത്രിയില്‍ തന്റെ മനസിലേക്ക് കടന്നു വന്ന ദൈവപുത്രന്റെ സമാധാനം ലോകത്തിലേക്ക് പകര്‍ന്നു നല്‍കുവാന്‍ എല്ലാകാലത്തും ഒസോവിറ്റ് ശ്രമിച്ചു.
|
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-12-26 00:00:00 |
Keywords | Suicidal,Jewish,man,found,the,Messiah,Christmas,Eve,while,reading,bible |
Created Date | 2016-12-26 10:43:30 |