category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാന്നാനം ദേവാലയത്തിൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുനാളിന് ആരംഭം
Contentകോട്ടയം: തീർത്ഥാടന കേന്ദ്രമായ മാന്നാനം ആശ്രമ ദേവാലയത്തിൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുനാളിന് തുടക്കമായി. ഇന്ന്‍ രാവിലെ 6.50ന് വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളിയിൽനിന്നുമുള്ള തീർഥാടനത്തിനു സ്വീകരണം നല്‍കി. ഏഴിന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കൊടിയേറ്റി വിശുദ്ധ കുർബാനയ്ക്കു നേതൃത്വം നല്‍കി. ഇന്ന്‍ വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, നൊവേന. 27നു രാവിലെ ആറിനു വിശുദ്ധ കുർബാന, പ്രസംഗം, നൊവേന. 11ന് വിശുദ്ധ കുർബാന ബിഷപ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴി. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന നൊവേന.–ഫാ. സേവ്യർ ജെ. പുത്തൻകളം. 28ന് രാവിലെ ആറിനു വിശുദ്ധ കുർബാന. 11ന് സിഎംഐ കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവൻഷ്യൽ റവ.ഡോ.ജോർജ് ഇടയാടിയിൽ വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന നൊവേന. 29ന് രാവിലെ ആറിനു വിശുദ്ധ കുർബാന. 11ന് ബിഷപ് മാർ ജോർജ് രാജേന്ദ്രൻ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, നൊവേന. 30ന് രാവിലെ ആറിനു വിശുദ്ധ കുർബാന. 10.30ന് കുടമാളൂർ ഫൊറോനയുടെ തീർഥാടനത്തിന് സ്വീകരണം. 11ന് ബിഷപ് മാർ ആന്റണി കരിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന.നൊവേന. 31ന് രാവിലെ ആറിനും 7.30നും ഒമ്പതിനും 11നും വിശുദ്ധ കുർബാന, പ്രസംഗം, നൊവേന. വൈകുന്നേരം 4.30ന് മലങ്കര ക്രമത്തിൽ യൂഹാനോൻ മാർ ക്രിസോസ്റ്റം വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. ജനുവരി ഒന്നിന് രാവിലെ 5.15നും 6.30നും എട്ടിനും 4.30നു വിശുദ്ധ കുർബാന, പ്രസംഗം. 9.30ന് കെസിസിഎ, മാന്നാനം സൺഡേ സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ ചാവറ പ്രഘോഷണ റാലി. 11ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. 2.30ന് ചാവറ കുടുംബ സംഗമം, വിശുദ്ധ കുർബാന, നൊവേന, തിരുശേഷിപ്പ് വണക്കം. 4.30ന് വിശുദ്ധ കുർബാന, പ്രസംഗം, നൊവേന. ആറിനു വചന ശുശ്രൂഷ. ജനുവരി രണ്ടിനു രാവിലെ ആറിന് വിശുദ്ധ കുർബാന, പ്രസംഗം, നൊവേന. 11ന് ബിഷപ് മാർ ജോസ് പുളിക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. നാലിനു മാന്നാനം സെന്റ് ജോസഫ്സ് ഇടവകയുടെ ചാവറ തീർഥാടനത്തിനു സ്വീകരണം. 4.30ന് വിശുദ്ധ കുർബാന, പ്രസംഗം. 5.30ന് ജപമാല പ്രദക്ഷിണം. തിരുനാൾ ദിനമായ ജനുവരി മൂന്നിനു രാവിലെ ആറിനു വിശുദ്ധ കുർബാന, പ്രസംഗം. ഫാ. സിറിയക് കോട്ടയിൽ. 10.30ന് കൈനകരി ചാവറഭവനിൽ നിന്നുള്ള തീർഥാടനത്തിനു സ്വീകരണം. 11ന് സിഎംഐ സഭയിലെ 52 നവവൈദികരുടെ നേതൃത്വത്തിൽ സമൂഹബലി. സിഎംഐ പ്രിയോർ ജനറാൾ ഫാ. പോൾ ആച്ചാണ്ടി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പിടിയരി ഊണ്. വൈകുന്നേരം 4.30ന് മാർ ജോസഫ് കൊല്ലംപറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. ഫാ.ബേബി മങ്ങാട്ട്താഴത്ത്, ഫാ.സജി പാറക്കടവിൽ എന്നിവർ സഹകാർമികരായിരിക്കും. 5.30ന് പ്രദക്ഷിണം, പ്രസംഗം ഫാ. ഫീലിപ്പോസ് തുണ്ടുവാലിച്ചിറ. തുടർന്ന് തിരുശേഷിപ്പ് വണക്കം. നാലിനു രാവിലെ 6നും ഏഴിനും ദിവ്യബലി. 11നു തീർഥാടനം, ആഘോഷമായ ദിവ്യബലി. ഫാ. തോമസ് പുതുശേരി നേതൃത്വം നല്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-12-26 00:00:00
Keywords
Created Date2016-12-26 11:36:31