Content | “കര്‍ത്താവിനെപ്പോലെ പരിശുദ്ധനായി മറ്റാരുമില്ല, കര്‍ത്താവല്ലാതെ മറ്റാരുമില്ല; നമ്മുടെ ദൈവത്തേപ്പോലെ സുസ്ഥിരമായ ഒരു ആശ്രയമില്ല” (1 സാമുവല്‍ 2:2).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 20}#
നിത്യജീവനും, നിത്യശാന്തിയും പ്രാപ്യമാക്കുന്ന സ്വര്‍ഗ്ഗീയ പരിഹാരമാണ് ശുദ്ധീകരണസ്ഥലത്തെ ശുദ്ധീകരണം. അതുവഴി സ്വര്‍ഗ്ഗീയ മഹത്വത്തില്‍ നമ്മള്‍ എന്നെന്നേക്കുമായി ആനന്ദത്തിലാകുന്നു. ശുദ്ധീകരണാത്മാക്കളുടെ ശുദ്ധീകരണം പ്രാര്‍ത്ഥനകള്‍ വഴിയും ദൈവീക ഗുണങ്ങളാലും വിശുദ്ധീകരിക്കപ്പെടുന്നു.
"ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ദൈവീക ഗുണങ്ങളാല്‍ ശുദ്ധീകരിക്കപ്പെടുന്നു. ദൈവത്തിന്റെ നീതിയാണ് നമ്മുടെ തിളങ്ങുന്ന ഉടയാടകള്‍; ദൈവത്തിന്റെ അനന്തമായ വിശുദ്ധിയാണ് നമ്മുടെ അസ്ഥിത്വത്തിന്റെ ശ്വാസം; ദൈവത്തിന്റെ അവര്‍ണ്ണനീയമായ ആനന്ദമാണ് നമ്മുടെ അവാച്യമായ ആനന്ദം; ദൈവത്തിന്റെ ആഴമാണ് നമ്മുടെ ഏകാന്തത".
"നമ്മുടെ തമ്പുരാനായ ദൈവത്തിന്റെ അസ്ഥിത്വമാണ് നമ്മുടെ സമ്പത്ത്. ദൈവത്തിന്റെ മനോഹാരിതയാണ് നമ്മുടെ ദര്‍ശനത്തിന്റെ ആശ്രയം; പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവാകുന്ന ത്രിത്വമാണ് നമ്മുടെ നിത്യ ജീവന്റെ പ്രകടനത്തിന്റേയും, ആശയവിനിമയത്തിന്റേയും ഉറവിടം; ത്രിത്വൈക ദൈവത്തിന്റെ ഐക്യമാണ് നമ്മുടെ നിസ്വാര്‍ത്ഥമായ ആനന്ദം."
(വിശുദ്ധ ഓസ്റ്റിന്റെ മദര്‍ മേരി, ഹെല്‍പ്പേഴ്സ് ഓഫ് ദി ഹോളി സോള്‍സ്, ഗ്രന്ഥരചയിതാവ്).
#{blue->n->n->വിചിന്തനം:}#
ശുദ്ധീകരണാത്മാക്കള്‍ക്ക് വേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയിലേക്ക് ഇടതടവില്ലാതെ ഉയര്‍ത്തേണ്ടിയിരിക്കുന്നു. ശുദ്ധീകരണാത്മാക്കളുടെ മോചനത്തിന് കുരിശിന്റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|