Content | ''ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളില്‍വച്ചുസൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോള്‍, എന്റെ രൂപം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല" (സങ്കീര്‍ത്തനങ്ങള്‍ 139:15).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 18}#
ഓരോ വ്യക്തിയേയും ദൈവസൃഷ്ടിയെന്ന നിലക്ക് ക്രിസ്തുവിന്റെ സഹോദരനായോ സഹോദരിയായോ, എല്ലാ മനുഷ്യരും വിലമതിക്കണം. മനുഷ്യജീവന്‍ ഭീഷണി നേരിടുന്ന ഓരോ നിമിഷവും നാം ഉണര്‍ന്നെഴുന്നേല്‍ക്കണം. ജനിക്കാന്‍ പോകുന്ന ജീവനെ നശിപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് നാം പ്രഖ്യാപിക്കണം. കുഞ്ഞിനെ ഒരു ഭാരമായി ചിത്രീകരിക്കുമ്പോഴോ, അതിനെ, ഒരു വൈകാരിക ആവശ്യം നിറവേറ്റാനുള്ള ഉപാധിയായി കാണുമ്പോഴോ, നാം ഒരു കാര്യം ചിന്തിക്കണം. ദൈവത്തിന്റെ ദാനമാണ് കുഞ്ഞുങ്ങള്‍.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, വാഷിംഗ്ടണ്‍, 7.10.79).
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }} |