category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമദ്യത്തിനെതിരെയുള്ള സുപ്രീം കോടതി ഉത്തരവ് സ്വാഗതാര്‍ഹം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Contentകൊച്ചി: പാതയോരങ്ങളിലെ മദ്യവില്പനശാലകള്‍ക്കെതിരെ നിലപാടെടുത്ത സുപ്രീംകോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. ഇതിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാരുകളും പൊതുസമൂഹവും മദ്യത്തിനും ലഹരിവസ്തുക്കള്‍ക്കുമെതിരെ പുതിയ ഉണര്‍വോടെ രംഗത്തുവരണം. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്ന ഏതൊരു തീരുമാനത്തെയും എക്കാലവും സഭ പിന്തുണയ്ക്കുമെന്നും കൊച്ചിയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി കര്‍ദിനാള്‍ പറഞ്ഞു. രാജ്യത്തെ സാമ്പത്തികസ്ഥിതിയിലെ മാറ്റങ്ങള്‍ ദുര്‍ച്ചെലവുകള്‍ കുറയ്ക്കാന്‍ ഇടയാക്കിയിട്ടുണ്ടെങ്കില്‍ അതു സന്തോഷകരമാണ്. നിയമം മൂലം ദുര്‍വ്യയം കുറയ്ക്കുന്നതു ശാശ്വതമല്ലെങ്കിലും ജീവിതച്ചെലവുകള്‍ നിയന്ത്രിക്കണമെന്ന ബോധ്യം സമൂഹത്തിനു നല്‍കാനുള്ള ശ്രമങ്ങള്‍ ഉചിതമാണ്. സാമ്പത്തികരംഗത്തെ മാറ്റങ്ങളെ അനുകൂലിക്കുന്നവരുടെയും എതിര്‍ക്കുന്നവരുടെയും വാദങ്ങള്‍ ഗൗരവമായി പഠനവിധേയമാക്കണം. നോട്ട് ക്ഷാമം മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കേണ്ടതായിരുന്നു. ആവശ്യത്തിനു പണം ബാങ്കുകളില്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കേണ്ടിയിരുന്നു. മാധ്യമങ്ങള്‍ സമൂഹത്തിനു നല്‍കുന്ന സേവനം മഹത്തരമാണ്. സാംസ്‌കാരിക പുരോഗതിയില്‍ മാധ്യമങ്ങളുടെ പങ്ക് പ്രധാനമാണെന്നിരിക്കെ, വിവേകത്തോടെയുള്ള ഇടപെടലുകളാണു സമൂഹം അവയില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്നും മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-12-17 00:00:00
Keywords
Created Date2016-12-17 10:46:19