category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകരുണയുടെ സാക്ഷ്യവുമായി തോട്ടയ്ക്കാട് സെന്റ് ജോർജ് ഇടവക: ഭവനരഹിതര്‍ക്കായി പണിത 20 വീടുകള്‍ കൈമാറി
Contentപുതുപ്പള്ളി: തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്കാ പള്ളിയുടെ നേതൃത്വത്തിൽ ഭവന രഹിതർക്കായി നടപ്പാക്കിയ കിടപ്പാടദാന പദ്ധതിയുടെ ഉദ്ഘാടനവും 20 സ്നേഹവീടുകളുടെ താക്കോൽദാനവും സ്നേഹവീട് നഗറിൽ നടന്നു. സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്നേഹവീടുകൾ നിർമിച്ചതിലൂടെ ഭൂമിയിൽത്തന്നെ തോട്ടയ്ക്കാട് ഇടവക സമൂഹം ദൈവരാജ്യം കെട്ടിപ്പടുത്തിരിക്കുകയാണെന്നു മാർ ക്ലീമിസ് ബാവ പറഞ്ഞു. അൾത്താരയിൽ അർപ്പിക്കുന്ന ബലിയർപ്പണത്തിനു തുല്യമായ സുവിശേഷ ജോലിയാണു സ്നേഹവീടുകളുടെ നിർമാണം. വിശക്കുന്നവനായിരുന്നപ്പോഴും പരദേശിയായിരുന്നപ്പോഴും നഗ്നനായിരുന്നപ്പോഴും എന്നെ കണ്ടുവോ എന്നു ചോദിച്ച യേശുവിനുള്ള ഉത്തരമാണ് ഈ സുവിശേഷ പ്രക്രിയയെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷതവഹിച്ചു. കുടിൽരഹിത അതിരൂപതയാകാനുള്ള ചങ്ങനാശേരി അതിരൂപതയുടെ പ്രയാണത്തിനുള്ള വലിയ പ്രചോദനവും മാതൃകയുമാണു സ്നേഹവീടുകളെന്നു മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ വീടുകളുടെ ആധാര സമർപ്പണവും അനുഗ്രഹ പ്രഭാഷണം നടത്തി. മുഖ്യപ്രഭാഷണം നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 20 സ്നേഹവീടുകളുടെയും പുതുക്കിപ്പണിത 55 ഭവനങ്ങളുടെയും താക്കോൽദാനവും നിർവഹിച്ചു. സ്നേഹവീടുകളുടെ നിർമാണം കാരുണ്യ പ്രവൃത്തികൾക്കു വലിയ മാതൃകയും പ്രചോദനവുമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-12-12 00:00:00
Keywords
Created Date2016-12-12 13:56:34