Content | "അവന്റെ പടിവാതില്‍ക്കല്‍ ലാസര്‍ എന്നൊരു ദരിദ്രന്‍ കിടന്നിരുന്നു. അവന്റെ ശരീരം വ്രണങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു" (ലൂക്കാ 16:20).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 13}#
ധനവാനും ദരിദ്രനും ഇരുവരും മരിച്ച്, അവരുടെ പ്രവര്‍ത്തികള്‍ക്കനുസരിച്ച് വിധിക്കപ്പെട്ടു. ലാസറിന് സ്വര്‍ഗ്ഗംലഭിച്ചപ്പോള്‍, ധനവാന്‍ പീഡിപ്പിക്കപ്പെട്ടു. ധനം ഉണ്ടായിരുന്നതു കൊണ്ടോ, ധാരാളം ഭൗതികസമ്പത്തുകള്‍ ഉണ്ടായിരുന്നതുകൊണ്ടോ, ചുമന്ന പട്ടും മൃദുലവസ്ത്രങ്ങളും ധരിച്ചതുകൊണ്ടോ, സുഭിക്ഷമായി ഭക്ഷിച്ചാനന്ദിച്ചതുകൊണ്ടോ ആണോ ധനവാന്‍ ശിക്ഷാര്‍ഹനായത്? ഞാന്‍ പറയും, ഈ കാരണങ്ങള്‍ ഒന്നുമല്ല. അപരനെ ശ്രദ്ധിക്കാത്തതു കൊണ്ടാണ് ധനവാന്‍ ശിക്ഷിക്കപ്പെട്ടത്.
ധനവാന്റേയും ലാസറിന്റേയും ഉപമ എക്കാലവും നമ്മുടെ ഓര്‍മ്മയില്‍ സൂക്ഷിക്കണം; നമ്മുടെ മനസാക്ഷി രൂപീകരിക്കുന്നതില്‍ അത് ഉണ്ടായിരിക്കണം. നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള തുറന്ന മനോഭാവമാണ് ക്രിസ്തു ഇതിലൂടെ ആവശ്യപ്പെടുന്നത്. ധനവും സ്വാധീനവും ഉള്ളവര്‍ ദരിദ്രരും പുരോഗതി പ്രാപിക്കാത്തവരും ബലഹീനരോടും തുറന്ന മനസ്ഥിതി കാണിക്കേണ്ടിയിരിക്കുന്നു. ദരിദ്രരോട് നിരാലംബരോടുമുള്ള തുറന്ന മനസ്ഥിതിയാണ് ക്രിസ്തു ആവശ്യപ്പെടുന്നത്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ന്യൂയോര്‍ക്ക്, 2.10.79)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script |