category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingരാഷ്ട്രീയ പാർട്ടികൾ കത്തോലിക്കരോട് സ്വീകരിക്കുന്ന സമീപനങ്ങൾക്കനുസരിച്ചു രാഷ്ട്രീയ നിലപാട് കൈകൊള്ളും: കത്തോലിക്ക കോണ്‍ഗ്രസ്
Contentചരൽക്കുന്ന്: രാഷ്ട്രീയ പാർട്ടികൾ കത്തോലിക്കരോട് സ്വീകരിക്കുന്ന സമീപനങ്ങൾക്കനുസരിച്ചു രാഷ്ട്രീയ നിലപാടു കൈക്കൊള്ളാൻ ചരൽക്കുന്നിൽ നടന്ന കത്തോലിക്കാ കോൺഗ്രസ് നേതൃസമ്മേളനത്തിൽ തീരുമാനം. രാഷ്ട്രീയ പാർട്ടികളുടെ നയസമീപനം വിലയിരുത്താനും സമുദായത്തിനു രാഷ്ട്രീയ ദിശാബോധം നൽകാനും കത്തോലിക്കാ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിക്കും സമ്മേളനം രൂപം നൽകി. കാർഷികമേഖല കടുത്ത വെല്ലുവിളികളെ നേരിടുമ്പോൾ ഉചിതമായ ആശ്വാസപദ്ധതി പ്രഖ്യാപിക്കാത്തതിലും ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ കത്തോലിക്കാ സമുദായത്തോടു വിവേചനം പുലർത്തുന്നതിലും യോഗം അതൃപ്തി രേഖപ്പെടുത്തി. കാർഷിക കടാശ്വാസ പദ്ധതികൾ നടപ്പിലാക്കണം. മലയോര മേഖലയിലെ പട്ടയപ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കാർഷിക മേഖലയോടു സർക്കാർ കാട്ടുന്ന അവഗണന തുടരുന്നതു സമുദായത്തിന്റെ ഗൗരവപൂർണമായ രാഷ്ട്രീയ നിലപാടുകളുടെ അഭാവം മൂലമാണെന്നു നേതൃസംഗമം വിലയിരുത്തി. സമുദായത്തെ ഒരു രാഷ്ട്രീയ പ്രസ്‌ഥാനത്തിനും തീറെഴുതി നൽകിയിട്ടില്ല. കാലാകാലങ്ങളിൽ ഭരണകൂടങ്ങൾ കൈക്കൊള്ളുന്ന നയങ്ങൾക്കനുസരിച്ച് ഉചിതമായ നിലപാടു സ്വീകരിക്കാനും അതു സമുദായാംഗങ്ങൾക്കിടയിൽ ഗൗരവമായി പ്രചരിപ്പിക്കാനും നേതൃസമ്മേളനം രാഷ്ട്രീയകാര്യ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-12-13 00:00:00
Keywords
Created Date2016-12-13 10:39:52