category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകത്തോലിക്കാ കോൺഗ്രസ് ദേശീയ നേതൃക്യാമ്പ് നാളെ ആരംഭിക്കും
Contentപത്തനംതിട്ട: കത്തോലിക്കാ കോൺഗ്രസ് ദേശീയ ദ്വിദിന നേതൃ ക്യാമ്പ് നാളെ ചരൽക്കുന്നിൽ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2.30ന് പതാക ഉയർത്തും. നാലിനു താമരശേരി രൂപതാധ്യക്ഷനും കത്തോലിക്ക കോൺഗ്രസ് ബിഷപ് ലെഗേറ്റുമായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ക്യാമ്പ് ഉദ്ഘാടനംചെയ്യും. തുടർന്ന് വിശുദ്ധ കുർബാനയോടുകൂടി ക്യാമ്പിനു തുടക്കമാകും. സംസ്‌ഥാന പ്രസിഡന്റ് വി.വി അഗസ്റ്റിൻ അധ്യക്ഷതവഹിക്കും. ഡയറക്ടർ ഫാ.ജിയോ കടവി മുഖ്യപ്രഭാഷണം നടത്തും. കത്തോലിക്കാ കോൺഗ്രസ് ആഗോള തലത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി സീറോ മലബാർ സഭ ഗൾഫ് കോ–ഓർഡിനേറ്റർ ഷെവ.ഡോ.മോഹൻ തോമസ് ആമുഖ പ്രഭാഷണം നടത്തും. സംസ്‌ഥാന ജനറൽ സെക്രട്ടറി അഡ്വ.ബിജു പറയനിലം, കേന്ദ്രഭാരവാഹികളായ ജോസുകുട്ടി മാടപ്പള്ളി, അഡ്വ.ടോണി ജോസഫ്, സാജു അലക്സ്, സ്റ്റീഫൻ ജോർജ്, ഡേവിസ് പുത്തൂർ, സൈബി അക്കര, ബേബി പെരുമാലി, ഡേവിസ് തുളവത്ത് തുടങ്ങിയവർ ചർച്ചകൾക്കു നേതൃത്വം നൽകും. സംരംഭങ്ങളിലൂടെ സാമ്പത്തിക സുസ്‌ഥിരത എന്ന വിഷയത്തിൽ ടി.കെ. ജോസ്, വിശ്വാസ ജീവിതം ആധുനിക സമൂഹത്തിൽ എന്ന വിഷയത്തിൽ മാരിയോ ജോസഫ് തുടങ്ങിയവർ വിഷയാവതരണം നടത്തും. ഇന്ത്യയിലെ സീറോ മലബാർ രൂപതകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും. ശതാബ്ദി കർമപദ്ധതികൾക്കും ക്യാമ്പിൽ രൂപം നൽകും. 12നു ഉച്ചകഴിഞ്ഞു നടക്കുന്ന സമാപന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും അല്മായ കമ്മീഷൻ ചെയർമാനുമായ മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. സംസ്‌ഥാന ജനറൽ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിക്കും. സീറോ മലബാർ അല്‍മായ കമ്മീഷൻ സെക്രട്ടറി അഡ്വ.ജോസ് വിതയത്തിൽ മുഖ്യപ്രഭാഷണം നടത്തും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-12-10 00:00:00
Keywordsakcc
Created Date2016-12-10 11:18:37