Content | കോതമംഗലം: സാമൂഹികവും രാഷ്ര്‌ടീയവും സാമ്പത്തികവുമായി വളരെയേറെ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തിൽ ദൈവവചനത്തിലൂടെ മാത്രമേ മാനവ സമൂഹത്തിന് രക്ഷപ്രാപിക്കാൻ കഴിയുകയുള്ളൂവെന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.
കോതമംഗലം സോൺ പ്രാർഥനാ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സെന്റ് ജോർജ് കത്തീഡ്രലിൽ ആരംഭിച്ച മരിയൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ദൈവവചനം സ്വീകരിക്കാനും പ്രായോഗിക ജീവിതത്തിൽ അന്വർഥമാക്കുവാനും ഹൃദയങ്ങളെ ഒരുക്കുകയാണ് കൺവൻഷനുകളിലൂടെ ലക്ഷ്യമിടുന്നതെന്നും ബിഷപ്പ് പറഞ്ഞു,
മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയോടെയാണ് കൺവൻഷൻ ആരംഭിച്ചത്. ഫാ.ഓസ്റ്റിൻ കളപ്പുര, ഫാ.ലിന്റോ തച്ചുപറമ്പത്ത്, ഫാ.ജോർജ് കുരിശുംമൂട്ടിൽ, ഫാ.പീറ്റർ പാലയ്ക്കൽ എന്നിവർ സഹകാർമികരായിരുന്നു. കൺവൻഷനിൽ ഫാ.ജോസ് നവാസ് വചനപ്രഘോഷണം നടത്തി.
ഗാനശുശ്രുഷകൾക്ക് ഫാ.ആന്റണി പുത്തൻകുളം ത്യേത്വം നൽകി. ഇന്നു വൈകുന്നേരം നാലിന് വിശുദ്ധ കുർബാനയോടുകൂടി കൺവൻഷൻ ആരംഭിക്കും. ഫാ.ജോസ് ഓലിയപ്പുറത്ത് വചന പ്രഘോഷണം നടത്തും.
|