Content | “അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് ഇസ്രായേല്‍ പറയട്ടെ! അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് അഹറോന്റെ ഭവനം പറയട്ടെ! അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് കര്‍ത്താവിന്റെ ഭക്തന്‍മാര്‍ പറയട്ടെ” (സങ്കീര്‍ത്തനങ്ങള്‍ 118:2-4)
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 7}#
“സ്വര്‍ഗ്ഗത്തില്‍ ദൈവം ഒരു വാതിലും പിടിപ്പിച്ചിട്ടില്ല. അവിടെ പ്രവേശിക്കണമെന്ന്‍ ആഗ്രഹിക്കുന്ന ആര്‍ക്ക് വേണമെങ്കിലും അവിടെ പ്രവേശിക്കാം. തന്റെ കരങ്ങള്‍ വിരിച്ചു പിടിച്ചുകൊണ്ട് കരുണാമയനായ ദൈവം അവിടെ നില്‍ക്കുന്നു. തന്റെ മഹത്വത്തിലേക്ക് നമ്മളെ സ്വീകരിക്കുവാനായി ദൈവം അവിടെ കാത്ത് നില്‍ക്കുന്നു. എന്നാൽ, ദൈവത്തിന്റെ അന്തസത്ത വളരെയേറെ ശുദ്ധിയുള്ളതും പ്രകാശം നിറഞ്ഞതുമാണ്; നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ് അത്. അതുകൊണ്ട്, ഒരു ചെറിയ അപൂര്‍ണ്ണതയുള്ള ആത്മാവിനു പോലും ദൈവത്തിന്റെ നിത്യ മഹത്വത്തെ ദര്‍ശിക്കുവാൻ സാധിക്കില്ല.
തങ്ങളുടെ സ്നേഹത്തിന്റെ ഏക ലക്ഷ്യമായ ദൈവത്തോട് കൂടിചേരുന്നതിന് തടസ്സമാകുന്ന പാപത്തിന്റെ കറകളെ തുടച്ചു നീക്കുന്ന ദൈവത്തിന്റെ അനന്ത കാരുണ്യത്തിന്റെ തെളിവായി ആത്മാക്കള്‍ നന്ദിയോടും സന്തോഷത്തോടും കൂടി ശുദ്ധീകരണസ്ഥലത്തെ സ്വീകരിക്കുന്നു”.
(ജെനോവയിലേ വിശുദ്ധ കാതറിന്‍).
#{blue->n->n->വിചിന്തനം:}#
ദൈവത്തിന്റെ അമൂല്യമായ വിശുദ്ധിയേയും കാരുണ്യത്തേയും കുറിച്ച് ധ്യാനിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DwmVbuLLoPLBgYGBqFFeAz}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |