category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനിത്യജീവൻ നേടാന്‍ ദൈവവചനം ജീവിതത്തില്‍ പ്രാവർത്തികമാക്കണം: മാർ ജോസ് പുത്തൻവീട്ടിൽ
Contentകാലടി: ദൈവവചനം ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോഴാണ് നമ്മുക്ക് നിത്യജീവൻ നേടാന്‍ കഴിയുന്നതെന്ന് അതിരൂപതാ സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ. പതിനേഴാമത് കാഞ്ഞൂർ ഫൊറോന ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദേഹം. ദൈവസ്നേഹത്തിലും പരസ്നേഹത്തിലും ജീവിക്കുമ്പോൾ ആത്മീയമായ ഉണർവ് ഉണ്ടാകുമെന്നും ഈ ആത്മീയമായ ഉണർവ് കൺവെൻഷനിലൂടെ നാം നേടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭൌതികമായ എല്ലാം നഷ്ടപ്പെട്ടാലും ദൈവത്തിൽ ആശ്രയിച്ച് മുന്നോട്ടുപോവാൻ നാം തായ്യാറാവണം. സമ്പത്തിനേക്കാൾ ഉപരിയായി ദൈവസ്നേഹത്തെ അറിയാനുളള ആഗ്രഹം മനസിലുണ്ടാകണം. കൺവെൻഷനുകൾ ജീവിതത്തിൽ ആത്മീയമായ വളർച്ച നേടി, ആത്മപരിവർത്തനം നേടിയെടുക്കാനുളള വേദികളാണെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു. ഫൊറോന വികാരി റവ.ഡോ. വർഗീസ് പൊട്ടയ്ക്കൽ ആമുഖപ്രഭാഷണം നടത്തി. സഹവികാരി ഫാ. നിബിൻ കുരിശിങ്കൽ, ഫാ. ആഞ്ചലോ ചക്കനാട്ട്, ഫാ.തോമസ് ചെറുകാനായിൽ, ഡീക്കൺ ജോബി പുളിച്ചമാക്കൽ, ജനറൽ കൺവീനർ ദേവസിക്കുട്ടി തോട്ടുങ്ങൽ, കൺവീനർ ജെയ്സൺ പടയാട്ടി, ജോയ് കാച്ചപ്പിളളി, ട്രസ്റ്റി ആന്റു വെട്ടിയാടൻ, കുഞ്ഞച്ചൻ പാറയ്ക്ക, വൈസ്ചെയർമാൻ എം.വി.കുരിയച്ചൻ, ട്രഷറർ കെ.ജെ.ജോയി, വർഗീസ് കാച്ചപ്പിളളി തുടങ്ങിയവർ പ്രസംഗിച്ചു. മഞ്ഞുമ്മൽ സിആർസി ധ്യാനകേന്ദ്രത്തിലെ ഫാ. ആൻഡ്രൂസ് പുത്തൻപറമ്പിലും ടീമുമാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-12-02 00:00:00
KeywordsMar Jose Puthenveettil
Created Date2016-12-02 10:19:05