category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിവാഹ ശുശ്രൂഷയില്‍ ശ്രദ്ധിക്കേണ്ട നിയമങ്ങള്‍ കര്‍ശനമാക്കി കൊണ്ട് പരുമല സെമിനാരി
Contentപരുമല: വിവാഹ ശുശ്രൂഷകളില്‍ പാലിക്കേണ്ട നിയമങ്ങള്‍ കര്‍ശനമാക്കി കൊണ്ട് പരുമല സെമിനാരി പത്രകുറിപ്പ് പുറത്തിറക്കി. വിവാഹ സമയത്ത് പാശ്ചാത്യ രീതിയിലുള്ള വസ്ത്രം ധരിച്ചു എത്താന്‍ പാടില്ലയെന്നും വധുവിനു സാരിയും ബ്ലൗസും നിർബന്ധമാണെന്നും നിര്‍ദേശത്തില്‍ പറയുന്നു. പരുമല സെമിനാരി മാനേജർ ഫാ.എം സി കുര്യാക്കോസാണ് നിയമങ്ങള്‍ കര്‍ശനമാക്കി കൊണ്ട് പത്രകുറിപ്പ് പുറത്തിറക്കിയത്. പാശ്ചാത്യ രീതിയിലുള്ള ഗൌണും മറ്റും വ്യാപകമായതാണ് ഡ്രസ്സ് കോഡ് സംബന്ധിച്ചു പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയതിന് പിന്നിലെ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. മണവാട്ടിക്കു മാത്രമല്ല തോഴിമാരെപ്പോലെ കൂടെ എത്തുന്ന ഫ്ലവര്‍ ഗേള്‍സിനും പുതിയ നിബന്ധനകൾ ബാധകമാണ്. ഫ്ലവര്‍ ഗേള്‍സ് മലങ്കര ഓര്‍ത്തഡോക്സ് വിശ്വാസത്തിനു അനുസരിച്ചുള്ള വേഷവിധാനം ധരിക്കണമെന്ന്‍ നിര്‍ദേശത്തില്‍ പറയുന്നു. വധുവിന്റെ തലയിൽ നെറ്റ്-ക്രൌണ്‍ എന്നിവ പാടില്ല, പള്ളിക്കുള്ളിലെ ചടങ്ങുകൾക്ക് രണ്ടു വീഡിയോ, രണ്ടു ഫോട്ടോഗ്രാഫർ എന്നിവരിൽ കൂടതൽ ഉണ്ടാകാൻ പാടില്ല, ചടങ്ങ് ചിത്രികരിക്കാൻ ക്രെയിൻ ഫോട്ടോഗ്രാഫി, ഹെലിക്യാം ഫോട്ടോഗ്രാഫി തുടങ്ങിയവ ദൈവാലയത്തില്‍ ഉപയോഗിക്കാന്‍ പാടില്ല, പള്ളിക്കുള്ളില്‍ മൊബൈൽ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല, കൂദാശ മൊബൈലില്‍ പകർത്താൻ അനുവദിക്കില്ല തുടങ്ങിയ നിര്‍ദേശങ്ങളും ഉണ്ട്. കൂദാശ സമയത്ത് ഓടി നടന്നുള്ള വീഡിയോ ചിത്രീകരണം പാടില്ല, കുരിശു മാലയിൽ തൂങ്ങപെട്ട രൂപം പാടില്ല, എല്ലാ സ്ത്രീകളും ശിരോ വസ്ത്രം നിർബന്ധമായും ധരിക്കുക, സ്ത്രീകളും പുരുഷന്മാരും അവരവർക്കു നിഷ്കർഷിച്ചിരിക്കുന്ന സ്ഥലത്ത് നില്ക്കുക, തുടങ്ങിയവയും നിബന്ധനകളിൽ ഉള്‍പ്പെടുന്നു. അതേ സമയം പുതിയ നിര്‍ദേശങ്ങളെ സംബന്ധിച്ചു വിശ്വാസികള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-12-02 00:00:00
Keywords
Created Date2016-12-02 09:42:33