category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്തുമസിനു വേണ്ടി നമ്മുക്ക് ഒരുങ്ങുകയും തിരുപിറവിയുടെ മഹാരഹസ്യങ്ങള്‍ അനേകരിലേക്ക് എത്തിക്കുകയും ചെയ്യാം
Contentദൈവപുത്രന്റെ ഭൂമിയിലേക്കുള്ള ആഗമനം അതിപ്രധാനമായ മഹാസംഭവമാണ്. അതിനുവേണ്ടി മനുഷ്യകുലത്തെ നൂറ്റാണ്ടുകളിലൂടെ ഒരുക്കുവാന്‍ ദൈവം തിരുമനസ്സായി. 'ആദ്യ ഉടമ്പടിയുടെ' അനുഷ്ഠാനങ്ങളും ബലികളും പ്രതിരൂപങ്ങളും പ്രതീകങ്ങളുമെല്ലാം അവിടുന്ന് ക്രിസ്തുവിലേക്ക് കേന്ദ്രീകരിച്ചു എന്നു സഭ പഠിപ്പിക്കുന്നു. ഇസ്രായേലില്‍ തുടരെ തുടരെ വന്ന പ്രവാചകന്മാര്‍ മുഖേന പിതാവായ ദൈവം അവിടുത്തെ മകനെ കുറിച്ച് അറിയിപ്പ് നല്‍കുന്നു. ഇതിന് പുറമെ അവിടുത്തെ ആഗമനത്തെ കുറിച്ചുള്ള ഒരു മങ്ങിയ പ്രതീക്ഷ വിജാതീയരുടെ ഹൃദയങ്ങളിലും ദൈവം ഉണര്‍ത്തിയിരിന്നു. അതിനാല്‍ ക്രിസ്തുമസ് എന്നത് ക്രിസ്ത്യാനികള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല, മറിച്ച് എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണ്. നമ്മുടെ ജീവിതത്തില്‍ മറ്റൊരു ക്രിസ്തുമസ് ദിനം കൂടി കടന്ന്‍ വരുമ്പോള്‍ അതിനു വേണ്ടി പ്രത്യേകം ഒരുങ്ങുവാനും നമ്മുക്ക് ചുറ്റുമുള്ള വിശ്വാസികളെയും അവിശ്വാസികളെയും അതിനു വേണ്ടി ഒരുക്കുവാനും നമ്മുക്ക് കടമയുണ്ട്. ഈ കടമ നിര്‍വ്വഹിക്കാന്‍ 'പ്രവാചകശബ്ദം' വഴിയൊരുക്കുന്നു. തിരുപിറവിയുടെ മഹാരഹസ്യത്തെ കുറിച്ച് പ്രഘോഷിക്കുന്ന സഭയുടെയും സഭാപിതാക്കന്മാരുടെയും പ്രബോധനങ്ങളുടെ ലഘുരൂപങ്ങള്‍ പ്രവാചകശബ്ദത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഇന്ന് ഡിസംബര്‍ 1 മുതല്‍ 25 വരെ ഓരോ ദിവസവും പോസ്റ്റ് ചെയ്യുന്നതായിരിക്കും. ഈ മഹാരഹസ്യങ്ങള്‍ പരമാവധി ഷെയര്‍ ചെയ്തു കൊണ്ട് തിരുപിറവിയ്ക്കായി നമ്മുക്ക് ഒരുങ്ങുകയും നമ്മുടെ സുഹൃത്തുക്കളിലേക്ക് നമ്മുടെ ചുറ്റുമുള്ള സകല ജനതകളിലേക്കും തിരുപിറവിയുടെ മഹാരഹസ്യം നമ്മുക്ക് എത്തിക്കുകയും ചെയ്യാം. {{ഈ പോസ്റ്റുകള്‍ ദിവസേന ലഭിക്കുവാനായി പ്രവാചകശബ്ദത്തിന്റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഇനിയും നിങ്ങള്‍ പേജ് ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.facebook.com/pravachakasabdam/ }} Originally published on 01/12/2016
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2020-12-01 07:12:00
Keywordsക്രിസ്തുമ
Created Date2016-12-01 14:17:19