Content | "ദൈവമായ കര്‍ത്താവ് ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ സകല പക്ഷികളെയും മണ്ണില്‍നിന്നു രൂപപ്പെടുത്തി. അവയ്ക്കു മനുഷ്യന്‍ എന്തു പേരിടുമെന്ന് അറിയാന്‍ അവിടുന്ന് അവയെ അവന്റെ മുമ്പില്‍ കൊണ്ട് വരുന്നു. മനുഷ്യന്‍ വിളിച്ചത് അവയ്ക്കു പേരായിത്തീര്‍ന്നു" (ഉത്പത്തി 2:19).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 1}#
മറ്റ് സൃഷ്ടികളില്‍നിന്നും വ്യത്യസ്തമായി താനൊരു 'മനുഷ്യനാ'ണെന്നുള്ള തിരിച്ചറിവു ആദിമ മനുഷ്യനു ലഭിക്കുന്നു. അവന്‍ അവനെപ്പറ്റിത്തന്നെ ചിന്തിക്കുകയും അവന്‍ ആരാണെന്ന് സ്വയം ചോദിക്കുകയും ചെയ്യുന്നു. ഈ അവബോധ പ്രക്രിയയുടെ ഫലമായി, 'ഞാന്‍ വ്യത്യസ്തനാണ്' എന്ന അടിസ്ഥാനപരവും ആവശ്യവുമായ വ്യത്യാസം അവന്‍ മനസ്സിലാക്കുന്നു. 'സാമ്യത'കളേക്കാള്‍ കൂടുതലായി 'വ്യത്യസ്തത'കളാണ് തനിക്കുള്ളതെന്ന തിരിച്ചറിവ് അവനുണ്ട്. ഈ വ്യത്യസ്തതകളെ നന്നായി മനസ്സിലാക്കി, ക്രിസ്തീയ വിശ്വാസത്തിന്റെ ആഴതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാനുമാണ് ആഗമനകാലം നമ്മോടു സംസാരിക്കുന്നത്. ആഗമനം എന്നാല്‍ 'അവന്റെ വരവ്' എന്നാണര്‍ത്ഥം. അവന്റെ വരവിനായി നമ്മുക്ക് ഒരുങ്ങാം.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 6.12.78)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }} |