category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകല്ലൂർക്കാട് സെന്റ് മേരീസ് ദൈവാലയം ഇനി ബസിലിക്ക: ഔദ്യോഗിക പ്രഖ്യാപനം നടത്തി
Contentചമ്പക്കുളം: ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ഫൊറോന പള്ളിയെ ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തി കൊണ്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തി. പരിശുദ്ധ കുർബാനയുടെ സമാപനത്തിൽ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അതിരൂപത ചാൻസലർ പരിശുദ്ധ സിംഹാസനത്തിൽ നിന്നുള്ള ഔദ്യോഗിക ഡിക്രി വായിച്ചു. ബസിലിക്കാ പ്രഖ്യാപനം ലത്തീൻ ഭാഷയിൽ അതിരൂപത ചാൻസിലർ റവ.ഡോ.ടോം പുത്തൻകളവും മലയാള ഭാഷയിൽ അസിസ്റ്റന്റ് വികാരി ഫാ. ബിജു മണവത്തും വായിച്ചു. അതിരൂപത പ്രൊക്യുറേറ്റർ ഫാ. ഫിലിപ്പ് തയ്യിൽ, റവ. ഡോ. വർഗീസ് താനമാവുങ്കൽ, റവ. ഡോ. ആന്റണി മൂലയിൽ എന്നിവർ ശുശ്രൂഷകളുടെ വിവരണങ്ങൾ നൽകി. ബസിലിക്ക പദവി ചമ്പക്കുളം ഇടവക സമൂഹത്തിന് അനുഗ്രഹമാകുന്നതോടൊപ്പം സഭാപരമായി കൂടുതൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കപ്പെടാനുള്ള അവസരമാണെന്നും ബസിലിക്ക പ്രഖ്യാപന പ്രസംഗത്തിൽ മാർ പെരുന്തോട്ടം പറഞ്ഞു. ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ വിശുദ്ധ കുർബാനമധ്യേ സന്ദേശം നൽകി. ആരംഭകാലം മുതൽ ശീശ്മകൾക്കു വഴങ്ങാതെ വിശ്വാസ, പാരമ്പര്യം അഭംഗുരം കാത്തുപരിപാലിച്ച ക്രിസ്തീയ സാക്ഷ്യമാണു കല്ലൂർക്കാട് ഫൊറോനാ പള്ളിക്കുള്ളതെന്നും ബസലിക്ക പദവി ഇടവകയ്ക്ക് അനന്യമായ സ്‌ഥാനമാണു നൽകുന്നതെന്നും മാർ പവ്വത്തിൽ പറഞ്ഞു. പൊതുസമ്മേളനത്തില്‍ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. മതാത്മക ജീവിതത്തെ സാമൂഹ്യ ജീവിതത്തോടു ചേർത്തുനിർത്തുമ്പോഴാണു യഥാർഥ മനുഷ്യനാകുന്നതെന്നും ഓരോരുത്തരും മതമെന്തെന്ന് അവരവരുടെ ജീവിതത്തിലൂടെ കാണിച്ചുകൊടുക്കണമെന്നും സ്പീക്കർ പറഞ്ഞു. മാറ്റത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോയ കത്തോലിക്കാസഭ വിദ്യാഭ്യാസ, ആതുരസേവനരംഗങ്ങളിൽ നൽകിയ സംഭാവനകൾ വിസ്മരിക്കാവുന്നതല്ലെന്നും സ്പീക്കർ കൂട്ടിചേർത്തു. സമ്മേളനത്തിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. വരാപ്പുഴ ആർച്ച് ബിഷപ് റവ.ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ചമ്പക്കുളം ഫൊറോനാ പള്ളിയെ ബസിലിക്കയായി ഉയർത്തിക്കൊണ്ടുള്ള ഡിക്രിയിൽ കഴിഞ്ഞ സെപ്റ്റംബർ 20നാണ് ഫ്രാൻസിസ് മാർപാപ്പ ഒപ്പുവച്ചത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-11-28 00:00:00
Keywords
Created Date2016-11-28 12:01:03