CALENDAR

25 / November

category_idChristian Prayer
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി അഞ്ചാം തീയതി
Contentകടത്തിലുള്‍പ്പെട്ട് നശിക്കാറായിരിക്കുന്ന ഒരുത്തന് വേണ്ട പണം മറ്റൊരുത്തന്‍ സൗജന്യമായി കൊടുക്കാമെന്നു വാഗ്ദാനം ചെയ്‌താല്‍ അവന്‍ അതു വാങ്ങി കടം വീട്ടുമെന്നുള്ളത് ഉറപ്പാണ്. ഇങ്ങനെ ചെയ്യാതിരുന്നാല്‍ അവന്‍ കേവലം ബുദ്ധിഹീനനെന്നെ ആളുകള്‍ പറയുകയുള്ളൂ. എല്ലാ മനുഷ്യരും പാപം മൂലം ദൈവനീതിക്ക് ഏറെക്കുറെ കട‍ക്കാരാകുന്നു. ഈ കടം വീട്ടുന്നതിനുള്ള സ്വന്ത പുണ്യഫലങ്ങള്‍ എപ്പോഴും മതിയാവില്ല. ആകയാല്‍ നമ്മെയും ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളേയും സംബന്ധിച്ചിടത്തോളം ഈ കടം തിരുസഭയുടെ ഭണ്ഡാരത്തില്‍ നിന്നും എടുത്തു നമുക്കു വീട്ടാവുന്നതാണ്. ഈ ഭണ്ഡാരം മിശിഹായുടെ അളവില്ലാത്തതും, ദൈവമാതാവിന്‍റെ അനവധിയും ശ്ലീഹന്മാരുടെയും വിശുദ്ധന്മാരുടെയും സ്വന്തം പുണ്യഫലങ്ങള്‍ കൊണ്ട് സംപൂര്‍ണ്ണമാകുന്നു. പുണ്യഫലങ്ങളെല്ലാം തിരുസഭയുടെ സ്വന്തമായിരിക്ക കൊണ്ട് അവ വിശ്വാസികള്‍ക്ക് യഥേഷ്ടം ഭാഗിച്ചു കൊടുക്കുന്നതിനു തിരുസഭയ്ക്ക് അധികാരമുണ്ട്. ഈ ഫലങ്ങളെയാണ് ദണ്ഡവിമോചനം എന്ന നാമത്തില്‍ നാം കൈക്കൊള്ളുന്നത്. ഇവ യഥായോഗ്യം കൈക്കൊള്ളുന്നതിനു താഴെപ്പറയുന്ന സംഗതികള്‍ പ്രത്യേകം ശ്രദ്ധാര്‍ഹങ്ങളാകുന്നു. 1. പൂര്‍ണ്ണപാപ വിമോചനം പാപത്താലുണ്ടാകുന്ന ആ നിത്യശിക്ഷയെ മുഴുവനും നിവാരണം ചെയ്യുന്നു. ഇതു വേണ്ടുംവണ്ണം കൈക്കൊണ്ടു മരിക്കുന്നവര്‍ നേരെ സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതാണ്. എന്നാല്‍ പൂര്‍ണ്ണദണ്ഡവിമോചനം മുഴുവനായി പ്രാപിക്കുക അത്ര എളുപ്പമല്ല. എന്തുകൊണ്ടെന്നാല്‍ അതിനു തക്ക ദൈവസ്നേഹവും കുറവില്ലാത്ത മനസ്താപവും അല്‍പ പാപങ്ങള്‍ പോലും വര്‍ജിക്കുവാനും നാം തയാറാകേണ്ടിയിരിക്കുന്നു. 2. പൂര്‍ണ്ണദണ്ഡവിമോചനം ഒരാള്‍ തനിക്കോ മറ്റേതെങ്കിലുമൊരാള്‍‍ക്കോ വേണ്ടി പ്രാപിക്കുന്നതിന് അയാള്‍ ചാവുദോഷം കൂടാതെ ദൈവേഷ്ടത്തിന് കീഴ് വഴങ്ങേണ്ടിയിരിക്കുന്നു. കല്പിക്കപ്പെട്ടിരിക്കുന്ന വ്യവസ്ഥകള്‍ പൂര്‍ണ്ണമായും നിറവേറ്റിയാല്‍ മാത്രമേ ദണ്ഡവിമോചനം പ്രാപിക്കയുള്ളൂ. 3. ദണ്ഡവിമോചനം പ്രാപിക്കണമെന്ന അതിയായ ആഗ്രഹമില്ലെങ്കില്‍ അതു ലഭിക്കുന്നതല്ല. അതു കൊണ്ട് ഇന്നേ ദിവസം ദണ്ഡവിമോചനം പ്രാപിക്കുന്നതിന് ഞാന്‍ ആഗ്രഹിക്കുകയും അവയെ എന്‍റെ പാപപരിഹാരത്തിനായിട്ടു അല്ലെങ്കില്‍ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി ഞാന്‍ കാഴ്ച വയ്ക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുക. ഇങ്ങനെ ദിനംപ്രതി കാലത്തു നിയോഗം നവീകരിക്കുന്നത് ഉത്തമമാകുന്നു. #{red->n->n->ജപം}# എത്രയും മാധുര്യമുള്ള ഈശോയെ, ശുദ്ധീകരണ സ്ഥലത്തില്‍ സങ്കടപ്പെടുന്ന ആത്മാക്കളുടെ കൂടെ വീണ്ടു രക്ഷിക്കുന്നതിനാണല്ലോ അങ്ങ് മനുഷ്യനായി പിറന്ന് അവാച്യമായ പീഡകളൊക്കെയും അനുഭവിച്ചു കഠോരമരണം പ്രാപിച്ചത്. അതിനാല്‍ ഈ ആത്മാക്കളുടെ നിലവിളിയെ കേട്ടരുളേണമേ. അവര്‍ ചിന്തുന്ന കണ്ണുനീരുകളെ തൃക്കണ്‍‍ പാര്‍ക്കുകയും അങ്ങേ തിരുമരണത്തിന്‍റെ ഫലങ്ങളെക്കുറിച്ച് അവര്‍ തീര്‍ക്കേണ്ട പരിഹാരക്കടത്തില്‍ നിന്നു അവര്‍ക്കു മോചനം നല്‍കുകയും ചെയ്യണമേ. കരുണ നിറഞ്ഞ ഈശോയെ, അങ്ങേ തിരുരക്തം ആത്മാക്കളുടെമേല്‍ വീഴ്ത്തി അവരുടെ ഘോരമായ വേദനകളെ മായിക്കുകയും ചെയ്യേണമേ. ആമേന്‍ മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ. #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# മറിയത്തിന്‍റെ മധുരമായ തിരുഹൃദയമേ! എന്‍റെ രക്ഷയായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ പ്രതി ഒരു യാചകന് വസ്ത്രം നല്‍കുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2024-11-25 08:17:00
Keywordsശുദ്ധീകരണാത്മാക്കളുടെ വണക്കമാസം
Created Date2016-11-24 21:13:22