category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകരിസ്മാറ്റിക് നവീകരണം ആഗോളസഭയിലുണ്ടായ ഏറ്റവും വലിയ ആത്മീയ മുന്നേറ്റം: ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസിസ് കല്ലറയ്ക്കൽ
Contentകൊച്ചി: കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ആഗോളസഭയിലുണ്ടായ ഏറ്റവും വലിയ ആത്മീയ മുന്നേറ്റമാണെന്നു ആർച്ച് ബിഷപ് ഡോ.ഫ്രാൻസിസ് കല്ലറയ്ക്കൽ. കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ചു പാലാരിവട്ടം പിഒസിയിൽ ആരംഭിച്ച ജൂബിലി അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവം ഈ കാലഘട്ടത്തിൽ കേരളസഭയെ അനുഗ്രഹിച്ചതു കരിസ്മാറ്റിക് നവീകരണത്തിലൂടെയാണ്. സഭയുടെ ചരിത്രത്തിലെ മർമപ്രധാന സംഭവമായ രണ്ടാം വത്തിക്കാൻ കൗൺസിൽ സഭയിലും സമൂഹത്തിലും കൊണ്ടുവന്ന ചലനാത്മകമായ മാറ്റങ്ങളെ സഭയിലേക്കു കൊണ്ടുവന്നത് ഈ നവീകരണ മുന്നേറ്റമാണെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.വർഗീസ് വള്ളികാട്ട് അധ്യക്ഷതവഹിച്ചു. നവീകരണ മുന്നേറ്റത്തിന്റെ ദേശീയ ചെയർമാൻ സിറിൽ ജോൺ ആമുഖപ്രഭാഷണം നടത്തി. ഫാ.വർഗീസ് മുണ്ടയ്ക്കൽ, സെബാസ്റ്റ്യൻ താന്നിക്കൽ എന്നിവർ പ്രസംഗിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വൈദികരും സന്യസ്തരും അല്മായ നേതാക്കളുമടക്കം 270 പേർ ജൂബിലി അസംബ്ലിയിൽ പങ്കെടുക്കുന്നുണ്ട്. ഏഴു വിഷയങ്ങളിലായി 21 പ്രബന്ധാവതരണം, കരിസ്മാറ്റിക് നവീകരണത്തിന്റെ ആനുകാലിക പ്രസക്‌തിയെക്കുറിച്ചുള്ള ചർച്ചകൾ എന്നിവയുണ്ടാകും. അസംബ്ലി നാളെ സമാപിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-11-22 00:00:00
Keywords
Created Date2016-11-22 11:15:57