CALENDAR

20 / November

category_idPurgatory to Heaven.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാലതാമസം കൂടാതെയുള്ള സ്വര്‍ഗ്ഗ പ്രാപ്തി
Content“ഉരുകിയ മനസ്സാണ് ദൈവത്തിന് സ്വീകാര്യമായ ബലി; ദൈവമെ, നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 51:17). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 20}# തെരേസ്യന്‍ നവോത്ഥാനത്തിലെ ശക്തമായ ഒരു തൂണായിരുന്ന വിശുദ്ധ ജോസഫിന്റെ മേരിയെ, ഭൂമിയില്‍ ശുദ്ധീകരണസ്ഥലം നല്‍കികൊണ്ട് ദൈവം അനുഗ്രഹിച്ചു, “സംസാരിക്കുവാന്‍ പോലും കഴിയാതെ, കഠിനമായ വേദന സഹിച്ചുകൊണ്ട് അവള്‍ കഴിഞ്ഞു, അത് കണ്ട് അവളെ പരിചരിച്ചിരുന്നു കന്യാസ്ത്രീകളുടെ ഹൃദയം നുറുങ്ങി പോയി. ‘അവയെ ദൈവഹിതത്തിനായി സമര്‍പ്പിക്കുവാന്‍’ അവരില്‍ ഒരാള്‍ മേരിയുടെ കാതില്‍ മന്ത്രിച്ചു. അവള്‍ അപ്രകാരം ചെയ്യുക മാത്രമല്ല തന്റെ ജീവിതാവസാനം വരെ അങ്ങിനെ ചെയ്തുകൊണ്ടിരുന്നു. മേരി നേരിട്ട് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന് അവളെ ഇപ്രകാരം ചെയ്യുവാന്‍ പ്രേരിപ്പിച്ച സിസ്റ്ററിന് (ഇസബെല്ല) ദൈവം വെളിപ്പെടുത്തി കൊടുത്തു. കൂടാതെ മരണപ്പെട്ട മേരി ആ സിസ്റ്ററിന്റെ അടുക്കല്‍ വരികയും, ശുദ്ധീകരണസ്ഥലം ഒഴിവാക്കി നേരിട്ടുള്ള സ്വര്‍ഗ്ഗീയ പ്രവേശനം തനിക്ക് സാധ്യമാക്കുവാനായി ദൈവഹിതത്തിനുള്ള സമര്‍പ്പണത്തിനായി തന്നെ ഉപദേശിച്ച ആ കന്യാസ്ത്രീക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു”. (ആവിലായിലെ വിശുദ്ധ തെരേസ, ഒരു കന്യാസ്ത്രീയുടെ മരണവേളയില്‍). #{blue->n->n->വിചിന്തനം:}# നിങ്ങളുടെ ഹൃദയവും, ആത്മാവും ദൈവഹിതത്തിനായി സമര്‍പ്പിക്കുക, ദൈവത്തിന്റെ നന്മയില്‍ വിശ്വാസമര്‍പ്പിക്കുക. ദൈവം നമുക്ക് നല്‍കിയ ജീവിതത്തിന്റെ മനോഹാരിതക്കും മഹത്വത്തിനും ദൈവത്തോട് നന്ദിപറയുകയും അവിടുത്തെ സ്തുതിക്കുകയും ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2022-11-20 00:00:00
Keywordsആവിലായിലെ വിശുദ്ധ തെരേസ
Created Date2016-11-20 11:27:09