category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമരിയന്‍ ടൈംസ് യുകെ എഡിഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു
Contentയൂറോപ്പിന്റെ ആത്മീയ മാധ്യമ രംഗത്ത് പുത്തന്‍ ഉണര്‍വേകാന്‍ ഒട്ടേറെ പുതുമകളോടെ “മരിയന്‍ ടൈംസ്’ യു.കെ. എഡിഷന്‍ പ്രസിദ്ധീകരണം ആരംഭിച്ചു. ടാബ്ലോയ്ഡ് വലിപ്പത്തില്‍, ഏറ്റവും പുതിയ കത്തോലിക്കാ വാര്‍ത്തകളും, വിശ്വാസത്തിനു ഉത്തേജനം നല്‍കുന്ന ഫീച്ചറുകളും, ലേഖനങ്ങളും ഉള്‍പ്പെടുത്തി മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മരിയന്‍ ടൈംസ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കി അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പ്രകാശനം ചെയ്തു. പത്രത്തിന്റെ ആദ്യ പ്രതി മരിയന്‍ ടിവി യു.കെ ഡയറക്ടര്‍ ബ്രദര്‍ തോമസ് രാജന് നല്‍കിക്കൊണ്ടാണ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. തദവസരത്തില്‍ മരിയന്‍ ടിവി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അനില്‍മോന്‍ ജോര്‍ജ്, ലിജോ ചീരന്‍, ഡോ. വെല്‍വിന്‍ ആര്‍.ഡി, മിനി ജോര്‍ജ്, ലിസി സാബ് എന്നിവരും സന്നിഹിതരായിരുന്നു. ഫിലാഡല്‍ഫിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്വീന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന മരിയന്‍ ടൈംസിന്റെ യു.എസ് എഡിഷന്‍ കഴിഞ്ഞ ഒരു വര്‍ഷമായി അമേരിക്കന്‍ കത്തോലിക്കാ മലയാളികള്‍ക്കിടയില്‍ പ്രിയപ്പെട്ട പ്രസിദ്ധീകരണമായി മാറിക്കഴിഞ്ഞു. യൂറോപ്പിലെ മലയാളികളുടെ സമഗ്ര ആത്മീയ വായനയ്ക്കായി പ്രത്യേകം തയാര്‍ ചെയ്തിരിക്കുന്ന മരിയന്‍ ടൈംസ്, യൂറോപ്പിലെ കത്തോലിക്കാ വാര്‍ത്തകള്‍ക്കും, വത്തിക്കാന്‍ വാര്‍ത്തകള്‍ക്കും പ്രത്യേക പ്രധാന്യം കൊടുക്കുന്നു. എല്ലാ മാസവും ഒന്നാംതീയതി പുറത്തിറങ്ങും. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് യു.കെ. എഡിഷന്റെ രക്ഷാധികാരിയായിരിക്കും. പ്രശസ്ത വചനപ്രഘോഷകനും, മരിയന്‍ ടിവിയുടെ ചെയര്‍മാനുമായ ബ്രദര്‍ പി.ഡി. ഡൊമിനിക് ആണ് പത്രത്തിന്റെ ചീഫ് എഡിറ്റര്‍. ബ്രദര്‍ തോമസ് സാജ് ആണ് മാനേജിംഗ് എഡിറ്റര്‍. ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍, റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, ഫാ. ഷാജി തുമ്പേചിറയില്‍ എന്നിവരാണ് അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍. ഒപ്പം പത്രപ്രവര്‍ത്തന മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച എഡിറ്റോറിയല്‍ ടീമും മരിയന്‍ ടൈംസിന്റെ പിന്നിലുണ്ട്. ബ്രദര്‍. തോമസ് സാജ് കഴിഞ്ഞ പത്തുവര്‍ഷമായി ആത്മീയ ശുശ്രൂഷാ രംഗത്ത് ഡിവോണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്നു. മരിയന്‍ പ്രയര്‍ ഫെല്ലോഷിപ്പിന്റെ ചെയര്‍മാന്‍കൂടി ആയിരുന്നു. മരിയന്‍ പ്രെയര്‍ ഫെല്ലോഷിപ്പ് ഇംഗ്ലണ്ടിലെ രജിസ്‌ട്രേഡ് ചാരിറ്റി ഓര്‍ഗനൈസേഷന്‍ ആണ് (രജിസ്‌ട്രേഷന്‍ നമ്പര്‍ 1166289). മരിയന്‍ ടൈംസ് കൂടാതെ, യു.എസ് മലയാളികളും യൂറോപ്പും ഇതിനോടകം ഹൃദയപൂര്‍വ്വം സ്വീകരിച്ചുകഴിഞ്ഞ മരിയന്‍ ടിവിയും ക്വീന്‍മേരി മിനിസ്ട്രിയുടെ സംരംഭമാണ്. ക്വീന്‍മേരി മിനിസ്ട്രിയില്‍ നിന്നു രണ്ടു പ്രസിദ്ധീകരണങ്ങള്‍ കൂടി അണിയറയില്‍ ഒരുങ്ങുകയാണ്. മരിയ ഭക്തി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിക്കുന്ന മരിയന്‍ വോയ്‌സ് ഡിസംബറില്‍ പുറത്തിറങ്ങും. സമ്പൂര്‍ണ്ണ ഇംഗ്ലീഷ് കുടുംബമാസികയായ മരിയന്‍ ഫോക്കസ് മാര്‍ച്ചില്‍ പുറത്തിറങ്ങും. #{red->n->n->മരിയന്‍ ടൈംസ് കോപ്പികള്‍ക്ക് താഴെക്കൊടുത്തിരിക്കുന്ന ഫോണ്‍നമ്പരിലോ ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ് }# Br. Thomas Saj, 4, Magnolia Ave, Exeter, EX2 6DVJ, UK. #{blue->n->n->Email:}# marianministryuk@gmail.com Ph: 0139 275 8112, 0780 9502 804 #{green->n->n->Website:}# www.mariantveurope.org
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-11-15 00:00:00
KeywordsMariyan TV, UK, Pravachaka Sabdam
Created Date2016-11-15 09:30:50