category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വചനസര്‍ഗ പ്രതിഭാ പുരസ്‌കാരം റവ. ഡോ. മൈക്കിള്‍ കാരിമറ്റത്തിന്
Contentകൊച്ചി: കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ വചനസര്‍ഗ പ്രതിഭാ പുരസ്‌കാരം റവ. ഡോ. മൈക്കിള്‍ കാരിമറ്റത്തിന്. ‘നസ്രത്തില്‍നിന്ന് ഒരു പ്രവാചകന്‍’ എന്ന ബൈബിള്‍ പഠന ഗ്രന്ഥത്തിനാണ് പുരസ്‌കാരം. നവംബര്‍ 26നു പി.ഒ.സി.യില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. റവ. ഡോ. പോള്‍ കല്ലുവീട്ടില്‍, റവ.ഡോ. ആന്റണി തേറാത്ത്, റവ.ഡോ. ജേക്കബ് നാലുപറയില്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡു നിര്‍ണയം നടത്തിയത്. മലയാള ഭാഷയില്‍ ബൈബിള്‍ വൈജ്ഞാനികരംഗത്ത് ഡോ. മൈക്കിള്‍ കാരിമറ്റം സര്‍ഗാത്മകവും പണ്ഡിതോചിതവുമായ സംഭാവനയാണ് നല്കിയിരിക്കുന്നതെന്ന് ജൂറി വിലയിരുത്തി. പരാജിതരുടെ സുവിശേഷം, വീടുവിഴുങ്ങുന്നവരും ചില്ലിക്കാശും, വിശ്വാസത്തിന്റെ വേരുകള്‍, ആത്മാക്കളുടെ ലോകം, കാണാപ്പുറം, കുരിശിന്റെ സുവിശേഷം, ഗുരുമൊഴികള്‍, വെളിപാടുപുസ്തകം ഒരു വ്യാഖ്യാനം തുടങ്ങി നിരവധി കൃതികളുടെ കര്‍ത്താവാണു ഡോ. മൈക്കിള്‍ കാരിമറ്റം. ഇംഗ്‌ളീഷ്ഭാഷയിലും നിരവധി ഗ്രന്ഥങ്ങളും പഴയനിയമത്തിലെയും പുതിയനിയമത്തിലെയും കഥാപാത്രങ്ങളെക്കുറിച്ചുള്ള ചിത്രകഥകളും ഇദ്ദേഹത്തിന്റേതായുണ്ട്. കെ.സി.ബി.സി. മാധ്യമകമ്മീഷന്റെ ദാര്‍ശനിക അവാര്‍ഡ്, ജോണ്‍ കുന്നപ്പള്ളി അവാര്‍ഡ്, കുണ്ടുകുളം അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. തലശ്ശേരി അതിരൂപതാംഗമായ ഡോ. മൈക്കിള്‍ കാരിമറ്റം റോമിലെ പൊന്തിഫിക്കല്‍ ബിബ്‌ളിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റു നേടി. പി.ഒ.സി. മലയാളം ബൈബിളിന്റെ ചീഫ് എഡിറ്റര്‍മാരില്‍ ഒരാളായിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-11-11 00:00:00
Keywords
Created Date2016-11-11 13:17:56