Content | "യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു" (യോഹന്നാന്‍ 19:30).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 11}#
സുവിശേഷ പ്രകാരം, പ്രാണന്‍ വെടിയുന്നതിന് തൊട്ടുമുമ്പ് യേശു ഉരുവിട്ട വാക്കുകളാണിവ. അതായിരുന്നു അവിടുത്തെ അവസാന വചനം. തന്നെ ലോകത്തിലേക്ക് അയച്ച ജോലി പൂര്‍ത്തീകരിച്ച അവബോധം പ്രകടിപ്പിക്കുന്നതാണ് ഇവ. ഇത് സ്വന്തം പദ്ധതി പൂര്‍ത്തീകരിച്ചതിന്റെ അവബോധമല്ല, മറിച്ച് കുരിശില്‍ സ്വയം സമ്പൂര്‍ണ്ണ ബലിയായി തീര്‍ന്ന പിതാവിന്റെ ഇഷ്ടം അനുസരണയോടെ നിവര്‍ത്തിച്ചതിന്റെ ബോധ്യമാണ്.
നമുക്കോരോരുത്തര്‍ക്കും നല്കപ്പെട്ടിരിക്കുന്ന പ്രവര്‍ത്തി ദൈവീകപദ്ധതിയനുസരിച്ച് പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ മാത്രമാണ് നമ്മുടെ ജീവിതം അര്‍ത്ഥവത്താകുന്നത്. ജീവിതത്തെയും മരണത്തെയും സംബന്ധിച്ചുള്ള ക്രിസ്തീയ വിശ്വാസമനുസരിച്ച്, ഓരോ മനുഷ്യനും അവന്റെ അന്ത്യശ്വാസം വരെ പിതാവിന്റെ ഇഷ്ടം നിറവേറ്റാന്‍ ബാധ്യസ്ഥനാണ്. അവിടുത്തെ ഇഷ്ടം നിറവേറ്റുന്ന നിര്‍ണ്ണായകമായ അവസാനത്തെ പ്രവര്‍ത്തിയാണ് മരണം.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 7.12.88)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }} |