Content | "യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു" (യോഹന്നാന്‍ 19:30).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 10}#
യേശുവിന്റെ കുരിശിലെ വാക്കുകളും അവിടുത്തെ വേദനകളും മനസ്സിലാക്കുന്നതിന്, മരണത്തെപ്പറ്റി അവന്‍ മുന്‍കൂട്ടി പ്രസ്താവിച്ച പ്രവചനങ്ങള്‍ നാം കണക്കിലെടുത്തേ മതിയാവൂ. മരണം ശവക്കുഴിക്കും അപ്പുറമുള്ള ജീവിതത്തിലേക്കുള്ള വഴിത്താരയാണ്. മറിച്ച്, യേശുവിനാണെങ്കില്‍, മരണം മൂന്നാം നാള്‍ സംഭവിക്കുവാന്‍ പോകുന്ന ഉയിര്‍പ്പിന്റെ മുന്‍നടപടിയാണ്.
തന്റെ നിലവിളിക്ക് ശേഷം, യേശു ഏറ്റവും ശാന്തമായി സ്വന്തം ആത്മാവിനെ പിതാവിന്റെ കരങ്ങളിലേക്ക് സമര്‍പ്പിക്കുകയാണ്. സകലവിധ ശാരീരികവും സാന്മാര്‍ഗ്ഗികവുമായ കഷ്ടതകള്‍ക്കുശേഷം, പിതാവിന്റെ നെഞ്ചിലെ നിത്യമായ സമാധാനത്തിലേക്കുള്ള മാര്‍ഗ്ഗമായ മരണത്തെ യേശു വരിച്ചു. മരണത്തില്‍ നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും പുതുജീവിതത്തിന്റേയും വെളിച്ചത്തില്‍, യേശു പിതാവുമായി എന്നേക്കുമായി കൂടിചേര്‍ന്നു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 7.12.88)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }} |