Content | "വിശുദ്ധ ലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു" (2 തിമോത്തേയോസ് 3:16).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 9}#
ദൈവവചനത്തോടുള്ള ഒരാളുടെ സമീപനം എല്ലായ്പ്പോഴും ആരാധനാപൂര്‍വ്വവും വിശ്വാസപൂര്‍വ്വവും സ്നേഹപൂര്‍വ്വവും ആയിരിക്കണം. സഭയുടെ പ്രഖ്യാപനങ്ങള്‍ മനുഷ്യവചനങ്ങളിലേക്കോ മതവചനങ്ങളിലേക്കോ ചരുങ്ങിപ്പോകുന്ന അപകടം ഒഴിവാക്കാനായി, സര്‍വ്വനാഥന്റെ അതേ വചനത്താല്‍ തന്നെ നയിക്കപ്പെടാനാണ് സഭ ആഗ്രഹിക്കുന്നത്. ഓരോ ക്രിസ്ത്യാനിയും എവിടെയായിരുന്നാലും അവന്റെ ആഗ്രഹങ്ങള്‍ക്കായി വിശുദ്ധ ഗ്രന്ഥത്തെയാണ് ആശ്രയിക്കേണ്ടത്; അവന്റെ വിവിധ ബലഹീനതകള്‍ക്ക് ഏറ്റവും ഫലവത്തായ മറുമരുന്ന് അന്വേഷിക്കേണ്ടത് വചനത്തിലാണ്. ഈ വചനങ്ങളാല്‍ പ്രകാശിതമാകാതെ ഒരു ചുവട് പോലും മുന്നോട്ട് വയ്ക്കാന്‍ നാം ധൈര്യപ്പെടരുത്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 2.1.80)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }} |