category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബിഷപ്പിന്റെ നേതൃത്വത്തില്‍ അമ്പതോളം വൈദികര്‍ കരുണയുടെ കവാടത്തിലൂടെ പ്രദക്ഷിണം നടത്തി
Contentകോഴിക്കോട്: രൂപതയിലെ സിറ്റി മേഖലാ പരിധിയിൽപെടുന്ന അൻപതോളം വൈദികർ, ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കലിന്റെ നേതൃത്വത്തിൽ ദേവമാതാ കത്തീഡ്രലിലെ കരുണയുടെ കവാടത്തിലൂടെ പ്രദക്ഷിണം നടത്തി. കുട്ടികളുടെയും അഗതികളുടെയും മന്ദിരമായ സെന്റ് വിൻസന്റ് ഹോമിലെ ചാപ്പലിൽ നിന്നായിരുന്നു ബിഷപിന്റെ ആശിർവാദത്തോടെയുള്ള പ്രദക്ഷിണം. ദൈവത്തിന്റെ കാരുണ്യം ലോകം മുഴുവനും, നമ്മുടെ ഇന്ത്യയിലും, കോഴിക്കോട് രൂപതയിലും ഉണ്ടാകുകയാണ് പ്രദക്ഷിണത്തിന്റെ ലക്ഷ്യമെന്ന് ബിഷപ് സന്ദേശത്തിൽ പറഞ്ഞു. കരുണകൊന്തയ്ക്ക് ഫാ.സജി വർഗീസ് നേതൃത്വം നൽകി. രൂപതാ വികാരി ജനറാൾ മോൺ.തോമസ് പനയ്ക്കൽ പരിശുദ്ധ കുർബാനയുടെ ആശിർവാദം നിർവഹിച്ചു. ഫൊറോന വികാരി ഫാ.എം.എച്ച്.ആന്റണി, സെക്രട്ടറി ഫാ.ഗ്രേഷ്യസ് ടോണി നേവെസ്, രൂപതാ ചാൻസലർ ഫാ.എ.ഡി.മാത്യു, ലിറ്റർജിക്കൽ ഡയരക്ടർ ഫാ.വിൻസന്റ് പുളിക്കൽ, ഫാ.പോൾ പേഴ്സി ഡിസിൽവ, ഫാ.എ.ജെ.പോൾ, ഫാ.ഷാനു, ഫാ. ആന്റോ ഡയനീഷ്യസ് തുടങ്ങിയവർ നേതൃത്വം നൽകി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-11-09 00:00:00
Keywords
Created Date2016-11-09 17:33:37