Contents

Displaying 2821-2830 of 24985 results.
Content: 3056
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ഏറ്റവും നിസ്സാരമായ വേദന- മനുഷ്യനു സഹിക്കാവുന്ന സകല വേദനകളെക്കാളും വലുത്
Content: "എന്നാല്‍, കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍ പേരെഴുതപ്പെട്ട വര്‍ മാത്രമേ അതില്‍ പ്രവേശിക്കൂ. അശുദ്ധ മായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവര്‍ത്തിക്കുന്ന ആരും, അതില്‍ പ്രവേശിക്കുകയില്ല" (വെളി 21: 27). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 31}# ശുദ്ധീകരണസ്ഥലത്തെ ഏറ്റവും നിസ്സാരമായ വേദനപോലും ഭൂമിയിലെ ഏറ്റവും കഠിനമായ വേദനയേക്കാള്‍ വലുതാണെന്ന് പറയാം. "ഒരു പാപത്തിന് ശുദ്ധീകരണസ്ഥലത്തു അനുഭവിക്കുന്ന സഹനം ഭൂമിയില്‍ അതേ പാപത്തിനു അനുഭവിക്കേണ്ടി വരുന്ന സഹനത്തെക്കാള്‍ രൂക്ഷമായിരിക്കും" എന്നാണ് വിശുദ്ധ ബൊനവഞ്ചര്‍ പറയുന്നത്. ഇതേ പറ്റി വിശുദ്ധ അഗസ്റ്റിന്‍ പറയുന്നത് ഇപ്രകാരമാണ്, "ആ തീ ഭൂമിയില്‍ മനുഷ്യനു സഹിക്കാവുന്ന സകല വേദനകളെക്കാളും വേദനാജനകമായിരിക്കും" #{blue->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ അനുഭവിക്കുന്ന കഠിനമായ വേദനകളില്‍ നിന്നും അവര്‍ക്ക് മോചനം ലഭിക്കുന്നതിനു വേണ്ടി നമ്മുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സഹനങ്ങള്‍ നമ്മുക്ക് ഈശോയുടെ കുരിശിലെ സഹനങ്ങളോട് ചേര്‍ത്ത് കാഴ്ചവെക്കാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GIEtVA7SCaF7DuzEj96yvd}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-31-08:28:23.jpg
Keywords: വേദന
Content: 3057
Category: 1
Sub Category:
Heading: വരാപ്പുഴ അതിരൂപതയുടെ പുതിയ ഇടയനായി ഡോ.ജോസഫ് കളത്തിപ്പറമ്പിലിനെ തിരഞ്ഞെടുത്തു
Content: കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി ഡോ.ജോസഫ് കളത്തിപ്പറമ്പിലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ സ്ഥാനാരോഹണം. വരാപ്പുഴയുടെ ആറാമത് ആർച്ച് ബിഷപ്പാണ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. നിയമന ഉത്തരവ് വരാപ്പുഴ അതിരൂപതാ മന്ദിരത്തിലും വത്തിക്കാനിലും പ്രസിദ്ധപ്പെടുത്തി. വരാപ്പുഴ അതിരൂപതാംഗമായ ജോസഫ് കളത്തിപ്പറപ്പില്‍, വടുതല ഇടവകയിലെ കളത്തിപ്പറമ്പിൽ അവറാച്ചന്റെയും ത്രേസ്യയുടെയും അഞ്ചു മക്കളിൽ രണ്ടാമനായി 1952 ഒക്ടോബർ ആറാം തീയതിയാണ് ജനിച്ചത്. 1965-ൽ വരാപ്പുഴ അതിരൂപത മൈനർ സെമിനാരിയിൽ വൈദിക വിദ്യാർഥിയായി ചേർന്നു. തിരുച്ചിറപ്പള്ളി സെന്റ് പോൾസ് മേജർ സെമിനാരിയിലും മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിലും തത്വശാസ്ത്ര - ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. 1978 - മാർച്ച് 13നു വൈദികപട്ടം സ്വീകരിച്ചു. 1989-ല്‍ വരാപ്പുഴ അതിരൂപതയുടെ ചാന്‍സലറായി. 1996-ല്‍ വരാപ്പുഴ അതിരൂപതയുടെ വികാരി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. റോമിലെ സര്‍വകലാശാലയില്‍ നിന്ന് കാനോന്‍ നിയമത്തില്‍ അദ്ദേഹം ഡോക്ടറേറ്റ് നേടിയിരിന്നു. 1989-ല്‍ ചേംബര്‍ ലെയ്ന്‍ ടു ദ ഹോളിഫാദര്‍ എന്ന മോണ്‍സിഞ്ചോര്‍ പദവി വഹിച്ചു. 2001 ജനവരി 31ന് ഫിലേറ്റ് ഓഫ് ഓണര്‍ പദവി നല്‍കി മാര്‍പ്പാപ്പ ആദരിച്ചു. 2002-ലാണ് കോഴിക്കോട് മെത്രാനായത്. 2011 ഫെബ്രുവരി 22നു വത്തിക്കാനിൽ കുടിയേറ്റക്കാർക്കും ദേശാടകർക്കുമുള്ള പൊന്തിഫിക്കൽ കൗൺസിൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. വത്തിക്കാന്റെ വിദേശ മന്ത്രാലയമെന്ന പേരിൽ അറിയപ്പെടുന്ന, കുടിയേറ്റക്കാരുടെയും പ്രവാസികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വിഭാഗമാണിത്. വത്തിക്കാനിലെ ഒരു മന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിതനായ ആദ്യ മലയാളി ഡോ.ജോസഫ് കളത്തിപ്പറമ്പിലായിരിന്നു.
Image: /content_image/News/News-2016-10-31-08:47:41.jpg
Keywords:
Content: 3058
Category: 1
Sub Category:
Heading: ഐഎസ് ഭീകരരില്‍ നിന്നും മോചിതമായ ക്വാരഖോഷിലെ ദേവാലയത്തില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു
Content: മൊസൂള്‍: ഐഎസ് തീവ്രവാദികളില്‍ നിന്നും മോചിതമായ ഇറാഖിലെ ദേവാലയത്തില്‍ 2 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിശുദ്ധ ബലി അര്‍പ്പിക്കപ്പെട്ടു. ഇറാഖിലെ മൊസൂളിനു സമീപമുള്ള ക്വാരഖോഷിലെ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ദേവാലയത്തിലാണു ഇന്നലെ ദിവ്യബലി അര്‍പ്പിക്കപ്പെട്ടത്. മൊസൂള്‍ അതിരൂപതയുടെ ചുമതല വഹിക്കുന്ന സിറിയന്‍ കാത്തലിക് ആര്‍ച്ച് ബിഷപ്പ് ബൂട്രുസ് മൊഷീയാണ് വിശുദ്ധ കൂര്‍ബാനയ്ക്ക് നേതൃത്വം നല്‍കിയത്. "ഇന്ന് ക്വാരഖോഷ് സ്വതന്ത്രമാക്കപ്പെട്ടിരിക്കുകയാണ്. ഐഎസിനെ സൈന്യം കീഴ്‌പ്പെടുത്തിയിരിക്കുന്നു. ക്രൈസ്തവര്‍ നേരിട്ട എല്ലാത്തരം അവഗണനകളും കഷ്ടതകളും ഇവിടെ അവസാനിക്കുകയാണെന്ന് തന്നെ പ്രതീക്ഷിക്കാം. വ്യക്തികളും, ഭരണാധികാരികളും, രാജ്യങ്ങളും തമ്മിലുള്ള വേര്‍ത്തിരിവ് അവസാനിപ്പിച്ചേ മതിയാകൂ". ആര്‍ച്ച് ബിഷപ്പ് ബൂട്രസ് മൊഷീ പറഞ്ഞു. ക്രിസ്തു മതത്തിന്റെ ആരംഭകാലഘട്ടങ്ങളില്‍ തന്നെ ക്രൈസ്തവ വിശ്വാസത്തെ ആഴത്തില്‍ സ്വീകരിച്ച രാജ്യങ്ങളാണ് ഇറാഖും സിറിയയും. ഈ രാജ്യങ്ങളിലേക്ക് പല കാലങ്ങളിലായി കടന്ന്‍ വന്ന ഭരണാധികാരികള്‍ ആണ് ക്രൈസ്തവരെ അടിച്ചമര്‍ത്തിയത്. ഇറാഖില്‍ സദാം ഹുസൈന്റെ ഭരണകാലത്തിനു ശേഷം ശക്തമായി വേരുറപ്പിച്ച ഐഎസ്, ക്രൈസ്തവരെ ഉന്മൂലനം ചെയ്യുവാനുള്ള ശ്രമം ആരംഭിക്കുകയായിരിന്നു. ഐഎസ് തലവനായ അബൂബക്കര്‍ അല്‍ ബാഗ്ദാദി വടക്കന്‍ ഇറാഖിനേയും, കിഴക്കന്‍ സിറിയയേയും ഒരു ഇസ്ലാമിക ഖാലിഫേറ്റായി പ്രഖ്യാപിച്ചത് മൊസൂളിലെ മുസ്ലീം പള്ളിയില്‍ വച്ചാണ്. മൊസൂളിന് 30 കിലോമീറ്റര്‍ കിഴക്കായിട്ടാണ് ക്വാരഖോഷ് സ്ഥിതി ചെയ്യുന്നത്. ഇറാഖിലെ ക്രൈസ്തവ തലസ്ഥാനം എന്നാണ് ഇവിടെ അറിയപ്പെടുന്നത്. മൊസൂള്‍ നഗരം പൂര്‍ണ്ണമായും ഇറാഖി സേന പിടിച്ചടക്കുന്നതോടെ ഐഎസിന്റെ പതനം പൂര്‍ത്തിയാകും. ലക്ഷകണക്കിന് ഇറാഖി ക്രൈസ്തവരാണ് മൊസൂളില്‍ നിന്നും ക്വാരഖോഷില്‍ നിന്നും ഐഎസിനെ ഭയന്നു പലായനം ചെയ്തത്. തിരികെ പിടിക്കപ്പെട്ട നഗരങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങള്‍ എല്ലാം തീയിട്ട് നശിപ്പിച്ച അവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇറാഖി ഗ്രൗണ്ട് ഫോഴ്‌സിന്റെ കമാന്റര്‍ ആയ ലഫ്റ്റണന്റ് ജനറല്‍ റിയാദ് ജലാലിന്റെ നേതൃത്വത്തില്‍ ക്വാരഖ്വോഷ് പട്ടണം പിടിച്ചെടുത്തത്. ഇറാഖി സേനയിലെ തന്നെ ക്രൈസ്തവരായ പോരാളികള്‍ തകര്‍ക്കപ്പെട്ട കുരിശുകള്‍ക്ക് പകരം താല്‍ക്കാലികമായി നിര്‍മ്മിച്ച കുരിശു രൂപങ്ങള്‍ ദേവാലയത്തില്‍ സ്ഥാപിച്ചു. തങ്ങളുടെ സ്വന്തം മണ്ണിലേക്ക് തിരികെ വരുവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് വിശ്വാസികള്‍ പ്രതികരിച്ചത്. ചരിത്രത്തില്‍ പലഘട്ടങ്ങളിലും ക്രൈസ്തവര്‍ക്ക് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് തങ്ങളുടെ പട്ടണങ്ങളില്‍ നിന്നും ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും ഒഴിപ്പിക്കപ്പെട്ടതെന്നും അവര്‍ പറഞ്ഞു. തകര്‍ന്ന നഗരം ഉടന്‍ തന്നെ പുനര്‍നിര്‍മ്മിച്ച് വീണ്ടും താമസം ആരംഭിക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈസ്തവ ജനത.
Image: /content_image/News/News-2016-10-31-10:23:17.jpg
Keywords:
Content: 3059
Category: 1
Sub Category:
Heading: 20 ദിവസം, 55 പേര്‍, 3000 ജപമാല: ജപമാല മാസത്തെ അനുഗ്രഹമാക്കി അബുദാബിയിലെ സെന്റ് പോള്‍സ് ദേവാലയം
Content: മുസഫ: ജപമാല മാസമായ ഒക്ടോബറില്‍ അബുദാബി മുസഫയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ അമ്പത്തിഅഞ്ച് സ്ത്രീകള്‍ ചേര്‍ന്ന് നിര്‍മ്മിച്ചതു മൂവായിരത്തോളം ജപമാലകള്‍. 20 ദിവസം കൊണ്ട് നിര്‍മ്മിച്ച ഈ ജപമാലകള്‍ മുപ്പതാം തിയ്യതി ജപമാല മാസ സമാപനത്തോടനുബന്ധിച്ച് പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിക്കുവാന്‍ എത്തിയ വിശ്വാസികള്‍ക്ക് വിതരണം ചെയ്യപ്പെടുകയുണ്ടായി. ജീവിതത്തിന്റെ തിരക്കുകള്‍ മാറ്റിവെച്ച് ഒക്ടോബര്‍ ഒന്നാം തിയ്യതി മുതല്‍ ആരംഭിച്ച 55 പേരുടെ ദൌത്യം 3000 കൊന്ത എന്ന ലക്ഷ്യത്തിലെത്തിയപ്പോള്‍ അവര്‍ക്ക് പിന്തുണയുമായി കപ്പൂച്ചിന്‍ സന്യാസ സമൂഹത്തിന്റെ ആലുവ സെന്റ് തോമസ് പ്രൊവിന്‍സ് അംഗവും മലയാളി സമൂഹത്തിന്റെ ഇടയനുമായ ഫാ. ജോണ്‍ പടിഞ്ഞാക്കരയും ഉണ്ടായിരിന്നുവെന്നത് ശ്രദ്ധേയമാണ്. ഇടവകാ സമൂഹത്തിനു വേണ്ട ജപമാലകള്‍ ഇടവകയില്‍ തന്നെ നിര്‍മ്മിച്ച് എല്ലാവരിലേക്കും എത്തിക്കുക എന്ന ഒരാശയം രൂപം കൊണ്ടത് ഫാ.ജോണ്‍ വഴി തന്നെയായിരിന്നു. തുടര്‍ന്നു ഇടവകാംഗമായ ഒരു സഹോദരിയ്ക്ക് ജപമാല നിര്‍മ്മിക്കാന്‍ അറിയാമെന്ന്‍ മനസ്സിലാക്കിയ അദ്ദേഹം അവരെയും അമ്പത്തഞ്ചോളം സ്ത്രീകളെയും ചേര്‍ത്ത് എകദിന പരിശീലനം നല്‍കി പദ്ധതിക്കു ആരംഭം കുറിക്കുകയായിരിന്നു. തിരക്കുകള്‍ മാറ്റിവെച്ചു പരിശുദ്ധ അമ്മയോടുള്ള ഭക്തി പ്രകടമായ സാക്ഷ്യമാക്കി മാറ്റാന്‍ ജപമാല മാസം ഇവര്‍ തിരഞ്ഞെടുത്തപ്പോള്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ 3000 ജപമാല എന്ന ലക്ഷ്യത്തില്‍ എത്തിചേരുകയായിരിന്നു. കൊന്തയുണ്ടാക്കുന്നതിന് ആവശ്യമായ മുത്തും കുരിശും നൂലും കേരളത്തില്‍ നിന്ന് എത്തിച്ചു. കൊന്തയില്‍ ഉപയോഗിച്ച ലോക്കറ്റില്‍ ഒരു വശത്ത് പരിശുദ്ധ ദൈവമാതാവിന്റെ മാതാവിന്റെ ചിത്രവും, മറുവശത്ത് ഇടവകയുടെ ലോഗോയും ചേര്‍ത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാ ജപമാലയിലും ബനഡിക്ടന്‍ കുരിശാണ് ഉപയോഗിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, കൊങ്ങിണി, അറബിക്, ശ്രീലങ്കന്‍ തുടങ്ങിയ വിവിധ ഭാഷകളില്‍ ബലിയര്‍പ്പിക്കപ്പെടുകയും, പലരാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഒരുമിച്ചുകൂടുകയും ചെയ്യുന്ന സെന്‍റ് പോള്‍സ് ദേവാലയത്തില്‍, മൂവായിരത്തിലേറെ മലയാളി വിശ്വാസ സമൂഹമാണുള്ളത്. നേരത്തെ കഴിഞ്ഞ മെയ് മാസത്തില്‍ ഇടവകാംഗങ്ങള്‍ ശേഖരിച്ച മൂവായിരത്തിലേറെ വ്യത്യസ്ഥമായ മാതാവിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ എക്‌സിബിഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിന്നു.
Image: /content_image/News/News-2016-10-31-14:44:45.jpg
Keywords:
Content: 3060
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഒന്നാം തീയതി
Content: ലെയോണ്‍സിലെ രണ്ടാമത്തെ സര്‍വ്വത്രിക കൗണ്‍സിലില്‍ കത്തോലിക്ക സഭ ഇപ്രകാരം പഠിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു, പ്രവര്‍ത്തികള്‍ മൂലമോ ഉപേക്ഷമൂലമോ ചെയ്തു പോയ പാപങ്ങളെ കുറിച്ചും യഥാര്‍ത്ഥമായി മനസ്തപിച്ചെങ്കിലും, അര്‍ഹമായ പരിഹാര പ്രവര്‍ത്തികള്‍ ചെയ്യാതെ ഉപവിയില്‍ മരണമടയുന്നവരുടെ ആത്മാക്കള്‍ മരണശേഷം ശുദ്ധീകരണസ്ഥലത്തെ ശുദ്ധീകരിക്കുന്ന ശിക്ഷകളാല്‍ പരിശുദ്ധമാക്കപ്പെടണം. ഭൂമിയില്‍ ജീവിച്ചിരിക്കുന്ന വിശ്വാസികളുടെ മാദ്ധ്യസ്ഥാഭ്യര്‍ത്ഥനകള്‍, ദിവ്യബലി, പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മം തുടങ്ങിയവയും സഭയുടെ നിര്‍ദേശങ്ങളുമനുസരിച്ച് വിശ്വാസികള്‍ ചെയ്തു വരാറുള്ള മറ്റ് ഭക്തകൃത്യങ്ങളും ശുദ്ധീകരണാത്മാക്കളുടെ ശിക്ഷകളില്‍ ഇളവ് വരുത്തുന്നതിന് ഉപകരിക്കും". സഭയുടെ ഈ പ്രബോധനമനുസരിച്ച് ശുദ്ധീകരണസ്ഥലത്തെ സങ്കടമനുഭവിക്കുന്ന എല്ലാ വിശ്വാസികള്‍ക്കും വേണ്ടി ഈ നവംബര്‍ മാസത്തില്‍ നമ്മുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം. നമ്മുടെ കുടുംബങ്ങളില്‍ നിന്നും മരണം മൂലം വേര്‍പ്പെട്ടു പോയ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കു വേണ്ടിയും നമ്മുടെ പൂര്‍വ്വികര്‍ക്കു വേണ്ടിയും നമ്മുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സ്നേഹപ്രകടനമാണ് അവരുടെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക എന്നത്. #{red->n->n->ജപം}# നിത്യപിതാവായ സര്‍വ്വേശ്വര! അങ്ങേ പക്കല്‍ വാഴുന്ന സകല മോക്ഷവാസികളെയും വണങ്ങി പുകഴ്ത്തി സ്തുതിക്കുന്ന ഞങ്ങള്‍ക്ക് അവരുടെ സഹായമാകുവാന്‍ കൃപ ചെയ്തരുളേണമേ. ഞങ്ങള്‍ക്ക് സാക്ഷാലുള്ള സമാധാനം തരണമേ. അങ്ങേ തിരുസഭ നേരിടുന്ന എല്ലാ നാശങ്ങളെയും നീക്കണമേ. അങ്ങേ ശുശ്രൂഷയില്‍ ഞങ്ങളെയും സകല ക്രിസ്ത്യാനികളെയും സ്ഥിരപ്പെടുത്തേണമേ. ഞങ്ങളുടെ ഉപകാരികള്‍ക്ക് സ്വര്‍ഗ്ഗീയ നന്മകളും മരിച്ചു പോയ സകല വിശ്വാസികളുടെയും ആത്മാക്കള്‍ക്ക് നിത്യസമാധാനവും കൊടുത്തരുളണമേ എന്ന്‍ അങ്ങേ പക്കല്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍ #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# ഈശോയേ, ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# സിമിത്തേരി സന്ദര്‍ശിച്ച് അവിടെ സംസ്ക്കരിക്കപ്പെട്ടിരിക്കുന്നവര്‍ക്കുവേണ്ടി 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രിത്വ. ചൊല്ലുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-10-31-20:01:50.jpg
Keywords: ശുദ്ധീകരണാത്മാക്കളുടെ
Content: 3061
Category: 1
Sub Category:
Heading: വിശ്വാസജീവിതത്തിൽ നമുക്കുണ്ടായിരിക്കേണ്ട ചുമതലാബോധം രക്തസാക്ഷികൾ നമ്മെ ഓർമ്മപ്പെടുത്തുന്നു: കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്
Content: ലണ്ടന്‍: ഓരോ ദിനവും വിശ്വാസത്തില്‍ ചുമതലാബോധത്തോടെ നാം തുടരേണ്ടതിനെ ഓര്‍മ്മപ്പെടുത്തുകയാണ് ഒരോ രക്തസാക്ഷിയുമെന്ന് കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്. വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലിന്റെ സെന്റ് ജോര്‍ജ് ചാപ്പലില്‍ പുതിയതായി നിര്‍മ്മിച്ച സ്ഫടിക വാതിലിന്റെ സമര്‍പ്പണത്തോട് അനുബന്ധിച്ച് നടന്ന വിശുദ്ധ കുര്‍ബാന മധ്യേയാണ് കര്‍ദിനാള്‍ രക്തസാക്ഷികളെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയത്. പന്ത്രണ്ട് അപ്പോസ്‌ത്തോലന്‍മാരോട് താരതരമ്യപ്പെടുത്തിയാണ് കര്‍ദിനാള്‍ രക്തസാക്ഷികളുടെ ജീവിതത്തെ സ്മരിച്ചത്. "തങ്ങള്‍ ആയിരിക്കുന്നത് ഏത് അവസ്ഥയിലാണോ, അതെ അവസ്ഥയില്‍ ദൈവത്തിന് തങ്ങളെ തന്നെ സമര്‍പ്പിച്ചവരാണ് പന്ത്രണ്ട് അപ്പോസ്‌ത്തോലന്‍മാരും. തങ്ങളുടെ വിശ്വാസ വീഥികളില്‍ നേരിട്ട എല്ലാ തിരിച്ചടികളിലും വിശ്വാസം ഉപേക്ഷിക്കാതെ, വിശ്വസ്തരായി അവര്‍ നിലകൊണ്ടു. ലോകത്തിലേക്ക് പ്രകാശം കൊണ്ടുവന്നവരാണ് ഇവര്‍". കര്‍ദ്ദിനാള്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളിലെ നിരവധി രക്തസാക്ഷികള്‍, അപ്പോസ്‌ത്തോലന്‍മാരുടെ അതെ വിശ്വാസം പിന്‍തുടരുവാന്‍ സാധിച്ചവരാണെന്നും കര്‍ദ്ദിനാള്‍ അനുസ്മരിച്ചു. അവരുടെ വിശ്വാസവും, ധീരതയും എല്ലായപ്പോഴും പ്രശംസിക്കപ്പെടുന്നതും, അവരുടെ കഥകള്‍ ആളുകളെ സ്വാധീനിക്കുന്നതുമാണെന്നും കര്‍ദ്ദിനാള്‍ തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. കത്തോലിക്ക വിശ്വാസത്തെ നൂറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ ഇവര്‍ ദൃഢതയോടെ കാത്തിരുന്നതായും അദ്ദേഹം പറഞ്ഞു. പുതിയതായി ആശീര്‍വദിച്ച സ്ഥലത്ത് ഏകാഗ്രമായി ദൈവത്തോട് ഏറെ നേരം സംസാരിക്കുവാന്‍ വിശ്വാസികള്‍ക്ക് സാധിക്കട്ടെ എന്നും കര്‍ദ്ദിനാള്‍ ആശംസിച്ചു. ചുറ്റുപാടുമുള്ള തിരക്കുകളില്‍ നിന്നും മാറി വിശ്വാസത്തില്‍ നിലനില്‍ക്കുവാനുള്ള ശക്തിയും, ആത്മബലവും നല്‍കുന്ന സ്ഥലങ്ങളായി ഇവിടം മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2016-10-31-21:23:48.jpg
Keywords:
Content: 3062
Category: 1
Sub Category:
Heading: കഴിഞ്ഞ കാലങ്ങളിലെ തെറ്റുകളെ തിരുത്തി കത്തോലിക്കരും ലൂഥറന്‍ അംഗങ്ങളും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
Content: ലുണ്ട് (സ്വീഡന്‍): കത്തോലിക്ക വിശ്വാസികളും, ലൂഥറന്‍ വിശ്വാസികളും കഴിഞ്ഞ കാലങ്ങളില്‍ വന്നു പോയ തെറ്റുകള്‍ മനസിലാക്കി പരസ്പര ധാരണയോടും, ഐക്യത്തോടും കൂടി പ്രവര്‍ത്തിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 26 മണിക്കൂര്‍ മാത്രം നീണ്ടു നിന്ന സ്വീഡനിലേക്കുള്ള തന്റെ അപ്പോസ്‌ത്തോലിക സന്ദര്‍ശനത്തിനിടെ ലുണ്ടിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥന ശുശ്രൂഷയില്‍ സംസാരിക്കുമ്പോഴാണ് പരിശുദ്ധ പിതാവ് സഭാ ഐക്യത്തെ കുറിച്ച് എടുത്ത് പറഞ്ഞത്. മുന്‍ കാലങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ സഭകള്‍ തമ്മില്‍ പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങളും, വിവിധ വിഷയങ്ങളില്‍ ഭിന്നിപ്പുകളും ഉണ്ടായിരുന്നുവെന്ന കാര്യം ഒരു വസ്തുതയായി നിലനില്‍ക്കുന്നുവെന്ന് മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഇത്തരം തര്‍ക്കങ്ങള്‍, പരസ്പരം മനസിലാക്കുന്നതിനും ദൈവവചനത്തിന്റെ സാക്ഷികളായി ഒരുമയോടെ ജീവിക്കുന്നതിനും തടസമായിട്ടുണ്ടെന്നും പാപ്പ ചൂണ്ടികാട്ടി. ഭിന്നിപ്പുകളല്ല ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നതെന്നും ഒരുമയോടെയുള്ള പ്രവര്‍ത്തനമാണ് അവിടുത്തെ ആഗ്രഹമെന്നും പാപ്പ വിശ്വാസ സമൂഹത്തെ ഓര്‍മ്മിപ്പിച്ചു. "എന്നില്‍ വസിക്കുവിന്‍, ഞാന്‍ നിങ്ങളിലും വസിക്കും എന്നാണ് ക്രിസ്തു നമ്മോടു പറഞ്ഞിരിക്കുന്നത്. തന്റെ കാല്‍വരി യാഗത്തിനു മുമ്പും അവിടുന്ന് ഇത് ആവര്‍ത്തിക്കുന്നു. ഒരുമിച്ചുള്ള വാസം എന്നത് ക്രിസ്തു ആഗ്രഹിക്കുന്ന ഒന്നാണ്. ദൈവത്തിന്റെ തോട്ടത്തിലെ മുന്തിരിവള്ളികളാണ് നാം. പിതാവായ ദൈവത്തിന്റെ ഇഷ്ടമാണ് നമ്മില്‍ നിറവേറേണ്ടത്. പിതാവുമായി ക്രിസ്തുവിനുണ്ടായിരുന്ന സ്‌നേഹമാണ് എല്ലായ്‌പ്പോഴും അവിടുന്ന് നമ്മോടു വിളമ്പരം ചെയ്യുന്നത്. ഫലമുള്ളവരാകണമെങ്കില്‍ നമ്മുടെ പ്രവര്‍ത്തികളും ഐക്യത്തോടെയാകണം". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. 'നമ്മേ ഓരോരുത്തരേയും ഐക്യത്തിന്റെ സാക്ഷികളാക്കി മാറ്റേണമേ എന്ന് നാം ദൈവത്തോട് പ്രാര്‍ത്ഥിക്കണം. ഇതില്‍ നിന്നും ലോകം ദൈവസ്‌നേഹത്തെ മനസിലാക്കുവാന്‍ ഇടവരണമെന്നും നാം പ്രാര്‍ത്ഥിക്കണം. ദൈവത്തെ കൂടാതെ നമ്മുടെ എല്ലാ പ്രയത്‌നവും വ്യര്‍ത്ഥമാണ്. ദൈവത്തോട് ചേര്‍ന്നു ജീവിക്കുവാനും, അവിടുത്തെ കാരുണ്യത്തിന്റെ വാഹകരാകുവാനും നമുക്ക് സാധിക്കണം". പാപ്പ കൂട്ടിചേര്‍ത്തു. ചടങ്ങില്‍ ലൂഥറന്‍ ബിഷപ് മുനിബ് യൗനാന്‍, പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോട്ടിംഗ് ക്രിസ്ത്യന്‍ യൂണിറ്റി പ്രസിഡന്റ് കര്‍ദിനാള്‍ കുര്‍ട്ട് കോച്ച് എന്നിവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കി.
Image: /content_image/News/News-2016-11-01-09:07:15.jpg
Keywords: Pope Franscis, Pravachaka Sabdam, Sweden
Content: 3063
Category: 1
Sub Category:
Heading: മാര്‍ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേകം ഇന്ന്‍
Content: വത്തിക്കാൻ സിറ്റി: സീറോ മലബാർ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനായ മോൺ.സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേകം വത്തിക്കാനിൽ ഇന്നു രാവിലെ 10ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30) നടക്കും. സെന്റ് പോൾ മേജർ ബസിലിക്കയിൽ നടക്കുന്ന മെത്രാഭിഷേക ചടങ്ങുകൾക്കു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. പൗരസ്ത്യ തിരുസംഘം തലവൻ കർദിനാൾ ലയനാർദോ സാന്ദ്രി സന്ദേശം നല്കും. പ്രവാസികൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയ കൗൺസിൽ സെക്രട്ടറിയും നിയുക്ത വരാപ്പുഴ ആര്‍ച്ച് ബിഷപ്പുമായ ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ആർച്ച് ബിഷപ്പുമാരായ മാർ മാത്യു മൂലക്കാട്ട്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് ഞരളക്കാട്ട് എന്നിവർ സഹകാര്‍മ്മികരാകും. ഇന്ത്യയിലെ കത്തോ ലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റും സീറോ മലങ്കര സഭയുടെ തലവനുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ആശംസകളർപ്പിക്കും. ബിഷപ്പുമാരായ മാർ ജേക്കബ് മനത്തോടത്ത്, മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, മാർ പോൾ ആലപ്പാട്ട്, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ആന്റണി ചെറയത്ത്, മാർ ജോയ് ആലപ്പാട്ട്, മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. മെത്രാഭിഷേക ചടങ്ങുകളുടെ തത്സമയ സംപ്രേഷണം ശാലോം യൂറോപ്പ് ചാനലില്‍ ലഭ്യമാകും.
Image: /content_image/News/News-2016-11-01-01:10:32.jpg
Keywords:
Content: 3064
Category: 8
Sub Category:
Heading: ജീവിതത്തിന്റെ അസ്തമയത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ?
Content: “തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിനു അമൂല്യമാണ്” (സങ്കീര്‍ത്തനങ്ങള്‍ 116:15). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 1}# “ഇന്നും നാളേയും പ്രതീക്ഷയുടെ ദിനങ്ങളാണ്. അതായത് എല്ലാ വിശുദ്ധരുടേയും, ശുദ്ധീകരണാത്മാക്കളുടെയും ദിനങ്ങള്‍. ഒരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ ആത്മാക്കളെ ഉത്തേജിപ്പിക്കുവാന്‍ സഹായിക്കുന്ന ഒന്നാണ് പ്രതീക്ഷ. ബുദ്ധിമുട്ടിന്റേയും ക്ലേശങ്ങളുടെയും നിരവധി അവസരങ്ങള്‍ അവര്‍ക്ക് ഉണ്ടാകുന്നു. എന്നാല്‍ പ്രതീക്ഷയോട് കൂടി ആത്മാക്കള്‍ മുന്നേറുകയും തങ്ങളെ കാത്തിരിക്കുന്നതിനെ ഏറെ ആനന്ദത്തോടെ വരവേല്‍ക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പ്രതീക്ഷ നമ്മളെ ശുദ്ധീകരിക്കുന്നു, അത് നമ്മളെ പ്രകാശിപ്പിക്കുന്നു. യേശുവിലുള്ള പ്രതീക്ഷയാകുന്ന ഈ ശുദ്ധീകരണം നമ്മളെ പൂര്‍ണ്ണമനസ്സോടു കൂടി വേഗത്തില്‍ മുന്നേറുവാന്‍ സഹായിക്കുന്നു. ഇന്ന് സന്ധ്യയാകുന്നതിനു മുന്‍പായി നമുക്ക്‌ നമ്മുടെ ജീവിതത്തിന്റെ അസ്തമയ ശോഭയെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതായിരിക്കും. ‘നാം എല്ലാവരും സൂര്യാസ്തമനം അനുഭവിച്ചിട്ടുള്ളവരാണ്, നാം എപ്പോഴെങ്കിലും ഇതിനെ പ്രതീക്ഷയോട് കൂടി നോക്കി കണ്ടിട്ടുണ്ടോ? എന്റെ ജീവിതത്തിന്റെ അസ്തമയം എപ്രകാരമായിരിക്കും? നമ്മുടെ കര്‍ത്താവായ ദൈവം നമ്മളെ സ്വാഗതം ചെയ്യുന്ന ദിനത്തെ പറ്റി നാം ഓര്‍ത്തിട്ടുണ്ടോ?”. (ഫ്രാന്‍സിസ്‌ പാപ്പാ, നവംബര്‍ 1, 2013, വെരാണോ സെമിത്തേരി റോം). #{blue->n->n->വിചിന്തനം:}# മരിച്ച വിശ്വാസികളുടെ മാസമായ നവംബര്‍ മാസം സെമിത്തേരി സന്ദര്‍ശനത്തിനും ആത്മാക്കളുടെ മോക്ഷത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്കും വേണ്ടിയുള്ള മാസമാക്കി മാറ്റിവെക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-01-02:44:51.jpg
Keywords: പ്രതീക്ഷ
Content: 3065
Category: 6
Sub Category:
Heading: മരണമെന്ന സത്യം
Content: "എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല" (യോഹന്നാന്‍ 11:26). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 01}# മരണത്തെപ്പറ്റിയുള്ള സത്യം നമ്മുടെ മനസ്സില്‍ എന്നും ഉണ്ടായിരിക്കണം. ക്രിസ്തു ഇത് വാക്കുകളിലൂടെ മാത്രമല്ല, സ്വന്തം മരണത്തിലൂടെയും ഉയര്‍പ്പിലൂടെയുമാണ് നമുക്ക് വിശദമാക്കി തരുന്നത്. വിശ്വാസത്തിന്റെ ചൈതന്യത്തില്‍ പ്രാര്‍ത്ഥനകളുമായി നമ്മുടെ പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങളുടെയിടയില്‍ നാം നില്‍ക്കുമ്പോള്‍, മരണമാകുന്ന സത്യം നിത്യജീവിതത്തെ പറ്റി നമ്മോട് സംസാരിക്കുന്നു. അതേ സമയം മരണമെന്ന സത്യവും, കഷ്ടതയും ക്രിസ്തുവിന്റെ പുനരുദ്ധാരണത്തെക്കുറിച്ചാണ് നമ്മോട് സംസാരിക്കുന്നത്. അതായത് ശരീരത്തിന്റെ ഉയിര്‍പ്പിലുള്ള നിത്യമായ ജീവിതത്തെപ്പറ്റി തന്നെ. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 1.11.67) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-01-03:34:50.jpg
Keywords: മരണം