Contents

Displaying 2791-2800 of 24983 results.
Content: 3025
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കള്‍ക്ക് ആശ്വാസ ലേപനം പകര്‍ന്ന് നല്‍കുന്ന കാവല്‍ മാലാഖമാര്‍
Content: “ഇതാ ഒരു ദൂതനെ നിനക്ക് മുന്‍പേ ഞാന്‍ അയക്കുന്നു, അവന്‍ നിന്റെ വഴിയില്‍ നിന്നെ കാത്തുകൊള്ളും; ഞാന്‍ ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്ക്‌ നിന്നെ കൊണ്ട് വരികയും ചെയ്യും” (പുറപ്പാട് 23:20). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 29}# “ഒരാത്മാവ് ശുദ്ധീകരണസ്ഥലത്ത്‌ പോകുമ്പോള്‍, ആ ആത്മാവിന്റെ കാവല്‍ മാലാഖ അതിനെ ആ തടവറ വരെ അനുഗമിക്കുന്നു. അതിനുശേഷം ആ തടവറക്ക് പുറത്ത്‌ വാതിലിനു സമീപത്തായി നിലയുറപ്പിക്കുകയും ചെയ്യുന്നു, ആ ആത്മാവ് പൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെടുന്നത് വരെ ആ മാലാഖ അവിടെത്തന്നെ നില്‍ക്കുന്നു. നിരന്തരം ആ മാലാഖ ആ ആത്മാവിനെ സന്ദര്‍ശിക്കുകയും, തന്റെ സാന്നിധ്യവും സ്വര്‍ഗ്ഗീയ പ്രഭാഷണങ്ങള്‍ വഴിയും ആത്മാവിനെ ആശ്വസിപ്പിക്കുകയും, അതിന് ധൈര്യം നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു”. “ജീവിച്ചിരിക്കുന്നവര്‍ ആത്മാക്കള്‍ക്കായി സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളും നന്മ പ്രവര്‍ത്തികളും ശേഖരിക്കുകയും അത് ദൈവത്തിന്റെ തിരുമുന്‍പില്‍ സമര്‍പ്പിക്കുകയും ചെയ്യുക എന്നത് ആ മാലാഖയുടെ ദൗത്യമാണ്. അവയെ ദൈവം സൗഖ്യദായകമായ ലേപനത്തിനു സമാനമാക്കി പാവപ്പെട്ട ആത്മാക്കള്‍ക്ക് ആശ്വാസം പകരുന്നതിനായി മാലാഖക്ക് തിരികെ നല്‍കുകയും ചെയ്യുന്നു.” (റോമിലെ വിശുദ്ധ ഫ്രാന്‍സിസ്‌) #{blue->n->n->വിചിന്തനം:}# “കാവല്‍ മാലാഖമാരെ, എന്റെ കുറവുകളെയും ബലഹീനതകളെയും വിശുദ്ധീകരിച്ചു നിത്യസമ്മാനത്തിനായി യോഗ്യനാകുവാന്‍ എന്നെ അനുവദിക്കേണമേ”. ഈ സുകൃതജപം ആവര്‍ത്തിച്ച് ചൊല്ലുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-29-01:29:00.jpg
Keywords: വിശുദ്ധ ഫ്രാന്‍സിസ്‌
Content: 3026
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ വേദനകളെക്കുറിച്ചുള്ള വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ
Content: “നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്ന്‍ നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്ക്‌ പരിഹാരമായി സ്വപുത്രനെ അയക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം” (1 യോഹന്നാന്‍ 4:10). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 30}# "ദിവ്യപ്രകാശം ദർശിക്കുന്നതിനുള്ള പ്രതിബന്ധത്തിൽ നിന്നുളവാകുന്ന വ്യസനാനുഭൂതിയും, അതേസമയം ദൈവം നൽകിക്കൊണ്ടിരിക്കുന്ന ക്ഷണം സ്വീകരിച്ച് ആ പ്രതിബന്ധത്തെ നിർമ്മാർജ്ജനം ചെയ്യാനുള്ള സ്വാഭാവികമായ ആഗ്രഹവുമാണ് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കു വേദനയുണ്ടാക്കുന്ന രണ്ടു കാര്യങ്ങൾ". (വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ) #{blue->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ വേദന തിരിച്ചറിഞ്ഞുകൊണ്ട് അവർക്കുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കാൻ നമുക്ക് തീരുമാനമെടുക്കാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-30-10:02:21.jpg
Keywords: വിശുദ്ധ അഗസ്റ്റി
Content: 3027
Category: 18
Sub Category:
Heading: പാലാ രൂപത യുവജനസംഗമം നവംബർ 27 ന്
Content: കോട്ടയം: പാലാ രൂപത കെസിവൈമിന്റെ നേതൃത്വത്തിൽ കാരുണ്യ വർഷ സമാപനത്തിൽ രൂപത യുവജനസംഗമം നടത്തും. രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള യുവജനങ്ങൾ സംഗമത്തിൽ പങ്കെടുക്കും. നവംബർ 27ന് രണ്ടിന് ളാലം പള്ളി മൈതാനത്താണ് സംഗമം. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. കെസിബിസി യുവജന കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശേരിൽ, പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, വികാരി ജനറാൾമാർ, എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് തുടങ്ങിവർ പങ്കെടുക്കും. തുടർന്ന് കാരുണ്യ സന്ദേശറാലി നടക്കും. വിവിധ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തപ്പെടുമെന്ന് ഫാ. ജോസഫ് ആലഞ്ചേരിൽ, ജിനു മാത്യു മുട്ടപ്പള്ളിൽ, അമൽ ജോർജ് പൂവത്തിനാകുന്നേൽ എന്നിവർ അറിയിച്ചു.
Image: /content_image/India/India-2016-10-29-02:11:00.jpg
Keywords:
Content: 3028
Category: 6
Sub Category:
Heading: ഓരോ ക്രൈസ്തവ കുടുംബവും വിളിക്കപ്പെട്ടിരിക്കുന്ന ദൗത്യം
Content: "യേശു ക്രിസ്തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു" (ഗലാത്തിയാ 5.24). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 29}# ക്രിസ്തു നമ്മെ സ്‌നേഹിക്കുന്നതുപോലെ പരസ്പരം സ്‌നേഹിക്കുവാന്‍ നമ്മെ പ്രാപ്തമാക്കുന്ന പരിശുദ്ധാത്മാവിലേക്ക് ഹൃദയം തുറക്കുവാനാണ് ക്രൈസ്തവ ദമ്പതികള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. വി. പൗലോസ് ശ്ലീഹാ ഗലാത്തിയകാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്ന ആത്മാവിന്റെ ഫലങ്ങളായ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നിവ ക്രിസ്തീയ ദമ്പതികളുടെ ജീവിതക്രമത്തില്‍ ഇവയെല്ലാം അടങ്ങിയിരിക്കണം. അവരെ സ്‌നേഹത്തില്‍ നിലനിര്‍ത്താനുള്ള വലിയ ചുമതല ഓരോ ക്രിസ്തീയ സമൂഹത്തിനുമുണ്ട്. സ്‌നേഹത്തില്‍ നിന്നാണ് ക്രിസ്തീയ കുടുംബങ്ങള്‍ ജന്മം കൊള്ളേണ്ടത്. ഇത്തരം കുടുംബങ്ങളില്‍ ദൈവനന്മയുടെ സുന്ദരമായ ദാനങ്ങളായി കുഞ്ഞുങ്ങളെ സ്വീകരിക്കുന്നു. ഓരോ വ്യക്തിയെയും ബഹുമാനിക്കാനും നിസ്വാര്‍ത്ഥ സേവനം നല്‍കുവാനും കുടുംബങ്ങള്‍ പ്രയത്‌നിക്കേണ്ടിയിരിക്കുന്നു. സ്‌നേഹത്തിലധിഷ്ഠിതമായ കൂട്ടായ്മയ്ക്ക് രൂപം നല്‍കുവാനാണ് ക്രിസ്തീയ കുടുംബങ്ങള്‍ നിലകൊള്ളേണ്ടത്. അതിവിശുദ്ധ ത്രിത്വത്തിലെ മൂന്ന് വ്യക്തികളും കൂട്ടായ്മയിലുള്ള നിത്യസ്‌നേഹത്തിന്റെ ജീവിക്കുന്ന പ്രതിനിധികളാണ്. യഥാര്‍ത്ഥത്തില്‍, കുടുംബത്തെ ഒരു 'ചെറുസഭ' യെന്ന് വിളിക്കാവുന്നതാണ്. സഭയെപ്പോലെ, കുടുംബവും ഒരു സുവിശേഷ പ്രക്ഷേപണ നിലയമായിത്തീരണം; അവിടെനിന്ന് സുവിശേഷം മറ്റ് കുടുംബങ്ങളിലേക്കും സമൂഹമാകമാനവും വ്യാപിക്കണം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, കൊളംബിയ, 11.10.87) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-29-02:21:55.jpg
Keywords: കുടുംബം
Content: 3029
Category: 1
Sub Category:
Heading: വത്തിക്കാന്‍ ദിവ്യാരാധന സമിതിയിലെ എല്ലാ അംഗങ്ങളേയും മാറ്റിയശേഷം, പുതിയ 27 അംഗങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു
Content: വത്തിക്കാന്‍: എല്ലാവരെയും അംമ്പരപ്പിക്കുന്ന തീരുമാനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാന്റെ ദിവ്യാരാധാന സമിതിയിലെ എല്ലാ അംഗങ്ങളേയും മാറ്റിയ ശേഷം പുതിയ അംഗങ്ങളെ നിയോഗിച്ചു. ദിവ്യാരാധന സമിതിയിലേക്ക് നിയമിതരായിരിക്കുന്ന 27 പേരും പുതിയ അംഗങ്ങളാണ്. വത്തിക്കാനിലെ വിവിധ സമിതികളിലേ അംഗങ്ങളെ മാര്‍പാപ്പ നിശ്ചിത സമയത്തിനു ശേഷം മാറ്റി നിയമിക്കാറുണ്ടെങ്കിലും, ഒരു സമിതിയിലെ എല്ലാ പഴയ അംഗങ്ങളേയും മാറ്റിയ ശേഷം പുതിയവരെ നിയമിക്കുന്നത് ആദ്യമായിട്ടാണ്. ദീര്‍ഘവര്‍ഷങ്ങള്‍ ഒരേ സമിതിയില്‍ തുടരുന്ന കര്‍ദിനാളുംമാര്‍ക്കും, ബിഷപ്പുംമാര്‍ക്കും മറ്റു സമിതികളുടെ ചുമതലകള്‍ നല്‍കുന്ന പതിവ് സാധാരണയാണ്. എന്നാല്‍ ഇന്നലെ പുറത്തിറക്കിയ കല്‍പ്പനയിലാണ് ദിവ്യാരാധന സമിതിയിലെ എല്ലാ അംഗങ്ങളേയും മാറ്റി പുതിയ ആളുകളെ നിയമിച്ചതായി വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. പഴയ ദിവ്യാരാധന സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറാഹ് ആയിരുന്നു. ആരാധന രീതികളില്‍ നിരവധി പരിഷ്‌കാരങ്ങള്‍ നിര്‍ദേശിച്ച വ്യക്തിയായിരുന്ന കര്‍ദിനാള്‍ റോബര്‍ട്ട് സാറാഹ്. പുതിയതായി നിയമിതരായ അംഗങ്ങളില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പീട്രോ പരോളിനും ഉള്‍പ്പെടുന്നു. വൈദികരുടെ കോണ്‍ഗ്രിഗേഷന്റെ ചുമതലയുള്ള കര്‍ദിനാള്‍ ബിനിയാമിനോ സ്‌റ്റെല്ലാ, വത്തിക്കാന്‍ സാംസ്‌കാരിക സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ജിയാന്‍ഫ്രാന്‍സ്‌കോ റാവസി, ആര്‍ച്ച് ബിഷപ്പ് പിയിറോ മരീനി തുടങ്ങിവരും പുതിയ സമിതിയില്‍ ഉള്‍പ്പെടുന്നു. യുഎസില്‍ നിന്നും ബിഷപ്പ് ആര്‍തര്‍ സിരാറ്റെലിക്ക് മാത്രമാണ് ദിവ്യാരാധന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
Image: /content_image/News/News-2016-10-29-02:34:34.jpg
Keywords: Pope,makes,complete,overhaul,of,Vatican,liturgical,congregation
Content: 3030
Category: 1
Sub Category:
Heading: ദിവ്യകാരുണ്യത്തിന്റെ അത്ഭുത ശക്തിയെ പറ്റി പെന്തക്കോസ്ത പാസ്റ്റര്‍ നടത്തിയ പ്രഭാഷണം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു
Content: ടോറൊന്റോ: ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തിയെ പറ്റി പെന്തക്കോസ്ത പാസ്റ്റര്‍ ബെന്നി ഹിന്‍ നടത്തിയ പ്രഭാഷണത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. കത്തോലിക്ക സഭയില്‍ വിശുദ്ധ കുര്‍ബാന വഴിയായി വലിയ അത്ഭുതങ്ങളാണ് സംഭവിക്കുന്നതെന്ന്‍ ബെന്നി ഹിന്‍ വീഡിയോയില്‍ പറയുന്നു. പെന്തക്കോസ്ത് സഭകളില്‍ നടക്കുന്നതിലും അധികം അത്ഭുതങ്ങള്‍ കത്തോലിക്ക സഭയില്‍ നടക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തുന്നു. ബെന്നി ഹിന്നിന്റെ വെളിപ്പെടുത്തല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വലിയ ചര്‍ച്ചക്കു വഴിതെളിയിച്ചിട്ടുണ്ട്. അദ്ദേഹം കത്തോലിക്ക വിശ്വാസത്തിലേക്ക് മടങ്ങുന്നതിനുള്ള സൂചനയായാണ് ദിവ്യകാരുണ്യത്തെ പറ്റി പ്രസംഗിച്ചതെന്ന് ചിലര്‍ വിലയിരുത്തുന്നു. വിശുദ്ധ കുര്‍ബാനയിലൂടെ യേശുവിന്റെ ശരീരവും രക്തവുമാണ് കത്തോലിക്ക സഭയിലെ വിശ്വാസികള്‍ സ്വീകരിക്കുന്നതെന്നും അതിനെയാണ് അവര്‍ ആരാധിക്കുന്നതെന്നും ബെന്നി ഹിന്‍ പെന്തക്കോസ്ത് വിശ്വാസികളോട് വിശദീകരിക്കുന്നു. വിശുദ്ധ കുര്‍ബാനയിലേക്ക് യേശുക്രിസ്തു പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്താല്‍ നേരില്‍ ഇറങ്ങിവന്നു വസിക്കുന്നതായും പാസ്റ്റര്‍ പറയുന്നു. "പെന്തക്കോസ്ത് വിശ്വാസികള്‍ അനുഷ്ഠിക്കുന്ന കര്‍മ്മത്തില്‍ യേശുക്രിസ്തുവിന്റെ ശരീര രക്തങ്ങളെ പ്രതീകാത്മകമായിട്ടാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ കത്തോലിക്ക സഭയില്‍ വിശുദ്ധ കുര്‍ബാനയിലൂടെ ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീര രക്തങ്ങളാണ് വിശ്വാസികള്‍ക്ക് നല്‍കപ്പെടുന്നത്. ഏറെ ഭയഭക്തിയോടെയാണ് വിശ്വാസ സമൂഹം വിശുദ്ധ ബലിയില്‍ പങ്കെടുക്കുന്നത്". "കത്തോലിക്ക വിശ്വാസ സമൂഹത്തില്‍ പെന്തക്കോസ്ത് സഭകളിലും അധികമായി അത്ഭുതം നടക്കുന്നുണ്ട്. അവര്‍ അനുഷ്ഠിക്കുന്ന വിശുദ്ധ കുര്‍ബാനയിലൂടെയാണ് ഇത് സംഭവിക്കുന്നതെന്ന് ഞാന്‍ മനസിലാക്കുന്നു. അതുപോലെ തന്നെ കത്തോലിക്ക വിശ്വാസികള്‍ അവരുടെ സഭയെ ഉപേക്ഷിച്ച ശേഷം മറ്റൊരു സഭയിലേക്ക് കടന്നു പോകുന്നില്ല. എന്നാല്‍ പെന്തക്കോസ്തു വിശ്വാസികളില്‍ ഈ പ്രവണത ഏറെ കൂടുതലാണ്. സഭകളില്‍ നിന്നും സഭകളിലേക്ക് അവര്‍ ചാഞ്ചാടി കൊണ്ടിരിക്കുന്നു". "അന്ത്യന്താഴ വേളയില്‍ യേശു അപ്പവും വീഞ്ഞും എടുത്ത ശേഷം ഇത് പ്രതീകാത്മകമായ എന്റെ ശരീരവും, രക്തവുമാണെന്നല്ല പറഞ്ഞത്. ഇതെന്റെ ശരീരവും രക്തവുമാകുന്നു എന്നു തന്നെയാണ് അരുളി ചെയ്തത്. ഇതേ കാര്യമാണ് കത്തോലിക്ക വിശ്വാസികള്‍ പിന്‍തുടരുന്നത്. എന്നാല്‍ പെന്തക്കോസ്ത് വിശ്വാസികള്‍ ഇതിനെ ഒരു പ്രതീകമായി മാത്രമാണ് കാണുന്നത്. ദിവ്യകാരുണ്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു". ബെന്നി ഹിന്‍ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു. പ്രശസ്തമായ നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനാണ് പാസ്റ്റര്‍ ബെന്നി ഹിന്‍. അദ്ദേഹത്തിന്റെ പുതിയ സാക്ഷ്യം പെന്തക്കോസ്ത് വിശ്വാസികള്‍ക്കിടിയില്‍ വലിയ ചലനമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. #{red->n->n->വീഡിയോ }#
Image: /content_image/News/News-2016-10-29-03:34:11.jpg
Keywords:
Content: 3031
Category: 1
Sub Category:
Heading: മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ സ്ഥാനാരോഹണം നവംമ്പര്‍ ഒന്നിന്; ഒരുക്കങ്ങള്‍ സജീവം
Content: വത്തിക്കാൻ: യൂറോപ്പിലെ സീറോമലബാര്‍ സഭാംഗങ്ങളുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിതനായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ സ്ഥാനാരോഹണം നവംമ്പര്‍ ഒന്നിന് വത്തിക്കാനിലെ സെന്റ് പോൾസ് ബസിലിക്കയിൽ നടക്കും. വത്തിക്കാൻ സമയം രാവിലെ 10നാണ് തിരുക്കർമങ്ങൾ ആരംഭിക്കുക. തിരുകര്‍മ്മങ്ങള്‍ക്ക് സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. സീറോ മലങ്കര മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ, കർദിനാൾ ലിയാനാർഡോ സാന്ദ്രി, പ്രവാസികൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയ കൗൺസിൽ സെക്രട്ടറി ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ആർച്ച് ബിഷപ്പുമാരായ മാർ മാത്യു മൂലക്കാട്ട്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് ഞരളക്കാട്ട് എന്നിവർ സഹകാര്‍മ്മികരാകും. ബിഷപ്പുമാരായ മാർ ജേക്കബ് മനത്തോടത്ത്, മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, മാർ പോൾ ആലപ്പാട്ട്, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ആന്റണി ചെറയത്ത്, മാർ ജോയ് ആലപ്പാട്ട്, മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവരും പങ്കെടുക്കുന്നുണ്ട്. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ രക്ഷാധികാരിയായ 140 അംഗ കമ്മിറ്റിയാണ് ഒരുക്കങ്ങൾ നടത്തുന്നത്. ഫാ. ബിജു മുട്ടത്തുകുന്നേൽ ജനറൽ കോഡിനേറ്ററായും ഫാ. റെജി കൊച്ചു പറമ്പിൽ, ഫാ. ബിനോജ് മുളവരിക്കൽ എന്നിവർ ജോയിന്റ് കോഡിനേറ്റർമാരായും പ്രവർത്തിക്കും. വിവിധ രൂപതകളിൽനിന്നുള്ള വൈദികരെ കൺവീനർമാരായി ചുമതലപ്പെടുത്തിയ കമ്മിറ്റിയിൽ റോമിലെ ക്‌നാനായ പാരിഷ് കൗൺസിലിൽനിന്നുള്ള പ്രതിനിധികളുമുണ്ട്.
Image: /content_image/News/News-2016-10-29-04:54:01.jpg
Keywords:
Content: 3032
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ മതനിന്ദാ കുറ്റം ചുമത്തപ്പെട്ട അമ്മയേയും മകനേയും ശക്തമായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് മോചിപ്പിച്ചു
Content: ഇസ്ലാമാബാദ്: ഖുറാന്‍ കത്തിച്ചുവെന്നു ആരോപിച്ചു തടവിലായിരിന്ന ഒന്‍പതു വയസുള്ള കുട്ടിയേയും അമ്മയേയും സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങി പോലീസ് മോചിപ്പിച്ചു. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വിറ്റയില്‍ ഒക്ടോബര്‍ 20-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്‍പതു വയസുമാത്രം പ്രായമുള്ള ഇന്‍സാം എന്ന കുട്ടി സ്‌കൂളില്‍വച്ച് ഖുറാന്‍ കത്തിച്ചുവെന്നാണ് ആരോപണമുണ്ടായത്. ഇതേ തുടര്‍ന്ന് കുട്ടിയെയും ക്വിറ്റയിലെ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഇന്‍സാമിന്റെ അമ്മ ഷാക്കിലിനേയും പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരിന്നു. പ്രാഥമിക അന്വേഷണം നടത്താതെയാണ് പോലീസ് കുട്ടിയേയും അമ്മയേയും തടവിലാക്കിയത്. ശക്തമായ രാഷ്ട്രീയ സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അധികാരികള്‍, അമ്മയേയും മകനേയും ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനോടുവില്‍ വെറുതെ വിട്ടത്. വിഷയത്തില്‍ ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സര്‍ക്കാരിനു മുകളില്‍ ശക്തമായ സമ്മര്‍ദം ചെലുത്തി. മതനിന്ദാ കുറ്റം ആരോപിച്ച് വ്യക്തികള്‍ തമ്മിലുള്ള പക തീര്‍ക്കുന്നതിനും, ന്യൂനപക്ഷ വിഭാഗങ്ങളിലെ ആളുകളെ ദ്രോഹിക്കുന്നതിനും മാത്രമാണ് ഉപകാരപ്പെടുക എന്ന് ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്റെ ചെയര്‍മാന്‍ വില്‍സണ്‍ ചൗധരി പറഞ്ഞു. യുഎന്‍ ഉള്‍പ്പെടെയുള്ള അന്തരാഷ്ട്ര സംഘടനകള്‍ നിര്‍ദേശിച്ചിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കാതെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണെന്നും വില്‍സണ്‍ ചൗധരി കുറ്റപ്പെടുത്തി. ഒരു മുസ്ലീം മതവിശ്വാസിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ ആര്‍ക്കു നേരെ വേണമെങ്കിലും ചുമത്തപ്പെടുവാന്‍ സാധിക്കുന്ന കുറ്റമാണ് പാക്കിസ്ഥാനിലെ വിവാദമായ മതനിന്ദാ കുറ്റം. മുസ്ലീം സാക്ഷിയുടെ മൊഴിയെ എതിര്‍ക്കുവാന്‍ എത്ര അമുസ്ലീങ്ങള്‍ നിരന്നാലും നിയമത്തിന് മുന്നില്‍ അതിന് പ്രസക്തിയില്ല. ന്യൂനപക്ഷങ്ങളുടെ നേരെ ഈ വകുപ്പിനെ ഉപയോഗിക്കുവാന്‍ പള്ളികളിലെ ഇമാമ്മുമാര്‍ തന്നെയാണ് ജനത്തിന് ഉപദേശം നല്‍കുന്നതെന്നും ആരോപണമുണ്ട്. ക്രൈസ്തവയായ ആസിയ ബീബിയാണ് ക്രൂരമായ മതനിന്ദ കുറ്റത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളിലൊരാള്‍. ആസിയയ്‌ക്കെതിരെ ചുമത്തിയ മതനിന്ദാ കുറ്റത്തിന്റെ പേരില്‍ കോടതി അവരെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. പരമ്മോന്നത നീതിപീഠത്തിന്റെ കനിവ് തേടി സാമൂഹ്യ പ്രവര്‍ത്തകര്‍ സുപ്രീംകോടതിയില്‍ വരെ ആസിയയുടെ കേസ് എത്തിച്ചിരുന്നു. ഏറെ അനിശ്ചിതത്വത്തിന് ശേഷം കേസില്‍ വാദം കേള്‍ക്കുവാന്‍ സുപ്രീംകോടതി തീരുമാനിച്ച ദിവസം തന്നെ മൂന്നംഗ പാനലിലെ ഒരു ജഡ്ജി പിന്‍മാറിയിരിന്നു. ഇക്കാരണത്താല്‍ കേസില്‍ അനിശ്ചിത്വം തുടരുകയാണ്. 2009 മുതല്‍ ആസിയ കഠിന തടവിലാണ്.
Image: /content_image/News/News-2016-10-29-05:12:54.jpg
Keywords: Pakistani,mother,and,child,escape,blasphemy,death,sentence
Content: 3033
Category: 1
Sub Category:
Heading: ആരാധനക്രമ തിരുസംഘത്തില്‍ 27 പുതിയ അംഗങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു
Content: വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ ആരാധനക്രമ തിരുസംഘത്തിലെ എല്ലാ അംഗങ്ങളേയും മാറ്റിയ ശേഷം പുതിയ അംഗങ്ങളെ നിയോഗിച്ചു. 27 പേരാണ് പുതിയതായി നിയമിക്കപ്പെട്ടിരിക്കുന്നത്. വത്തിക്കാനിലെ വിവിധ സമിതികളിലെ അംഗങ്ങളെ മാര്‍പാപ്പ നിശ്ചിത സമയത്തിനു ശേഷം മാറ്റി നിയമിക്കാറുണ്ടെങ്കിലും, ഒരു സമിതിയിലെ എല്ലാ പഴയ അംഗങ്ങളേയും മാറ്റിയ ശേഷം പുതിയവരെ നിയമിക്കുന്നത് ആദ്യമായിട്ടാണ്. ദീര്‍ഘവര്‍ഷങ്ങള്‍ ഒരേ സമിതിയില്‍ തുടരുന്ന കര്‍ദിനാളുമാര്‍ക്കും ബിഷപ്പുമാര്‍ക്കും മറ്റു സമിതികളുടെ ചുമതലകള്‍ നല്‍കുന്ന പതിവ് സാധാരണയാണ്. എന്നാല്‍ ഇന്നലെ പുറത്തിറക്കിയ കല്‍പ്പനയിലാണ് ആരാധനക്രമ തിരുസംഘത്തിലെ എല്ലാ അംഗങ്ങളേയും മാറ്റി പുതിയ ആളുകളെ നിയമിച്ചതായി വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. പഴയ ആരാധനക്രമ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറാ ആയിരുന്നു. ആരാധന രീതികളില്‍ നിരവധി പരിഷ്‌കാരങ്ങള്‍ നിര്‍ദേശിച്ച വ്യക്തിയായിരുന്ന കര്‍ദിനാള്‍ റോബര്‍ട്ട് സാറാ. പുതിയതായി നിയമിതരായ അംഗങ്ങളില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിനും ഉള്‍പ്പെടുന്നു. പൗരോഹിത്യ തിരുസംഘത്തിന്റെ ചുമതലയുള്ള കര്‍ദിനാള്‍ ബിനിയാമിനോ സ്‌റ്റെല്ലാ, വത്തിക്കാന്‍ സാംസ്‌കാരിക സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ജിയാന്‍ഫ്രാന്‍സ്‌കോ റാവസി, ആര്‍ച്ച് ബിഷപ്പ് പിയിറോ മരീനി തുടങ്ങിവരും പുതിയ സമിതിയില്‍ ഉള്‍പ്പെടുന്നു. യുഎസില്‍ നിന്നും ബിഷപ്പ് ആര്‍തര്‍ സിരാറ്റെലി മാത്രമാണ് ആരാധന ക്രമ തിരുസംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
Image: /content_image/News/News-2016-10-29-06:39:18.jpg
Keywords: Pope Francis, Cardinal Robert Sarah, Vatican liturgical congregation
Content: 3034
Category: 1
Sub Category:
Heading: കത്തോലിക്ക വിശ്വാസത്തിലേക്ക് തന്നെ നയിച്ചത് പത്രോസിന്റെ പിന്‍ഗാമിയാല്‍ നയിക്കപ്പെടണമെന്ന ചിന്ത: പ്രശസ്ത നിയമാധ്യാപകന്‍ അഡ്രിയാന്‍ വെര്‍മിയൂള്‍
Content: കേംബ്രിഡ്ജ്: താന്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് വരുവാനുണ്ടായ ഏറ്റവും ശക്തമായ കാരണം പത്രോസിന്റെ പിന്‍ഗാമിയിലൂടെ നയിക്കപ്പെടുക എന്ന ചിന്തയാണെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രഫസറായ ഡോക്ടര്‍ അഡ്രിയാന്‍ വെര്‍മിയൂള്‍. ക്രിസ്റ്റീന ഡിയര്‍ഡഫിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊട്ടസ്റ്റന്‍റ് വിശ്വാസമുപേക്ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിക്കാനുണ്ടായ കാരണം അഡ്രിയാന്‍ വെര്‍മിയൂള്‍ വിവരിക്കുന്നത്. ഭരണഘടനാ നിയമങ്ങളെ കുറിച്ച് പഠിപ്പിക്കുന്ന ഹാര്‍വാര്‍ഡിലെ പ്രശസ്ത അധ്യാപകനായ അഡ്രിയാന്‍ വെര്‍മിയൂള്‍, ജസ്റ്റീസ് അന്റോണിന്‍ സ്‌കാലിയായുടെ ക്ലാര്‍ക്കായും സേവനം ചെയ്തിട്ടുണ്ട്. വാഴ്ത്തപ്പെട്ട കര്‍ദിനാള്‍ ജോണ്‍ ഹെന്‍റി ന്യൂമാന്റെ സ്വാധീനവും തനിക്ക് കത്തോലിക്ക വിശ്വാസത്തിലേക്കുള്ള വഴി തുറന്നതായി അഡ്രിയാന്‍ വെര്‍മിയൂള്‍ അഭിമുഖത്തില്‍ പറയുന്നു. "ഈശോ സഭയിലെ വൈദികനായ ഫാ. ബ്രെയാന്‍ ഡങ്കിള്‍, സിഎസ്‌സി കോണ്‍ഗ്രിഗേഷന്‍ വൈദികനായ കെവിന്‍ ഗ്രോവും എന്നെ കത്തോലിക്ക വിശ്വാസത്തിലേക്ക് കൈപിടിച്ചു നടത്തി. ദൈവശാസ്ത്രപരമായും, യുക്തിപരമായും പത്രോസിന്റെ പിന്‍ഗാമിയാല്‍ നയിക്കപ്പെടുന്നതാണ് ശരിയെന്ന് എനിക്ക് തോന്നി. വാഴ്ത്തപ്പെട്ട ന്യൂമാന്റെ സ്വാധീനവും എന്നെ വിശ്വാസത്തിലേക്ക് ചേര്‍ത്തു പിടിച്ചു. ഇതെല്ലാം കൂടാതെ ദൈവമാതാവിന്റെ സാന്നിധ്യം എനിക്ക് നിരന്തരമായി അനുഭവിക്കുവാന്‍ സാധിച്ചു". അഡ്രിയാന്‍ വെര്‍മിയൂള്‍ പറയുന്നു. യുക്തിവാദികളും, ഭൗതീകവാദികളും കത്തോലിക്ക സഭയുടെ എല്ലാ പ്രബോധനങ്ങള്‍ക്കും എതിരാണെന്നും അഡ്രിയാന്‍ വെര്‍മിയൂള്‍ പ്രത്യേകം പരാമര്‍ശിച്ചു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ബാധിച്ചിരിക്കുന്ന ദൈവനിഷേധവും മറ്റു വിപരീത പ്രവര്‍ത്തനങ്ങളും ഉടന്‍ തന്നെ മാറുമെന്നതാണ് തന്റെ പ്രതീക്ഷയെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാദര്‍ ജാക്വസ് ഹാമലിനെ പോലെയുള്ള ഒരു വൈദികന്‍ രക്തസാക്ഷിയായ യൂറോപ്പില്‍ കത്തോലിക്ക വിശ്വാസത്തിന്റെ വേരുകള്‍ കൂടുതല്‍ ആഴത്തില്‍ ഇറങ്ങുമെന്നും അഡ്രിയാന്‍ വെര്‍മിയൂള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Image: /content_image/News/News-2016-10-29-06:46:22.jpg
Keywords: Dr,Adrian,Vermeule,explain,why,he,became,catholic