category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingആരാധനക്രമ തിരുസംഘത്തില്‍ 27 പുതിയ അംഗങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു
Contentവത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ ആരാധനക്രമ തിരുസംഘത്തിലെ എല്ലാ അംഗങ്ങളേയും മാറ്റിയ ശേഷം പുതിയ അംഗങ്ങളെ നിയോഗിച്ചു. 27 പേരാണ് പുതിയതായി നിയമിക്കപ്പെട്ടിരിക്കുന്നത്. വത്തിക്കാനിലെ വിവിധ സമിതികളിലെ അംഗങ്ങളെ മാര്‍പാപ്പ നിശ്ചിത സമയത്തിനു ശേഷം മാറ്റി നിയമിക്കാറുണ്ടെങ്കിലും, ഒരു സമിതിയിലെ എല്ലാ പഴയ അംഗങ്ങളേയും മാറ്റിയ ശേഷം പുതിയവരെ നിയമിക്കുന്നത് ആദ്യമായിട്ടാണ്. ദീര്‍ഘവര്‍ഷങ്ങള്‍ ഒരേ സമിതിയില്‍ തുടരുന്ന കര്‍ദിനാളുമാര്‍ക്കും ബിഷപ്പുമാര്‍ക്കും മറ്റു സമിതികളുടെ ചുമതലകള്‍ നല്‍കുന്ന പതിവ് സാധാരണയാണ്. എന്നാല്‍ ഇന്നലെ പുറത്തിറക്കിയ കല്‍പ്പനയിലാണ് ആരാധനക്രമ തിരുസംഘത്തിലെ എല്ലാ അംഗങ്ങളേയും മാറ്റി പുതിയ ആളുകളെ നിയമിച്ചതായി വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. പഴയ ആരാധനക്രമ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറാ ആയിരുന്നു. ആരാധന രീതികളില്‍ നിരവധി പരിഷ്‌കാരങ്ങള്‍ നിര്‍ദേശിച്ച വ്യക്തിയായിരുന്ന കര്‍ദിനാള്‍ റോബര്‍ട്ട് സാറാ. പുതിയതായി നിയമിതരായ അംഗങ്ങളില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിനും ഉള്‍പ്പെടുന്നു. പൗരോഹിത്യ തിരുസംഘത്തിന്റെ ചുമതലയുള്ള കര്‍ദിനാള്‍ ബിനിയാമിനോ സ്‌റ്റെല്ലാ, വത്തിക്കാന്‍ സാംസ്‌കാരിക സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ജിയാന്‍ഫ്രാന്‍സ്‌കോ റാവസി, ആര്‍ച്ച് ബിഷപ്പ് പിയിറോ മരീനി തുടങ്ങിവരും പുതിയ സമിതിയില്‍ ഉള്‍പ്പെടുന്നു. യുഎസില്‍ നിന്നും ബിഷപ്പ് ആര്‍തര്‍ സിരാറ്റെലി മാത്രമാണ് ആരാധന ക്രമ തിരുസംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-10-29 00:00:00
KeywordsPope Francis, Cardinal Robert Sarah, Vatican liturgical congregation
Created Date2016-10-29 16:09:18