Contents

Displaying 2761-2770 of 24982 results.
Content: 2992
Category: 8
Sub Category:
Heading: നിഗ്ഗ്ളിന്റെ ചിത്രരചനയും സ്വര്‍ഗ്ഗവും
Content: “അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്” (മത്തായി 24:44). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 26}# “ഒരു വന്‍വൃക്ഷത്തെ വരക്കുക എന്നത് തന്റെ പരമമായ ലക്ഷ്യമാണെന്ന് കരുതുന്ന ഒരു കലാകാരന്റെ കഥയാണ് ജെ.ആര്‍. ടോള്‍കിയന്‍സിന്റെ 'ലീഫ്‌ ബൈ നിഗ്ഗിള്‍' പറയുന്നത്. നിഗ്ഗിള്‍ എന്ന ആ കലാകാരന്‍ ഒരു ഇല മാത്രം വരച്ചു കൊണ്ടാണ് തന്റെ ചിത്രം തുടങ്ങുന്നത്. പിന്നീട് ഇലകളും, ശിഖരങ്ങളും, കിളികളും, മലകളും അദ്ദേഹം വരക്കുന്നു. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ നീഗ്ഗ്ളെക്ക് തന്റെ ചിത്രരചന താല്‍ക്കാലികമായി നിര്‍ത്തേണ്ടതായി വന്നു. മുടന്തനും രോഗിണിയായ ഭാര്യയുമുള്ള പാരിഷ് എന്ന് പേരായ തന്റെ അയല്‍വാസിയായ ഉദ്യാനപരിപാലകനെ സഹായിക്കേണ്ടതിനാല്‍ നിഗ്ഗിളിന് തന്റെ ചിത്രരചനയില്‍ കൂടുതലായി മുഴുകുവാന്‍ സമയം കിട്ടിയില്ല. ഈ സമയത്താണ് നിഗ്ഗിള്‍ രോഗബാധിതനാകുന്നത്. നിഗ്ഗിളിന്റെ രോഗം മൂര്‍ഛിക്കുകയും ആതുരാലായത്തില്‍ ചികിത്സ തേടേണ്ടതായും വന്നു. കാലക്രമേണ അദ്ദേഹം സൗഖ്യം പ്രാപിക്കുകയും ഒരു ഉദ്യാനപാലകനായി ജോലി ചെയ്യുവാനായി വനത്തിലേക്ക് തിരിക്കുകയും ചെയ്തു. അധികം താമസിയാതെ തന്റെ ചിത്രത്തിലെ വനത്തില്‍ തന്നെയാണ് താന്‍ ജോലിചെയ്യുന്നതെന്ന യാഥാര്‍ത്ഥ്യം അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹത്തിന്റെ ചിത്രം ആ വനത്തിന്റെ മുഴുവന്‍ ആകര്‍ഷണീയതയേയും ആവാഹിക്കുവാന്‍ ശ്രമിച്ചു, എന്നാല്‍ ശരിക്കും ആ വനത്തിന്റെ സൗന്ദര്യത്തെ വച്ച് നോക്കുമ്പോള്‍ തന്റെ ചിത്രം വളരെ വിളറിയതും മങ്ങിയതുമാണെന്ന സത്യം നിഗ്ഗിള്‍ മനസ്സിലാക്കി. #{blue->n->n->വിചിന്തനം:}# നമുക്ക്‌ ഒരിക്കലും സ്വര്‍ഗ്ഗത്തിന്റെ സൗന്ദര്യത്തെ മുഴുവനായി ആവാഹിക്കുവാന്‍ കഴിയുകയില്ല. പക്ഷേ നന്മകള്‍ ചെയ്യുന്നത് വഴിയും, നിത്യജീവിതത്തെ ലക്ഷ്യമാക്കി ജീവിക്കുന്നത് വഴിയും നമുക്ക്‌ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ കഴിയുന്നതാണ്. നമ്മുടെ നന്മപ്രവര്‍ത്തികളാകുന്ന പൂന്തോട്ടത്തില്‍ നാം ദയയുടെ വിത്തുകള്‍ വിതക്കുമ്പോള്‍ അവ വളര്‍ന്നു പാകമാവുകയും ക്രമേണ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ നമ്മെ സഹായിക്കുകയും ചെയ്യും. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-26-00:54:11.jpg
Keywords: ചിത്ര
Content: 2994
Category: 6
Sub Category:
Heading: പ്രാര്‍ത്ഥനയെ കൂട്ടുപിടിച്ച് പാപത്തിനെതിരെ പ്രതികരിക്കുന്ന സഭ
Content: "നമ്മെ സ്‌നേഹിക്കുകയും സ്വന്തം രക്തത്താല്‍ നമ്മെ പാപത്തില്‍നിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരും ആക്കുകയും ചെയ്തവനു മഹത്വവും പ്രതാപവും എന്നേക്കും ഉണ്ടായിരിക്കട്ടെ! ആമേന്‍" (വെളി 1: 6). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 26}# പ്രാര്‍ത്ഥനയിലൂടെ സഭ പ്രതികരിക്കുന്ന രണ്ടാമത്തെ യാഥാര്‍ത്ഥ്യം പാപത്തിനോടാണ്. ശക്തമായ പ്രാര്‍ത്ഥനയിലൂടെ സഭ തയ്യാറെടുക്കുന്നത് പാപത്തിനോടും പിശാചിനോടും പോരാടുന്നതിനാണ്. ദൈവതിരുമുന്‍പില്‍ പ്രാര്‍ത്ഥനയിലൂടെ സഭ ക്ഷമ യാചിക്കുന്നു; ലോകത്തിന്റെ പാപത്തെ വഹിച്ച 'ദൈവകുഞ്ഞാടിനു' മുന്നില്‍ സഭ തങ്ങളുടെ അപരാധങ്ങള്‍ സമര്‍പ്പിക്കുന്നു. പാപികള്‍ക്ക് വേണ്ടി മരണം ഏറ്റുവാങ്ങിയ ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ മഹാസമൃദ്ധമായ കൃപയെ സഭ സ്തുതിക്കുന്നു. പ്രിയ സഹോദരരേ, പ്രാര്‍ത്ഥനയ്ക്കായുള്ള സഭയുടെ ക്ഷണം നമുക്ക് ആത്മവിശ്വാസത്തോടെ ഉത്‌ഘോഷിക്കാം. പിതാവിന്റെ മഹത്വത്തിനായി പ്രതിസന്ധികളെ അതിജീവിച്ചു പ്രാര്‍ത്ഥിക്കുന്ന സഭയെ നമ്മുക്ക് പിന്തുടരാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 10.6.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-26-01:15:05.jpg
Keywords: പ്രാര്‍ത്ഥന
Content: 2995
Category: 18
Sub Category:
Heading: 'മദര്‍ തെരേസ പാവങ്ങളുടെ അമ്മ' പുസ്തകം പ്രകാശനം ചെയ്തു
Content: കൊച്ചി: ടോണി ചിറ്റിലപ്പള്ളി എഴുതിയ 'മദര്‍ തെരേസ പാവങ്ങളുടെ അമ്മ' എന്ന പുസ്തകം പ്രകാശനം ചെയ്തു. കൊച്ചിയില്‍ ചേര്‍ന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുസുതകത്തിന്റെ ഒരു കോപ്പി സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫിനു നല്‍കിയാണ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. ചടങ്ങില്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, അഡ്വ. ബിജു പറയനിലം, സൈബി അക്കര, ഗ്രന്ഥകര്‍ത്താവ് ടോണി ചിറ്റിലപ്പള്ളി, വി.വി. അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു. ഉപവിയുടെ ഇതിഹാസമായ മദര്‍ തെരേസയുടെ വ്യക്തിത്വത്തേയും വിശുദ്ധിയേയുംകുറിച്ചുള്ള ഒരു ഗ്രന്ഥമാണിത്. കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി സഭയും സമൂഹവും കടുതല്‍ ഉള്‍ക്കൊള്ളുന്ന ഈ കാലഘട്ടത്തിന് ആവേശം പകരാന്‍ കഴിയുന്ന ചിന്തകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അവതാരികയില്‍ പറയുന്നു.
Image: /content_image/India/India-2016-10-26-01:34:56.jpg
Keywords:
Content: 2996
Category: 1
Sub Category:
Heading: ഇന്ത്യയിലെ ലത്തീന്‍ സഭയ്ക്കു ആരാധനക്രമ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍: ചരിത്രനേട്ടം
Content: ഇന്ത്യയിലെ ലത്തീന്‍ സഭയുടെ രൂപതകളില്‍ ആരാധനക്രമ അനുഷ്ഠാനങ്ങളില്‍ പാലിക്കപ്പെടേണ്ട 'മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍' ( Directives for the Celebration of the Liturgy) 2016 സെപ്തംബര്‍ 20ന് ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഈ 'ആരാധനക്രമ മാര്‍ഗ്ഗരേഖ' ഭാരതത്തിലെ ലത്തീന്‍ സഭയുടെ മാത്രമല്ല എല്ലാ ക്രൈസ്തവ സഭകളുടെയും ആരാധനക്രമ ചരിത്രത്തിലെ 'പൊന്‍തൂവല്‍' എന്ന് സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശേഷിപ്പിച്ചു. ലിറ്റര്‍ജി ആഘോഷങ്ങളില്‍ വിശ്വാസികളുടെ അര്‍ത്ഥപൂര്‍ണ്ണവും സജീവവും സമ്പൂര്‍ണ്ണവും ബോധപൂര്‍വ്വകവുമായ പങ്കാളിത്തം ഉറപ്പാക്കുവാന്‍ ആരാധനക്രമ നവീകരണത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങളോടൊത്തു യാത്ര ചെയ്യുന്ന നേരായ ദിശാബോധത്തിന്റെ തിളക്കമാര്‍ന്ന സാക്ഷ്യപാത്രമാണ് ഈ മാര്‍ഗ്ഗരേഖ. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ (CCBI) ബാംഗ്ലൂരില്‍ വെച്ച് നടന്ന 27-ാമത് പ്ലീനറി അസംബ്ലിയില്‍ (ഫെബ്രുവരി 3-8, 2015) 'ആരാധനക്രമവും ജീവിതവും' എന്ന വിഷയം ചര്‍ച്ച ചെയ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയ ഈ മാര്‍ഗ്ഗരേഖ 2016 മാര്‍ച്ച് 6ന് കൂടിയ പ്ലീനറി അസംബ്ലിയില്‍ അംഗീകരിക്കപ്പെട്ടു. ഏഷ്യന്‍ ചൈതന്യത്തിന്റെ സവിശേഷ സ്വഭാവത്തോടുകൂടിയ ഉന്നതവും - പരിശുദ്ധവുമായ - ദൈവീകതയോടുള്ള വിശ്വസ്ഥതയോടും സമര്‍പ്പണത്തോടും ബഹുമാനാദരവുകളോടും കൂടിവേണം ആരാധനക്രമം ആഘോഷിക്കപ്പെടേണ്ടത്. ഈ ലക്ഷ്യമാണ് ആരാധനക്രമ നിര്‍ദ്ദേശങ്ങള്‍കൊണ്ട് ഉദ്ദേശിക്കുക എന്ന് CCBI-യുടെ പ്രസിഡന്റും ബോംബെ ആര്‍ച്ചുബിഷപ്പുമായ കര്‍ദ്ദിനാള്‍ ഓസുവാള്‍ഡ് ഗ്രേഷ്യസ് ഈ മാര്‍ഗ്ഗരേഖയുടെ 'ആമുഖത്തില്‍' സൂചിപ്പിക്കുന്നുണ്ട്. മെത്രാന്‍മാരെ അവരുടെ ആരാധനക്രമ ഉത്തരവാദിത്വത്തില്‍ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ മാര്‍ഗ്ഗരേഖ തയ്യാറാക്കിയിട്ടുള്ളതെന്ന് CCBI-യുടെ ആരാധനക്രമത്തിനുവേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാനും ഷില്ലോങ്ങ് ആര്‍ച്ചുബിഷപ്പുമായ ഡൊമിനിക് ജാല ഈ മാര്‍ഗ്ഗരേഖ പ്രകാശനം ചെയ്യ്ത സെപ്തംബര്‍ 20ന് ഈ ലേഖകനോട് പ്രതിപാദിക്കുകയുണ്ടായി. പ്രാദേശിക സഭയായ രൂപതയുടെ മെത്രാനാണ് 'മുഖ്യ ആരാധനക്രമ പരികര്‍മ്മി' (Chief Liturgist). ഓരോ രൂപതയിലും ആരാധനക്രമ ജീവിതത്തിന് ഊടും പാവും മേകുന്ന വഴികാട്ടിയായ മെത്രാന്റെ ഗൗരവമായ ഉത്തരവാദിത്തവും കടമയുമാണ് വിശ്വാസസമൂഹത്തിലെ എല്ലാ അംഗങ്ങളേയും ആരാധനക്രമം അതിന്റെ പൂര്‍ണ്ണതയില്‍ ആഘോഷിക്കുവാനും ജീവിക്കുവാനും പ്രപ്തമാക്കുക എന്നത്. ഓരോ രൂപതയുടെയും പ്രത്യേകതകള്‍ കണക്കിലെടുത്ത് പ്രാദേശികവും, ഭാഷാപരവും, സാംസ്‌കാരികവുമായ കാര്യങ്ങള്‍ പരിഗണിച്ചും ഈ മാര്‍ഗ്ഗരേഖ ഏറ്റവും വേഗത്തില്‍ ഫലപ്രദമായരീതിയില്‍ നടപ്പിലാക്കുവാനുള്ള ഉത്തരവാദിത്വം രൂപതാദ്ധ്യക്ഷന്‍മാരേയും റീജീയണല്‍ കോണ്‍ഫ്രന്‍സുകളേയും അശ്രയിച്ചാണിരിക്കുകയെന്ന് അര്‍ച്ചുബിഷപ്പ് ഡൊമിനിക് ജാല ഈ ലേഖകനോടു വിശദീകരിക്കുകയുണ്ടായി. ഈ ആരാധനക്രമ മാര്‍ഗ്ഗരേഖയില്‍ പറയുന്ന നിര്‍ദ്ദേശങ്ങളൊന്നും തന്നെ പുതിയാതായി ഉണ്ടാക്കിയതും പാസാക്കിയതുമായ ആരാധനക്രമ നിയമങ്ങള്‍ അല്ലായെന്നുള്ളതു എടുത്തുപറയേണ്ടതാണ്. 'പഴയ വീഞ്ഞ് പുതിയ തോല്‍ക്കുടത്തിലെന്നപോലെയാണ്' ഈ മാര്‍ഗ്ഗരേഖയെന്ന് ഇതിന്റെ മുഖ്യശില്പികളിലൊരാളും CCBIയുടെ എക്‌സിക്യൂട്ടിവ് സെക്രട്ടറിയും ലത്തീന്‍ ആരാധനക്രമ പണ്ഡിതനുമായ റവ. ഡോ. ഫെര്‍ണാണ്ടസ് അയ്‌റസ് അദ്ദേഹവുമായുള്ള അഭിമുഖത്തില്‍ പറയുകയുണ്ടായി. ഈ മര്‍ഗ്ഗരേഖയെന്നത് അരാധനക്രമഗ്രന്ഥങ്ങളില്‍ നല്കിയിട്ടുള്ള കര്‍മ്മവിധികളും അനുഷ്ഠാനരീതികളും അവയെ സംബന്ധിച്ച കാനോന്‍ നിയമത്തില്‍ നല്കിയിട്ടുള്ള മാനദണ്ഡങ്ങളും റോമില്‍ നിന്നും മറ്റും നല്കിയിട്ടുള്ള ആരാധനക്രമത്തെ സംബന്ധിച്ച സഭയുടെ പ്രബോധനങ്ങളിലും ഔദ്യോഗിക നിര്‍ദ്ദേശങ്ങളിലുമുള്ള കാര്യങ്ങളും ശാസ്ത്രീയമായി പഠിച്ച് ക്രമപ്പെടുത്തിട്ടുള്ളതാണ് ഈ മാര്‍ഗ്ഗരേഖ. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം ആരാധനക്രമ തലങ്ങളില്‍ അത്ഭൂതാവഹവും വിപ്ലവാത്മകവുമായ ചലനങ്ങള്‍ സ്യഷ്ടിച്ചു. ഇന്ത്യയിലും നിരവധി നവീകരണ പദ്ധതികള്‍ ആവിഷ്‌കരിക്കുകയുണ്ടായി. എന്നാല്‍ ആരാധനക്രമത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ചുള്ള അജ്ഞതകെണ്ടും ഉത്തരവാദിത്തപ്പെട്ട ചില കേന്ദ്രങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും അവയുടെ ദുരുപയോഗം കൊണ്ടും ആരാധനക്രമ അനുഷ്ഠാനങ്ങളില്‍ ആശയകുഴപ്പങ്ങളും സംശയങ്ങളും ഉടലെടുത്തു. അതിനാലാണ് ലിറ്റര്‍ജിയുടെ ദൈവികമാനത്തിന് ഊന്നല്‍ നല്‍കികൊണ്ട് ആര്, എവിടെ, എങ്ങനെ എപ്രകാരമാണ് കൂദാശകളും മറ്റ് അനുഷ്ഠാനങ്ങളും ക്രിത്യതയൊടും വ്യക്തമായും സുതാര്യതയോടും പരികര്‍മ്മം ചെയ്യേണ്ടതെന്ന നിര്‍ദ്ദേശങ്ങളാണ് ഈ മര്‍ഗ്ഗരേഖയിലൂടെ നല്‍കുക. ഇന്ത്യയിലെ ലത്തീന്‍ സഭയുടെ കീഴിലുള്ള എല്ലാ ദൈവാലയങ്ങളിലും ആരാധനക്രമാനുഷ്ഠാനങ്ങളുടെയും ക്രമവിധികളുടെയും ഏകീകരണം സംജാതമാകുമെന്ന് പ്രത്യാശിക്കുന്നുണ്ടങ്കിലും സഭാമക്കള്‍ തമ്മിലുള്ള ഐക്യമാണ് പ്രധാന ലക്ഷ്യമെന്ന് ഫാ. ഫെര്‍ണാണ്ടസ് അയ്‌റസ് പറഞ്ഞു. ഈ മാര്‍ഗ്ഗരേഖ ഫലപ്രദമായ വിധത്തില്‍ നടപ്പിലാക്കുവാന്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഓരോ ലത്തീന്‍ ദൈവാലയത്തിലേയ്ക്കു കടന്നു ചെല്ലുമ്പോഴും അവിടെ എങ്ങനെയാണ് ഓരോ തിരുക്കര്‍മ്മവും അനുഷ്ഠിക്കപ്പെടുന്നതും ഓരോ വിശ്വാസിയും അതില്‍ എപ്രകാരമാണ് പങ്കെടുക്കേണ്ടതെന്നും ക്യത്യമായി അറിയാന്‍ കഴിയും. ഇതായിരിക്കും ഈ ആരാധനക്രമ നിര്‍ദ്ദേശങ്ങളുടെ വിജയമെന്ന് ഇഇആക-യുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ അദ്ദേഹമായുള്ള സൗഹ്യദ സംഭാഷണത്തില്‍ പങ്കുവെച്ചത്. ഈ മാര്‍ഗ്ഗരേഖയുടെ രണ്ടുമുതല്‍ പതിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിലായി ആരാധനക്രമം ആഘോഷിക്കേണ്ടതെങ്ങയെന്നുള്ള മാനദണ്ഡങ്ങള്‍ ആരാധനക്രമ തത്വങ്ങളുടെയും അവ പ്രായോഗികമായി നടപ്പിലാക്കേണ്ടതിന്റെയും അടിസ്ഥാനത്തില്‍ വിശദീകരിച്ചിരിക്കുന്നു. ഒന്നാം അദ്ധ്യായത്തില്‍ നല്‍കിയിട്ടുള്ള 'ആമുഖത്തില്‍' ആരാധനക്രമ മാനദണ്ഡങ്ങളുടെ ആവശ്യകതയും അവയുടെ ഉറവിടങ്ങളും സൂചിപ്പിച്ചിരിക്കുന്നു. പതിനാലാം അദ്ധ്യായത്തിലെ 'ഉപസംഹാരത്തിന്' ശേഷം ലിറ്റര്‍ജിയില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ വിശദമായി നല്കിയിട്ടുണ്ട്. ഈ മാര്‍ഗ്ഗരേഖയിലുള്ള ചില നിര്‍ദ്ദേശങ്ങളാണ് സമ്യക്കായി താഴെ നല്കിയിരിക്കുന്നത്. ആഢംബരം ഒഴിവാക്കിയ മഹോന്നതവും ആകര്‍ഷകവുമായ ലാളിത്യം നിറഞ്ഞു തുളുമ്പുന്ന ആരാധനാലയമാണ് ഉത്തമവും അഭിലക്ഷണീയവും. സ്വര്‍ഗ്ഗീയ യഥാര്‍ത്ഥ്യത്തിലേയ്ക്കും ദൈവീകരഹസ്യാത്മകതയിലേക്കും ദൈവജനത്തെ നയിക്കുവാനുതകുന്ന വിധത്തിലുമായിരിക്കണം ദൈവാലയ നിര്‍മ്മിതിയും തിരുകര്‍മ്മാനുഷ്ഠാനങ്ങള്‍ക്കുവേണ്ടിയുള്ള സ്ഥലസജ്ജീകരണവും. ദൈവശുശ്രൂഷയുടെ വിവിധമാനങ്ങള്‍ കണക്കിലെടുത്തുവേണം ദൈവാലയത്തിന്റെ രൂപകല്‍പന നടത്തേണ്ടത്. ആരാധാനാലയങ്ങള്‍ പുതുതായി നിര്‍മ്മിക്കുമ്പോഴും പുനരുദ്ധരിക്കുമ്പോഴും ലിറ്റര്‍ജി പണ്ഡിതരുമായുള്ള കൂടിയാലോചനയും അവരുടെ പങ്കാളിത്തവും അനിവാര്യഘടകമാണ്. തിരുക്കര്‍മ്മാഘോഷങ്ങളില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ക്കും ദൈവാലയത്തിലേയ്ക്കു കടന്നുവരുന്ന മറ്റു സന്ദര്‍ശകര്‍ക്കും സ്വാഗതമരുളുന്നതായിരിക്കണം ദൈവാലയന്തരീക്ഷം. ദൈവസാന്നിദ്ധ്യ സ്മരണ ഉണര്‍ത്തുന്നതിനും ആരാധനാലയത്തിന്റെ പരിപാവനത അനുഭവിക്കുവാനും സാധിക്കുന്ന തരത്തിലുമായിരിക്കണം ആരാധനാലയം സംവിധാനം ചെയ്യേണ്ടത്. വിശ്വാസത്തെ പ്രകാശിപ്പിക്കുകയും ഉജ്ജീവിപ്പിക്കുകയും പകര്‍ന്നു നല്‍കുകയും ചെയ്യുന്ന ആത്മീയ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന വാസ്തുകലയാലും കലാസ്യഷ്ടികളാലും അലംക്യതമായ വേദികളാണ് തിരുക്കര്‍മ്മങ്ങള്‍ക്കുവേണ്ടി സജ്ജ്മാക്കേണ്ടത്. അവയെല്ലാം തന്നെ മതബോധനപരവും ദിവ്യരഹസ്യ പ്രബോധനപരവുമായ ഉള്‍ക്കാഴ്ച്ചകളാല്‍ സമ്പന്നവുമായിരിക്കണം. ദൈവാലയം ഭൂമിയിലെ ദൈവസാന്നിദ്ധ്യത്തിന്റെ സമാഗമകൂടാരവും വിശ്വാസികളുടെ പ്രാര്‍ത്ഥനാലയവുമാണ്. എന്നാല്‍ ഭൂമി ദൈവസാന്നിദ്ധ്യത്തിന്റെ നിത്യമായ ഗേഹവും മനുഷ്യരുടെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടെയും പൊതുഭവനവുംകൂടിയണ്. ആകയാല്‍ പരിസ്ഥിതി സംരക്ഷിക്കുവാനുള്ള സഭയുടെ ധാര്‍മ്മികമായ ഉത്തരവാദിത്വവും സമര്‍പ്പണവും പ്രകടമാക്കുന്ന നിസ്തുല മാത്യകയാകണം ദൈവാലയത്തിനകവും പുറവും. പള്ളിപരിസരം വ്യത്തിയായി സൂക്ഷിക്കേണ്ടതും വിവിധയിനം ചെടികള്‍ വച്ചുപിടിപ്പിച്ച് മനോഹരമായി പരിപാലിക്കേണ്ടതുമാണ്. തിരുക്കര്‍മ്മങ്ങള്‍ക്കുപയോഗിക്കുന്ന പ്രക്യതിയില്‍നിന്നുള്ള പുഷ്പവും, വെള്ളവും, ഓസ്തിയും, വിഞ്ഞും ദൈവദാനത്തിന്റെ മകുടോദാഹരണമാണ്. ചെടികളില്‍ നിന്നുള്ള പുഷ്പങ്ങള്‍കൊണ്ട് വേണം ദൈവാലയത്തിനകം അലംങ്കരിക്കേണ്ടത്. പള്ളിക്കകത്ത് പ്ലാസ്റ്റിക്ക് പൂക്കളുടെയും മറ്റ് വസ്തുക്കള്‍കൊണ്ട് നിര്‍മ്മിച്ച പൂക്കളുടെയും ഉപയോഗം പാടെ ഉപേക്ഷിക്കേണ്ടതും നിരോധിക്കേണ്ടതുമാണ്. തിരുക്കര്‍മ്മാഘോഷങ്ങളുടെ ലാളിത്യത്തിനനുയോജ്യമായ മിതമായ പുഷ്പാലങ്കാരം മാത്രമേ കരണീയമയിട്ടുള്ളൂ. ദൈവാലയങ്ങളിലെ പുഷ്പാലങ്കാരങ്ങളുടെ ധൂര്‍ത്ത് തീര്‍ത്തും വര്‍ജ്ജിക്കേണ്ടതാണ്. ആരാധനക്രമത്തിന്റെ അവിഭാജ്യഘടകമാണ് സംഗീതം. തിരുകര്‍മ്മങ്ങളുടെ ആഘോഷത്തിനും ആത്മീയ ഉല്‍ക്കര്‍ഷമേകുന്നതിനും സംഗീതം അനിവാര്യം തന്നെയാണ്. വിശ്വാസം ജനിപ്പിക്കുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമായവിധത്തിലായിരിക്കണം ദൈവലായ ഗീതം ആലപിക്കേണ്ടത്. ഓരോ ആരാധനക്രമ ആഘോഷത്തിനും അനുയോജ്യമായ ഗീതം തെരെഞ്ഞടുക്കുവാന്‍ പ്രത്യക ശ്രദ്ധ ചെലുത്തേണ്ടിരിക്കുന്നു. ദൈവാലയത്തിനുള്ളിലെ ഉല്ലാസപരമായ കലാപരിപാടിയല്ല സംഗീതം. എന്നാല്‍ കലാപരമായ ഗാനശ്രുശ്രൂഷ സമൂഹത്തെ ഒന്നാകെ പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്നതും തങ്ങളുടെ ഉള്ളിലുള്ള ദാനമായ വിശ്വാസത്തെ പ്രകാശിപ്പിക്കുന്നതിനും പങ്കുവെക്കുന്നതിനും പ്രചോദനം നല്‍കുന്നതുമാകണം. ഗ്രിഗോറിയന്‍ ഗാനം സാര്‍വ്വത്രിക സഭയില്‍ പ്രത്യേകിച്ച് ലത്തീന്‍ സഭയില്‍ ഉന്നതമായ സ്ഥാനം അലങ്കരിക്കുന്നുണ്ട്. എങ്കിലും സാംസ്‌കാരിക അനുരൂപണ തത്വത്തിന്റെ അടിസ്ഥാനത്തില്‍ ആരാധനക്രമത്തിന്റെ പൊതുമാനദണ്ഢങ്ങള്‍ പാലിച്ച്‌കെണ്ട് തദ്ദേശിയ സംഗീതോപകരണവും ഗാനവും ലിറ്റര്‍ജിയില്‍ ഉള്‍പ്പെടുത്താം. എന്നിരുന്നാലും ആരാധനക്രമ ആഘോഷങ്ങളില്‍ ഉത്തരവാദിത്തപ്പെട്ട സഭാധിക്യതര്‍ അംഗീകരിച്ച ഗാനങ്ങള്‍ മാത്രമേ ആലപിക്കാവൂ. ദൈവാലയന്തരീക്ഷത്തിനു ചേര്‍ന്നതും ആരാധനക്രമാനുഷ്ഠാനത്തിന്റെ പരിപാവനതയ്ക്കു മാറ്റുകുട്ടുന്ന വിധത്തിലുമുള്ള സംഗീതോപകരണങ്ങളാണ് ഉപയോഗിക്കേണ്ടത്. പ്രാദേശിക, സാംസ്‌കാരിക പ്രത്യേകതകളൊടെയുള്ള പരമ്പരാഗത സംഗീതോപകരണങ്ങള്‍ തിരഞ്ഞെടുക്കാം. എങ്കിലും അവയുടെ എണ്ണത്തിലുള്ള തളളിക്കയറ്റം നിയന്ത്രിക്കേണ്ടതാണ്. സെക്യൂലര്‍ ഗാനമേളയിലുപയോഗിക്കുന്ന ആധുനിക സംഗീതോപകരണങ്ങള്‍ വര്‍ജ്ജിക്കേണ്ടതാണ്. തനിമയോടും ഇമ്പകരമായും സൗന്ദര്യത്തോടുംകൂടെ ഗാനങ്ങള്‍ ആലപിക്കുവാന്‍ വിശ്വാസികളെ പ്രചോദിപ്പിക്കുന്ന സംഗീതോപകരണങ്ങളാണ് തെരഞ്ഞടുക്കേണ്ടത്. ആത്മിയ അന്തരീക്ഷം സംജാതമാക്കുവാനും സമൂഹത്തെ പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്നതിനും ഗാനങ്ങള്‍ ഒരുമിച്ച് പാടുവാനും ഉതകുന്ന സംഗീതോപകരണങ്ങളാണ് ആവശ്യമായിട്ടുള്ളത്. കാര്‍മ്മികരും, ഗായകസംഘവും വിശ്വാസികളെല്ലാവരും ഒരുമിച്ച് പാടുന്ന രീതി നിര്‍ബ്ബന്ധമായും പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. ഇതിന് തടസ്സമായ സംഗീതോപകരണങ്ങള്‍, മൈക്രോഫോണുകള്‍, സൗണ്ട് സിസ്റ്റം എന്നിവയുടെ ആധിപത്യം നിയന്ത്രിക്കപ്പെടണം. ദൈവാലയത്തിനുള്ളില്‍ ഗായകസംഘത്തിനുവേണ്ടി പ്രത്യേകമായി നിശ്ചയിക്കപ്പടുന്ന സ്ഥലം അവരുടെ കൗദാശിക ഭാഗഭാഗിത്വം ഉറപ്പാക്കുന്ന തരത്തിലും സഭാസമൂഹത്തോട് ചേര്‍ന്നു നില്‍ക്കത്തക്കവിധത്തിലുമായിരിക്കണം. ഗായകര്‍ ആരാധനക്രമത്തിന്റെ ചൈതന്യം നന്നായി അറിയുന്നവരും ഗാനാലാപനം സഭയില്‍ നിര്‍വഹിക്കുന്ന ദൈവശൂശ്രൂഷയാെണന്നു ഉത്തമബോധ്യവും ഉള്ളവരുമാകണം. വിശ്വാസികളുടെ ശ്രദ്ധ തങ്ങളിലേയ്ക്ക് ആകര്‍ഷിക്കുന്ന മനോഭാവം ഗായകര്‍ക്ക് ഉണ്ടാകരുത്. ആരാധനക്രമ ശൂശ്രൂഷകരുടെ ധര്‍മ്മാണ് തങ്ങള്‍ നിര്‍വഹിക്കുന്നത് എന്ന ഉത്തമ ബോധ്യത്തോടെ വേണം ഗായകര്‍ ദൈവാലയത്തിനുള്ളില്‍ വ്യാപരിക്കേണ്ടത്. ആരാധനക്രമരേഖകള്‍ അനുശാസിക്കുന്നതുപോലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവരാണ് ആരാധന ഗാനങ്ങള്‍ ആലപിക്കേണ്ടതും സംഗീതോപകരണങ്ങള്‍ വായിക്കേണ്ടതും. ഗായകസംഘത്തിന്റെയോ വ്യക്തികളുടെ താല്പര്യത്തിനോ മുന്‍ഗണന നല്‍കാതെ സഭാകൂട്ടായ്യ്മയോട് ചേര്‍ന്നു നിന്നുകൊണ്ട് വിശ്വാസധിഷ്ഠിതവും വിശ്വാസപ്രഘോഷണത്തിനു ഉപയുക്തവുമായ ഗാനങ്ങളായിരിക്കണം. ആരാധനക്രമ ആഘോഷങ്ങള്‍ക്കായി തെരഞ്ഞടുക്കേണ്ടതും ആലപിക്കേണ്ടതും. ആരാധനക്രമത്തിന്റെ ചൈതന്യത്തിനും അന്ത:സത്തയ്ക്കും ചേരാത്ത വിധത്തില്‍ പെന്‍ഡ്രൈവ്, സെല്‍ഫോണ്‍, ടേപ്പ് റിക്കാര്‍ഡര്‍, സി ഡി എന്നിവ ഉപയോഗിച്ചുള്ള ഗാനാലാപനം നിരോധിക്കപ്പെടേണ്ടെതാണ്. ആനുകാലിക ഹിറ്റ്ഗാനങ്ങളുടെ സംഗീതാവിഷ്‌കാരങ്ങള്‍ക്കെണ്ട് ആരാധനഗീതങ്ങളെ മലീമസപ്പെടുത്തുവാന്‍ പാടുള്ളതല്ല. അതീവ ശ്രദ്ധയോടെവേണം ബലിവേദിയുടെ (മദ്ബഹ) പൂജ്യത നിലനിര്‍ത്തേണ്ടത്. ദിവ്യപൂജ അര്‍പ്പിക്കപ്പെടേണ്ട അള്‍ത്താരയുടെ പരിപാവനത അഭംഗുരം കാത്തുപാരിപാലിക്കപ്പെടണം. പൂക്കള്‍, സാരി, എന്നിവ കൊണ്ടുള്ള അലങ്കാരം ബലിപീഠത്തിന്റെ തനിമയെ നഷ്ടപ്പെടുത്തരുത്. പൂക്കളും തിരിക്കാലുകളും ബലിപീഠത്തിന്‍മേല്‍ വയ്യ്ക്കുവാന്‍ പാടുള്ളതല്ല. വചനശൂശ്രൂഷക്കായി ഉപയോഗിക്കുന്ന സുവിശേഷഗ്രന്ഥം ബലിപീഠത്തിന്‍മേല്‍ പ്രതിഷ്ഠിക്കാം. ദിവ്യരഹസ്യങ്ങളുടെ സമര്‍പ്പണ സമയത്തുമാത്രമാണ് അപ്പവും കാസയും അള്‍ത്താരയില്‍ സ്ഥാപിക്കേണ്ടത്. വിശ്വാസികള്‍ കാണത്തക്ക വലുപ്പത്തിലുള്ള കുരിശുരൂപം അള്‍ത്താരയുടെ മുകളിലോ സമീപത്തോ ഉണ്ടായിരിക്കണം. അള്‍ത്താരയില്‍ നിന്നും വചനപ്രഘോഷണവും, പ്രസംഗവും, അറിയിപ്പുകളും നടത്തുവാന്‍ പാടുള്ളതല്ല. അവയ്ക്ക് ഓരോന്നിനും പ്രത്യേകം പീഠം ആവശ്യമാണ്. ലിറ്റര്‍ജി കമന്റെറ്റേഴ്സ്, ക്വെയര്‍ മാസ്റ്റേഴ്‌സ് എന്നിവരും അവരവര്‍ക്ക് നിശ്ചയിക്കപ്പെട്ട പീഠമാണ് ഉപയോഗിക്കേണ്ടത്. ബലിവേദിയില്‍ വചനപീഠത്തിനു (ആമ്പൊ) ഉന്നതമായ സ്ഥാനം ഉണ്ടായിരിക്കണം. വിശുദ്ധഗ്രന്ഥ വായനകള്‍ക്കും സങ്കീര്‍ത്തനാലാപനത്തിനും പൊതുമദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും പ്രസംഗത്തിനും വേണ്ടി മാത്രമേ വചനപീഠം ഉപയോഗിക്കാവൂ. വചന ശൂശ്രൂഷകനുമാത്രമേ വചനപീഠത്തിനരികില്‍ നില്‍ക്കുവാന്‍ സാധിക്കുക. പ്രഘോഷണഗ്രന്ഥങ്ങള്‍ ഉപയോഗിച്ചുവേണം വായനകള്‍ നടത്തേണ്ടത്. അതിനുപകരമായി ബൈബിളോ, ബൈബിള്‍ ഡയറികളോ, ലീഫ് ലെറ്റ്‌സൊ, മറ്റും ഉപയോഗിച്ചുള്ള വിശുദ്ധഗ്രന്ഥ വായനകള്‍ ഉണ്ടാകരുത്. പ്രഘോഷണഗ്രന്ഥങ്ങളില്‍ നിന്നുള്ള വായനകള്‍ക്കു പകരമായി മറ്റ് മതഗ്രന്ഥങ്ങളില്‍ നിന്നോ സന്ന്യാസ സമൂഹത്തിന്റെ സ്ഥാപകരുടെ പുസ്തകങ്ങളില്‍ നിന്നുപോലുമുള്ള ഭാഗങ്ങള്‍ വായിക്കാന്‍ പാടില്ലത്തതാണ്. ബാനറുകള്‍,പോസ്റ്ററുകള്‍, ഫ്‌ളാഷ് കാര്‍ഡുകള്‍ എന്നിവയും വചനപീഠത്തിന്‍മേല്‍ നിന്ന് ഒഴിവാക്കേണ്ടതാണ്. എല്ലാ ദൈവലയങ്ങളിലും സവിശേഷഹാര്‍മായ രീതിയില്‍ സജ്ജ്മാക്കിയ സുവിശേഷഗ്രന്ഥം നിര്‍ബന്ധമായും ഉണ്ടാകണം. ലിറ്റര്‍ജിയില്‍ പ്രഘോഷിക്കപ്പെടുന്ന യേശുവിനെ പ്രതിനിധാനം ചെയ്യുന്ന സുവിശേഷഗ്രന്ഥത്തിന് പ്രത്യേക വണക്കം നല്‍കേണ്ടതാണ്. സുവിശേഷവായനക്കു മുന്‍പായി സുവിശേഷഗ്രന്ഥം ധൂപിക്കണം. കത്തിച്ച തിരിക്കാലുകളുടെ അകമ്പടിയോടെ വേണം അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന സുവിശേഷഗ്രന്ഥം പ്രദിക്ഷിണമായി വചനവേദിയിലേക്ക് കൊണ്ടുവരേണ്ടത്. ജസ്റ്റിസ് സണ്‍ഡേ, ബൈബിള്‍ സണ്‍ഡേ, എന്നിങ്ങനെ വിഷയാസ്പദമാക്കിയുള്ള വായനകള്‍ ഞായറാഴ്ച വായനകള്‍ക്ക് പകരമായി തെരഞ്ഞെടുക്കുവാന്‍ പാടുള്ളതല്ല. വി. ഗ്രന്ഥവായനകള്‍ കുട്ടികളുടെ കുര്‍ബാനക്ക് പോലും നാടകീയമായി അവതരിപ്പിക്കുവാന്‍ അനുവാദമില്ല. വചനശൂശ്രൂഷയുടെ അവിഭാജ്യഘടകമായ പ്രസംഗത്തിന് ഏറ്റവും ഉന്നതമായസ്ഥാനം സുവിശേഷവായനക്ക് ശേഷമാണ്. ദിവ്യബലിയുടെ ആരംഭത്തില്‍ വായനകളെ സംബന്ധിച്ച ആമുഖമോ, വിചിന്തനമോ നല്‍കുന്നത് അനുയോജ്യമല്ല. രൂപതാദ്ധ്യക്ഷന്റെ അജപാലന ലേഖനങ്ങള്‍പോലും പ്രസംഗത്തിനു പകരമാകുവാന്‍ പാടില്ലത്തതാണ്. അവസാന ആശീര്‍വാദത്തിനുമുമ്പായി ഇടയലേഖനത്തിന്റെ ഉള്ളടക്കം മാത്രം അറിയ്ക്കുകയോ അവയുടെ കോപ്പികള്‍ വിശ്വാസികള്‍ക്ക് ലഭ്യമാക്കുകയോ ചെയ്യാം. ഈ മാര്‍ഗ്ഗരേഖയിലെ ഏഴാം അദ്ധ്യായത്തില്‍ 'യാഹ്‌വേ' എന്ന ഉപയോഗം ആരാധനാക്രമത്തില്‍ ഒഴിവാക്കേണ്ടതും ഉപയോഗിക്കാന്‍ പാടില്ലാത്തതുമാണ് എന്നു നിര്‍ദ്ദേശിക്കുന്നു. ലത്തിന്‍ ഭാഷ ആരാധനാക്രമ ഭാഷയായപ്പോള്‍ ആദിമക്രൈസ്തവരെപ്പോലെ ദൈവനാമം സൂചിപ്പിക്കുവാന്‍ കര്‍ത്താവ് എന്നാണ് ഉപയോഗിച്ചത്. ആരാധനാക്രമ ഗ്രന്ഥങ്ങള്‍, കൂദാശാനുകരണങ്ങള്‍, ഗാനങ്ങള്‍, വചനശുശ്രുഷ, പ്രാര്‍ത്ഥനാകൂട്ടായ്മകള്‍ എന്നിവയിലൊന്നുംതന്നെ യാഹ്‌വേ, യഹോവ എന്നി പേരുകള്‍ ദൈവനാമത്തെ സൂചിപ്പിക്കുവാന്‍ വേണ്ടി ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശിക്കുന്നു. ഇന്ത്യയിലെ ലത്തീന്‍ സഭയ്ക്കായുള്ള ആരാധനാക്രമ ആഘോഷങ്ങള്‍ക്കുവേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ആദ്യപ്രതികളിലൊന്ന് സ്വന്തമാക്കിയ ആദിവസം തന്നെ ഈ മാര്‍ഗ്ഗരേഖ ആദ്യന്തം വായിച്ച് സന്തുഷ്ടി പ്രകടിപ്പിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു: ലത്തിന്‍ സഭയ്ക്ക് ചാരിതാര്‍ത്ഥ്യജനകമായ മുതല്‍ക്കുട്ടും ചരിത്രനേട്ടവുമാണ് ഈ ആരാധനാക്രമ നിര്‍ദ്ദേശങ്ങള്‍. സീറോ-മലബാര്‍ സഭയുടെ ആരാധനാക്രമാനുഷ്ഠാനങ്ങള്‍ക്കും ക്രമവിധികള്‍ക്കും ഈ നിര്‍ദ്ദേശങ്ങള്‍ പുതിയ ഉള്‍ക്കാഴ്ച നല്‍കും എന്നത് തീര്‍ച്ചയാണ്. ഇന്ത്യയിലെ ലത്തീന്‍ സഭയ്ക്കായുള്ള ഈ ആരാധനാക്രമ നിര്‍ദ്ദേശങ്ങള്‍ ആരാധനാക്രമം ആഘോഷിക്കുന്ന എല്ലാ സ്ഥലങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുപ്രധാനവും അടിസസ്ഥാനപരവുമായ റഫ്രന്‍സ് ഗ്രന്ഥമായിരിക്കും. സീറോ-മലബാര്‍ സഭയ്ക്കും ഇത്തരത്തിലൊരു ആരാധനാക്രമ നിര്‍ദ്ദേശങ്ങള്‍ എത്രയും പെട്ടന്ന് ഉണ്ടാകട്ടെയെന്ന് പ്രത്യാശിക്കാം.
Image: /content_image/India/India-2016-10-26-03:00:59.jpg
Keywords:
Content: 2997
Category: 1
Sub Category:
Heading: സൊമാലിയന്‍ തീവ്രവാദി സംഘടനയായ അല്‍-ഷബാബ് ക്രൈസ്തവരെ ലക്ഷ്യംവച്ചു കെനിയയില്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു
Content: നെയ്‌റോബി: കെനിയന്‍ ക്രൈസ്തവരെ ലക്ഷ്യമിട്ട് സൊമാലിയന്‍ തീവ്രവാദ സംഘടനയായ അല്‍-ഷബാബ് നടത്തിയ ആക്രമത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. അതീവ്രവാദികള്‍ സൊമാലിയന്‍ അതിര്‍ത്തി കടന്ന് കെനിയയിലെ മാണ്ടേറ കണ്‍ട്രി എന്ന സ്ഥലത്ത് എത്തിയാണ് ആക്രമണം നടത്തിയത്. കെനിയയുടെ വടക്കന്‍ ഭാഗത്ത് സൊമാലിയായുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് മാണ്ടേറ കണ്‍ട്രി. ബിഷാരോ ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്ന ആളുകളെ ലക്ഷ്യമാക്കിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. വീടുകളില്‍ തന്നെ നിര്‍മ്മിച്ച സ്‌ഫോടക വസ്തുക്കളും, തോക്കുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നത്. കെനിയന്‍ അഭിനയത്രിയായ വെറോണിക്ക വാമ്പൂയി അത്ഭുതകരമായി ആക്രമണത്തില്‍ നിന്നും പരിക്കുകളോടെ രക്ഷപെട്ടു. ഒരു സന്നദ്ധ സംഘടനയുടെ കൂടെ പാഠപുസ്തകങ്ങള്‍ സ്‌കൂളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് അവരുടെ സംഘം മാണ്ടേറ കണ്‍ട്രിയില്‍ എത്തിയത്. ആക്രമണത്തില്‍ വെറോണിക്കയുടെ ഇടത്തെ കൈയ്ക്കും കാലുകള്‍ക്കും വെടിയുണ്ടകള്‍ തറച്ച് മുറിവ് പറ്റിയിട്ടുണ്ട്. ഭീതിയോടെയാണ് നടന്ന കാര്യങ്ങള്‍ അവര്‍ മാധ്യമങ്ങളോട് വിവരിച്ചത്. "ചൊവ്വാഴ്ച വെളുപ്പിന് രണ്ടരയോടെ വലിയ സ്‌ഫോടന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. വെടിയൊച്ചകള്‍ കേട്ടപ്പോള്‍ തന്നെ തീവ്രവാദികളുടെ ആക്രമണമാണ് നടക്കുന്നതെന്ന് മനസിലായി. ഒരോ മുറികളിലേക്കും തീവ്രവാദികള്‍ കടന്നുചെല്ലുകയും മുസ്ലീങ്ങളല്ലാത്ത ആളുകളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. സ്റ്റോര്‍ റൂമില്‍ പോയാണ് ഞാന്‍ ഒളിച്ചിരുന്നത്. ഇവിടെയ്ക്ക് ഒരു ബോംബ് വന്നു വീഴുകയും സ്‌റ്റോര്‍ റൂമിന്റെ ഭിത്തികള്‍ തകരുകയും ചെയ്തു. അവശിഷ്ടങ്ങള്‍ എന്റെ മുകളിലായി വീണു കിടന്നുകൊണ്ടാണ് തീവ്രവാദികള്‍ എന്നെ കാണാതിരുന്നത്". വെറോണിക്ക വാമ്പൂയി പറഞ്ഞു. ഒരു മാസത്തോളമായി സന്നദ്ധപ്രവര്‍ത്തകര്‍ ഇവിടെ സ്‌കൂളുകളില്‍ പുസ്തകം വിതരം ചെയ്യുന്നതിനായി ക്യാമ്പുചെയ്യുകയായിരുന്നു. രണ്ടാഴ്ചകള്‍ക്ക് മുമ്പ് ഗസ്റ്റ് ഹൗസിലെ ഒരു കാവല്‍ക്കാരന്‍ തീവ്രവാദികളാല്‍ വധിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് തീവ്രവാദികള്‍ പ്രദേശത്ത് ആക്രമണം നടത്തുവാന്‍ സാധ്യയുണ്ടെന്ന് ഏവരും കരുതുകയും ചെയ്തിരുന്നു. സൊമാലിയായിലെ ഭരണകൂടത്തിനെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്ന അല്‍-ഷാബാബിനെ 2011 മുതലാണ് കെനിയ ഇടപെട്ട് നിയന്ത്രിക്കുവാന്‍ ആരംഭിച്ചത്. ഇതിനായി കെനിയന്‍ സൈന്യം സൊമാലിയായില്‍ എത്തി തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. അതിര്‍ത്തി പ്രദേശമായ മാണ്ടേറയില്‍ ബസ് തടഞ്ഞുനിര്‍ത്തി അമുസ്ലീങ്ങളായ 28 പേരെ 2014-ല്‍ അല്‍-ഷബാബ് കൊലപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. സമാനമായ നിരവധി ആക്രമണം ഇവര്‍ ഇതിനു മുമ്പും പിമ്പും നടത്തിയിട്ടുണ്ട്.
Image: /content_image/News/News-2016-10-26-03:22:12.jpg
Keywords: Terrorist,attack,in,Kenya,by,Al,shabab,target,christian's
Content: 2998
Category: 1
Sub Category:
Heading: വിശ്വാസികളുടെ മൃതശരീരം ദഹിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളെ സംബന്ധിച്ച് വത്തിക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി
Content: വത്തിക്കാന്‍: കത്തോലിക്ക വിശ്വാസികളുടെ മൃതസംസ്കാര ശുശ്രൂഷ സംബന്ധിച്ചും മൃതശരീരം ദഹിപ്പിക്കുന്നത് സംബന്ധിച്ചും വത്തിക്കാന്‍ പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിശ്വാസ തിരുസംഘമാണ് ഇതു സംബന്ധിക്കുന്ന രേഖയായ 'അഡ് റെസൂര്‍ജീണ്ടം കം ക്രിസ്‌തോ' (ക്രിസ്തുവിനോട് കൂടി ഉയിര്‍ക്കാം) എന്ന പേരില്‍ പ്രത്യേക നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതില്‍ പറഞ്ഞിരിക്കുന്ന എല്ലാ നിര്‍ദേശങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ അംഗീകരിച്ചിരിന്നു. മൃതശരീരം പ്രത്യേക കാരണങ്ങള്‍ കൊണ്ട് ദഹിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളാണ് പുതിയ രേഖയില്‍ പ്രത്യേകമായി പരാമര്‍ശിക്കുന്നത്. ഈശോയുടെ മരണം, സംസ്കാരം, ഉത്ഥാനം എന്നിവ അനുസ്മരിച്ചു കൊണ്ടുള്ള സഭാപാരമ്പര്യത്തെ അടിസ്ഥാനമാക്കി മൃതദേഹം സംസ്കരിക്കുന്നത് തന്നെയാണ് സഭ പ്രോത്സാഹിപ്പിക്കുന്നത്. അതേ സമയം മൃതദേഹം ദഹിപ്പിക്കുന്നതിന് സഭയില്‍ വിലക്കുകളില്ലെന്നും പുതിയ നിര്‍ദേശം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ മൃതശരീരം ദഹിപ്പിച്ച ശേഷം വരുന്ന ചാരം വെള്ളത്തില്‍ ഒഴുക്കുവാനോ, അന്തരീക്ഷത്തില്‍ വിതറുവാനോ പാടില്ല. മൃതശരീരം ദഹിപ്പിച്ച ശേഷം ലഭിക്കുന്ന ചാരം സെമിത്തേരിയിലോ, ദേവാലയത്തോട് ചേര്‍ന്ന് തയ്യാറാക്കപ്പെട്ട പ്രത്യേക സ്ഥലത്തോ ഭദ്രമായി സൂക്ഷിക്കണം. എന്നാല്‍ ഇത്തരത്തില്‍ സൂക്ഷിക്കുന്ന ചാരം കുടുംബാംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുവാനോ, അതിനെ ആഭരണങ്ങളുടെ ഉള്ളിലാക്കി ശരീരത്തില്‍ ധരിച്ചു നടക്കുവാനോ പാടില്ല. അസാധാരണമായ അവസരങ്ങളില്‍ മൃതശരീരം ദഹിപ്പിച്ച ശേഷം ലഭിക്കുന്ന ചാരം വീടുകളില്‍ സൂക്ഷിക്കുവാന്‍ ബിഷപ്പിന്റെ പ്രത്യേക അനുമതി അത്യാവശ്യമാണ്. മരണശേഷം മൃതശരീരം ദഹിപ്പിക്കുകയും, പിന്നീട് ലഭിക്കുന്ന ചാരം കടലിലോ നദിയിലോ ഒഴുക്കണമെന്നോ, അന്തരീക്ഷത്തില്‍ വിതറണമെന്നോ ഒരു വിശ്വാസി ആവശ്യപ്പെട്ടാൽ പ്രസ്തുത മൃതസംസ്‌കാര ശുശ്രൂഷ സഭക്ക് വിലക്കാവുന്നതാണ്. ശരീരത്തിന്റെ ഉയിര്‍പ്പിലുള്ള വിശ്വാസം സഭയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനാലാണ് ആദിമ ക്രൈസ്തവര്‍ ചെയ്തിരുന്നതിന് സമാനമായി ഇപ്പോഴും മരിച്ചവരെ സെമിത്തേരിയില്‍ അടക്കം ചെയ്യുന്നത്. മരിച്ചു പോയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും സെമിത്തേരിയില്‍ മൃതശരീരം സംസ്‌കരിക്കുന്ന രീതി ഏറെ പ്രയോജനം ചെയ്യും. രക്തസാക്ഷികളുടെയും വിശുദ്ധരുടെയും കബറിടങ്ങളില്‍ വിശ്വാസികള്‍ക്ക് സന്ദര്‍ശിക്കുന്നതിനും, ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും, അവരെ സഭയുടെ നടപടി പ്രകാരം വണങ്ങുന്നതിനും സെമിത്തേരിയിലുള്ള മൃതസംസ്‌കാരം ആണ് കൂടുതലും ഉപകരിക്കുക. 1963-ല്‍ ആണ് ആദ്യമായി മൃതശരീരം ദഹിപ്പിക്കുവാനുള്ള അനുമതി കത്തോലിക്ക സഭ നല്‍കുന്നത്.
Image: /content_image/News/News-2016-10-26-04:01:34.jpg
Keywords:
Content: 2999
Category: 1
Sub Category:
Heading: കെനിയയില്‍ ക്രൈസ്തവരെ ലക്ഷ്യമാക്കി അല്‍-ഷബാബ് തീവ്രവാദ സംഘടന നടത്തിയ ആക്രമണത്തില്‍ 12 മരണം
Content: നെയ്‌റോബി: കെനിയയിലെ ക്രൈസ്തവരെ ലക്ഷ്യമിട്ട് സൊമാലിയന്‍ തീവ്രവാദ സംഘടനയായ അല്‍-ഷബാബ് നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. സൊമാലിയന്‍ അതിര്‍ത്തി കടന്ന് കെനിയയിലെ മണ്ടേറ കൌണ്ടി എന്ന സ്ഥലത്ത് എത്തിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. കെനിയയുടെ വടക്കന്‍ ഭാഗത്ത് സൊമാലിയായുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് മണ്ടേറ കൌണ്ടി. ബിഷാരോ ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്ന ആളുകളെ ലക്ഷ്യമാക്കിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. വീടുകളില്‍ തന്നെ നിര്‍മ്മിച്ച സ്‌ഫോടക വസ്തുക്കളും, തോക്കുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നത്. കെനിയന്‍ അഭിനയത്രിയായ വെറോണിക്ക വാമ്പൂയി ആക്രമണത്തില്‍ നിന്നും രക്ഷപെട്ടു. ഒരു സന്നദ്ധ സംഘടനയുടെ ഒപ്പം പാഠപുസ്തകങ്ങള്‍ സ്‌കൂളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവരുടെ സംഘം മണ്ടേറ കൌണ്ടിയില്‍ എത്തിയത്. ആക്രമണത്തില്‍ വെറോണിക്കയ്ക്കും പരിക്കേറ്റിട്ടുണ്ട്. "ചൊവ്വാഴ്ച വെളുപ്പിന് രണ്ടരയോടെ വലിയ സ്‌ഫോടന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. വെടിയൊച്ച കേട്ടപ്പോള്‍ തന്നെ തീവ്രവാദി ആക്രമണമാണ് നടക്കുന്നതെന്ന് മനസിലായി. ഓരോ മുറികളിലേക്കും തീവ്രവാദികള്‍ കടന്നു ചെല്ലുകയും മുസ്ലീങ്ങളല്ലാത്ത ആളുകളെ തിരഞ്ഞു പിടിച്ച് കൊലപ്പെടുത്തുകയുമായിരിന്നു. സ്റ്റോര്‍ റൂമില്‍ പോയാണ് ഞാന്‍ ഒളിച്ചിരുന്നത്. ഇവിടേയ്ക്കു ഒരു ബോംബ് വന്നു വീഴുകയും സ്‌റ്റോര്‍ റൂമിന്റെ ഭിത്തികള്‍ തകരുകയും ചെയ്തു. അവശിഷ്ടങ്ങളുടെ നടുവില്‍ അകപ്പെട്ടത് കൊണ്ടാണ് തീവ്രവാദികളില്‍ നിന്ന്‍ രക്ഷപ്പെടാന്‍ കഴിഞ്ഞത്". വെറോണിക്ക വാമ്പൂയി പറഞ്ഞു. ഒരു മാസത്തോളമായി സന്നദ്ധപ്രവര്‍ത്തകര്‍ ഇവിടെ സ്‌കൂളുകളില്‍ പുസ്തകം വിതരണം ചെയ്യുന്നതിനായി ക്യാമ്പു ചെയ്യുകയായിരുന്നു. രണ്ടാഴ്ചകള്‍ക്ക് മുമ്പ് ഗസ്റ്റ് ഹൗസിലെ ഒരു കാവല്‍ക്കാരന്‍ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശത്ത് തീവ്രവാദികള്‍ ആക്രമണം നടത്തുവാന്‍ സാധ്യയുണ്ടെന്ന് കരുതിയിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സൊമാലിയായിലെ ഭരണകൂടത്തിനെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്ന അല്‍-ഷബാബിനെ 2011 മുതലാണ് കെനിയ ഇടപെട്ട് നിയന്ത്രിക്കുവാന്‍ ആരംഭിച്ചത്. ഇതിനായി കെനിയന്‍ സൈന്യം സൊമാലിയായില്‍ എത്തി തീവ്രവാദികളുടെ രഹസ്യകേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. 2014-ല്‍ അതിര്‍ത്തി പ്രദേശമായ മണ്ടേറയില്‍ ബസ് തടഞ്ഞുനിര്‍ത്തി അമുസ്ലീങ്ങളായ 28 പേരെ അല്‍-ഷബാബ് കൊലപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. സമാനമായ നിരവധി ആക്രമണം ഇവര്‍ ഇതിനു മുമ്പും നടത്തിയിട്ടുണ്ട്.
Image: /content_image/News/News-2016-10-26-06:06:58.jpg
Keywords:
Content: 3000
Category: 1
Sub Category:
Heading: ജര്‍മ്മന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന ക്രൈസ്തവ വനിതകളെ മുസ്ലീം മതസ്ഥര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് റിപ്പോര്‍ട്ട്
Content: റോട്ടെന്‍ബര്‍ഗ്: ജര്‍മ്മനിയില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ താമസിക്കുന്ന ക്രൈസ്തവരായ അഭയാര്‍ത്ഥികള്‍ക്ക്, ഇസ്ലാം മതവിശ്വാസികളില്‍ നിന്നും നിരന്തരം ഭീഷണി നേരിടുന്നതായി വീണ്ടും റിപ്പോര്‍ട്ട്. ഇതിനു മുമ്പും സമാനമായ പല റിപ്പോര്‍ട്ടുകളും ജര്‍മ്മനിയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നും വന്നിട്ടുണ്ട്. ഇപ്പോള്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്ലാം മതവിശ്വാസികളായ അഭയാര്‍ത്ഥികള്‍, സ്ത്രീകള്‍ക്കു നേരെയാണ് കൂടുതലായും ഭീഷണി മുഴക്കുന്നത്. റോട്ടെന്‍ബര്‍ഗ് എന്ന സ്ഥലത്തുള്ള അഭയാര്‍ത്ഥി ക്യാമ്പിലെ റിപ്പോര്‍ട്ടാണ് 'ഓപ്പണ്‍ ഡോര്‍സ്' എന്ന സംഘടന നടത്തിയ സര്‍വ്വേയിലൂടെ പുറത്തു വന്നിരിക്കുന്നത്. ദേവാലയത്തിലെ പ്രാര്‍ത്ഥനകള്‍ക്കു ശേഷം മടങ്ങിയെത്തിയ ഒരു ക്രൈസ്തവ അഭയാര്‍ത്ഥിയുടെ മുറിയില്‍ 'എല്ലാ മുസ്ലീങ്ങളുടെയും അറിവിലേക്ക്; അവിശ്വാസികളായവരുടെ ശിരഛേദനം നടത്തേണ്ട സമയം ആയിരിക്കുന്നു' എന്ന ഭീഷണി പതിച്ചിരുന്നതായി അഭയാര്‍ത്ഥികള്‍ ഓപ്പണ്‍ ഡോര്‍സിനോട് വെളിപ്പെടുത്തി. ഇറാനില്‍ നിന്നും എത്തിയ ക്രൈസ്തവ അഭയാര്‍ത്ഥിയായ വനിതയ്ക്ക് ഏറെ ഭയപ്പെടുത്തുന്ന ഒരനുഭവം അടുത്തിടെയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്യാമ്പിനുള്ളിലൂടെ നടന്നു പോയപ്പോള്‍ ഒരു സംഘം പുരുഷന്‍മാര്‍ അവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. തങ്ങളില്‍ ആരെങ്കിലും ഒരു ഇറാനിയന്‍ വനിതയെ ഇന്നു കണ്ടാല്‍ അവളെ ഉടന്‍ തന്നെ മാനഭംഗപ്പെടുത്തി കൊല്ലുമെന്നാണ് അവര്‍ ഭീഷണിയായി പറഞ്ഞത്. അഭയാര്‍ത്ഥി ക്യാമ്പുകളിലെ വനിതകള്‍ മാനഭംഗത്തിനിരയാകുവാനും, കൊല്ലപ്പെടുവാനുമുള്ള സാധ്യത വര്‍ദ്ധിച്ചു വരുന്നതായി ഇതിനോടകം തന്നെ വിവിധ കോണുകളില്‍ നിന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഐഎസ് ഭീഷണി ഭയന്ന് തങ്ങള്‍ മറ്റൊരു രാജ്യത്ത് വന്നപ്പോള്‍ അവിടെയും ഇസ്ലാം മതസ്ഥര്‍ ശരിയത്ത് നിയമവും, പ്രാകൃതമായ മറ്റ് ആചാരങ്ങളും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് അഭയാര്‍ത്ഥി ക്യാമ്പിലെ സ്ത്രീകള്‍ പറയുന്നു. ഇറാനില്‍ നിന്നുള്ള പല ക്രൈസ്തവ സ്ത്രീകളും ഇസ്ലാം മതസ്ഥരെ പേടിച്ച് ബൈബിള്‍ തങ്ങളുടെ കൂടാരങ്ങളില്‍ ഒളിപ്പിച്ചു വയ്ക്കുകയാണ് പതിവ്. ഇറാനില്‍ നിന്നും അഭയാര്‍ത്ഥികളായി രാജ്യത്തു എത്തിയ ഇസ്ലാം മതസ്ഥരില്‍ പലരും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരുന്നു. ഇത്തരം ആളുകള്‍ക്ക് നേരെയാണ് കൂടുതലായും ഭീഷണി ഉയരുന്നത്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 743 ക്രൈസ്തവ അഭയാര്‍ത്ഥികളും, പത്ത് യസീദികളും നിരന്തമായി പലവിധ ആക്രമണങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്ന് ഓപ്പണ്‍ ഡോര്‍സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഭയാര്‍ത്ഥി ക്യാമ്പുകളിലെ ഇത്തരം പ്രശ്‌നങ്ങള്‍ ഭരണകൂടം ഗൗരവമായി കൈകാര്യം ചെയ്യണമെന്നാണ് പീഡനം അനുഭവിക്കുന്നവര്‍ ആവശ്യപ്പെടുന്നത്.
Image: /content_image/News/News-2016-10-26-07:04:22.jpg
Keywords: Christian,refugees,threatened,with,beheading,Germany
Content: 3001
Category: 1
Sub Category:
Heading: ലോകമെമ്പാടുമുള്ള ഹൈന്ദവര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് വത്തിക്കാന്‍
Content: വത്തിക്കാന്‍: ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന ഹൈന്ദവര്‍ക്ക് വത്തിക്കാനില്‍ നിന്നുമുള്ള ആശംസകള്‍ നേര്‍ന്ന് കൊണ്ട് കര്‍ദിനാള്‍ ജീന്‍ ലൂയിസ് ടൗറാന്‍. മതങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്ന ഇന്റര്‍ റിലീജിയസ് പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റാണ് കര്‍ദിനാള്‍ ജീന്‍ ലൂയിസ്. ദീപാവലി ദിവസം ഹൈന്ദവ ഭവനങ്ങളില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കുന്നതായി കര്‍ദിനാള്‍ കത്തില്‍ പ്രത്യേകം എടുത്തു പറയുന്നു. ഒരു സമൂഹത്തിന്റെ ശരിയായ ശക്തി നിലകൊള്ളുന്നത് അതിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളിലാണ്. കുടുംബ ബന്ധങ്ങളുടെ പവിത്രത സംരക്ഷിക്കുവാന്‍ ക്രൈസ്തവരും, ഹൈന്ദവരും ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കണമെന്നും കര്‍ദിനാള്‍ തന്റെ സന്ദേശത്തില്‍ പറയുന്നു. മാനുഷിക ബന്ധങ്ങളുടെ ആദ്യത്തെ പാഠശാല കുടുംബങ്ങളാണെന്നും, മാതാപിതാക്കള്‍ തെളിച്ചു നല്‍കുന്ന സത്യത്തിന്റെ വെളിച്ചമാണ് വളര്‍ന്നു വരുന്ന തലമുറയ്ക്ക് മാര്‍ഗ ദീപമാകേണ്ടതെന്നും കര്‍ദിനാള്‍ ചൂണ്ടികാണിക്കുന്നു. വിവാഹ ബന്ധങ്ങള്‍, വിലകുറച്ചു കാണിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും ഹൈന്ദവരും, ക്രൈസ്തവരും ഒരുപോലെ നേരിടണമെന്നും കര്‍ദിനാള്‍ സന്ദേശത്തില്‍ പറയുന്നു. എല്ലാവരിലേക്കും പ്രത്യാശയുടെ വെളിച്ചം എത്തിക്കുവാന്‍ ദീപാവലിയുടെ ആഘോഷങ്ങള്‍ക്ക് സാധിക്കട്ടെ എന്ന ആശംസയോടെയാണ് കത്ത് അവസാനിക്കുന്നത്. ഈ മാസം 29-ാം തീയതിയാണ് ദീപാവലി ആഘോഷിക്കുന്നത്.
Image: /content_image/News/News-2016-10-26-07:32:48.jpg
Keywords: Vatican,sends,message,to,Hindus,for,Diwali
Content: 3002
Category: 1
Sub Category:
Heading: പത്രോസിന്റെ വിശുദ്ധ നഗരിയിൽ മാർത്തോമയുടെ മക്കൾ ആഹ്ലാദ നിറവിൽ; നിത്യനഗരിയിലെ മാർത്തോമാ നസ്രാണികൾക്കു ഇത് ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും നിമിഷം
Content: യൂറോപ്പിലെ പ്രത്യേകിച്ച് റോമിലെ സീറോ മലബാർ സഭാ മക്കളുടെ സാന്നിദ്ധ്യത്തിനും, കൂട്ടായ്മ പ്രവർത്തനങ്ങൾക്കും, വിശ്വാസ സാക്ഷ്യത്തിനും പരിശുദ്ധ സിംഹാസനം നൽകിയ അംഗീകാരത്തിൻ്റെ നേർസാക്ഷ്യമാണ് യൂറോപ്പിലെ സീറോ മലബാർ അപ്പോസ്തോലിക് വിസിറ്റേറ്റർ ആയുള്ള മാർ സ്റ്റീഫൻ ചിറപ്പണത്തിൻ്റെ നിയമനം. റോമിലെ സീറോ മലബാർ ഇടവക സ്ഥാപനത്തിൻ്റെ ഇരുപത്തിരണ്ടാം വാർഷികത്തിൽ സാന്തോം ഇടവകയ്ക് ലഭിച്ച സമ്മാനമായി കരുതാം. ഇടവക വികാരി എന്ന നിലയിലുള്ള കഴിഞ്ഞ അഞ്ചു വർഷത്തെ ത്യാഗോജ്ജലമായ സേവനം ഇടവക അംഗങ്ങൾക്ക് ആത്മീയ ഉണർവിനും ഒപ്പം സാമൂഹികവും സാംസ്കാരികവും കലാപരമായ മേഖലകളിലുള്ള വളർച്ചക്കും വേദിയായി. ഇടവകയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം കൈവരിച്ചതും ഈ കാലയളവിൽ തന്നെയാണെന്ന് പറയാം. വിശ്വാസികളുടെ സൗകര്യാർത്ഥം വിവിധ കേന്ദ്രങ്ങളിൽ വിശുദ്ധ കുർബാന ആരംഭിക്കാനും, ഉപരി പഠനത്തിനായി വന്നിരിക്കുന്ന വൈദികരുടെയും വൈദിക വിദ്യാർത്ഥികളുടെയും സേവനങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനും അദ്ദേഹത്തിന് സാധിച്ചു. റോമിലെ വിയാ മെറൂലാനയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായാ നിത്യ സഹായ മാതാവിൻ്റെ ദേവാലയത്തിൽ ശനിയാഴ്ചകളിൽ നടക്കുന്ന ദിവ്യബലിയും ആരാധനയും കൂടാതെ സാൻ അന്തോണിയാനം ദേവാലയത്തിൽ വ്യാഴാഴ്ചകളിൽ നടക്കുന്ന ദിവ്യബലിയും ഉണ്ണീശോയുടെ നൊവേനയും വിശ്വാസി സമൂഹത്തിൻ്റെ ആത്മീയ വളർച്ചയുടെ പ്രതീകങ്ങളായി കരുതാം. പ്രവാസികളായി കഴിയുന്ന പുതു തലമുറയെ ക്രൈസ്തവ മൂല്യങ്ങളും, കേരള സഭയുടെ പൈതൃകവും പാരമ്പര്യവും പകർന്നു നൽകി കൊണ്ട് ഒരു സംഘടന തലത്തിലേക്ക് വളർത്താൻ സാധിച്ചത് വലിയ നേട്ടമാണ്. റോമിൽ നടന്ന ബൈബിൾ കൺവെൻഷനുകൾ , നോമ്പുകാല ധ്യാനങ്ങൾ, വിശുദ്ധ വാരത്തിൽ കൊളോസിയത്തിലേക്ക് നടത്തുന്ന കുരിശിൻ്റെ വഴി, സമർപ്പിത സംഗമം, മരിയൻ തീർത്ഥാടന കേന്ദ്രമായ ദിവിനൊ അമോരെയിലേക്കുള്ള ജപമാല പ്രദക്ഷിണം, ഫാമിലി ഡേ എന്നിവയോടോപ്പം വത്തിക്കാനിൽ നടന്നിട്ടുള്ള, കേരളത്തിൽ നിന്നുള്ള വിശുദ്ധരുടെ നാമകരണച്ചടങ്ങുകളുടെ പരിപാടികളിലെ ജനപങ്കാളിത്തം കൊണ്ടും സംഘട നമികവു കൊണ്ടും സീറോ മലബാർ സഭയുടെ സാന്നിദ്ധ്യം റോമിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം പിറകിൽ കഴിവുറ്റ ഒരു അൽമായ നിരയെ വളർത്തിയെടുക്കുന്നതിൽ മാർ സ്റ്റീഫൻ ചിറപ്പണത്തിൻ്റെ സംഘാടക മികവും ദീർഘ വീക്ഷണവും തെളിഞ്ഞു കാണാം. സീറോ മലബാർ സഭയുടെ പ്രൊക്കുറേറ്റർ എന്ന നിലയിൽ പരിശുദ്ധ സിംഹാസനവുമായി ഉത്തമ ബന്ധം പുലർത്തുന്നതില്‍ , വിവിധ റീത്തുകളുമായുള്ള പരസ്പര സഹകരണവും കൂട്ടായ്മയും വളർത്തുന്നതിനും, വിജയകരമായ ആശയ വിനിമയത്തിനും അദ്ദേഹം പ്രാധ്യാനം നൽകി വരുന്നു. സീറോ മലബാർ സഭക്ക് സ്വന്തമായി പ്രൊക്കുര എന്ന ചിരകാല സ്വപ്നം സാക്ഷാത്‌കരിക്കുവാൻ അദ്ദേഹം കഠിനാധ്വാനം നടത്തിയപ്പോഴും , ഇടവക കാര്യങ്ങളിൽ ഒരു കുറവും വരുത്താതെ സഭ മക്കളെ മുന്നോട്ടു നയിക്കുന്നതിന് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. യൂറോപ്പിലെ ഇടയനെ സ്വീകരിക്കാനായി ഓരോ കുടുംബവും പ്രാർത്ഥനയോടെ കാത്തിരിക്കുന്നതോടൊപ്പം മെത്രാഭിഷേകത്തിൻ്റെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾ സജ്‌ജീവമായി തുടരുന്നു.
Image: /content_image/News/News-2016-10-26-09:21:23.jpg
Keywords: