Contents

Displaying 2751-2760 of 24982 results.
Content: 2982
Category: 1
Sub Category:
Heading: ഏഴു വര്‍ഷം ജയിലിലായിരുന്ന സുവിശേഷ പ്രവര്‍ത്തക യാംഗ് റോങ്കിളിയെ ചൈനീസ് സര്‍ക്കാര്‍ മോചിപ്പിച്ചു; മോചിതയായ യാംഗ് ഏറെ അവശയാണെന്ന് റിപ്പോര്‍ട്ടുകള്‍
Content: ബെയ്ജിംഗ്: ഏഴു വര്‍ഷത്തെ കഠിന തടവിന് ശേഷം വനിതാ സുവിശേഷ പ്രവര്‍ത്തകയെ ചൈനീസ് സര്‍ക്കാര്‍ മോചിപ്പിച്ചു. മെഗാചര്‍ച്ച് എന്ന പേരില്‍ വീടുകള്‍ കേന്ദ്രീകരിച്ചു നടന്നുവന്ന ക്രൈസ്തവ കൂട്ടായ്മയിലെ സുവിശേഷകയായ യാംഗ് റോങ്കിളിയെയാണ് 2009-ല്‍ സര്‍ക്കാര്‍ തടവിലാക്കിയത്. മോചിതയായ ഇവര്‍ക്ക് മാധ്യമങ്ങളെ കാണുന്നതിന് കര്‍ശനമായ നിയന്ത്രണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡയബറ്റിസ് ബാധിച്ച ഇവരുടെ വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലാണെന്നും, ഏറെ അവശയായിട്ടാണ് യാംഗ് കാണപ്പെട്ടതെന്നും ചില മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2009 സെപ്റ്റംബര്‍ 13-ാം തീയതിയാണ് ലെന്‍ഫി എന്ന പ്രദേശത്തെ അധികൃതര്‍, വീടുകള്‍ കേന്ദ്രീകരിച്ച് നടന്ന ക്രൈസ്തവ സഭകളുടെ നേരെ തിരിഞ്ഞത്. ഇവിടെ ഉണ്ടായിരുന്ന ചെറു ദേവാലയങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ത്ത ഭരണകൂടം ക്രൈസ്തവരായ ആളുകള്‍ നടത്തിവന്ന ബിസിനസ് സ്ഥാപനങ്ങളും ഇടിച്ചുനിരത്തി. നൂറില്‍ അധികം ക്രൈസ്തവ വിശ്വാസികളെ ക്രൂരമായി മര്‍ദിച്ചാണ് അധികാരികള്‍ മടങ്ങിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് യാംഗ് റോങ്കിളിനും ഭര്‍ത്താവ് വാംഗ് സിയോഗുവാങ്കും ഒരു പ്രതിഷേധ പ്രാര്‍ത്ഥന മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ഇവര്‍ പോലീസ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് ജയിലില്‍ അടച്ചത്. യാംഗിന്റെ ഭര്‍ത്താവ് മോചിതനായോ എന്ന കാര്യം ഇനിയും വ്യക്തമല്ല. വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് യാംഗിനെ മോചിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്.
Image: /content_image/News/News-2016-10-24-04:20:02.jpg
Keywords: China,Releases,a,Christian,Pastor,Jailed,7,Years, for,Organizing,a,Prayer,Meeting
Content: 2983
Category: 1
Sub Category:
Heading: ഐഎസ് കീഴ്‌പ്പെടുത്തിവച്ചിരുന്ന രണ്ടു ക്രൈസ്തവ നഗരങ്ങള്‍ കൂടി ഇറാഖി സേന തിരിച്ചുപിടിച്ചു; ബാര്‍ട്ടെല്ലായില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ദേവാലയ മണി മുഴങ്ങി
Content: ബാഗ്ദാദ്: ഐഎസ് കീഴ്‌പ്പെടുത്തിവച്ചിരുന്ന രണ്ടു ക്രൈസ്തവ നഗരം കൂടി ഇറാഖി സേന മോചിപ്പിച്ചു. മോസൂളില്‍ നിന്നും 20 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ക്വാരഖ്വോഷ് എന്ന പട്ടണമാണ് സൈന്യം ആദ്യം തീവ്രവാദികളുടെ കൈയില്‍ നിന്നും പിടിച്ചടക്കിയത്. ഇറാഖി ഗ്രൗണ്ട് ഫോഴ്‌സിന്റെ കമാന്റര്‍ ആയ ലഫ്റ്റണന്റ് ജനറല്‍ റിയാദ് ജലാല്‍ ആണ് ഈ വിവരം അറിയിച്ചത്. ഹംദാനിയ എന്നതാണ് ക്വാരഖ്വോഷിന്റെ മറ്റൊരു പേര്. ക്രിസ്ത്യന്‍ പട്ടണമായ ബാര്‍ട്ടെല്ല ആണ് തീവ്രവാദികളുടെ പക്കല്‍ നിന്നും മോചിപ്പിക്കപ്പെട്ട മറ്റൊരു പ്രദേശം. ഒക്ടോബര്‍ 23-ാം തീയതി ശനിയാഴ്ചയാണ് സൈന്യം നഗരത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും ഏറ്റെടുത്തത്. പട്ടണം ഐഎസ് പിടിയില്‍ നിന്നും മോചിതമായെന്ന് അറിയിക്കുന്നതിനായി അസ്‌റിയന്‍ ദേവാലയത്തിന്റെ മണി സൈനികര്‍ പലവട്ടം മുഴക്കി. നഗരത്തിന്റെ നിയന്ത്രണം ഐഎസ് പിടിച്ചെടുത്തതില്‍ പിന്നെ ദേവാലയത്തിലെ മണി മുഴങ്ങിയിട്ടേയില്ല. ഇറാഖി പതാകയുമായിട്ടാണ് സൈനികര്‍ നഗരത്തിലേക്ക് കടന്നത്. പലസ്ഥലങ്ങളിലും അവര്‍ ഇറാഖി പതാക സ്ഥാപിച്ചു. ബാര്‍ട്ടെല്ലയ്ക്കു വേണ്ടി നടന്നതാണ് ഏറ്റവും രൂക്ഷമായ പോരാട്ടമെന്ന് ക്യാപ്റ്റന്‍ മുസ്തഫാ മുഹ്‌സീന്‍ 'ദ ടെലിഗ്രാഫ്' ദിനപത്രത്തോട് പറഞ്ഞു. ആറു ചാവേറുകളേയും, ഏഴു കാര്‍ബോംബ് സ്‌ഫോടനത്തേയും സൈന്യത്തിന് ബാര്‍ട്ടെല്ലയുടെ നിയന്ത്രണം പിടിച്ചെടുക്കുവാന്‍ വേണ്ടി നടന്ന ആക്രമണത്തില്‍ നേരിടേണ്ടി വന്നതായും ക്യാപ്റ്റന്‍ മുസ്തഫ കൂട്ടിച്ചേര്‍ത്തു. പിടിച്ചെടുത്ത പ്രദേശങ്ങളിലെല്ലാം തന്നെ ഐഎസ് തീവ്രവാദികള്‍ക്കു വേണ്ടി ശക്തമായ തിരച്ചില്‍ സൈന്യം നടത്തുന്നുണ്ട്. 284 സാധാരണക്കാരെ ഐഎസ് മോസൂളില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം ഒരു കാര്‍ഷിക സര്‍വകലാശാലയുടെ ഭൂമിയില്‍ കൂട്ടമായി മറവ് ചെയ്തിരുന്നതായും സൈന്യം കണ്ടെത്തി. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മൊസൂള്‍ നഗരത്തിന്റെ പൂര്‍ണ്ണമായ നിയന്ത്രണം സൈന്യത്തിന്റെ കൈവശമാകുമെന്നാണ് കരുതപ്പെടുന്നത്.
Image: /content_image/News/News-2016-10-24-06:42:44.jpeg
Keywords: ISIS,Defeated,Christian,cities,released
Content: 2984
Category: 1
Sub Category:
Heading: ധൈര്യത്തോടെയുള്ള സുവിശേഷവല്‍ക്കരണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാന്‍: വിശുദ്ധ പൗലോസ് ശ്ലീഹായെ മാതൃകയാക്കിക്കൊണ്ട് ധൈര്യത്തോടെയുള്ള സുവിശേഷവല്‍ക്കരണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു ഫ്രാൻസിസ് മാർപാപ്പ. ലോകമിഷന്‍ സൺ‌ഡേ ദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പരിശുദ്ധ പിതാവ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ജൂതന്‍മാരല്ലാത്ത സമൂഹവുമായുള്ള പൗലോസ് ശ്ലീഹായുടെ ഇടപെടലുകളില്‍ നിന്നും, വിജാതീയരോട് സുവിശേഷം അറിയിക്കേണ്ടതിന്റെ ആവശ്യമെന്താണെന്ന് പൗലോസ് ശ്ലീഹാ സഭയ്ക്ക് കാണിച്ചുതരികയാണെന്നും മാർപാപ്പ പറഞ്ഞു. "ഒരു കായിക മത്സരത്തില്‍ പങ്കെടുക്കുന്ന ഓട്ടക്കാരന്റെ മനോഭാവമാണ് സുവിശേഷവല്‍ക്കരണത്തില്‍ സഭയ്ക്കും ആവശ്യം. താന്‍ വിജയക്കില്ലെന്ന് അറിഞ്ഞാലും മത്സരത്തില്‍ നിന്നും കായികതാരങ്ങള്‍ പിന്‍മാറുകയില്ല. ലക്ഷ്യത്തിലേക്ക് നോക്കി അവര്‍ ഓടും. സഭയുടെ അജപാലനദൗത്യവും സുവിശേഷവല്‍ക്കരണവും നാം തുടര്‍ന്നുകൊണ്ടേ ഇരിക്കണം. ഇവിടെ വിജയവും പരാജയവും പ്രശ്‌നമല്ല. ദൈവത്തില്‍ നിന്നുള്ള കൃപയാണ് ആത്യന്തികമായി ഇതിലൂടെ നാം നേടിയെടുക്കുക". പാപ്പ വിശദമാക്കി. ഇന്നത്തെ കാലഘട്ടം സുവിശേഷവല്‍ക്കരണത്തിന്റെയും നിര്‍ഭയത്വത്തിന്റെയുമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. "വിജയിക്കില്ലെങ്കിലും പോരാടുവാനുള്ള ധൈര്യം നമുക്ക് ആവശ്യമാണ്. ആരേയും മതംമാറ്റുവാനല്ലെങ്കിലും സുവിശേഷം പ്രഘോഷിക്കുവാനുള്ള ധൈര്യം നമുക്ക് ആവശ്യമാണ്. തര്‍ക്കങ്ങളും, വാദങ്ങളും നിറഞ്ഞ ലോകത്തില്‍ സുവിശേഷത്തെ വിളിച്ചുപറയുവാനുള്ള ധൈര്യം നമുക്ക് ആവശ്യമാണ്. ക്രിസ്തുമാത്രമാണ് ഏകരക്ഷകൻ എന്ന സന്ദേശത്തെ ലോകം മുഴുവനിലേക്കും എത്തിക്കുവാനുള്ള ധൈര്യം നമുക്ക് ആവശ്യമാണ്". പാപ്പ പറഞ്ഞു. അവിശ്വാസികളുടെ എതിര്‍പ്പിനെ സഹിഷ്ണത കൊണ്ടു വേണം വിശ്വാസികള്‍ നേരിടുവാനെന്നും പാപ്പ പ്രത്യേകം തന്റെ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. സുവിശേഷത്തെ അനുദിന ജീവിതത്തില്‍ വഹിക്കുന്ന സാക്ഷ്യമുള്ളവരായി നാം മാറണമെന്ന ആഹ്വനത്തോടെയാണ് പാപ്പ തന്റെ മിഷന്‍ സൺ‌ഡേ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/News/News-2016-10-25-01:21:42.jpg
Keywords: now,is,the,time,for,courageous,evangelization,says,pope
Content: 2985
Category: 1
Sub Category:
Heading: വത്തിക്കാനില്‍ നിന്നും നിയമിച്ച ബിഷപ്പിനെ ചൈനീസ് ഭരണകൂടം അംഗീകരിച്ചു; ചാങ്‌സി രൂപതയുടെ പുതിയ ബിഷപ്പായി ഫാദര്‍ പീറ്റര്‍ ഡിംങ് അടുത്ത മാസം അഭിഷിക്തനാകും
Content: ബെയ്ജിംഗ്: ചൈനയിലെ ചാങ്‌സി രൂപതയുടെ അധ്യക്ഷനായി പുതിയ ബിഷപ്പിനെ വത്തിക്കാന്‍ നിയമിച്ചു. ഫാദര്‍ പീറ്റര്‍ ഡിംങ് ലിംങ്ബിന്‍ ആണ് പുതിയ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹാന്‍മാരുടെ നാമത്തിലുള്ള, രൂപതയിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ നവംബര്‍ പത്താം തീയതിയാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടത്തപ്പെടുക. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഫാദര്‍ പീറ്റര്‍ ഡിംങിനെ വത്തിക്കാന്‍ ബിഷപ്പായി നാമനിര്‍ദേശം ചെയ്തിരുന്നതാണെങ്കിലും ചൈനീസ് സര്‍ക്കാര്‍ ഇതിനെ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് നടപടി ക്രമങ്ങള്‍ നീണ്ടു പോകുകയായിരുന്നു. ബിഷപ്പുമാരെ നിയമിക്കുന്ന കാര്യത്തില്‍ വത്തിക്കാനുമായി ചൈനീസ് ഭരണകൂടത്തിനുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടുവരുകയാണെന്നതിന്റെ സൂചനയാണ് പുതിയ നടപടിക്രമം. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമമായ റോയിറ്റേഴ്‌സ് ഇതു സംബന്ധിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. പുതിയതായി നിയമിക്കുന്ന ബിഷപ്പുമാരുടെ കാര്യത്തില്‍ വത്തിക്കാനായിരിക്കും എല്ലാ തീരുമാനങ്ങളും സ്വീകരിക്കുക എന്നതാണ് ധാരണയിലെ സുപ്രധാന കാര്യം. വത്തിക്കാന് ചൈനീസ് ബിഷപ്പുമാരെ കല്‍പനയിലൂടെ അയോഗ്യരാക്കുവാന്‍ ഇനി മുതല്‍ സാധിക്കും. ചാങ്‌സി രൂപതയിലെ ബിഷപ്പിന്റെ സ്ഥാനാരോഹണത്തിനു ശേഷം ചെങ്ഡു രൂപതയിലേക്കും പുതിയ ബിഷപ്പിനെ വത്തിക്കാനില്‍ നിന്നും നിയമിക്കുമെന്ന് ഏഷ്യാന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചെങ്ഡു രൂപതയിലേക്ക്, മോണ്‍സിഞ്ചോര്‍ ജോസഫ് ടാംങ് യുവാഞ്ചെയെ ആണ് വത്തിക്കാന്‍ നിയമിക്കുക എന്നും ഏഷ്യാന്യൂസ് പറയുന്നു. ചൈനീസ് സർക്കാർ നിയമിച്ച ബിഷപ്പുമാര്‍ക്ക് വത്തിക്കാനില്‍ നിന്നും പുതിയ ധാരണപ്രകാരം അംഗീകാരം ലഭിക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പുറത്തുവരുന്ന ഇത്തരം വാര്‍ത്തകള്‍ സംബന്ധിച്ച് വത്തിക്കാന്‍ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല.
Image: /content_image/News/News-2016-10-25-02:39:15.jpg
Keywords: Vatican,Appoint,new,bishop,to,china
Content: 2986
Category: 1
Sub Category:
Heading: സാത്താന്‍ എന്നതൊരു വാസ്തവമാണെന്ന് വിവരിക്കുന്ന അന്തരിച്ച ലോകപ്രശസ്ത ഭൂതോച്ചാടന്‍ ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്തിന്റെ അവസാന പുസ്‌തകം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു
Content: റോം: സാത്താന്‍ എന്നത് വെറും പ്രതീകമല്ലെന്നും യഥാര്‍ത്ഥമായി ഉള്ളതാണെന്നും വിവരിക്കുന്ന അന്തരിച്ച ലോകപ്രശസ്ത ഭൂതോച്ചാടന്‍ ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്തിന്റെ അവസാന പുസ്‌തകം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. ഫാദര്‍ ഗബ്രിയേല്‍ അന്തരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന്റെ അവസാനത്തെ പുസ്തകമായ 'ആന്‍ എക്‌സോര്‍സിസ്റ്റ് എക്‌സ്‌പ്ലേയിന്‍ ദ ഡിമോണിക്' (An Exorcist Explains the Demonic) പുറത്തുവന്നത്. കഴിഞ്ഞ മാസം 16-ാം തീയതിയായിരുന്നു ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് അന്തരിച്ചത്. വ്യക്തികളിലേക്ക് സാത്താന്‍ പൊതുവായി മൂന്നു തരം ചിന്തകളാണ് കുത്തിനിറയ്ക്കുന്നതെന്ന് ഫാദര്‍ അമോര്‍ത്ത് തന്റെ പുസ്തകത്തില്‍ പറയുന്നു. നമ്മള്‍ വിചാരിക്കുന്ന എല്ലാ കാര്യങ്ങളും നമ്മള്‍ക്ക് ചെയ്യുവാന്‍ സാധിക്കും എന്ന തോന്നലാണ് ഇതില്‍ ആദ്യത്തേത്. നമ്മേ വിധിക്കുവാനോ, നിയന്ത്രിക്കുവാനോ ആര്‍ക്കും അധികാരമില്ലെന്ന തോന്നലാണ് രണ്ടാമത്തേത്. അവസാനമായി നമ്മുടെ ദൈവം നമ്മള്‍ തന്നെയാണെന്ന ചിന്ത സാത്താന്‍ വരുത്തുന്നുവെന്നും ഫാദര്‍ അമോര്‍ത്ത് തന്റെ ഗ്രന്ഥത്തിലൂടെ വിശദീകരിക്കുന്നു. ഈ മൂന്നു തരത്തിലുള്ള ചിന്ത ഉള്ളവര്‍ അതിനെ സാത്താന്റെ പ്രവര്‍ത്തനമാണിതെന്ന് ഒരിക്കലും വിശ്വസിക്കുകയില്ല. പകരം അതൊരു തത്വചിന്താപരമായ തോന്നലാണെന്നു പ്രചരിപ്പിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുകയെന്നും ഫാദര്‍ അമോര്‍ത്ത് പുസ്തകത്തില്‍ പറയുന്നു. ദൈവത്തെ ആരാധിക്കുകയാണെന്ന് അവകാശപ്പെട്ട്, തെറ്റായ പല ആരാധന രീതികളിലേക്ക് ആളുകളെ തള്ളിവിടുന്നതും സാത്താന്റെ പ്രവര്‍ത്തനമാണെന്ന് ഫാദര്‍ അമോര്‍ത്ത് തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. ഹാലോവീന്‍ പോലുള്ളവ വെറും ആഘോഷങ്ങളായി കണക്കിലാക്കുന്നതിനെയും അതില്‍ പങ്കെടുക്കുന്നതിനെയും ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് രൂക്ഷമായി വിമര്‍ശിക്കുന്നു. സാത്താന്റെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ചും, അതിന്റെ വിവധ വശങ്ങളെ കുറിച്ചും സെപ്റ്റംബറില്‍ തന്നെ നിരവധി കത്തോലിക്കാ മാധ്യമങ്ങൾ ഈ പുസ്തകത്തെ ആധാരമാക്കി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ കാത്തലിക് ഹെറാള്‍ഡീൽ പ്രസിദ്ധീകരിച്ച ഫാദര്‍ ജോണ്‍ ഷുല്‍സ്‌ഡോര്‍ഫിന്റെ ലേഖനത്തിൽ ഇപ്രകാരം പറയുന്നു- "സാത്താനെന്നതും, വീണു പോയ മാലാഖമാരെന്നതും വെറും കഥയല്ല. അതൊരു സത്യമാണ്. അവര്‍ ദൈവത്തെ വെറുക്കുന്നു. അവര്‍ നിങ്ങളെ വെറുക്കുന്നു. അവര്‍ അവരെ തന്നെ വെറുക്കുന്നു". ഫാദര്‍ ജോണിന്റെ ലേഖനം പ്രസിദ്ധീകരിച്ച അതെ സമയം തന്നെ സ്ഥിരം പംക്തികള്‍ എഴുതുന്ന പാസ്റ്റര്‍ ഇയൂവെന്റസും സാത്താന്റെ വിവിധ ഉദ്ദേശങ്ങളെ സംബന്ധിക്കുന്ന ലേഖനം എഴുതിയിരുന്നു. നമ്മുടെ ഉള്ളിലെ തിന്മ നിറഞ്ഞ ചില കാര്യത്തെ ആണ് പലരും സാത്താന്‍ എന്ന് വിളിക്കുന്നതെന്നും, എന്നാല്‍ ഇത് തെറ്റാണെന്നും അദ്ദേഹം തന്റെ ലേഖനത്തിലൂടെ വ്യക്തമാക്കുന്നു. സാത്താന്‍ മറ്റൊരു വ്യക്തിത്വമാണ്. അവന്റെ സ്വാധീനത്തിന് വഴങ്ങിയാണ് പലപ്പോഴും നാം ചില തെറ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിവരിക്കുന്നു. ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്തിന്റെ പുസ്തകത്തില്‍ പറയുന്ന വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ചിന്തകള്‍ അദ്ദേഹം തന്റെ ലേഖനത്തിലൂടെ പങ്കുവയ്ക്കുന്നത്.
Image: /content_image/News/News-2016-10-25-05:07:11.jpg
Keywords: Devil,Exorcism,Gabreal,Amorth,Book
Content: 2987
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലം എങ്ങനെ ഒഴിവാക്കാം?
Content: “കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക” (മത്തായി 7:21). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 25}# “നമ്മള്‍ ശുദ്ധീകരണസ്ഥലത്ത് പോകണമെന്നത് ദൈവത്തിന്റെ ആഗ്രഹമല്ല. ശുദ്ധീകരണസ്ഥലം ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ദൈവം നമുക്ക് നല്‍കിയിട്ടുണ്ട്. എപ്രകാരമാണെന്നല്ലേ? 'എല്ലാക്കാര്യങ്ങളിലും ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് ജീവിക്കുക' എന്നത് തന്നെ. ജീവിതത്തില്‍ നിന്ന്‍ പാപങ്ങള്‍ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്തും മറ്റുള്ളവരോട് ക്ഷമിച്ചും അനുതാപ പ്രവര്‍ത്തികള്‍ ചെയ്തു കൊണ്ടും ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുക. നിരന്തരമായ കുമ്പസാരത്തിനും അനുദിനം ദിവ്യകാരുണ്യ സ്വീകരണത്തിനും പ്രത്യേക പ്രാധാന്യം നല്കുക. ശുദ്ധീകരണസ്ഥലം ഒഴിവാക്കുന്നതിനുള്ള കൃപ ലഭിക്കുന്നതിന് വേണ്ടി ദൈവത്തോട് നിരന്തരം അപേക്ഷിക്കുവിന്‍. സഹനങ്ങളെ സന്തോഷത്തോട് കൂടി സ്വീകരിച്ചു കൊണ്ട് അവയെ അനുഗ്രഹമാക്കി മാറ്റുക. ഈ സഹനങ്ങള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് മോചനം നേടികൊടുക്കുവാന്‍ വേണ്ടി ദൈവസന്നിധിയില്‍ സമര്‍പ്പിക്കുകയും ചെയ്യുക”. (ഗ്രന്ഥരചയിതാവായ ഫാദര്‍ പോള്‍ ഒ’സുള്ളിവന്‍, O.P). {{എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വിശദമായി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/846 }} #{blue->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലം ഒഴിവാക്കുവാനായി നാം ശുദ്ധീകരണസ്ഥലത്ത് നിന്നും തന്നെ കുറേക്കാര്യങ്ങള്‍ പഠിക്കേണ്ടതായിട്ടുണ്ട്. ഇഹലോക ജീവിതം വളരെ ചെറുതാണെന്നു മനസ്സിലാക്കി കൊണ്ട് സ്വര്‍ഗ്ഗത്തെ മാത്രം ലക്ഷ്യമാക്കി ജീവിക്കുകയെന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ഓരോ വിശുദ്ധ കുര്‍ബാനയിലും ശുദ്ധീകരണാത്മാക്കളെ പ്രത്യേകമായി അനുസ്മരിച്ചു കൊണ്ട് പ്രാര്‍ത്ഥിക്കുക. ആത്മാക്കളുടെ രക്ഷയ്ക്കായി നമ്മുടെ ഈ എളിയ ജീവിതം മാറ്റിവെക്കുമെന്ന് പ്രതിജ്ഞയെടുക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-25-06:53:06.jpg
Keywords: ശുദ്ധീകരണ
Content: 2988
Category: 1
Sub Category:
Heading: സംഗീതം സുവിശേഷവല്‍ക്കരണത്തിന്റെ ശക്തമായ ആയുധമാണെന്ന് വത്തിക്കാനിൽ നടന്ന ജൂബിലി ഓഫ് ദ ക്വയേഴ്‌സ് സമ്മേളനം
Content: വത്തിക്കാന്‍: സുവിശേഷവല്‍ക്കരണത്തിന്റെ ശക്തമായ ആയുധമാണെന്ന് സംഗീതമെന്ന് വത്തിക്കാനിൽ നടന്ന 'ജൂബിലി ഓഫ് ദ ക്വയേഴ്‌സ്' സമ്മേളനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗായകസംഘങ്ങള്‍ പങ്കെടുത്ത സമ്മേളനം ഒക്ടോബര്‍ 21-ാം തീയതി ആരംഭിച്ച് 23-ാം തീയതി കരുണയുടെ കവാടത്തിലേക്കുള്ള തീര്‍ത്ഥയാത്രയോടെയാണ് സമാപിച്ചത്. പൊന്തിഫിക്കല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സേക്രട്ട് മ്യൂസിക്കിന്റെ പ്രസിഡന്റ് മോണ്‍സിഞ്ചോര്‍ വിന്‍സെന്‍സോ ഡീ ഗ്രിഗോറിയോ, സിസ്റ്റീന്‍ ചാപ്പലിലെ ക്വയറിന്റെ മേധാവി മോണ്‍സിഞ്ചോര്‍ മാസിമോ പാലോംബെല്ലാ, റോം രൂപതയുടെ ക്വയര്‍ ഡയറക്ടര്‍ മോണ്‍സിഞ്ചോര്‍ മാര്‍കോ ഫ്രിസീന തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സംഗീതമെന്നത് സുവിശേഷവല്‍ക്കരണത്തിലെ ഏറ്റവും ശക്തിയുള്ള ഉപകരണമാണെന്ന് മോണ്‍സിഞ്ചോര്‍ മാര്‍കോ ഫ്രിസീന അഭിപ്രായപ്പെട്ടു. ഒരു മനുഷ്യന്റെ ഹൃദയത്തിലേക്ക് സുവിശേഷത്തിന്റെ സന്തോഷത്തെ സംഗീതത്തിലൂടെ കൊണ്ടുവരുവാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1984-ല്‍ ആണ് മോണ്‍സിഞ്ചോര്‍ മാര്‍കോ ഫ്രിസീനയുടെ നേതൃത്വത്തില്‍ റോം രൂപതയിലെ ഗായകസംഘം ആരംഭിച്ചത്. നിരവധി പാട്ടുകള്‍ ചിട്ടപ്പെടുത്തിയ വ്യക്തികൂടിയാണ് ഈ വൈദികന്‍. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ഓര്‍മ്മയ്ക്കായും, ദിവ്യകാരുണ്യത്തിനു വേണ്ടിയും സമര്‍പ്പിക്കപ്പെട്ട പ്രത്യേക സംഗീത വിരുന്ന് സമ്മേളനത്തോട് അനുബന്ധിച്ചു നടത്തപ്പെട്ടു. വിവിധ ക്രൈസ്തവ സഭകള്‍ ഒന്നുചേർന്ന് ഗാനമാലപിക്കുന്ന പ്രത്യേക ചടങ്ങ് എല്ലാ വര്‍ഷവും വത്തിക്കാനില്‍ നടത്തപെടാറുണ്ട്. പോപ് എമിരിറ്റസ് ബനഡിക്ടറ്റ് പതിനാറാമനാണ് ഇത്തരമൊരു പതിവിന് തുടക്കം കുറിച്ചത്. സഭാ ഐക്യപദ്ധതികളുടെ ഭാഗമായി കൂടിയാണ് ഇത്തരമൊരു പരിപാടി നടത്തപ്പെടുന്നത്. ആംഗ്ലിക്കന്‍, ലൂഥറന്‍, കത്തോലിക്ക സഭകളിലെ ഗായകസംഘങ്ങള്‍ ഒരേ പോലെ പത്രോസ് പൗലോസ് ശ്ലീഹാന്‍മാരുടെ ഓര്‍മ്മയെ മുന്‍നിര്‍ത്തിയാണ് ഗാനാലാപന ശുശ്രൂഷ നടത്തുന്നതെന്ന് മോണ്‍സിഞ്ചോര്‍ മാസിമോ പാലോംബെല്ലാം പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഗായക സംഘംമാണ് സിസ്റ്റീന്‍ ചാപ്പലിലേതെന്നും സമ്മേളനത്തില്‍വച്ച് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.
Image: /content_image/News/News-2016-10-25-09:02:26.jpg
Keywords: Rome,Conducted,Choir,Meeting,power,full,tool,for,god,message
Content: 2989
Category: 1
Sub Category:
Heading: വൈകല്യമുള്ള ഗര്‍ഭസ്ഥ ശിശുക്കളോട് കാണിക്കുന്ന വിവേചനപരമായ ഗര്‍ഭഛിദ്ര നിയമ വ്യവസ്ഥകള്‍ റദ്ദാക്കുന്നതിനുള്ള ബില്‍ ബ്രിട്ടീഷ് പാർലമെന്റിൽ
Content: ലണ്ടന്‍: വൈകല്യമുള്ള ഗര്‍ഭസ്ഥ ശിശുക്കളോട് വിവേചനപരമായി പെരുമാറുന്നതിനെ എതിര്‍ക്കുന്ന ബില്‍ ബ്രിട്ടീഷ് പാർലമെന്റിൽ. ഹൗസ് ഓഫ് ലോഡ്‌സിൽ രണ്ടാംഘട്ട വായന കഴിഞ്ഞ ഈ ബിൽ ജീവന്റെ സംരക്ഷകരായി പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഗര്‍ഭസ്ഥശിശുവിന് വൈകല്യങ്ങളുണ്ടെങ്കില്‍, ജനിക്കുന്നതിനു തൊട്ടുമുമ്പു വരെ ഗര്‍ഭഛിദ്രത്തിലൂടെ ജീവനെ നശിപ്പിക്കുവാന്‍ ഇപ്പോള്‍ യുകെയിലെ നിയമം അനുവദിക്കുന്നുണ്ട്. ഇത്തരമൊരു നിയമത്തിനെതിരെയാണ് പുതിയ ബില്‍ കൊണ്ടുവന്നിരിക്കുന്നത്. 1967-ല്‍ പാസാക്കിയ ഗര്‍ഭഛിദ്ര നിയമത്തിലെ സെക്ഷന്‍ ഒന്നിന്റെ ഒന്നാം ഭാഗത്തിലെ ഡി വകുപ്പിനെതിരെയാണ് ഈ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. യുകെയിലെ നിയമ പ്രകാരം ആരോഗ്യമുള്ള ഒരു ഗര്‍ഭസ്ഥ ശിശുവിനെ 24 മാസത്തിനു ശേഷം ഗര്‍ഭഛിദ്രത്തിലൂടെ നശിപ്പിക്കുവാന്‍ സാധിക്കില്ല. എന്നാല്‍, ഗര്‍ഭസ്ഥ ശിശുവിന് ഒരു വൈകല്യമുണ്ടെന്ന് കണ്ടെത്തിയാല്‍ ജനിക്കുന്നതിനു തൊട്ടുമുമ്പു വരെ ജീവനെ നശിപ്പിക്കുന്നതിന് നിയമം അനുവദിക്കുന്നു. ഇത്തരമൊരു നിയമം ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ക്ക് രണ്ടു തരം നീതിയാണ് നല്‍കുന്നതെന്ന് ലോഡ് ഷിന്‍ക്‌വിങ്‌സ് തന്റെ ബില്ലിലൂടെ സമർത്ഥിക്കുന്നു. "ഒരു അമ്മയുടെ വയറ്റില്‍ വളരുന്ന ഒരു ആരോഗ്യവാനായ കുഞ്ഞും, വൈകല്യമുള്ള കുഞ്ഞും നിയമത്തിന്റെ കണ്ണില്‍ ഒരു പോലെ അല്ലേ ഉള്ളു. അങ്ങനെയിരിക്കേ 24 ആഴ്ച വളര്‍ച്ച പിന്നിട്ട ഒരു കുഞ്ഞിന് നിയമം എല്ലാ സംരക്ഷണവും നല്‍കുമ്പോള്‍, വൈകല്യമുള്ള ഒരു കുഞ്ഞിനെ എങ്ങനെ മാറ്റി നിര്‍ത്തുവാന്‍ സാധിക്കും". ലോര്‍ഡ് ഷിന്‍ക്‌വിംങ്‌സ് ഹൗസ് ഓഫ് ലോഡ്‌സില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ഇത്തരം ഒരു വേര്‍ത്തിരിവിനെ ആരെങ്കിലും ന്യായീകരിക്കുന്നുവെങ്കില്‍, നിറത്തിന്റെയും ലിംഗത്തിന്റെയും മറ്റു പല കാര്യങ്ങളുടെയും പേരില്‍ ലോകത്ത് നടക്കുന്ന വേര്‍ത്തിരുവുകളേയും അവര്‍ അംഗീകരിക്കുമോ എന്നും ലോര്‍ഡ് ഷിന്‍ക്‌വിംങ്‌സ് ചോദിച്ചു. ഹൗസ് ഓഫ് ലോഡ്‌സില്‍ രണ്ടാംഘട്ട വായന കഴിഞ്ഞതോടെ ഈ ബില്‍ അടുത്ത ഭരണഘടനാ നടപടികളിലേക്ക് കടന്നിരിക്കുകയാണ്.
Image: /content_image/News/News-2016-10-25-07:27:02.jpg
Keywords:
Content: 2990
Category: 18
Sub Category:
Heading: ആർഭാടങ്ങള്‍ ഒഴിവാക്കി ലാളിത്യത്തിനു പ്രാധാന്യം നൽകി കൊണ്ട് ബ്ലെസ്ഡ് സെക്രാമെന്റ് ഇടവക തിരുനാള്‍
Content: ഡല്‍ഹി: ആർഭാടങ്ങള്‍ ഒഴിവാക്കിയുള്ള തിരുനാൾ ആഘോഷങ്ങൾ വഴി ഫരീദാബാദ് -ഡൽഹി രൂപതയിലെ, ബ്ലെസ്ഡ് സെക്രാമെന്റ് ചര്‍ച്ച് കിങ്‌സ്‌വേ ക്യാമ്പ് ഇടവക സഭയിലെ ലാളിത്യത്തിനു പുത്തൻ മാതൃക നൽകി തുടക്കം കുറിച്ചു. 25 പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണവും, സമ്മാനങ്ങളും നൽകിയും, സമ്പത്തിന്റെ ഒരംശം മിഷൻ പ്രവർത്തനങ്ങൾക്ക് മാറ്റി വെച്ചും, 25 മണിക്കൂർ ദിവ്യകാരുണ്യ ആരാധന നടത്തിയുമാണ് ഇടവക തിരുനാള്‍ ആഘോഷിച്ചത്. ഇടവക സമൂഹത്തിനു വേണ്ടി വിശുദ്ധ കുർബാന ആരംഭിച്ചതിന്റെ രജതജൂബിലിയും, ദിവ്യകാരുണ്യനാഥന്റെ തിരുന്നാളും 21ാം തീയതിയാണ് ആരംഭിച്ചത്. ഓഗസ്റ്റ് മാസം നടന്ന സഭാ സിനഡിന്റെയും, സഭാധികാരിയുടെയും നിർദേശങ്ങളും ആഹ്വാനങ്ങളും, അംഗീകരിച്ചുകൊണ്ടാണ് ഈ കാരുണ്യവർഷത്തിൽ, വെടിക്കെറ്റും, വാദ്യമേളങ്ങളും, ആർഭാടങ്ങളും ഇല്ലാതെ തിരുന്നാൾ ആഘോഷിക്കാൻ ഇടവകജനം ഒന്നായി തീരുമാനമെടുത്തതെന്ന്, വികാരി ഫാ. മാത്യു കിഴക്കേച്ചിറ പറഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന രീതിയിലുള്ള ആർഭാടങ്ങളോടെ ഈ ജൂബിലി ആഘോഷങ്ങൾ നടത്താൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നെങ്കിലും, ഈ കാരുണ്യവർഷത്തിൽ അവ വേണ്ടെന്നു വെച്ചു നിസ്സാരതയിൽ ജനിച്ചു ജീവിച്ചു മരിച്ച ക്രിസ്തുവിനെ മറ്റുള്ളവർക്ക് കാട്ടികൊടുക്കുവാൻ ഈ അവസരം ഞങ്ങൾ പ്രയോജനപ്പെടുത്തുകയായിരുന്നു. ഇപ്രകാരമുള്ള തിരുനാൾ ആഘോഷങ്ങൾ മറ്റു ഇടവകകൾക്കും, സഭയിലും തന്നെ ഒരു മാറ്റത്തിന് വഴിതെളിക്കാൻ ഇടയാക്കുമെന്നും ഫ്രാൻസിസ് മാർപ്പാപ്പയുടെ ദരിദ്രസഭയെന്ന ചിന്തയ്ക്ക് കൂടുതൽ അർത്ഥം നൽകാൻ ഇത്തരം മാതൃകകൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാന തിരുന്നാൾ ദിവസമായ ഞായറാഴ്ച, ഫരീദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര, 25 വർഷം അർപ്പിക്കപ്പെട്ട ദിവ്യബലികളെ പ്രതിനിധീകരിച്ചു പ്രത്യേകം ക്ഷണിക്കപ്പെട്ട 25 വൈദികരോടൊപ്പം വിശുദ്ധ കുർബാന അർപ്പിച്ചു.
Image: /content_image/India/India-2016-10-25-08:03:17.jpg
Keywords:
Content: 2991
Category: 6
Sub Category:
Heading: പ്രാര്‍ത്ഥനയ്ക്കായുള്ള സഭയുടെ വിളി
Content: "നിങ്ങളുടെയിടയില്‍ ദുരിതം അനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കട്ടെ. ആഹ്ലാദിക്കുന്നവന്‍ സ്തുതിഗീതം ആലപിക്കട്ടെ" (യാക്കോബ് 5.13). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 25}# പ്രാര്‍ത്ഥനയ്ക്കായുള്ള വിളിയുടെ അനവധിമാനങ്ങളെക്കുറിച്ച് ഊന്നിപ്പറയാന്‍ സഭ ആഗ്രഹിക്കുന്നു. എങ്കിലും, സഭ നിരന്തരം അഭിമുഖീകരിക്കേണ്ടതും പ്രാര്‍ത്ഥനയിലൂടെ മാത്രം അഭിമുഖീകരിക്കാന്‍ സാധിക്കുന്നതുമായ രണ്ട് യാഥാര്‍ത്ഥ്യങ്ങളെ പറ്റി പ്രതിപാദിക്കാനാണ് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അവ കഷ്ടതയും പാപവുമാണ്. നേരിട്ടു കൊണ്ടിരിക്കുന്ന കഷ്ടതയെ മനസ്സിലാക്കുവാനും അതു കൈകാര്യം ചെയ്യുവാനും സഭയ്ക്ക് സാധിക്കുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. "അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീക്ഷണമായി പ്രാര്‍ത്ഥിച്ചു"- തോട്ടത്തില്‍ വച്ച് യേശു ചെയ്തതു പോലെ കഷ്ടതയില്‍ സഭ കൂടുതല്‍ ശക്തമായാണ് പ്രാര്‍ത്ഥിക്കുന്നത്: മാനുഷിക ദുരിതങ്ങള്‍ ശമിപ്പിക്കുന്നതിനായുള്ള എല്ലാ പ്രയത്‌നങ്ങളെയും സംയോജിപ്പിച്ചു കൊണ്ട് കഷ്ടതയോടുള്ള സഭയുടെ വ്യക്തമായ പ്രതികരണം പ്രാര്‍ത്ഥനയിലാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 10.6.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-25-08:50:29.jpg
Keywords: പ്രാര്‍ത്ഥന