category_id | News |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ഏഴു വര്‍ഷം ജയിലിലായിരുന്ന സുവിശേഷ പ്രവര്‍ത്തക യാംഗ് റോങ്കിളിയെ ചൈനീസ് സര്‍ക്കാര്‍ മോചിപ്പിച്ചു; മോചിതയായ യാംഗ് ഏറെ അവശയാണെന്ന് റിപ്പോര്‍ട്ടുകള്‍ |
Content | ബെയ്ജിംഗ്: ഏഴു വര്‍ഷത്തെ കഠിന തടവിന് ശേഷം വനിതാ സുവിശേഷ പ്രവര്‍ത്തകയെ ചൈനീസ് സര്‍ക്കാര്‍ മോചിപ്പിച്ചു. മെഗാചര്‍ച്ച് എന്ന പേരില്‍ വീടുകള്‍ കേന്ദ്രീകരിച്ചു നടന്നുവന്ന ക്രൈസ്തവ കൂട്ടായ്മയിലെ സുവിശേഷകയായ യാംഗ് റോങ്കിളിയെയാണ് 2009-ല്‍ സര്‍ക്കാര്‍ തടവിലാക്കിയത്. മോചിതയായ ഇവര്‍ക്ക് മാധ്യമങ്ങളെ കാണുന്നതിന് കര്‍ശനമായ നിയന്ത്രണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡയബറ്റിസ് ബാധിച്ച ഇവരുടെ വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലാണെന്നും, ഏറെ അവശയായിട്ടാണ് യാംഗ് കാണപ്പെട്ടതെന്നും ചില മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2009 സെപ്റ്റംബര്‍ 13-ാം തീയതിയാണ് ലെന്‍ഫി എന്ന പ്രദേശത്തെ അധികൃതര്‍, വീടുകള്‍ കേന്ദ്രീകരിച്ച് നടന്ന ക്രൈസ്തവ സഭകളുടെ നേരെ തിരിഞ്ഞത്. ഇവിടെ ഉണ്ടായിരുന്ന ചെറു ദേവാലയങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ത്ത ഭരണകൂടം ക്രൈസ്തവരായ ആളുകള്‍ നടത്തിവന്ന ബിസിനസ് സ്ഥാപനങ്ങളും ഇടിച്ചുനിരത്തി. നൂറില്‍ അധികം ക്രൈസ്തവ വിശ്വാസികളെ ക്രൂരമായി മര്‍ദിച്ചാണ് അധികാരികള്‍ മടങ്ങിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് യാംഗ് റോങ്കിളിനും ഭര്‍ത്താവ് വാംഗ് സിയോഗുവാങ്കും ഒരു പ്രതിഷേധ പ്രാര്‍ത്ഥന മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ഇവര്‍ പോലീസ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് ജയിലില്‍ അടച്ചത്. യാംഗിന്റെ ഭര്‍ത്താവ് മോചിതനായോ എന്ന കാര്യം ഇനിയും വ്യക്തമല്ല. വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് യാംഗിനെ മോചിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | |
Seventh Image | |
Video | |
Second Video | |
facebook_link | Not set |
News Date | 2016-10-24 00:00:00 |
Keywords | China,Releases,a,Christian,Pastor,Jailed,7,Years, for,Organizing,a,Prayer,Meeting |
Created Date | 2016-10-24 13:50:02 |