Content | “കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക” (മത്തായി 7:21).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 25}#
“നമ്മള്‍ ശുദ്ധീകരണസ്ഥലത്ത് പോകണമെന്നത് ദൈവത്തിന്റെ ആഗ്രഹമല്ല. ശുദ്ധീകരണസ്ഥലം ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ദൈവം നമുക്ക് നല്‍കിയിട്ടുണ്ട്. എപ്രകാരമാണെന്നല്ലേ? 'എല്ലാക്കാര്യങ്ങളിലും ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് ജീവിക്കുക' എന്നത് തന്നെ. ജീവിതത്തില്‍ നിന്ന്‍ പാപങ്ങള്‍ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്തും മറ്റുള്ളവരോട് ക്ഷമിച്ചും അനുതാപ പ്രവര്‍ത്തികള്‍ ചെയ്തു കൊണ്ടും ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുക.
നിരന്തരമായ കുമ്പസാരത്തിനും അനുദിനം ദിവ്യകാരുണ്യ സ്വീകരണത്തിനും പ്രത്യേക പ്രാധാന്യം നല്കുക. ശുദ്ധീകരണസ്ഥലം ഒഴിവാക്കുന്നതിനുള്ള കൃപ ലഭിക്കുന്നതിന് വേണ്ടി ദൈവത്തോട് നിരന്തരം അപേക്ഷിക്കുവിന്‍. സഹനങ്ങളെ സന്തോഷത്തോട് കൂടി സ്വീകരിച്ചു കൊണ്ട് അവയെ അനുഗ്രഹമാക്കി മാറ്റുക. ഈ സഹനങ്ങള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് മോചനം നേടികൊടുക്കുവാന്‍ വേണ്ടി ദൈവസന്നിധിയില്‍ സമര്‍പ്പിക്കുകയും ചെയ്യുക”.
(ഗ്രന്ഥരചയിതാവായ ഫാദര്‍ പോള്‍ ഒ’സുള്ളിവന്‍, O.P).
{{എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വിശദമായി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/846 }}
#{blue->n->n->വിചിന്തനം:}#
ശുദ്ധീകരണസ്ഥലം ഒഴിവാക്കുവാനായി നാം ശുദ്ധീകരണസ്ഥലത്ത് നിന്നും തന്നെ കുറേക്കാര്യങ്ങള്‍ പഠിക്കേണ്ടതായിട്ടുണ്ട്. ഇഹലോക ജീവിതം വളരെ ചെറുതാണെന്നു മനസ്സിലാക്കി കൊണ്ട് സ്വര്‍ഗ്ഗത്തെ മാത്രം ലക്ഷ്യമാക്കി ജീവിക്കുകയെന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ഓരോ വിശുദ്ധ കുര്‍ബാനയിലും ശുദ്ധീകരണാത്മാക്കളെ പ്രത്യേകമായി അനുസ്മരിച്ചു കൊണ്ട് പ്രാര്‍ത്ഥിക്കുക. ആത്മാക്കളുടെ രക്ഷയ്ക്കായി നമ്മുടെ ഈ എളിയ ജീവിതം മാറ്റിവെക്കുമെന്ന് പ്രതിജ്ഞയെടുക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }}
|