Content | "നിങ്ങളുടെയിടയില്‍ ദുരിതം അനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കട്ടെ. ആഹ്ലാദിക്കുന്നവന്‍ സ്തുതിഗീതം ആലപിക്കട്ടെ" (യാക്കോബ് 5.13).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 25}#
പ്രാര്‍ത്ഥനയ്ക്കായുള്ള വിളിയുടെ അനവധിമാനങ്ങളെക്കുറിച്ച് ഊന്നിപ്പറയാന്‍ സഭ ആഗ്രഹിക്കുന്നു. എങ്കിലും, സഭ നിരന്തരം അഭിമുഖീകരിക്കേണ്ടതും പ്രാര്‍ത്ഥനയിലൂടെ മാത്രം അഭിമുഖീകരിക്കാന്‍ സാധിക്കുന്നതുമായ രണ്ട് യാഥാര്‍ത്ഥ്യങ്ങളെ പറ്റി പ്രതിപാദിക്കാനാണ് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അവ കഷ്ടതയും പാപവുമാണ്. നേരിട്ടു കൊണ്ടിരിക്കുന്ന കഷ്ടതയെ മനസ്സിലാക്കുവാനും അതു കൈകാര്യം ചെയ്യുവാനും സഭയ്ക്ക് സാധിക്കുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്.
"അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീക്ഷണമായി പ്രാര്‍ത്ഥിച്ചു"- തോട്ടത്തില്‍ വച്ച് യേശു ചെയ്തതു പോലെ കഷ്ടതയില്‍ സഭ കൂടുതല്‍ ശക്തമായാണ് പ്രാര്‍ത്ഥിക്കുന്നത്: മാനുഷിക ദുരിതങ്ങള്‍ ശമിപ്പിക്കുന്നതിനായുള്ള എല്ലാ പ്രയത്‌നങ്ങളെയും സംയോജിപ്പിച്ചു കൊണ്ട് കഷ്ടതയോടുള്ള സഭയുടെ വ്യക്തമായ പ്രതികരണം പ്രാര്‍ത്ഥനയിലാണ്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 10.6.88)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }} |