Contents

Displaying 2781-2790 of 24983 results.
Content: 3013
Category: 1
Sub Category:
Heading: ഗോലിയാത്ത്‌ ജീവിച്ചിരുന്ന ഗത്ത് പട്ടണം ഗവേഷകര്‍ കണ്ടെത്തി
Content: ജറുസലേം: മല്ലനായ ഗോലിയാത്ത്‌ ജീവിച്ചിരുന്ന പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇസ്രായേലിലെ ബാല്‍-ഇലാന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ബൈബിളില്‍ പരാമര്‍ശിക്കുന്ന ഗത്ത് നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. സ്ഥലത്തു നിലനിന്നിരുന്ന വലിയ കോട്ടയുടെ ഭാഗങ്ങളും കവാടവും ഗവേഷകര്‍ വേര്‍ത്തിരിച്ച് എടുത്തിട്ടുണ്ട്. ഇസ്രായേല്‍ ജനതയോട് യുദ്ധം ചെയ്തിരുന്ന ഫിലിസ്ത്യന്‍ നഗരമായിരുന്ന ഗത്ത്. ബിസി ഒന്‍പത്-പത്ത് നൂറ്റാണ്ടുകളില്‍ നിലനിന്നിരുന്ന ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായിരുന്ന ഗത്ത്, അയ്യായിരത്തില്‍ അധികം വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ജനസാന്ദ്രത ഏറെയുള്ള നഗരം കൂടിയായിരിന്നു. 2015-ല്‍ ടെല്‍ സാല്‍ഫിറ്റ് എന്ന നഗരത്തില്‍ ഗവേഷകര്‍ നടത്തിയ ഘനനത്തിലൂടെയാണ് ഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. 1948 വരെ ഇവിടെ ഒരു അറബ് ഗ്രാമമായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഇസ്രായേല്‍ ഒരു രാഷ്ട്രമായി രൂപീകൃതമായതിനു ശേഷമാണ് പലസ്ഥലങ്ങളിലേയും ബൈബിള്‍ പ്രാധാന്യത്തിന്റെ തെളിവുകള്‍ ശേഖരിക്കുവാന്‍ ആരംഭിച്ചത്. ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന അഞ്ച് പാലസ്തീന്‍ നഗരങ്ങളില്‍ ഒന്നാണ് ഗത്തെന്നു ബൈബിളിലെ പരാമര്‍ശങ്ങളില്‍ നിന്നും വ്യക്തമാകുന്നു. ഇസ്രായേല്‍ ജനതയുമായി പലപ്പോഴും യുദ്ധം നടത്തിയ നഗരവാസികളാണ് ഗത്തിലുണ്ടായിരുന്നവര്‍. ദാവീദ് രാജാവും, സോളമന്‍ രാജാവും ഇസ്രായേലിനെ ഭരിച്ച സമയത്താണ് ഗത്ത് ബൈബിള്‍ പരാമര്‍ശത്തിലേക്ക് കൂടുതലായും കടന്നു വരുന്നത്. ജറുസലേമിനും തീരദേശ നഗരമായ അഷ്‌കെലോനും ഇടയിലായിട്ടാണ് ഗത്ത് സ്ഥിതി ചെയ്യുന്നത്.
Image: /content_image/News/News-2016-10-28-00:57:07.jpg
Keywords: ruins,of,the,biblical,city,where,Goliath,lived,have,been,found
Content: 3014
Category: 1
Sub Category:
Heading: ക്രിസ്തുവിന്റെ ജനനത്തെ ചിത്രീകരിക്കുന്ന ആദ്യത്തെ നാണയം യുകെയില്‍ പറത്തിറക്കി; നാണയത്തിന്റെ ചിത്രീകരണം നടത്തിയത് ബിഷപ്പ് ഗ്രിഗറി കാമറോണ്‍
Content: ലണ്ടന്‍: ക്രിസ്തുവിന്റെ ജനനത്തെ ചിത്രീകരിക്കുന്ന നാണയം യുകെയില്‍ പുറത്തിറക്കി. ചരിത്രത്തിലാദ്യമായിട്ടാണ് ക്രിസ്തുവിന്റെ ജനനത്തെ ചിത്രീകരിക്കുന്ന നാണയം യുകെയിലെ റോയല്‍ മിന്റ് പുറത്തിറക്കുന്നത്. ആംഗ്ലിക്കന്‍ ബിഷപ്പായ ഗ്രിഗറി കാമറോണ്‍ ആണ് നാണയത്തിലേ ചിത്രീകരണം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ക്രിസ്തുമസിനോട് അനുബന്ധിച്ച് വന്നിരിക്കുന്ന നാണയം ഏറെ പ്രചാരം നേടുമെന്നാണ് യുകെയിലെ നാണയങ്ങള്‍ പുറത്തിറക്കുന്ന സ്ഥാപനമായ റോയല്‍ മിന്റ് കണക്കുകൂട്ടുന്നത്. യേശുക്രിസ്തു ജനിച്ചു കഴിഞ്ഞ ശേഷം കാലിത്തൊഴുത്തിലേക്ക് കാഴ്ച്ചകളുമായി വരുന്ന മൂന്ന് പണ്ഡിതന്‍മാരെയാണ് നാണയത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. യിസ്രായേലിന്റെ രാജാവിനെ വണങ്ങുവാന്‍ കിഴക്ക് ഉദയം ചെയ്ത നക്ഷത്രത്തെ പിന്‍തുടര്‍ന്നാണ് മൂന്നു പണ്ഡിതരും കാലിതൊഴുത്തിലേക്ക് എത്തിയത്. പൊന്നും, മൂരും, കുന്തിരിക്കവുമാണ് പണ്ഡിതര്‍ ഉണ്ണിയേശുവിന് കാഴ്ചവച്ചത്. മാതാവിന്റെ മടിയില്‍ ക്രിസ്തു ഇരിക്കുന്നതായും പണ്ഡിതര്‍ അവര്‍ക്കു മുന്നില്‍ മുന്നില്‍ കാഴ്ചകള്‍ സമര്‍പ്പിക്കുന്നതുമാണ് നാണയത്തില്‍ ചിത്രീകരച്ചിരിക്കുന്നത്. 20 പൗണ്ടാണ് നാണയത്തിന്റെ മൂല്യം. 2016-ലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ കുറിച്ചുവയ്ക്കുവാനും, 2017-ലെ ആഗ്രഹങ്ങളെ എഴുതിയിടുവാനും കഴിയുന്ന തരത്തിലുള്ള ഒരു പ്രത്യേക കാര്‍ഡിലാണ് നാണയം ലഭിക്കുക. നാണയശേഖരം നടത്തുന്ന വ്യക്തികൂടിയാണ് ബിഷപ്പ് ഗ്രിഗറി കാമറോണ്‍. 2500 വര്‍ഷത്തില്‍ അധികം പഴക്കമുള്ള അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ കാലത്തെ നാണയവും ബിഷപ്പ് ഗ്രിഗറിയുടെ കൈവശമുണ്ട്. നാണയത്തിലേക്ക് ക്രിസ്തുവിന്റെ ജനനത്തെ ചിത്രീകരിക്കുവാന്‍ സാധിച്ചത് വലിയ ദൈവകൃപയാണെന്ന് ബിഷപ്പ് ഗ്രിഗറി പറഞ്ഞു. എക്യൂമിനിക്കല്‍ വേദികളില്‍ കാന്റംബറി ആര്‍ച്ച് ബിഷപ്പിനെ പ്രതിനിധീകരിക്കുവാന്‍ നിരവധി തവണ അവസരം ലഭിച്ച വ്യക്തികൂടിയാണ് ബിഷപ്പ് ഗ്രിഗറി. പുതിയതായി പുറത്തിറക്കിയിരിക്കുന്ന നാണയത്തിന്റെ മൂവായിരം തുട്ടുകള്‍ മാത്രാണ് റോയല്‍ മിന്റ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ശുദ്ധമായ വെള്ളിയിലാണ് നാണയം ഉണ്ടാക്കിയിരിക്കുന്നത്. നാണയത്തിന്റെ മറുവശത്തായി എബിസബത്ത് രാജ്ഞിയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു. ആദ്യം വാങ്ങുന്ന ആളുകള്‍ക്ക് മാത്രമാകും ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ഈ നാണയം ലഭ്യമാകുക.
Image: /content_image/News/News-2016-10-28-02:46:31.jpg
Keywords: Britain's,First,Ever,Christmas,Coin,Features,Jesus,In,Nativity,Scene
Content: 3015
Category: 18
Sub Category:
Heading: കോതമംഗലം രൂപതാംഗമായ റവ.ഡോ.ജോർജ് കുരുക്കൂരിനു മോൺസിഞ്ഞോർ പദവി
Content: കോതമംഗലം: കോതമംഗലം രൂപതാംഗവും പണ്ഡിതനുമായ റവ.ഡോ.ജോർജ് കുരുക്കൂരിനു മോൺസിഞ്ഞോർ പദവി. വത്തിക്കാനിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിൽനിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് കോതമംഗലം രൂപത ആസ്‌ഥാനത്തു ലഭിച്ചു. ബഹുഭാഷാ പണ്ഡിതൻ, ഗ്രന്ഥകാരൻ, വിവർത്തകൻ, തുടങ്ങിയ നിലകളിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികം കേരളസഭയ്ക്കു നൽകിയ സേവനത്തെ പരിഗണിച്ചാണ് ബഹുമതി നല്‍കുന്നത്. 1990 മുതൽ അദ്ദേഹം കെസിബിസി ആസ്‌ഥാനമായ പിഒസിയിൽ, വത്തിക്കാൻ രേഖകളുടെ വിവർത്തകൻ, പിഒസി പബ്ലിക്കേഷൻസിന്റെ ജനറൽ എഡിറ്റർ എന്നീ നിലകളിൽ സേവനം ചെയ്തുവരികയാണ്. 1941 മാർച്ച് ഒന്നിനു കുരുക്കൂർ യൗസേപ്പ്–അന്നമ്മ ദമ്പതികളുടെ മകനായാണ് റവ. ഡോ. കുരുക്കൂറിന്റെ ജനനം. 1967 ഡിസംബർ 16നു പൗരോഹിത്യം സ്വീകരിച്ചു. 1980ൽ കേരള സർവകലാശാലയിൽനിന്നു മലയാളം എംഎ രണ്ടാം റാങ്കോടെ വിജയം കരസ്ഥമാക്കിയ അദ്ദേഹം മധുര കാമരാജ് സർവകലാശാലയിൽനിന്നു പിഎച്ച്ഡി നേടി. മാർപാപ്പമാരുടെ ചാക്രിക ലേഖനങ്ങൾ, അപ്പസ്തോലിക പ്രബോധനങ്ങൾ തുടങ്ങി ഇരുന്നൂറോളം ഡോക്യുമെന്റുകൾ ഇതിനോടകം തന്നെ അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. കെ‌സി‌ബി‌സിയുടെതും സംസ്ഥാന സര്‍ക്കാരിന്റെതുമടക്കം നിരവധി പുരസ്കാരങ്ങള്‍ക്ക് റവ.ഡോ.ജോർജ് കുരുക്കൂര്‍ അര്‍ഹനായിട്ടുണ്ട്. ഡിസംബറിൽ എറണാകുളം പിഒസിയിൽ നടക്കുന്ന കെസിബിസി സമ്മേളനത്തിൽ മോൺസിഞ്ഞോർ പദവിയുടെ സ്‌ഥാനവസ്ത്രങ്ങൾ നൽകി റവ.ഡോ. കുരുക്കൂരിനെ ആദരിക്കും.
Image: /content_image/India/India-2016-10-28-03:43:10.jpg
Keywords:
Content: 3016
Category: 18
Sub Category:
Heading: കെസിബിസി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ കൂട്ടായ്മയും ദീപാവലി ആഘോഷവും നാളെ പി.ഒ.സി.യില്‍
Content: കൊച്ചി : കെ.സി.ബി.സി. ഡയലോഗ് ആന്റ് എക്യുമെനിസം കമ്മീഷന്‍ സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദകൂട്ടായ്മയും ദീപാവലി ആഘോഷവും 2016 ഒക്‌ടോബര്‍ 29-ാം തീയതി വൈകീട്ട് 5.30 ന് പാലാരിവട്ടം പി.ഒ.സി.യില്‍ വെച്ചു നടക്കും. പ്രകാശത്തിന്റെ ഉത്സവമായ ദീപാവലി ദിനത്തില്‍ മതസൗഹാര്‍ദ്ദത്തി ന്റെയും പരസ്പര സ്‌നേഹത്തിന്റെയും സമാധാനത്തിന്റെ പ്രതീകമായി നവതി ആഘോഷിക്കുന്ന പ്രൊഫ. എം. കെ. സാനു ആദ്യ ദീപം തെളിയിച്ച് കൊണ്ട് മതസൗഹാര്‍ദ്ദ കൂട്ടായ്മയും ദീപാവലി ആഘോഷവും ഉദ്ഘാടനം ചെയ്യും. കെ. സി. ബി. സി . മീഡിയ കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. ജോളി വടക്കന്‍ അദ്ധ്യക്ഷത വഹിക്കും. കാലടി സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ എം. സി. ദിലീപ് കുമാര്‍ മുഖ്യാതിഥിയായിരിക്കും. റവ. ഫാ. ഡോ. സക്കറിയാസ് പറനിലം, (ഡയറക്ടര്‍, ഡയലോഗ് കമ്മീഷന്‍ എറണാകുളം-അങ്കമാലി അതിരൂപത) ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ് , ജന്മഭൂമി ചീഫ് എഡിറ്റര്‍ രാമചന്ദ്രന്‍, ട്ടി. പി. എം. ഇബ്രാഹിം ഖാന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് കെ. സി. ബി. സി ഡയലോഗ് ആന്റ് എക്യുമെനിസം കമ്മീഷന്‍ സെക്രട്ടറി ഫാ.റോബി കണ്ണന്‍ചിറ സി.എം.ഐ. അറിയിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-10-28-03:58:39.jpg
Keywords: Deepavali. KCBC, POC
Content: 3017
Category: 1
Sub Category:
Heading: ദേശീയ പ്രോ– ലൈഫ് കോൺഫറൻസ് കൊടകര സഹൃദയ എൻജിനിയറിംഗ് കോളേജിൽ; രജിസ്ട്രേഷന്‍ ആരംഭിച്ചു
Content: ഇരിങ്ങാലക്കുട: ദേശീയ പ്രോ– ലൈഫ് കോൺഫറൻസ് ‘ലാ വിറ്റ’ ഡിസംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിൽ നടക്കും. രണ്ടിനു രാവിലെ എട്ടിന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം നിർവഹിക്കും. മൂന്നിനു സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് പ്രഭാഷണം നടത്തും. ഇരിങ്ങാലക്കുട രൂപത ഫാമിലി അപ്പസ്തോലേറ്റും ജീസസ് യൂത്ത് പ്രോ– ലൈഫ് മിനിസ്ട്രിയും സംയുക്‌തമായാണു കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്നത്. ഭാരതത്തിലെ വിവിധ കത്തോലിക്കാ രൂപതകളിൽനിന്നുള്ള ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർമാർ, കത്തോലിക്ക ആശുപത്രി മേധാവികൾ, ഡോക്ടർമാർ, പ്രോ– ലൈഫ് പ്രവർത്തകർ, നഴ്സുമാർ, ദമ്പതികൾ, പ്രഫഷണൽ വിദ്യാർഥികൾ തുടങ്ങി 500 പ്രതിനിധികളാണു കോൺഫറൻസിൽ പങ്കെടുക്കുക. ഇത് ആദ്യമായാണ് പ്രോ– ലൈഫ് ദേശീയ സെമിനാർ കേരളത്തില്‍ വെച്ചു നടക്കുന്നത്. ഹ്യുമൻ ലൈഫ് ഇന്റർനാഷണലിന്റെ പ്രസിഡന്റും അമേരിക്കക്കാരനുമായ ഫാ.ഷെനാൻ ബൊക്കെ, ഡോ. ബ്രയൻ ക്ലോവ്സ്, ഡോ.ലിഗായ അക്കോസ്റ്റ എന്നീ അന്തർദേശീയ പ്രശസ്തരാണു മുഖ്യപ്രഭാഷകർ. മനുഷ്യജീവനെ ഗർഭധാരണം മുതൽ സ്വാഭാവിക മരണംവരെ ബഹുമാനിക്കാനും സ്നേഹിക്കാനും ആദരിക്കാനും സംരക്ഷിക്കാനും ജീവന്റെ പ്രവാചകരെ വാർത്തെടുക്കുക എന്നതാണു കോൺഫറൻസിന്റെ ലക്ഷ്യം. വിശദാംശങ്ങൾക്ക്: 2016lavita@gmail.com ഫോണ്‍: 0480– 2880878 {{രജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക->http://www.nplc2016.org/register.html }}
Image: /content_image/India/India-2016-10-28-04:17:13.jpg
Keywords: National Pro Life Conference
Content: 3018
Category: 8
Sub Category:
Heading: തങ്ങളുടെ ദുര്‍ബ്ബലതകളും കണ്ണുനീരും ദൈവത്തിന് മുന്നില്‍ കാഴ്ചവെക്കുന്ന ശുദ്ധീകരണാത്മാക്കള്‍
Content: “നിന്റെ ദൈവമായ കര്‍ത്താവ്, വിജയം നല്‍കുന്ന യോദ്ധാവ്, നിന്റെ മധ്യേ ഉണ്ട്. നിന്നെക്കുറിച്ച് അവിടുന്ന് അതിയായി ആഹ്ലാദിക്കും. തന്റെ സ്‌നേഹത്തില്‍ അവിടുന്ന് നിന്നെ പുനഃപ്രതിഷ്ഠിക്കും. ഉത്‌സവദിനത്തിലെന്നപോലെ അവിടുന്ന് നിന്നെക്കുറിച്ച് ആനന്ദഗീതമുതിര്‍ക്കും. ഞാന്‍ നിന്നില്‍ നിന്നു വിപത്തുകളെ ദൂരീകരിക്കും; നിനക്കു നിന്ദനമേല്‍ക്കേണ്ടിവരുകയില്ല” (സെഫാനിയ 3:17) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 28}# “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ഭയാനകമായ ഏകാന്തതക്കും, പങ്ക് വെക്കാനാവാത്ത സഹനങ്ങള്‍ക്കും ഉപരിയായി അവരുടെ സ്നേഹം ദൈവത്തിന്റെ കാരുണ്യത്തിന്റേയും, ശാന്തതയുടേയും ഒരു അമ്മയുടേതിനു സമാനമായ സ്പര്‍ശനത്തിന്റേയും അനുഭവങ്ങളാല്‍ സമൃദ്ധമാണ്. ക്രിസ്തുവിന്റേത് പോലെ അവരുടെ സഹനങ്ങള്‍ പാപ പരിഹാരത്തിന് മാത്രമുള്ളതല്ല. അതൊരു ആരാധനകൂടിയാണ്.” “ശുദ്ധീകരണാത്മാക്കള്‍ തങ്ങളുടെ ദുര്‍ബ്ബലതകള്‍ സര്‍വ്വശക്തനുള്ള ആരാധനയായി അര്‍പ്പിക്കുന്നു, അവരുടെ കണ്ണുനീര്‍ ദൈവത്തിന്റെ ആനന്ദത്തിനും, അവരുടെ സഹനം ദൈവീക സമൃദ്ധിക്കും, അവര്‍ അനുഭവിക്കുന്ന അന്ധകാരം പ്രകാശത്തിനും, അവരുടെ ഏകാന്തത പരിശുദ്ധ ത്രിത്വത്തിന്റെ അവര്‍ണ്ണനീയമായ സന്തോഷത്തിനുമായി സമര്‍പ്പിക്കപ്പെടുന്നു.” (ഫാദര്‍ ഹ്യുബെര്‍ട്ട് O.F.M, കപ്പൂച്ചിന്‍, ഗ്രന്ഥരചയിതാവ്‌). #{blue->n->n->വിചിന്തനം:}# ശുദ്ധീകരണ ആത്മാക്കളുടെ സ്വര്‍ഗ്ഗാഭിലാഷത്തെ കുറിച്ച് അല്പ നേരം ധ്യാനിക്കുക. ഇഹലോക ജീവിതത്തിലെ നമ്മുടെ ദുര്‍ബ്ബലതകളും കണ്ണുനീരും ഏകാന്തതയും ആത്മാക്കളുടെ മോചനത്തിനായി സമര്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-28-05:04:02.jpg
Keywords: ക്രിസ്തു
Content: 3019
Category: 1
Sub Category:
Heading: കൊളംബിയയിലെ ഷോപ്പിംഗ് മാള്‍ കുമ്പസാരകൂടുകളായി: അനുരജ്ഞന കൂദാശ നല്‍കാന്‍ എത്തിയത് നൂറിലധികം വൈദികര്‍
Content: ബൊഗോട്ട: കൊളംബിയയില്‍ കത്തോലിക്ക വൈദികര്‍ ഗ്രാന്‍ എസ്റ്റാസിയോണ്‍ ഷോപ്പിംഗ് മാളില്‍ എത്തി വിശ്വാസികള്‍ക്ക് കുമ്പസാരിക്കുവാന്‍ സൗകര്യം ഒരുക്കി. 120 വൈദികരാണ് 'കണ്‍ഫസ്-അ-തോണ്‍' എന്ന പേരില്‍ അനേകരെ കുമ്പസാരിപ്പിക്കുവാന്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്നത്. ഷോപ്പിംഗ് മാളില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ എത്തിയവര്‍ അത്ഭുതത്തോടെയാണ് കുമ്പസാരിപ്പിക്കുവാനായി ഇരിക്കുന്ന വൈദികരെ നോക്കി കണ്ടത്. കടയുടമകളും, ജീവനക്കാരും, ഷോപ്പിംഗിനായി വന്നവരും കുമ്പസാരിപ്പിക്കുവാനുള്ള അവസരം ഭക്തിപൂര്‍വ്വം വിനിയോഗിച്ചു. ദേവാലയത്തിലേക്ക് വിശ്വാസികള്‍ വന്ന് കുമ്പസാരിക്കുന്ന പതിവിനെ തിരുത്തിയാണ് വൈദികര്‍ പൊതുസ്ഥലങ്ങളില്‍ വിശ്വാസികള്‍ക്കുവേണ്ടി ഇത്തരമൊരു സൗകര്യം ഒരുക്കിയിരുന്നത്. വൈദികര്‍ കുമ്പസാരിപ്പിക്കുവാന്‍ എത്തിയത് കണ്ട്, ദീര്‍ഘനാളുകള്‍ ദേവാലയത്തിലേക്ക് പോകാതിരുന്ന നിരവധി പേര്‍ തങ്ങളുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് അനുരജ്ഞന കൂദാശ സ്വീകരിച്ചുവെന്നത് ശ്രദ്ധേയമാണ്. ഇതു രണ്ടാം തവണയാണ് വൈദികര്‍ ഇത്തരത്തില്‍ പൊതുസ്ഥലങ്ങളില്‍ എത്തി കുമ്പസാരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും സമാനമായ രീതിയില്‍ വിശ്വാസികള്‍ക്കായി കൊളംബിയന്‍ വൈദികര്‍ കുമ്പസാരത്തിന് അവസരം ഒരുക്കിയിരുന്നു. ബൊഗോട്ടയിലെ മാളില്‍ നടത്തപ്പെട്ട ഈ പദ്ധതി ആയിരങ്ങള്‍ക്ക് ഹൃദയത്തിലെ ഭാരം ഇറക്കിവയ്ക്കുവാന്‍ സഹായകമായെന്ന് വിലയിരുത്തപ്പെടുന്നു. ഭൂരിപക്ഷവും കത്തോലിക്ക വിശ്വാസികളുള്ള രാജ്യമാണ് കൊളംമ്പിയ. സഭയുടെ ഭാഗത്തു നിന്നുള്ള ഒരു പുതിയ ചലനമായിട്ടാണ് ഏവരും 'കണ്‍ഫസ്-അ-തോണി'നെ നോക്കിക്കാണുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിചെന്നുള്ള ഇത്തരമൊരു വിശ്വാസ പദ്ധതി തയാറാക്കിയതെന്ന് കൊളംബിയന്‍ ബിഷപ്പ്‌സ് കൊണ്‍ഫറന്‍സ് പ്രതികരിച്ചു.
Image: /content_image/News/News-2016-10-28-05:10:03.jpg
Keywords: 120,PRIESTS,HEAR,SHOPPERS,CONFESSIONS,AT,THE,SECOND,‘CONFESS-A-THON’,Columbia
Content: 3020
Category: 6
Sub Category:
Heading: മാതൃകാപരമായ ജീവിതം നയിക്കുന്ന ദമ്പതികളുടെ സാക്ഷ്യം സമൂഹത്തിന് അത്യാവശ്യം
Content: "റൂത്ത് പറഞ്ഞു: അമ്മയെ ഉപേക്ഷിക്കാനോ കൂടെപ്പോരാതിരിക്കാനോ എന്നോടു പറയരുത്. അമ്മ പോകുന്നിടത്തു ഞാനും വരും; വസിക്കുന്നിടത്തു ഞാനും വസിക്കും. അമ്മയുടെ ചാര്‍ച്ചക്കാര്‍ എന്റെ ചാര്‍ച്ചക്കാരും അമ്മയുടെ ദൈവം എന്റെ ദൈവവുമായിരിക്കും" (റൂത്ത് 1:16). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 28}# കുടുംബബന്ധങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്നതാണ് റൂത്തിന്റെ ഈ വാക്കുകള്‍; പ്രയാസങ്ങളും ഒറ്റപ്പെടലും ഉണ്ടാകുമ്പോള്‍ ഈ വാക്യം ഏറെ പ്രസക്തമാണ്. വിവാഹവും കുടുംബവും പവിത്രമായ യാഥാര്‍ത്ഥ്യങ്ങളാണ്. രക്തബന്ധമോ കൂട്ടുജീവിതമോ മാത്രമല്ല ഒരു കുടുംബത്തെ ഒരുമിപ്പിക്കുന്ന ബന്ധം; അത് ഒരു വിശുദ്ധവും മതപരവുമായ ബന്ധമാണ്. ദൈവത്തിന്റെ പദ്ധതിയില്‍ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹ ഉടമ്പടി, ദൈവവും മനുഷ്യനും കൂടിചേരുന്ന ഉടമ്പടിയുടെ നിഴലും അടയാളവുമായതിനാലാണ് ക്രിസ്തീയ വിവാഹം വിശുദ്ധമാകുന്നത്. ദൈവസ്‌നേഹം വിശ്വസ്തമായതിനാല്‍, 'ക്രിസ്തുവില്‍' വിവാഹിതരായവര്‍, എന്നന്നേക്കുമായി പരസ്പരം വിശ്വാസത്തില്‍ വസിക്കുവാന്‍ വിളിക്കപ്പെട്ടവരാണ്. വചനം ഇപ്രകാരമാണ്, "ആകയാല്‍, ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ." മനുഷ്യജീവിതത്തില്‍ ദൈവസ്‌നേഹത്തിന്റെ ദൃഢതയ്ക്ക് കോട്ടം തട്ടുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടായാല്‍ പോലും യോജിപ്പ് കാത്തു സൂക്ഷിക്കുന്ന ദമ്പതികളുടെ സാക്ഷ്യം സമകാലീന സമൂഹത്തിന് വളരെ ആവശ്യമാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, കൊളംബിയ, 11.10.87) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-28-05:22:10.jpg
Keywords: ജീവിതം
Content: 3022
Category: 1
Sub Category:
Heading: ക്രിസ്തുവിന്റെ ജനനത്തെ ചിത്രീകരിക്കുന്ന ആദ്യത്തെ നാണയം യുകെയില്‍ പുറത്തിറക്കി
Content: ലണ്ടന്‍: ക്രിസ്തുവിന്റെ ജനനത്തെ ചിത്രീകരിക്കുന്ന നാണയം യുകെയില്‍ പുറത്തിറക്കി. യുകെയിലെ നാണയങ്ങള്‍ പുറത്തിറക്കുന്ന സ്ഥാപനമായ റോയല്‍ മിന്‍റാണ് ചരിത്രത്തിലാദ്യമായി യേശുവിന്റെ ജനനത്തെ ചിത്രീകരിക്കുന്ന നാണയം പുറത്തിറക്കിയത്. ആംഗ്ലിക്കന്‍ ബിഷപ്പായ ഗ്രിഗറി കാമറോണ്‍ ആണ് നാണയം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ക്രിസ്തുമസ് അടുത്തിരിക്കെ നാണയം ഏറെ പ്രചാരം നേടുമെന്നാണ് റോയല്‍ മിന്റ് കണക്കുകൂട്ടുന്നത്. യേശുക്രിസ്തു ജനിച്ചു കഴിഞ്ഞ ശേഷം കാലിത്തൊഴുത്തിലേക്ക് കാഴ്ച്ചകളുമായി വരുന്ന മൂന്ന് ജ്ഞാനികളെയാണ് നാണയത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. മാതാവിന്റെ മടിയില്‍ ഉണ്ണിയേശു ഇരിക്കുന്നതായും ജ്ഞാനികള്‍ അവര്‍ക്കു മുന്നില്‍ പൊന്നും, മീറയും, കുന്തിരിക്കവും കാഴ്ചകള്‍ സമര്‍പ്പിക്കുന്നതുമാണ് നാണയത്തില്‍ ആലേഖനം ചെയ്തിരിക്കുന്നത്. 20 പൗണ്ടാണ് നാണയത്തിന്റെ മൂല്യം. 2016-ലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ കുറിച്ചുവയ്ക്കുവാനും, 2017-ലെ ആഗ്രഹങ്ങളെ എഴുതിയിടുവാനും കഴിയുന്ന തരത്തിലുള്ള ഒരു പ്രത്യേക കാര്‍ഡിലാണ് നാണയം ലഭിക്കുക. മൂവായിരം നാണയങ്ങള്‍ മാത്രമാണ് റോയല്‍ മിന്റ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. വെള്ളിയിലാണ് നാണയം നിര്‍മ്മിച്ചിരിക്കുന്നത്. നാണയത്തിന്റെ മറുവശത്തായി എലിസബത്ത് രാജ്ഞിയുടെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. കോയിന്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ബിഷപ്പ് ഗ്രിഗറി കാമറോണ്‍, നാണയ ശേഖരണം നടത്തുന്ന വ്യക്തി കൂടിയാണ്. 2500 വര്‍ഷത്തില്‍ അധികം പഴക്കമുള്ള അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ കാലത്തെ നാണയവും ബിഷപ്പ് ഗ്രിഗറിയുടെ കൈവശമുണ്ട്. നാണയത്തില്‍ ക്രിസ്തുവിന്റെ ജനനത്തെ ചിത്രീകരിക്കുവാന്‍ സാധിച്ചത് വലിയ ദൈവകൃപയാണെന്ന് ബിഷപ്പ് ഗ്രിഗറി പറഞ്ഞു. എക്യൂമിനിക്കല്‍ വേദികളില്‍ കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പിനെ പ്രതിനിധീകരിക്കുവാന്‍ നിരവധി തവണ അവസരം ലഭിച്ച വ്യക്തി കൂടിയാണ് ബിഷപ്പ് ഗ്രിഗറി.
Image: /content_image/News/News-2016-10-28-08:33:50.jpg
Keywords:
Content: 3023
Category: 1
Sub Category:
Heading: ജപമാല എന്റെ ഹൃദയത്തിന്റെ പ്രാര്‍ത്ഥന: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: ജപമാല തന്റെ ഹൃദയത്തിന്റെ പ്രാര്‍ത്ഥനയാണെന്ന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. ജപമാലയുടെ രാജ്ഞിയുടെ തിരുനാളായി സഭ ആഘോഷിച്ച ദിനത്തില്‍ കുറിച്ച പ്രത്യേക ട്വിറ്റര്‍ സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് ഇങ്ങനെ പറഞ്ഞത്. ജപമാല, സാധാരണക്കാരും വിശുദ്ധരും ഒരേ പോലെ ചെല്ലുന്ന പ്രാര്‍ത്ഥനയാണ് പറഞ്ഞ പാപ്പ, ജീവിതത്തിലെ എല്ലാ സമയങ്ങളിലും നമ്മേ സഹായിക്കുന്ന ഒന്നാണ് ജപമാലയെന്നും കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച തോറും നടത്താറുള്ള തന്റെ പൊതുപ്രസംഗത്തിലും ജപമാല പ്രാര്‍ത്ഥനയെ കുറിച്ച് മാര്‍പാപ്പ വിശ്വാസികളെ പ്രത്യേകം ഓര്‍മ്മിപ്പിച്ചിരിന്നു. ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബര്‍ മാസത്തില്‍ മുടങ്ങാതെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്നും പിതാവ് പറഞ്ഞു. "ദൈവപിതാവിന്റെ അനന്യമായ സ്‌നേഹത്തെ തന്റെ പുത്രനിലൂടെ നല്‍കിയ കാരുണ്യത്തെയാണ്, മാതാവിന്റെ ജപമാലയിലെ രഹസ്യങ്ങളിലൂടെ നാം ധ്യാനിക്കുന്നത്. ഈ അനന്തമായ സ്‌നേഹത്തെ നമുക്ക് എന്നും ഓര്‍ക്കാം, അതില്‍ അതിയായി സന്തോഷിക്കുകയും ചെയ്യാം". പാപ്പ വിശ്വാസികളോട് പറഞ്ഞു. യുവാക്കളും, വിവാഹിതരും, രോഗികളും ജപമാല പ്രാര്‍ത്ഥന പ്രത്യേകം ചൊല്ലണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. യുവാക്കളെ ദൈവവഴിയിലേക്ക് ചേര്‍ത്തു നടത്തുകയും, ദൈവസ്‌നേഹം എന്താണെന്ന് മനസിലാക്കി തരുകയും ചെയ്യുന്ന ഒന്നാണ് ജപമാല പ്രാര്‍ത്ഥനയെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. വിവാഹിതര്‍ക്ക് കുടുംബത്തില്‍ ആത്മീയ അന്തരീക്ഷം സൃഷ്ടിക്കുവാനും, രോഗികളുടെ ഹൃദയങ്ങള്‍ക്ക് ആശ്വാസമേകുവാനും ജപമാല ചൊല്ലുന്നതിലൂടെ സാധിക്കുമെന്നും പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തിലൂടെ ഓര്‍മ്മിപ്പിച്ചു. "മക്കളുടെ ഹൃദയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നവളാണ് നമ്മുടെ അമ്മ. നമ്മുടെ സംരക്ഷണത്തിനായി എല്ലായ്‌പ്പോഴും അവള്‍ നിലകൊള്ളുന്നു. നമ്മുടെ ആവശ്യഭാരങ്ങളുമായി നീണ്ട കാത്തിരിപ്പുകള്‍ നടത്തുവാന്‍ മാതാവ് ഇടവരുത്തുകയില്ല". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു
Image: /content_image/News/News-2016-10-28-09:49:11.jpg
Keywords: