category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദേശീയ പ്രോ– ലൈഫ് കോൺഫറൻസ് കൊടകര സഹൃദയ എൻജിനിയറിംഗ് കോളേജിൽ; രജിസ്ട്രേഷന്‍ ആരംഭിച്ചു
Contentഇരിങ്ങാലക്കുട: ദേശീയ പ്രോ– ലൈഫ് കോൺഫറൻസ് ‘ലാ വിറ്റ’ ഡിസംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിൽ നടക്കും. രണ്ടിനു രാവിലെ എട്ടിന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം നിർവഹിക്കും. മൂന്നിനു സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് പ്രഭാഷണം നടത്തും. ഇരിങ്ങാലക്കുട രൂപത ഫാമിലി അപ്പസ്തോലേറ്റും ജീസസ് യൂത്ത് പ്രോ– ലൈഫ് മിനിസ്ട്രിയും സംയുക്‌തമായാണു കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്നത്. ഭാരതത്തിലെ വിവിധ കത്തോലിക്കാ രൂപതകളിൽനിന്നുള്ള ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർമാർ, കത്തോലിക്ക ആശുപത്രി മേധാവികൾ, ഡോക്ടർമാർ, പ്രോ– ലൈഫ് പ്രവർത്തകർ, നഴ്സുമാർ, ദമ്പതികൾ, പ്രഫഷണൽ വിദ്യാർഥികൾ തുടങ്ങി 500 പ്രതിനിധികളാണു കോൺഫറൻസിൽ പങ്കെടുക്കുക. ഇത് ആദ്യമായാണ് പ്രോ– ലൈഫ് ദേശീയ സെമിനാർ കേരളത്തില്‍ വെച്ചു നടക്കുന്നത്. ഹ്യുമൻ ലൈഫ് ഇന്റർനാഷണലിന്റെ പ്രസിഡന്റും അമേരിക്കക്കാരനുമായ ഫാ.ഷെനാൻ ബൊക്കെ, ഡോ. ബ്രയൻ ക്ലോവ്സ്, ഡോ.ലിഗായ അക്കോസ്റ്റ എന്നീ അന്തർദേശീയ പ്രശസ്തരാണു മുഖ്യപ്രഭാഷകർ. മനുഷ്യജീവനെ ഗർഭധാരണം മുതൽ സ്വാഭാവിക മരണംവരെ ബഹുമാനിക്കാനും സ്നേഹിക്കാനും ആദരിക്കാനും സംരക്ഷിക്കാനും ജീവന്റെ പ്രവാചകരെ വാർത്തെടുക്കുക എന്നതാണു കോൺഫറൻസിന്റെ ലക്ഷ്യം. വിശദാംശങ്ങൾക്ക്: 2016lavita@gmail.com ഫോണ്‍: 0480– 2880878 {{രജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക->http://www.nplc2016.org/register.html }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-10-28 00:00:00
KeywordsNational Pro Life Conference
Created Date2016-10-28 13:47:13