category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാലാ രൂപത യുവജനസംഗമം നവംബർ 27 ന്
Contentകോട്ടയം: പാലാ രൂപത കെസിവൈമിന്റെ നേതൃത്വത്തിൽ കാരുണ്യ വർഷ സമാപനത്തിൽ രൂപത യുവജനസംഗമം നടത്തും. രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള യുവജനങ്ങൾ സംഗമത്തിൽ പങ്കെടുക്കും. നവംബർ 27ന് രണ്ടിന് ളാലം പള്ളി മൈതാനത്താണ് സംഗമം. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. കെസിബിസി യുവജന കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശേരിൽ, പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, വികാരി ജനറാൾമാർ, എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് തുടങ്ങിവർ പങ്കെടുക്കും. തുടർന്ന് കാരുണ്യ സന്ദേശറാലി നടക്കും. വിവിധ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തപ്പെടുമെന്ന് ഫാ. ജോസഫ് ആലഞ്ചേരിൽ, ജിനു മാത്യു മുട്ടപ്പള്ളിൽ, അമൽ ജോർജ് പൂവത്തിനാകുന്നേൽ എന്നിവർ അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-10-29 00:00:00
Keywords
Created Date2016-10-29 11:41:00