category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ സ്ഥാനാരോഹണം നവംമ്പര്‍ ഒന്നിന്; ഒരുക്കങ്ങള്‍ സജീവം
Contentവത്തിക്കാൻ: യൂറോപ്പിലെ സീറോമലബാര്‍ സഭാംഗങ്ങളുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിതനായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ സ്ഥാനാരോഹണം നവംമ്പര്‍ ഒന്നിന് വത്തിക്കാനിലെ സെന്റ് പോൾസ് ബസിലിക്കയിൽ നടക്കും. വത്തിക്കാൻ സമയം രാവിലെ 10നാണ് തിരുക്കർമങ്ങൾ ആരംഭിക്കുക. തിരുകര്‍മ്മങ്ങള്‍ക്ക് സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. സീറോ മലങ്കര മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ, കർദിനാൾ ലിയാനാർഡോ സാന്ദ്രി, പ്രവാസികൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയ കൗൺസിൽ സെക്രട്ടറി ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ആർച്ച് ബിഷപ്പുമാരായ മാർ മാത്യു മൂലക്കാട്ട്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് ഞരളക്കാട്ട് എന്നിവർ സഹകാര്‍മ്മികരാകും. ബിഷപ്പുമാരായ മാർ ജേക്കബ് മനത്തോടത്ത്, മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, മാർ പോൾ ആലപ്പാട്ട്, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ആന്റണി ചെറയത്ത്, മാർ ജോയ് ആലപ്പാട്ട്, മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവരും പങ്കെടുക്കുന്നുണ്ട്. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ രക്ഷാധികാരിയായ 140 അംഗ കമ്മിറ്റിയാണ് ഒരുക്കങ്ങൾ നടത്തുന്നത്. ഫാ. ബിജു മുട്ടത്തുകുന്നേൽ ജനറൽ കോഡിനേറ്ററായും ഫാ. റെജി കൊച്ചു പറമ്പിൽ, ഫാ. ബിനോജ് മുളവരിക്കൽ എന്നിവർ ജോയിന്റ് കോഡിനേറ്റർമാരായും പ്രവർത്തിക്കും. വിവിധ രൂപതകളിൽനിന്നുള്ള വൈദികരെ കൺവീനർമാരായി ചുമതലപ്പെടുത്തിയ കമ്മിറ്റിയിൽ റോമിലെ ക്‌നാനായ പാരിഷ് കൗൺസിലിൽനിന്നുള്ള പ്രതിനിധികളുമുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-10-29 00:00:00
Keywords
Created Date2016-10-29 14:24:01