category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദൈവദാസൻ ജോർജ് വാകയിലച്ചന്റെ ചരമവാർഷിക ആചരണം ഇന്നും നാളെയും
Contentമരട്: ദൈവദാസൻ ജോർജ് വാകയിലച്ചന്റെ 85ാം ചരമ വാർഷികാചരണം ഇന്നും നാളെയും നടക്കും. ഇന്നു വൈകിട്ട് 5.30ന് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റത്തിന്റെ കാർമികത്വത്തിൽ കുർബാനയോടെ ചടങ്ങുകൾ തുടങ്ങും. തുടർന്നു സിമിത്തേരി കപ്പേളയിലേക്ക് ആയിരങ്ങൾ പങ്കെടുക്കുന്ന തീർഥയാത്ര നടക്കും. രാത്രി എട്ടു മുതൽ 12 വരെ ഇടവക ദേവാലയത്തിൽ ദിവ്യകാരുണ്യ ആരാധനയും ഉണ്ടാകും. നാളെ ഉച്ചയ്ക്ക് 12.30നും വൈകുന്നേരം ആറിനും സെമിത്തേരി കപ്പേളയിൽ കുർബാന. ആചരണത്തിന്റെ ഭാഗമായുള്ള നേർച്ച സദ്യ നാളെ രാവിലെ 9.30ന് കുർബാനയെ തുടർന്ന് ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ ആശിർവദിക്കും. തുടർന്ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന നേർച്ചസദ്യ രാത്രി ഒൻപതു വരെ നീളും. 1883 സെപ്റ്റംബര്‍ 12നു കൂനമ്മാവില്‍ ജനിച്ച അദ്ദേഹം മരട് മൂത്തേടം ഇടവകയില്‍ സേവനം ചെയ്യവേ 1931 നവംബര്‍ നാലിനാണു ദിവംഗതനായത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-11-03 00:00:00
Keywords
Created Date2016-11-03 14:06:35