category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകരുണയുടെ ജൂബിലി വർഷത്തിന്റെ കേരളസഭാതല സമാപനം 12നു കോട്ടയത്ത്
Contentകോട്ടയം: ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം ആഗോള കത്തോലിക്കാ സഭയിൽ ആചരിച്ചുവരുന്ന കരുണയുടെ ജൂബിലി വർഷത്തിനു കേരളസഭാതല സമാപനം12ന് കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്റിൽ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു ആരംഭിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ അധ്യക്ഷത വഹിക്കും. പൊതുസമ്മേളനത്തിനു മുന്നോടിയായി ഉച്ചകഴിഞ്ഞു 1.30നു തെള്ളകം ഹോളിക്രോസ് സ്കൂൾ ഗ്രൗണ്ടിൽനിന്നു ചൈതന്യ പാസ്റ്ററൽ സെന്റിലേക്കു കാരുണ്യയാത്ര സമാപന റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. 31 കത്തോലിക്ക രൂപതകളിൽനിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കും. പൊതുസമൂഹത്തിലെ കാരുണ്യപ്രവർത്തകരെ അനുമോദിക്കും. സമ്മേളനത്തില്‍ കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ ചെയർമാനുമായ ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ് സ്വാഗതം ആശംസിക്കും. ആർച്ച്ബിഷപ്പുമാരായ ഡോ. സൂസപാക്യം, മാർ മാത്യു മൂലക്കാട്ട് എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തും. മനുഷ്യാവകാശ പ്രവർത്തക ദയാഭായി സന്ദേശം നൽകും. ഫാമിലി കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, കെസിഎഫ് പ്രസിഡന്റ് ഷാജി ജോർജ്, സിസിഐ വൈസ്പ്രസിഡന്റ് ഡോ. മേരി റെജീന എന്നിവർ പ്രസംഗിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-11-05 00:00:00
Keywords
Created Date2016-11-05 11:28:43