category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആഭിചാരത്തെയും പൈശാചിക പ്രവര്‍ത്തനങ്ങളെയും ഉയര്‍ത്തി കാണിക്കുന്ന 'ഡോക്ടര്‍ സ്‌ട്രെയ്ഞ്ച്' എന്ന ചലച്ചിത്രത്തിനെതിരെ നിരൂപകര്‍ രംഗത്ത്
Contentവാഷിംഗ്ടണ്‍: ആഭിചാരവും, പൈശാചിക പ്രവര്‍ത്തനങ്ങളും മുഖ്യവിഷയമായി ചിത്രീകരിച്ചിരിക്കുന്ന 'ഡോക്ടര്‍ സ്‌ട്രെയ്ഞ്ച്' എന്ന ചലച്ചിത്രത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നു. പൈശാചിക പ്രവര്‍ത്തനങ്ങളെ തന്ത്രപൂര്‍വ്വം കാഴ്ച്ചക്കാരിലേക്ക് കടത്തിവിടുവാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ചിത്രം നടത്തുന്നതെന്ന് ക്രൈസ്തവ ചലച്ചിത്ര നിരൂപകര്‍ പറയുന്നു. ഒക്ടോബര്‍ പകുതിയോടെയാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിയത്. ഡോക്ടര്‍ ടെഡ് ബൈഹര്‍ ആണ് ചിത്രത്തിനെതിരെയുള്ള നിരുപണവുമായി ശക്തമായി രംഗത്തു വന്നിരിക്കുന്നത്. നിയമാവര്‍ത്തന പുസ്‌കത്തിലെ പതിനെട്ടാം അധ്യായത്തിന്റെ ഒന്‍പതു മുതല്‍ പന്ത്രണ്ടുവരെയുള്ള വാക്യങ്ങളും, ഗലാത്തിയര്‍ക്ക് എഴുതിയ ലേഖനം അഞ്ചാം അധ്യായത്തിലെ 20-ാം വാക്യവും പ്രത്യേകം പരാമര്‍ശിച്ചാണ് ടെഡ് തന്റെ നിരൂപണം തയ്യാറാക്കിയിരിക്കുന്നത്. ദൈവമായ കര്‍ത്താവ് തരുന്ന ദേശത്ത് മ്ലേചമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കരുതെന്നാണ് നിയമാവര്‍ത്തന ഭാഗത്ത് പറയുന്നത്. ക്ഷുദ്രക്കാരും, ആഭിചാരം ചെയ്യുന്നവരും ഇസ്രായേല്‍ ജനത്തിന്റെ കൂട്ടത്തില്‍ കാണരുതെന്നും കര്‍ത്താവ് ഈ ഭാഗത്ത് അരുളിചെയ്യുന്നുണ്ട്. ഗലാത്തിയര്‍ക്ക് എഴുതിയ ലേഖനത്തില്‍ വിഗ്രഹാരാധനയും, ആഭിചാരവും തുടങ്ങിയ നിരവധി തിന്മ പ്രവര്‍ത്തികള്‍ ജഡത്തിന്റെ ഫലമാണെന്ന് അപ്പോസ്‌ത്തോലനായ പൗലോസ് വിശദീകരിക്കുന്നു. മനുഷ്യന്‍ മരിക്കുന്നതോടെ എല്ലാം അവസാനിക്കുന്നുവെന്നാണ് ചിത്രം പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിന്മ പ്രവര്‍ത്തികളും ആഭിചാരവും പഠിക്കുവാന്‍ ശ്രമിക്കുന്ന നായകന്റെ കഥയാണ് ചിത്രം പറയുന്നത്. ലോകത്തിന്റെ സംരക്ഷണത്തിനാണ് തിന്മകള്‍ പഠിക്കുന്നതെന്ന വൈരുധ്യമുള്ള വാദവും ചിത്രം മുന്നോട്ടുവയ്ക്കുന്നുണ്ട്. കാഴ്ച്ചക്കാരിലേക്ക് ഇത്തരം ചിന്തകള്‍ കുത്തിവയ്ക്കുന്നത് തന്നെ തെറ്റിലേക്ക് അവരെ തള്ളിവിടുന്നതിന് തുല്യമാണെന്നും ഡോക്ടര്‍ ടെഡ് ബൈഹര്‍ തന്റെ നിരൂപണത്തില്‍ പറയുന്നു. ക്രൈസ്തവ വിശ്വാസങ്ങളേയും, സത്യവചനത്തേയും എതിര്‍ക്കുന്ന പല കാര്യങ്ങളുമാണ് ഡോക്ടര്‍ സ്‌ട്രെയ്ഞ്ച് എന്ന ചലച്ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സമൂഹത്തേയും, വ്യക്തികളേയും ഏറെ സ്വാധീനിക്കുന്ന കലയായ ചലച്ചിത്രത്തിലൂടെ തെറ്റായ കാര്യങ്ങളെ മഹത്വവല്‍ക്കരിക്കുന്ന പ്രവണത ഇന്നത്തെ ചലച്ചിത്രങ്ങളില്‍ വര്‍ധിച്ചു വരുന്നതായിട്ടാണ് കാണുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-11-04 00:00:00
KeywordsDoctor,Strange,is,a,dangerous,introduction,to,demonic,occult,deception
Created Date2016-11-04 12:56:00