category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദൈവദാസൻ പുത്തൻപറമ്പിൽ തൊമ്മച്ചന്റെ 108–ാം ചരമവാർഷികം ആചരിച്ചു
Contentഎടത്വ: എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ ദൈവദാസൻ പുത്തൻപറമ്പിൽ തൊമ്മച്ചന്റെ 108–ാം ചരമവാർഷികം ആചരിച്ചു. രാവിലെ നടന്ന വിശുദ്ധ കുർബാനയിലും അനുസ്മരണ പ്രാർഥനയിലും നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. കേരളത്തിലെ വിവിധ കത്തോലിക്കാ രൂപതകളിൽ നിന്നുള്ള ഫ്രാൻസിസ്കൻ അൽമായ സഭാഗംങ്ങളുടെ നേതൃത്വത്തിൽ നടന്ന തീർഥാടന പദയാത്രയിൽ സഭാംഗങ്ങൾ തായങ്കരി, പച്ച, കൊച്ചമ്മനം എന്നിവിടങ്ങളിൽ സമ്മേളിച്ച് ജപമാല ചൊല്ലി രാവിലെ പതിനൊന്നോടെ ദൈവദാസൻ തൊമ്മച്ചന്റെ കബറിടത്തിൽ എത്തിച്ചേർന്നു. തിരുക്കർമങ്ങൾക്ക് വികാരി ജനറാൾ റവ. ഡോ. ജോസഫ് മുണ്ടകത്തിൽ മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. ജോൺ മണക്കുന്നേൽ, ഫാ. ആന്റണി വെച്ചൂർ, ഫാ. വർഗീസ് വാഴയിൽ എന്നിവർ സഹകാർമികരായിരുന്നു. കൊച്ചമ്മനത്ത് എസ്എഫ്ഒ അതിരൂപതാ സ്പിരിച്വൽ അസിസ്റ്റന്റ് ഫാ. ജോമോൻ ആശാംപറമ്പിൽ, തായങ്കരിയിൽ ഫാ. അഗസ്റ്റിൻ തൈപ്പറമ്പിൽ, പച്ച–ചെക്കിടിക്കാട് ഫാ. ജോർജ് കൊച്ചുപറമ്പിൽ എന്നിവർ തീർഥാടന പദയാത്രകൾ ഉദ്ഘാടനം ചെയ്തു. നാമകരണ നടപടികളുടെ വൈസ്പോസ്റ്റുലേറ്റർ സിസ്റ്റർ അനറ്റ് ചാലങ്ങാടി, എസ്എഫ്ഒ അതിരൂപതാ പ്രസിഡന്റ് സിബിച്ചൻ സ്രാങ്കൻ, സെക്രട്ടറി എൽസമ്മ സെബാസ്റ്റ്യൻ മരങ്ങാട്ട്, വൈസ് പ്രസിഡന്റ് പ്രമോദ് പി. ജോസഫ്, റീജിയണൽ പ്രസിഡന്റുമാരായ പ്രഫ. മാത്യു ജോർജ് വെള്ളാപള്ളിപുരയ്ക്കൽ, ആന്റണി ചാക്കോ കൊങ്ങംപള്ളിൽ, കൺവീനർ ജോണിക്കുട്ടി തുരുത്തേൽ, റ്റി.റ്റി. ഫ്രാൻസിസ് തട്ടുപുരയ്ക്കൽ, ആന്റപ്പൻ ആട്ടോക്കാരൻ, തോമസ് കാട്ടുങ്കൽ, പി.റ്റി. തോമസ് പുന്നശേരി എന്നിവർ നേതൃത്വം നൽകി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-11-02 00:00:00
Keywords
Created Date2016-11-02 12:15:10