category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ സാത്താന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് ബര്‍ണാഡ് മോറസ് |
Content | ബംഗളൂരു: സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ സാത്താന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലും യുവാക്കളിലും ഇടം നേടുന്നതായി ആര്‍ച്ച് ബിഷപ്പ് ബര്‍ണാഡ് മോറസ്. ബംഗളൂരുവില്‍ നടന്ന അന്താരാഷ്ട്ര ഡെലിവറന്‍സ് പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. ബംഗളൂരു കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വ്വീസും അന്താരാഷ്ട്ര ഡെലിവറന്‍സ് സംഘടനയും സംയുക്തമായിട്ടാണ് പരിപാടി ക്രമീകരിച്ചത്.
"മനുഷ്യരുടെ വിരല്‍ തുമ്പിലേക്ക് സാങ്കേതിക വിദ്യ മാറിയിരിക്കുന്ന കാലഘട്ടമാണിത്. കുറഞ്ഞ ചെലവില്‍ ആര്‍ക്കും ഇന്ന് മൊബൈല്‍ ഫോണും, അനുബന്ധ സൗകര്യങ്ങളും സ്വന്തമാക്കുവാന്‍ സാധിക്കും. ഇന്നത്തെ കാലഘട്ടത്തില്‍ സാത്താന്‍ ആളുകളിലേക്ക് പ്രവേശിക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു മാര്‍ഗമായി ഇത്തരം സൗകര്യങ്ങള്‍ തീര്‍ന്നിരിക്കുകയാണ്. നീലചിത്രങ്ങള്‍ കാണുന്നതിനും മറ്റു പല തെറ്റായ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതിനുമെല്ലാം ഇത്തരം സൗകര്യങ്ങള്‍ വഴിയൊരുക്കുകയാണ്". ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
മുന്‍കാലങ്ങളില്‍ മദ്യപാനത്തേയും പുകവലിയേയും മാത്രമായിരുന്നു സാത്താന്റെ പ്രവര്‍ത്തികളായി കണ്ടിരുതെന്ന പറഞ്ഞ ആര്‍ച്ച് ബിഷപ്പ്, പുത്തന്‍ തലമുറകളിലേക്ക് കൂടുതല്‍ വഴികളിലൂടെ സാത്താന്‍ അവന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്കും, പ്രായമായവര്‍ക്കുമെതിരെ നടക്കുന്ന പല അക്രമങ്ങളിലേക്കും വഴിവയ്ക്കുന്നത് മൊബൈല്‍ ഫോണിന്റെ ദുരുപയോഗത്തിലൂടെ വരുന്ന വിവിധ സ്വാധീനങ്ങളാണെന്നും ബംഗളൂരു ആര്‍ച്ച് ബിഷപ്പ് ബര്‍ണാഡ് മോറസ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
101 പേര്‍ സംബന്ധിച്ച പ്രത്യേക കോണ്‍ഫറന്‍സില്‍ 47 വൈദികര്‍ പങ്കെടുത്തു. അത്മായ നേതാക്കളും, വിടുതല്‍ ശുശ്രൂഷ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ഒരാഴ്ച നീണ്ടു നിന്ന പരിപാടിയുടെ ഭാഗമായി. ഭൂതബാധകളെയും പിശാചിന്റെ പ്രവര്‍ത്തനങ്ങളെയും കത്തോലിക്ക സഭയിലെ നടപടി ക്രമങ്ങള്‍ പ്രകാരം ഒഴിപ്പിക്കുന്നതെങ്ങനെയാണെന്നും കോണ്‍ഫറന്‍സ് വിശദമാക്കി. ഈ മേഖലയില്‍ നിലനില്‍ക്കുന്ന ചില അന്ധവിശ്വാസങ്ങളേയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ലോകപ്രശസ്ത ഭൂതോച്ചാടകന്‍ ഫാദര്‍ ഏലീയാസ് വെല കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു. ഭൂതോച്ചാടനത്തിന്റെ വിവിധ മേഖലകളെ പറ്റി കോണ്‍ഫറസില്‍ പങ്കെടുത്തവരോട് അദ്ദേഹം വിശദീകരിച്ചിരിന്നു. വിടുതല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കുന്ന ഫാദര്‍ ജേക്കബ് ബ്രിട്ടോയും യോഗത്തില്‍ ക്ലാസുകള്‍ എടുത്തു. |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-11-01 00:00:00 |
Keywords | Archbishop,sees,demon,at,fingertips,pornography |
Created Date | 2016-11-01 15:29:21 |