Content | "സമാധാനത്തിന്റെ ദൈവം നിങ്ങളെ പൂര്‍ണമായി വിശുദ്ധീകരിക്കട്ടെ! നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ നിങ്ങളുടെ ആത്മാവും ജീവനും ശരീരവും അവികലവും പൂര്‍ണവുമായിരിക്കാന്‍ ഇടയാകട്ടെ" (1 തെസലോനിക്കാ 5:23).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 31}#
ഇന്നത്തെ ലോകത്തിന്റെ ആത്മീയ ആവശ്യങ്ങള്‍ വളരെ വലുതാണ്. ആധുനിക വന്‍ നഗരങ്ങളിലെ അതിരറ്റ കെട്ടിടങ്ങളും അവയിലേക്കുള്ള എണ്ണമറ്റ ജനസഞ്ചയങ്ങളുടെ കടന്നുകയറ്റവും പേടിപ്പെടുത്തുന്നതാണ്. ഈ മനുഷ്യരിലേക്ക് കടന്നുചെന്ന് അവരെ ക്രിസ്തുവിലേക്ക് ആനയിക്കാന്‍ നമുക്ക് എപ്രകാരം സാധിക്കും? ഇതിനു നമ്മെ സഹായിക്കുന്ന കൃപയുടെ ഉപകരണങ്ങള്‍ മാത്രമാണ് നമ്മള്‍. തന്റെ സ്‌നേഹത്താലും കരുണയാലും ദൈവം തന്നെയാണ് മനുഷ്യാത്മാവില്‍ പ്രവര്‍ത്തിക്കുന്നത്.
കൃപയുടെ അനുയോജ്യവും കാര്യക്ഷമവുമായ ഉപകരണങ്ങളായി നാം മാറണമെങ്കില്‍, നമ്മുടെ നിരന്തരമായ ലക്ഷ്യം വിശുദ്ധിയായിരിക്കണം. നിങ്ങള്‍ക്കുവേണ്ടി എനിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും സത്യസന്ധവും ആത്മാര്‍ത്ഥവുമായ ആശംസ ഇത് മാത്രമാണ്. "നിങ്ങളെ തന്നെ വിശുദ്ധരാക്കിക്കൊള്ളുവിന്‍; അത് വേഗമായിക്കൊള്ളട്ടെ!" നമ്മുടെ ഈ കാലഘട്ടത്തില്‍ ജീവിക്കുന്നതില്‍ നമുക്ക് സന്തോഷിക്കാം; നമ്മളിലൂടെ ദൈവം നിഗൂഢമായി നടപ്പിലാക്കുന്ന പദ്ധതിയോടും ധൈര്യപൂര്‍വ്വം നമുക്ക് പ്രതിജ്ഞാബദ്ധരായി നമ്മളെത്തന്നെ സമര്‍പ്പിക്കാം.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 28.10.79)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }} |