Content | ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങളിലേക്ക് അധികൃതരുടേയും സമൂഹത്തിന്റേയും ശ്രദ്ധക്ഷണിക്കുന്നതിനു മായി ദിസ് എബിലിറ്റി മിഷന്‍ കേരളയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്ന് വാഗാ അതിര്‍ത്തിവരെ ട്രയിനില്‍ നടത്തുന്ന സന്ദേശയാത്രയ്ക്ക് എറണാകുളം ജം ഗ്ഷന്‍ റയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.
എറണാകുളം- അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയയുടെ നേതൃത്വത്തില്‍ ഭിന്നശേഷി യുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സ്പര്‍ശന്‍ ഫെഡറേഷന്‍, കെ. സി. ബി. സി മദ്യവിരുദ്ധസമിതി എന്നിവരാണ് സ്വീകരണം ഒരുക്കിയത്.
സഹൃദയ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി, കെ. സി.ബി. സി മദ്യവിരുദ്ധസമിതി ജനറല്‍ സെക്രട്ടറി അഡ്വ.ചാര്‍ളി പോള്‍, സഹൃദയ സ്പര്‍ശന്‍ കോര്‍ഡിനേറ്റര്‍ സെലിന്‍ പോള്‍, സി.മോളി എന്നിവര്‍ സ്വീകരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഒക്‌ടോബര്‍ 25- ന് കന്യാകു മാരിയില്‍ നിന്ന് ആരംഭിച്ച് നവംബര്‍ 8- ന് വാഗാ അതിര്‍ത്തിയില്‍ സമാപിക്കുന്ന സന്ദേ ശയാത്രയില്‍ ഭിന്നശേഷിയുള്ള 43 പേരാണ് പങ്കെടുക്കുന്നത്.
|