category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅഭയാര്‍ത്ഥികളുടെ പ്രശ്നങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരായി നാം മാറണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
Contentവത്തിക്കാന്‍: അഭയാര്‍ത്ഥികളുടെ പ്രശ്നങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരായി നാം മാറണമെന്നും യുദ്ധവും പട്ടിണിയും മൂലം പലായനം ചെയ്തു വരുന്നത് നമ്മുടെ സ്വന്തം സഹോദരങ്ങളാണെന്ന കാര്യം മറക്കരുതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ച തോറും നടത്താറുള്ള തന്റെ പൊതു പ്രസംഗത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇങ്ങനെ പറഞ്ഞത്. അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ ഊന്നിയാണ് പാപ്പ തന്റെ പ്രസംഗം നടത്തിയത്. അഭയാര്‍ത്ഥികള്‍ക്കു നേരെയുള്ള സമൂഹത്തിന്റെ അടഞ്ഞ ഹൃദയങ്ങളുടെയും, അതിര്‍ത്തികളുടെയും വാതിലുകള്‍ തുറക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു. അഭയാര്‍ത്ഥികളായി അലയേണ്ടി വന്ന ബൈബിളിലെ നിരവധി കഥാപാത്രങ്ങളുടെ ജീവിതത്തെ പാപ്പ തന്റെ പ്രസംഗത്തില്‍ സ്മരിച്ചു. അവരെ കരുതലോടെ താങ്ങിയ വ്യക്തികളേയും പിതാവ് തന്റെ പ്രസംഗത്തില്‍ ഓര്‍ത്തു. ഇന്നും ഒരു വിഭാഗം മനുഷ്യര്‍ അഭയാര്‍ത്ഥികള്‍ക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍, മറ്റുപലരും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മൂലം നല്ലവരായ മനുഷ്യരുടെ കരുതലിന്റെ പ്രവര്‍ത്തനം മുടങ്ങി പോകുകയാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. "സാമ്പത്തികമായ പ്രശ്‌നങ്ങള്‍ കാരണം പലരേയും നമുക്ക് സ്വാഗതം ചെയ്യുവാന്‍ സാധിക്കുന്നില്ലെന്നത് ഒരു വസ്തുതയാണ്. എന്നാല്‍ ചില മനുഷ്യര്‍ അഭയാര്‍ത്ഥികള്‍ക്കായി നല്ലതു ചെയ്യുന്നുണ്ട്. പലപ്പോഴും പ്രശ്‌നക്കാരായ ചിലരുണ്ടാക്കുന്ന ബഹളങ്ങളില്‍ അത് മുങ്ങിപോകുകയാണ്. അഭയാര്‍ത്ഥികള്‍ക്ക് നേരെ വാതിലുകള്‍ അടയ്ക്കുന്നത് കുറ്റകരമായ മനുഷ്യക്കടത്തിനാണ് വഴി തെളിയിക്കുന്നത്. ഇതിനെല്ലാമുള്ള ഏക പരിഹാരം അഭയാര്‍ത്ഥികളുടെ അവസ്ഥയോട് ഐക്യപ്പെടുകയെന്നതാണ്. അവരെ സ്‌നേഹത്തോടെ സ്വീകരിക്കുവാന്‍ പഠിക്കുക എന്നതാണ്". പാപ്പ പറഞ്ഞു. രൂപതകളുടെയും, ഇടവകകളുടെയും, മത സംഘടനകളുടെയും, വിവിധ പ്രസ്ഥാനങ്ങളുടെയും, ക്രൈസ്തവരായ ഓരോ വ്യക്തികളുടെയും ഭാഗത്തു നിന്നും അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. യുദ്ധവും, പട്ടിണിയും, ഭയവും മൂലം പലായനം ചെയ്തു വരുന്നത് നമ്മുടെ സ്വന്തം സഹോദരങ്ങളാണെന്ന കാര്യം മറക്കാതെ വേണം നാം ഈ വിഷയത്തെ കൈകാര്യം ചെയ്യുവാനെന്നും പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ കരുണയുടെ വാതില്‍ സന്ദര്‍ശിക്കുവാന്‍ എത്തിയ ഒരു അഭയാര്‍ത്ഥിക്ക് വഴി കാണിച്ചു നല്‍കിയ സ്ത്രീയുടെ ഉദാഹരണവും പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. "അഭയാര്‍ത്ഥിയായ ഒരു മനുഷ്യന്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ കരുണയുടെ വാതിലിലൂടെ കടക്കുവാന്‍ ആഗ്രഹിച്ച് ഇവിടെ എത്തി. അയാള്‍ ഒരു സ്ത്രീയോടാണ് ബസലിക്കയിലേക്കുള്ള വഴി ചോദിച്ചത്. നാറ്റം വമിക്കുന്ന മുഷിഞ്ഞ വസ്ത്രങ്ങളാണ് അഭയാര്‍ത്ഥി ധരിച്ചിരുന്നത്. സ്ത്രീ അയാളെ കൂട്ടി ബസലിക്കയിലേക്ക് വരുവാന്‍ ഒരു ടാക്‌സി കാര്‍ വിളിച്ചു. അഭയാര്‍ത്ഥിയുടെ വേഷവും മറ്റും കണ്ട് കാറിന്റെ ഡ്രൈവര്‍ ആദ്യം അയാളെ വാഹനത്തില്‍ കയറ്റുവാന്‍ മടിച്ചു". "പിന്നീട് ബസലിക്കയിലേക്കുള്ള യാത്രാ മധ്യേ അയാള്‍ തന്റെ ജീവിത കഥ ഡ്രൈവറോടും, തനിക്ക് വഴികാണിക്കുവാന്‍ കൂടെ വന്ന സ്ത്രീയോടും പറഞ്ഞു. യുദ്ധവും, ദാരിദ്രവും, അക്രമവും, തൊഴിലില്ലായ്മയും തന്നെ ഈ അവസ്ഥയിലേക്ക് എത്തിച്ച ജീവിതം അയാള്‍ അവരുടെ മുന്നില്‍ അവതരിപ്പിച്ചു. ബസലിക്കയുടെ മുന്നില്‍ അവരെ ഇറക്കിയ ശേഷം പണം വാങ്ങാതെയാണ് ഡ്രൈവര്‍ മടങ്ങിയത്. എന്താണ് പണം വാങ്ങാത്തതെന്ന ചോദ്യത്തിന് ഡ്രൈവര്‍ മറുപടിയായി നല്‍കിയ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. എന്റെ ഹൃദയത്തെ തുറന്ന അനുഭവ കഥയാണ് നിങ്ങള്‍ പറഞ്ഞത്. നിങ്ങള്‍ക്കു വേണ്ടി ഒരു സൗജന്യ യാത്രയെങ്കിലും നല്‍കുവാന്‍ സാധിച്ചില്ലെങ്കില്‍ അത് വലിയ കുറ്റമാണ്". പാപ്പ പറഞ്ഞു. അഭയാര്‍ത്ഥിയായ മനുഷ്യനെ വഴികാട്ടിയ സ്ത്രീക്ക് അതിനു സാധിച്ചത് അവള്‍ ഒരു അര്‍മേനിയക്കാരി ആയിരുന്നതിനാലാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. "തന്റെ മുന്നില്‍ കണ്ട അഭയാര്‍ത്ഥിയുടെ ജീവിതം ഒരിക്കല്‍ അവളും അനുഭവിച്ചതാണ്. അയാളുടെ അവസ്ഥയെ അവള്‍ക്ക് ശരിയായി മനസിലാക്കുവാന്‍ കഴിയുകയും, അതിനോട് താദാത്മ്യം പ്രാപിക്കുവാന്‍ കഴിയുകയും ചെയ്തു. ഇത്തരം ഒരു മാനസിക അവസ്ഥയിലേക്ക് എല്ലാവരും എത്തിച്ചേര്‍ന്നാല്‍ നമുക്ക് അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കാം". പാപ്പ വിശദീകരിച്ചു. മനുഷ്യക്കടത്തിനിരകളായ, തെരുവുകളിലേക്ക് വലിച്ചെറിയപ്പെട്ട സ്ത്രീകളെയും മനുഷ്യശരീരം ഭിന്ന രീതികളില്‍ വസ്തുവിന് തുല്യമായി ഉപയോഗിക്കപ്പെടുന്ന കുട്ടികളുള്‍പ്പടെയുള്ള മറ്റുള്ളവരെയും നാം ഓര്‍ക്ക​ണം. മാനം നഷ്ടമാകുന്ന സ്ത്രീകള്‍ക്ക് മാന്യതയുടെ ജീവിത സാഹചര്യങ്ങളെ തിരികെ നല്‍കുവാന്‍ നാം ബാധ്യസ്ഥരാണെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-10-27 00:00:00
KeywordsRefugee,crisis,solution,solidarity,to,them,solve,problem,says,pope
Created Date2016-10-27 11:16:40