Contents

Displaying 2691-2700 of 24980 results.
Content: 2916
Category: 6
Sub Category:
Heading: പ്രാര്‍ത്ഥന- ക്രിസ്തുവുമായി സംവദിക്കാനുള്ള സഭയുടെ ശക്തി
Content: "ഞങ്ങള്‍ കാണുകയുംകേള്‍ക്കുകയും ചെയ്തതു നിങ്ങളെയും ഞങ്ങള്‍ അറിയിക്കുന്നു. ഞങ്ങളുമായി നിങ്ങള്‍ക്കും കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ് ഞങ്ങള്‍ ഇതു പ്രഘോഷിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മയാകട്ടെ, പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുമാണ്." (1 യോഹ 1:3) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 19}# ക്രിസ്തുവിന്റെ സഭ സാര്‍വത്രികമായതിനാല്‍, ഓരോ പ്രത്യേക സഭയും നിലകൊള്ളുന്നത് പ്രാര്‍ത്ഥിക്കാനാണ്. പ്രാര്‍ത്ഥനയില്‍ മനുഷ്യവ്യക്തി അവന്റേയോ അവളുടേയോ സ്വഭാവം വെളിവാക്കുന്നു. അതായത്, പ്രാര്‍ത്ഥന സഭയെ കൂടുതല്‍ ദൈവത്തിങ്കലേക്ക് എത്തിക്കുന്നു. പ്രാര്‍ത്ഥനയിലൂടെ സഭ, പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുമുള്ള കൂട്ടായ്മ കൈവരിക്കുന്നു. സഭ, പിതാവിങ്കലേക്ക് സ്വയം നയിക്കപ്പെടുകയും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിന് വിധേയമാകുകയും, ക്രിസ്തുവുമായുള്ള ബന്ധത്തില്‍ പൂര്‍ണ്ണമായും ജീവിക്കുകയും ചെയ്യുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. സഭ അതിന്റെ അസ്ഥിത്വത്തിന്റെ അകക്കാമ്പില്‍ ക്രിസ്തുവിനെ കണ്ടെത്തുന്നത് പ്രാര്‍ത്ഥന വഴിയായാണ്. ക്രിസ്തുവുമായുള്ള പരസ്പര വ്യക്തിബന്ധം പരിപോഷിപ്പിക്കുക വഴി സഭ അതിലെ അംഗങ്ങളുടെ വ്യക്തിമാഹാത്മ്യം പൂര്‍ണ്ണതോതില്‍ ഉദ്ദീപിപ്പിക്കുന്നു. പ്രാര്‍ത്ഥനയിലൂടെ സഭ ക്രിസ്തുവിനോട് കൂടുതല്‍ അടുക്കുന്നു. അത് അവനോടുള്ള സൗഹൃദം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു; അങ്ങനെ അവനുമായി ആശയവിനിമയം നടത്താന്‍ കൂടുതല്‍ പ്രാപ്തമാകുന്നു. വിശ്വാസവും പ്രത്യാശയും പരോപകാരവും അഭ്യസിച്ചുകൊണ്ട്, ക്രിസ്തുവുമായി സംവദിക്കാനുള്ള സഭയുടെ ശക്തി പ്രാര്‍ത്ഥനയിലൂടെ പുനസ്ഥാപിക്കപ്പെടുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 10.6.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-19-04:30:54.jpg
Keywords: പ്രാര്‍ത്ഥന
Content: 2917
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗ വിവാഹത്തിനും കുടുംബ ബന്ധങ്ങളുടെ വിശുദ്ധിയെ തകര്‍ക്കുന്നതുമായ നിയമങ്ങള്‍ക്കുമെതിരെ പാരീസില്‍ വന്‍ പ്രതിഷേധറാലി
Content: പാരീസ്: കുടുംബ ബന്ധങ്ങളുടെ പവിത്രതയ്ക്കു വിലങ്ങു തടിയായി നില്‍ക്കുന്ന നിയമങ്ങള്‍ക്കെതിരെ പ്രകടന റാലിയുമായി പാരീസില്‍ ഒത്തുകൂടിയത് രണ്ടുലക്ഷത്തില്‍ അധികം ആളുകള്‍. സംഘാടകരെ പോലും ഞെട്ടിച്ചാണ് ഇത്രയും വലിയ ജനാവലി റാലിയില്‍ പങ്കെടുക്കുവാനായി എത്തിയത്. 'മാനിഫ് പോര്‍ ടൗസ്' എന്ന പേരില്‍ വര്‍ഷം തോറും ഇത്തരത്തില്‍ റാലി പാരീസില്‍ നടത്തപ്പെടാറുണ്ട്. ദമ്പതിമാരും കുട്ടികളും അണിനിരന്ന റാലി ഫ്രാന്‍സിന്റെ ശരിയായ ജനവികാരമാണ് പ്രതിഫലിപ്പിക്കുന്നത്. കുടുംബബന്ധങ്ങളുടെ പവിത്രതയെ പ്രതികൂലമായി ബാധിക്കുന്ന നിരവധി തീരുമാനങ്ങള്‍ ഫ്രാന്‍സില്‍ അടുത്തിടെയായി നടപ്പിലാക്കുന്നുണ്ട്. സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കുക, കൃത്രിമ ഗര്‍ഭനിരോധ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുക, സ്വവര്‍ഗ്ഗ വിവാഹത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങളെ ജനിപ്പിക്കുവാനുള്ള അനുമതി നല്കുക തുടങ്ങിയവ ഇതില്‍ ചിലതുമാത്രമാണ്. ഇത്തരം തിന്മ പ്രവര്‍ത്തികള്‍ കുടുംബ ബന്ധമെന്ന പവിത്രതയെ ചോദ്യം ചെയ്യുന്നതും, അതിനെ നശിപ്പിക്കുന്നതുമാണെന്ന ഈ തിരിച്ചറിവാണ് ജനങ്ങളെ റാലിയില്‍ പങ്കെടുക്കുവാന്‍ പ്രേരിപ്പിച്ചത്. ഞായറാഴ്ച ഉച്ചതിരിഞ്ഞു മുന്നുമണി മുതല്‍ വൈകുന്നേരം അഞ്ചര വരെയാണ് പരിപാടി ക്രമീകരിച്ചിരുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ റാലിയിലേക്ക് എത്തുവാന്‍ തുടങ്ങിയതോടെ സ്ഥല പരിമിതി നേരിട്ടുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.റാലിയിലേക്ക് ആദ്യം വന്നവര്‍ മറ്റുള്ളവരെ കൂടി പങ്കെടുപ്പിക്കുന്നതിനായി യോഗം അവസാനിക്കുന്നതിനു മുമ്പേ തങ്ങളുടെ സ്ഥലം കടന്നുവരുന്നവര്‍ക്കായി ഒഴിഞ്ഞു നല്‍കി. വന്‍ പോലീസ് സന്നാഹമാണ് ഒത്തുചേരലിനെ നിയന്ത്രിക്കുവാന്‍ എത്തിയിരുന്നത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെയുള്ള കുടുംബങ്ങളുടെ പ്രതിഷേധം ശക്തമായിരുന്നുവെങ്കിലും ഏറ്റവും സമാധാനപരമായിട്ടാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. 'മാനിഫ് പോര്‍ ടൗസ്' എന്ന പരിപാടി 2012-ല്‍ ആണ് ആരംഭിച്ചത്. 2013-ല്‍ ഫ്രാന്‍സില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കിയിരുന്നു. ഇതേ വര്‍ഷം കുടുംബങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം പോലീസ് അടിച്ചമര്‍ത്തുവാന്‍ ശ്രമിച്ചതു വലിയ വാര്‍ത്തയായിരുന്നു. കുടുംബത്തിന്റെ പവിത്രതയും വിശുദ്ധിയും നശിപ്പിക്കാന്‍ പദ്ധതിയിടുന്ന സര്‍ക്കാരിന് ശക്തമായ താക്കീതാണ് ഇത്തരം പ്രതിഷേധങ്ങള്‍ നല്‍കുന്നത്.
Image: /content_image/News/News-2016-10-19-05:11:51.jpg
Keywords:
Content: 2918
Category: 1
Sub Category:
Heading: മോശ കനാന്‍ദേശം വീക്ഷിക്കുവാനായി കയറിയ മലയിലെ ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തീകരിച്ച് സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കി
Content: മൗണ്ട് നിബോ: മോശ വാഗ്ദത്ത നാടായ ഇസ്രായേലിനെ നോക്കി കണ്ട മൗണ്ട് നിബോയില്‍ പണിത ദേവാലയം പത്തു വര്‍ഷത്തിന് ശേഷം സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കി. ദീര്‍ഘനാളായി പുനരുത്ഥാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു ഇവിടെ. ചാവുകടലിന്റെ വടക്കെ ഭാഗത്തേക്ക് ദര്‍ശിക്കുന്ന തരത്തിലാണ് ദേവാലയവും, അതിനോട് ചേര്‍ന്നുള്ള ആശ്രമവും മലയുടെ മുകളില്‍ നിര്‍മ്മിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3,300-ല്‍ അധികം അടി ഉയരത്തിലാണ് ദേവാലയം പണിതിരിക്കുന്നത്. വിശുദ്ധ നാട് സന്ദര്‍ശിക്കുവാന്‍ എത്തുന്ന തീര്‍ത്ഥാടകരുടെ ഒരു പ്രധാന കേന്ദ്രമാണ് മൗണ്ട് നിബോയിലുള്ള ഈ ദേവാലയം. പുനര്‍നിര്‍മ്മാണത്തിന് ശേഷം സന്ദര്‍ശകര്‍ക്കായി ദേവാലയം വീണ്ടും തുറന്നു നല്‍കിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് കര്‍ദിനാള്‍ ലിയൊനാര്‍ഡോ സാന്ദ്രി പറഞ്ഞു. പൗരസ്ത്യസഭകളുടെ പ്രത്യേക ചുമതല വഹിക്കുന്നത് കര്‍ദിനാള്‍ ലിയൊനാര്‍ഡോ സാന്ദ്രിയാണ്. "ഈ പ്രദേശം ഉള്‍ക്കൊള്ളുന്ന ആത്മീയ ചൈതന്യം ജോര്‍ദാനിലേക്കും, അതിലേക്ക് എത്തുന്ന മനുഷ്യസമൂഹത്തിനുമായി നല്‍കപ്പെടുകയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രതിനിധീകരിച്ച് ഇവിടെ നില്‍ക്കുവാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ക്രിസ്തുവിലൂടെ നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന വാഗ്ദത്ത നാട്ടിലേക്കുള്ള യാത്രക്കാരാണ് നാം ഒരോരുത്തരുമെന്ന കാര്യവും ഈ സമയം ഞാന്‍ ഓര്‍ക്കുന്നു". കര്‍ദിനാള്‍ ലിയൊനാര്‍ഡോ സാന്ദ്രി ദേവാലയത്തിലെ വിശ്വാസികളോട് പറഞ്ഞു. ആളുകളെ സ്വീകരിക്കുവാന്‍ ജോര്‍ദാന്‍ ജനത കാണിക്കുന്ന ഉത്സാഹത്തേയും, വിവിധ മതവിശ്വാസികളോടുള്ള തുറന്ന സമീപനത്തേയും കര്‍ദിനാള്‍ സാന്ദ്രി പ്രത്യേകം അഭിനന്ദിച്ചു. ജൂതന്‍മാര്‍ക്കും, മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും ഒരേ പോലെ പ്രാധാന്യമര്‍ഹിക്കുന്ന പല സ്ഥലങ്ങളും ജോര്‍ദാനിലുണ്ട്. ഇവയുടെ ചരിത്ര പ്രാധാന്യം മനസിലാക്കി ഇത്തരം നിര്‍മ്മിതികളെ സംരക്ഷിക്കണമെന്നും കര്‍ദിനാള്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു. 2000-ല്‍ വിശുദ്ധ നാട് സന്ദര്‍ശിക്കുവാനെത്തിയ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മൗണ്ട് നിബോയിലെ ദേവാലയത്തിലേക്കാണ് ആദ്യം വന്നത്. ഇവിടെ നിന്നുമാണ് അദ്ദേഹം തന്റെ വിശുദ്ധനാട് യാത്ര തുടങ്ങിയത്. 2009-ല്‍ പോപ് എമിരിറ്റസ് ബനഡിക്ടറ്റ് പതിനാറാമനും ഇവിടെ എത്തി പ്രസംഗം നടത്തിയിട്ടുണ്ട്. ഫ്രാന്‍സീഷ്യന്‍ സഭയുടെ ആശ്രമമാണ് ദേവാലയത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മറ്റൊരു കേന്ദ്രം. ഇവിടെ എത്തുന്നവര്‍ ആശ്രമവും സന്ദര്‍ശിക്കും. പുരാവസ്തു ഗവേഷകര്‍ നടത്തിയ ഘനനത്തില്‍ നിന്നും 597-ല്‍ സ്ഥാപിച്ച ദേവാലയത്തിന്റെ അടിസ്ഥാന ശിലകളും, മറ്റു ചിലനിര്‍മ്മിതികളും കണ്ടെത്തിയിരുന്നു. പഴയനിയമ പുസ്തകത്തില്‍ വ്യക്തമായി പരാമര്‍ശിക്കുന്ന ഒരു പ്രദേശമാണ് ഇവിടം. ഇസ്രായേല്‍ ജനത്തെ ചെങ്കടല്‍ വിഭാഗിച്ച് വാഗ്ദത്ത നാട്ടിലേക്ക് നയിച്ച മോശ കനാന്‍ നാട്ടിലേക്ക് പ്രവേശിച്ചിരുന്നില്ല. മോശ മലയുടെ മുകളില്‍ നിന്നും കനാന്‍ ദേശം നോക്കി കാണുക മാത്രമാണ് ചെയ്തത്.
Image: /content_image/News/News-2016-10-19-05:26:11.jpg
Keywords: Mount,Nebo,church,Moses,memories,Jordan,holy,land
Content: 2919
Category: 18
Sub Category:
Heading: ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരും ദൈവശാസ്ത്രത്തിൽ അറിവ് നേടണം: കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ
Content: കാലടി: ദൈവശാസ്ത്രത്തിലുള്ള ആഴമായ പഠനം സഭയുടെ എല്ലാ തലങ്ങളിലും നടക്കേണ്ടതുണ്ടെന്നും ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരും ദൈവശാസ്ത്രത്തിൽ അറിവ് നേടണമെന്നും സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. കേരള തിയോളജിക്കൽ അസോസിയേഷന്റെ (കെടിഎ) ദൈവശാസ്ത്ര സംഗമവും പ്രമുഖരായ ദൈവശാസ്ത്രജ്‌ഞരെ ആദരിക്കലും കാലടി സമീക്ഷയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. "ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരും ദൈവശാസ്ത്രത്തിൽ അറിവ് നേടേണ്ടവരാണ്. വിശ്വാസത്തെ ഹൃദയത്തിൽ സ്‌ഥിരീകരിക്കാനും ദൃഢമാക്കാനും ആഴത്തിലുള്ള ദൈവശാസ്ത്രപഠനവും അന്വേഷണങ്ങളും സഹായിക്കും. വിശ്വാസികളുടെ കർമവഴികളിൽ യേശുവിന്റെ തനിമ പ്രതിഫലിപ്പിക്കപ്പെടേണ്ടതുണ്ട്". "സഭയുടെ മുതൽക്കൂട്ടായ ദൈവശാസ്ത്രരംഗത്തെ ഗുരുക്കന്മാർക്കു ശക്‌തമായ തുടർച്ചയുണ്ടാകേണ്ടത് ആവശ്യമാണ്. ദൈവശാസ്ത്രവിചാരങ്ങളുടെ പുനർസമർപ്പണമായി രൂപംകൊണ്ട തിയോളജിക്കൽ അസോസിയേഷന് ഈ രംഗത്തു ശ്രദ്ധേയമായ ചുവടുകൾ വയ്ക്കാനാകണം". കർദിനാൾ പറഞ്ഞു. റവ. ഡോ. സാമുവൽ രായൻ, റവ. ഡോ. ജോസഫ് പാത്രപാങ്കൽ, റവ. ഡോ. മാത്യു വെള്ളാനിക്കൽ, റവ. ഡോ. ഗീവർഗീസ് ചേടിയത്ത്, റവ. ഡോ. കോൺസ്റ്റന്റൈൻ മണലേൽ, മോൺ. ഫെർഡിനാൻഡ് കായാവിൽ, ഫാ. ജിയോ പയ്യപ്പിള്ളി, റവ. ഡോ. സിപ്രിയാൻ ഇല്ലിക്കമുറി എന്നിവരെ പൊന്നാടയണിയിച്ച് ഉപഹാരങ്ങൾ നൽകി കർദിനാൾ ആദരിച്ചു.
Image: /content_image/India/India-2016-10-19-05:56:05.jpg
Keywords:
Content: 2920
Category: 18
Sub Category:
Heading: നിര്‍ദ്ധനരായ 8 പേര്‍ക്ക് ഭവനം പണിയാനുള്ള ഭൂമി സൗജന്യമായി നല്കി കൊണ്ട് ജോസഫ് വർഗീസും കുടുംബവും
Content: ചങ്ങനാശ്ശേരി: സ്വന്തം ഭൂമി എട്ടുപേർക്ക് കിടപ്പാടത്തിനായി സൗജന്യമായി പകുത്തു നൽകി പായിപ്പാട് പിസി കവല പൈനുമ്പ്ര വീട്ടിൽ ജോസഫ് വർഗീസും കുടുംബവും കരുണയുടെ വർഷത്തിൽ മാതൃകയാകുന്നു. ക്രൈസ്തവരായ അഞ്ചും അക്രൈസ്തവരായ മൂന്നും കുടുംബങ്ങൾക്കാണ് ഇവർ ഭൂമി നൽകിയത്. ഭൂമിയും ആധാരവും അടുത്തു തന്നെ കൈമാറും. കുന്നന്താനം സെന്റ് ജോസഫ് ഇടവകാംഗമായ ജോസഫ് വർഗീസും കുടുംബവും മുപ്പത് വർഷക്കാലം മസ്കറ്റിൽ ജോലിയിലായിരുന്നു. 2006-ലാണ് ഇവര്‍ നാട്ടില്‍ തിരികെയെത്തിയത്. ഭാര്യ അന്നമ്മയുടെയും മക്കളായ എബിന്റെയും ഐബിന്റെയും പിന്തുണ കൂടി ലഭിച്ചപ്പോള്‍ എട്ടു നിര്‍ദ്ധന കുടുംബങ്ങൾക്കു സ്ഥലം ഭാഗിച്ചു നല്കാന്‍ തീരുമാനിക്കുകയായിരിന്നു. വീടുവയ്ക്കാൻ ഭൂമിയില്ലാത്ത എട്ടു കുടുംബങ്ങൾക്ക് മൂന്നര സെന്റ് വീതം നൽകിയാണ് ഈ കുടുംബം ഇവർക്ക് കൈത്താങ്ങാകുന്നത്. ഭൂമിയുടെ ആധാര ഇടപാടുകൾ ജോസഫ് വർഗീസ് തന്നെ ശരിയാക്കി രജിസ്ട്രേഷൻ നടപടികളും പൂർത്തിയാക്കിയെന്നത് ശ്രദ്ധേയമാണ്. തിരുവല്ല താലൂക്കിൽ കുന്നന്താനം വില്ലേജിൽ സെഹിയോൻ ധ്യാനകേന്ദ്രത്തിനു സമീപത്താണ് സ്‌ഥലം.
Image: /content_image/India/India-2016-10-19-06:24:31.jpg
Keywords:
Content: 2921
Category: 1
Sub Category:
Heading: ചരിത്രത്തിലാദ്യമായി പള്ളോട്ടൈന്‍ സന്യാസ സമൂഹത്തില്‍ നിന്ന്‍ പുതിയ ബിഷപ്പ്; ഗ്വാളിയാര്‍ രൂപതയുടെ മെത്രാനായി ഫാ. തോമസ് തെന്നാട്ടിനെ നിയമിച്ചു
Content: നാഗ്പൂര്‍: സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്‌ത്തോലേറ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്നുള്ള ആദ്യത്തെ ബിഷപ്പായി ഫാ. തോമസ് തെന്നാട്ടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഗ്വാളിയാര്‍ രൂപതയുടെ ചുമതലയുള്ള പുതിയ ബിഷപ്പായിട്ടാണ് ഫാദര്‍ തോമസ് തെന്നാട്ട് നിയമിതനായിരിക്കുന്നത്. പള്ളോട്ടൈന്‍ സന്യാസ സമൂഹം എന്ന പേരിലാണ് സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്‌ത്തൊലേറ്റ് പ്രശസ്തമായിരിക്കുന്നത്. ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന പള്ളോട്ടൈന്‍ വൈദികരില്‍ നിന്നും ഇത് ആദ്യമായിട്ടാണ് ഒരാള്‍ ബിഷപ്പായി ഉയര്‍ത്തപ്പെടുന്നത്. ഫാദര്‍ തോമസ് തെന്നാട്ട് കോട്ടയം സ്വദേശിയാണെന്നത് പുതിയ നിയമനം മലയാളികള്‍ക്കും ഏറെ സന്തോഷം നല്‍കുന്നു. ഗ്വാളിയാര്‍ രൂപതയുടെ ബിഷപ്പ് ജോസഫ് കൈതത്തറ വിരമിച്ചതിനെ തുടര്‍ന്നു ഫാദര്‍ തോമസ് തെന്നാട്ടിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെയാണ് പുറപ്പെടുവിച്ചത്. കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ന്യൂഡല്‍ഹി ആസ്ഥാനത്ത് നിന്നുമാണ് ഇത് സംബന്ധിക്കുന്ന അറിയിപ്പ് ഉണ്ടായത്. ഫാദര്‍ തോമസ് തെന്നാട്ടിനെ ഭാരതത്തില്‍ ബിഷപ്പായി പ്രഖ്യാപിച്ച അതേ സമയം തന്നെ വത്തിക്കാനിലും പ്രഖ്യാപനം നടത്തപ്പെട്ടു. നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പ് അബ്രഹാം വിരുതകുളങ്ങരയാണ് പുതിയ ബിഷപ്പിനെ നിയമിച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ കല്‍പന വായിച്ചത്. പള്ളോട്ടൈന്‍ സമൂഹം സഭയ്ക്കും, വിശ്വാസികള്‍ക്കും ചെയ്തു നല്‍കിയ സേവനങ്ങളുടെ അംഗീകാരമായിട്ടു വേണം ഇതിനെ കരുതുവാനെന്നു ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദീര്‍ഘകാലം വൈദികനായി സേവനം ചെയ്ത വ്യക്തിയാണ് നിയുക്ത മെത്രാനായ ഫാ. തോമസ് തെന്നാട്ട്. 1953ല്‍ കൂടല്ലുര്‍ ഇടവകയില്‍ തെന്നാട്ട് കുരുവിള- അന്നമ്മ ദമ്പതികളുടെ മകനായിട്ടാണ് ജനനം. 1969-ല്‍ പത്താം ക്ലാസ് പാസായ ശേഷം തിരുവനന്തപുരത്തുള്ള പള്ളോട്ടൈന്‍ മൈനര്‍ സെമിനാരിയില്‍ അദ്ദേഹം ചേര്‍ന്നു. രണ്ടു വര്‍ഷത്തിന് ശേഷം നാഗ്പൂരിലെ സെന്റ് ചാള്‍സ് സെമിനാരിയില്‍ ചേര്‍ന്ന് അദ്ദേഹം വൈദിക പഠനം തുടര്‍ന്നു. സെന്റ് ഫ്രാന്‍സിസ് ഡീ സാലസ് കോളജില്‍ നിന്നും തന്റെ ബിരുദം ഫാ.തോമസ് കരസ്ഥമാക്കി. 1978-ല്‍ കൊല്ലം ബിഷപ്പ് ജോസഫ് ഫെര്‍ണാണ്ടസില്‍ നിന്നുമാണ് ഫാദര്‍ തോമസ് തെന്നാട്ട് തിരുപട്ടം സ്വീകരിച്ചത്. പൂനെ സെമിനാരിയില്‍ നിന്ന് തിയോളജിയില്‍ ലൈസന്‍ഷിയേറ്റ് അദ്ദേഹം നേടിയിട്ടുണ്ട്. യങ്ങ് കാത്തലിക് സ്റ്റുഡന്‍റ് മൂവ്മെന്‍റ് ഡയറക്ടര്‍, ഹൈദരാബാദ് രൂപതയിലെ കുടുംബങ്ങള്‍ക്കുള്ള അത്മായ കമ്മീഷന്‍, മധ്യപ്രദേശ്- ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ദളിത് ക്രൈസ്തവര്‍ക്കുവേണ്ടിയുള്ള കമ്മീഷന്‍െറ ഡയറക്ടര്‍, ഹൈദരാബാദ് രൂപതയിലെ മഡ്ഫോര്‍ട്ട് സെന്‍റ് ആന്‍റണീസ് പള്ളിയില്‍ വികാരി, ഇന്‍ഡോര്‍ രൂപതയിലെ പുഷ്പനഗര്‍ പള്ളി വികാരി എന്നി നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Image: /content_image/News/News-2016-10-19-07:12:39.jpg
Keywords:
Content: 2923
Category: 1
Sub Category:
Heading: മരണത്തിനു മുന്‍പ് മോശ വാഗ്ദത്ത ഭൂമി ദര്‍ശിച്ച 'മൗണ്ട് നെബോ' സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു നല്‍കി
Content: മൗണ്ട് നെബോ: മരണത്തിനു മുന്‍പ് മോശ വാഗ്ദത്ത ഭൂമി ദര്‍ശിച്ച മൗണ്ട് നെബോ ആശ്രമം പത്തു വര്‍ഷത്തിന് ശേഷം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു നല്‍കി. ദീര്‍ഘനാളായി പുനരുത്ഥാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു ഇവിടെ. ചാവുകടലിന്റെ വടക്കെ ഭാഗത്തേക്ക് ദര്‍ശിക്കുന്ന തരത്തിലാണ് ദേവാലയവും, അതിനോട് ചേര്‍ന്നുള്ള ആശ്രമവും മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3,300-ല്‍ അധികം അടി ഉയരത്തിലാണ് ആശ്രമ ദേവാലയം പണിതിരിക്കുന്നത്. 2000-ല്‍ വിശുദ്ധ നാട് സന്ദര്‍ശിക്കുവാനെത്തിയ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മൗണ്ട് നെബോയിലെ ആശ്രമ ദേവാലയത്തിലേക്കാണ് ആദ്യം വന്നത്. ഇവിടെ നിന്നുമാണ് അദ്ദേഹം തന്റെ വിശുദ്ധനാട് സന്ദര്‍ശനം ആരംഭിച്ചത്. 2009-ല്‍ പോപ്പ് എമിരിറ്റസ് ബനഡിക്റ്റ് പതിനാറാമനും ഇവിടെ എത്തി പ്രസംഗം നടത്തിയിട്ടുണ്ട്. ഫ്രാന്‍സിസ്കന്‍ സഭയുടെ ആശ്രമമാണ് ദേവാലയത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മറ്റൊരു കേന്ദ്രം. ഇവിടെ എത്തുന്നവര്‍ ആശ്രമവും സന്ദര്‍ശിക്കാറുണ്ട്. നേരത്തെ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഘനനത്തില്‍ നിന്നും 597-ല്‍ സ്ഥാപിച്ചതെന്ന്‍ കരുതപ്പെടുന്ന ദേവാലയത്തിന്റെ അടിസ്ഥാന ശിലകളും, മറ്റു ചിലനിര്‍മ്മിതികളും ഇവിടെ നിന്ന്‍ കണ്ടെത്തിയിരുന്നു. പുനര്‍നിര്‍മ്മാണത്തിന് ശേഷം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു നല്‍കിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് പൗരസ്ത്യസഭകളുടെ പ്രത്യേക ചുമതല വഹിക്കുന്ന കര്‍ദിനാള്‍ ലിയൊനാര്‍ഡോ സാന്ദ്രി പറഞ്ഞു. "ഈ പ്രദേശം ഉള്‍ക്കൊള്ളുന്ന ആത്മീയ ചൈതന്യം ജോര്‍ദാനിലേക്കും, അതിലേക്ക് എത്തുന്ന മനുഷ്യസമൂഹത്തിനുമായി നല്‍കപ്പെടുകയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രതിനിധീകരിച്ച് ഇവിടെ നില്‍ക്കുവാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ക്രിസ്തുവിലൂടെ നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന വാഗ്ദത്ത നാട്ടിലേക്കുള്ള യാത്രക്കാരാണ് നാം ഓരോരുത്തരുമെന്ന കാര്യവും ഈ സമയം ഞാന്‍ ഓര്‍ക്കുന്നു". കര്‍ദിനാള്‍ ലിയൊനാര്‍ഡോ പറഞ്ഞു. ആളുകളെ സ്വീകരിക്കുവാന്‍ ജോര്‍ദാന്‍ ജനത കാണിക്കുന്ന ഉത്സാഹത്തേയും, വിവിധ മതവിശ്വാസികളോടുള്ള തുറന്ന സമീപനത്തേയും കര്‍ദിനാള്‍ സാന്ദ്രി പ്രത്യേകം അഭിനന്ദിച്ചു. ജൂതന്‍മാര്‍ക്കും, മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്ന പല സ്ഥലങ്ങളും ജോര്‍ദാനിലുണ്ട്. ഇവയുടെ ചരിത്ര പ്രാധാന്യം മനസിലാക്കി ഇത്തരം നിര്‍മ്മിതികളെ സംരക്ഷിക്കണമെന്നും കര്‍ദിനാള്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/News/News-2016-10-19-08:16:11.jpg
Keywords:
Content: 2926
Category: 1
Sub Category:
Heading: വയനാട് സ്വദേശിയായ വൈദികന്‍ ടാന്‍സാനിയയില്‍ അന്തരിച്ചു
Content: മാനന്തവാടി: വയനാട് യവനാര്‍കുളം മറ്റത്തിലാനി മാത്യു-ലാലി ദമ്പതികളുടെ മകന്‍ ഫാ. ഷനോജ് മറ്റത്തിലാനി (29) കിഴക്കന്‍ ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. ഇന്ന്‍ (19/10/2016) രാവിലെയാണ് മരണം സംഭവിച്ചത്. സി.എസ്.റ്റി ചെറുപുഷ്പം സഭാംഗമായ ഇദ്ദേഹം 2 മാസം മുമ്പാണ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ടാന്‍സാനിയിലേയ്ക്ക് പോയത്. സ്വാഹിലി ഭാഷാ പഠനത്തിനു ശേഷം അജപാലന ശുശ്രൂഷയിൽ പരിശീലനം നേടുമ്പോഴാണ് മരണം അദ്ദേഹത്തെ തേടിയെത്തിയത്. 2015 ജനുവരി 1-ന് ഇപ്പോഴത്തെ തലശ്ശേരി അതിരൂപതാദ്ധ്യക്ഷനായ ജോര്‍ജ് ഞരളക്കാട്ട് പിതാവില്‍ നിന്നാണ് ഫാ.ഷനോജ് പൗരോഹിത്യം സ്വീകരിച്ചത്. ചെറുപ്പം മുതലേ സന്യാസ ജീവിതത്തോടും മിഷന്‍ പ്രവര്‍ത്തനങ്ങളോടും ആവേശം പ്രകടിപ്പിച്ച ഫാ. ഷനോജ് കഠിന വെല്ലുവിളികളെ അതിജീവിച്ച് സഭയുടെ ടാന്‍സാനിയ മിഷനില്‍ സേവനം ചെയ്യാന്‍ സ്വമനസ്സാ സന്നദ്ധനാവുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജസ്‌ന, ലിബിന്‍, ഷൈന്‍, ജ്യോത്സന എന്നിവര്‍ സഹോദരങ്ങളാണ്. #{red->n->n->അകാലത്തില്‍ വേര്‍പ്പിരിഞ്ഞ പ്രിയപ്പെട്ട ഷനോജ് അച്ചന്റെ ആത്മശാന്തിക്കായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. വേര്‍പാടില്‍ വേദനയനുഭവിക്കുന്ന കുടുംബാംഗങ്ങളെയും പ്രാര്‍ത്ഥനയില്‍ നമ്മുക്ക് സ്മരിക്കാം }#
Image: /content_image/News/News-2016-10-19-09:04:09.jpg
Keywords:
Content: 2927
Category: 4
Sub Category:
Heading: വത്തിക്കാൻ മുന്നറിയിപ്പു നൽകുന്നു: ഹാലോവീന്‍ ആഘോഷങ്ങളിൽ നിന്നും കുട്ടികളെ മാറ്റിനിറുത്തുക
Content: ഒക്ടോബര് 31ന് ആഘോഷിക്കപ്പെടുന്ന ഹാലോവീന്‍ യഥാര്‍ത്ഥത്തില്‍ പൈശാചികമായതിനാല്‍ മാതാപിതാക്കൾ ഈ ആഘോഷത്തിൽ നിന്നും കുട്ടികളെ മാറ്റിനിറുത്തുകയും പകരം കുട്ടികള്‍ വിശുദ്ധരുടെ വേഷവിധാനങ്ങള്‍ അണിയുകയും വിശുദ്ധരെ അനുകരിക്കുകയും ചെയ്യാൻ വത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നു. വത്തിക്കാന്റെ അധീനതയിൽ പ്രവര്‍ത്തിക്കുന്ന പൈശാചിക ശക്തികളെ ഒഴിപ്പിക്കുന്നതിൽ ഏര്‍പ്പെട്ടിരിക്കുന്ന പ്രേഷിതരുടെ ആദ്യ സമ്മേളത്തില്‍ (exorcists, 2014) കുട്ടികളില്‍ സാത്താനിക ശക്തികളുടെ സ്വാധീനത്തെ കുറിച്ചുള്ള അപകടത്തെ പറ്റി കത്തോലിക്ക സഭ മുന്നറിയിപ്പ് നല്‍കുന്നതായി മെയിൽ ഓണ്‍ലൈൻ റിപ്പോർട്ട് ചെയ്യുന്നു. ഹാലോവീന്‍ പോലുള്ള ആഘോഷങ്ങള്‍ മൂലം ഒക്ടോബര്‍ മാസത്തില്‍ പൈശാചികശക്തികള്‍ കൂടുതല്‍ സ്വാധീനം പ്രയോഗിക്കുന്നതിന് കാരണമായേക്കാം: സഭ അധികാരികള്‍ വ്യക്തമാക്കി. ‘ഹാലോവീന്‍’ ആഘോഷം ഉപേക്ഷിക്കുകയും അതിനു പകരം ‘ഹോളിവീന്‍’ ആഘോഷിക്കുകയും ആ രാത്രിയില്‍ കുട്ടികള്‍ വിശുദ്ധരേപോലെ വേഷങ്ങള്‍ അണിയുകയും ജാഗരണ പ്രാര്‍ത്ഥനകളും മറ്റുമായി ആരാത്രി ആഘോഷിക്കുകയാണ് വേണ്ടതെന്ന് കത്തോലിക്കാ സഭ നിർദ്ദേശിച്ചു. യുവാക്കളുടെയും കുട്ടികളുടെയും ഇടയില്‍ മാന്ത്രിക വിദ്യകള്‍ അടക്കമുള്ള നിഗൂഡവിദ്യകളോലോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിന് ഈ ആഘോഷം കാരണമായേക്കാം എന്ന് കത്തോലിക്കാ സഭയുടെ exorcists ഔദ്യോഗിക സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു. 2014ൽ റോമില്‍ കൂടിയ ‘ഇന്റര്‍നാഷണല്‍ എക്സോര്‍സിസ്റ്റ് ആസോസ്സിയേഷന്റെ’ സമ്മേളനത്തില്‍ വച്ച് ഹാലോവീന്‍ ആഘോഷത്തിന്റെ പ്രതിഫലനമായി സാത്താനിക ശക്തികളുടെ സ്വാധീനം ഒക്ടോബര്‍ മാസത്തില്‍ കൂടുവാനുള്ള സാധ്യത കൂടുതലാണെന്ന് വൈദികനായ അള്‍ഡോ ബുയോനൌട്ടോ പറഞ്ഞു. ഇത്തരം പൈശാചിക പ്രേരണകളില്‍ പ്രേരിതരാകുന്നു എന്ന സംശയത്തോടെ പല മാതാപിതാക്കളില്‍ നിന്നുമായി സഭയുടെ, പൈശാചിക ശക്തികളെ ഒഴിപ്പിക്കുന്ന ടീമിന്റെ emergency നമ്പറില്‍ നിരവധി ഫോണ്‍ കോളുകൾ ഇതുമായി ബന്ധപ്പെട്ട് ദിവസേന ലഭിക്കുന്നതായി അധികാരികള്‍ വ്യക്തമാക്കി. പലരും പറയുന്നു ഹാലോവീന്‍ ഒരു ലളിതമായ ഉത്സവമാണെന്ന്, പക്ഷെ യാഥാര്‍ത്ഥ്യത്തില്‍ നിഷ്കളങ്കതയുടേയോ ഉല്ലാസത്തിന്റെതോ ആയ യാതൊന്നും ഇതിലില്ല – അതിലുമേറെ വലിയ അപകടം പതിയിരിക്കുന്ന ഒരു ആഘോഷമാ ണിതെന്ന് അദ്ദേഹം പറഞ്ഞു. ധാരാളം പൈശാചിക ആചാരങ്ങള്‍, മൃഗബലികള്‍, കല്ലറ അശുദ്ധമാക്കല്‍ കൂടാതെ വിശുദ്ധ അസ്ഥികളുടെ കളവുകളും മറ്റും ഒക്ടോബര്‍ 31 വരെ കൂടിയിട്ടുണ്ട്. ഹാലോവീന്‍ ആഘോഷത്തില്‍ പങ്കെടുക്കുക എന്നാല്‍ പൈശാചിക ആചാരങ്ങളില്‍ പങ്കുചേരുക എന്നാണ് – അദ്ദേഹം കൂട്ടിചേര്‍ത്തു. സാത്താന്‍സേവക്കാര്‍ക്കും അവരുടെ ആരാധകര്‍ക്കും പുതിയ അംഗങ്ങളെ ചേര്‍ക്കുവാനുള്ള ഒരു നല്ല സന്ദര്‍ഭമാണിത്. അദ്ദേഹം പറഞ്ഞു. സാത്താനിലേക്കുള്ള വാതില്‍ ഇവിടെ വച്ച് തുറക്കപ്പെടുകയാണ്. ഇക്കാരണത്താല്‍ ഈ അപകടത്തെപ്പറ്റി മുന്നറിയിപ്പു നൽകേണ്ടത് വളരെ ആവശ്യകമാണ്. അദ്ദേഹം പറഞ്ഞു. ഈ അപകടകരമായ ആഘോഷത്തിനു പകരമായി ഇറ്റലിയിലെ കത്തോലിക്കാ സഭ 'ഹോളിവീന്‍' എന്ന ആഘോഷത്തിനു തുടക്കം കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവരെപോലെ പൈശാചിക പ്രതിരൂപങ്ങളിലും ഭീകരതയിലും മുഴുകുന്നതിനു പകരം 'ഹോളിവീന്‍' ആഘോഷത്തിൽ കുട്ടികൾ വാതിലുകളിലും ജനലുകളിലും വിളക്കുകള്‍ക്കും വിശുദ്ധരുടെ ചിത്രങ്ങള്‍ക്കും സ്ഥാനം നല്‍കും. ഹാലോവീന്‍ രാത്രിയില്‍ കുട്ടികള്‍ ഭക്തിയിലും ജാഗരണപ്രാര്‍ത്ഥനകളുമായിട്ടാണ് ചിലവിടേണ്ടതെന്നും, വിശുദ്ധരുടെ വേഷങ്ങളാണ് ധരിക്കേണ്ടതെന്നും അല്ലാതെ ചെകുത്താന്‍ വേഷധാരികളാവുകയല്ല വേണ്ടതെന്നും കത്തോലിക്കാ സഭ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഈ രാത്രിയില്‍ വിശുദ്ധ കുര്‍ബ്ബാനകളില്‍ പങ്കെടുക്കുകയും ജാഗരണ പ്രാര്‍ത്ഥനകളും മറ്റാരാധനകളുമായി വിശുദ്ധരുടെ വിജയങ്ങളെയും തിന്മയുടേ മേല്‍ നന്മയുടെ വിജയത്തെയും ആഘോഷിക്കുകയാണ് വേണ്ടത്‌. വത്തിക്കാന്‍ ഔദ്യോഗികമായി അംഗീകരിച്ചതിനു ശേഷം 2014ല്‍ നടന്ന exorcists സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി ഏതാണ്ട് 300-ഓളം പൈശാചികശക്തികളെ ഒഴിപ്പിക്കുന്നവരായ ആളുകളാണ് പങ്കെടുത്തത്. ഇത്തരം പ്രവണതകളില്‍ മുഴുകുന്നവരോട് വളരെ ദയയോട്കൂടി പെരുമാറണമെന്ന്‌ പാപ്പ ഈ സമ്മേളനത്തോട് ആവശ്യപ്പെട്ടു. മെത്രാന്‍മാരോട് ചേര്‍ന്നു സാത്താനിക ശക്തികള്‍ക്കെതിരായിട്ടുള്ള പ്രേഷിതരംഗത്ത്‌ ജോലി ചെയ്യുന്നവര്‍ പൈശാചികഉപദ്രവങ്ങള്‍ സഹിക്കുന്നവരായിട്ടുള്ള ആളുകളോട് സഭാപാരമ്പര്യമായ സ്നേഹത്തോടും ദയാവായ്പോടും കൂടി പെരുമാറണമെന്ന്‌ അവര്‍ക്കായി കുറിച്ച സന്ദേശത്തില്‍ പാപ്പാ പറഞ്ഞു. തന്റെ മുന്‍ഗാമികളെ അപേക്ഷിച്ചു ഫ്രാന്‍സിസ്‌ പാപ്പാ സാത്താനും അവന്റെ പ്രവര്‍ത്തികളും യാഥാര്‍ത്ഥ്യമാണെന്നുള്ള വസ്തുത നിരന്തരം പറയുകയും അതിനെപ്പറ്റി ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. (Originally Published On 28th October 2015)
Image: /content_image/News/News-2016-10-19-09:56:44.jpg
Keywords: സാത്താ, പിശാച
Content: 2928
Category: 1
Sub Category:
Heading: മദര്‍ തെരേസയെ അനുസ്മരിച്ച് കാനഡയിലെ ഒട്ടാവന്‍ വിശ്വാസസമൂഹം
Content: ഒട്ടാവ: ഒട്ടാവയിലെ വിശുദ്ധ മദര്‍ തെരേസ സീറോമലബാര്‍ ദൈവാലയത്തിന്‍റ ആഭിമുഖ്യത്തില്‍ വിശുദ്ധപദ പ്രഖ്യാപനത്തോടനു ബന്ധിച്ചുള്ള ക്യതജ്ഞതാബലിയും പൊതുസമ്മേളനവും ഒട്ടാവ സെന്‍റ് ജോണ്‍ ദ അപ്പസ്തോല്‍ ദൈവാലയത്തില്‍ നടത്തപ്പെട്ടു. വത്തിക്കാന്‍ നുന്‍ഷ്യേറ്റിന്റെയും, മദര്‍ തെരേസയുടെ ജന്മദേശമായ അല്ബേനിയയുടെയും മാസിഡോണിയ, കോസോവോ എന്നീരാജ്യങ്ങളുടെ എമ്പസികളുടേയും പങ്കാളിത്തത്തോടെയായിരിന്നു ആഘോഷം. മാര്‍പാപ്പായുടെ കാനഡായിലെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ലുയിജി ബൊനാത്സി, കാനഡയിലെ സീറോമലബാര്‍ അപ്പസ്തോലിക് എക്സാര്‍ക്ക് ബിഷപ്പ് ജോസ് കല്ലുവേലില്‍, ഒട്ടാവ ലത്തീന്‍ അതിരൂപത ആര്‍ച്ചുബിഷപ്പ് ടെറന്‍സ് പ്രെന്‍ഡര്‍ഗെസ്റ്റ്, ഇന്ത്യയുടെ കാനഡായിലെ ഹൈക്കമ്മീഷണര്‍ ശ്രീ. വിഷ്ണുപ്രകാശ്, അല്‍ബേനിയന്‍ അംബാസിഡര്‍ ശ്രീ എര്‍മല്‍ മൂസ, മാസിഡോണിയന്‍ അംബാസിഡര്‍ ശ്രീ ടോണി ദിമോസ്കി, കോസോവോ അംബാസിഡര്‍ ശ്രീ ലുല്‍സിം ഹിസേനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്കു മുമ്പായി മദര്‍ തെരേസയുടെ തിരുശേഷിപ്പും ഇന്ത്യയില്‍ നിന്നുള്ള നാലു വിശുദ്ധരുടേയും ചിത്രങ്ങളും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടന്നു. പ്രദക്ഷിണത്തിന് മുപ്പത്തിയാറംഗ നൈറ്റ്സ് ഓഫ് കൊളംബസ് അംഗങ്ങള്‍ ആചാരപരമായ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. തുടര്‍ന്ന അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ ഒട്ടവ ആര്‍ച്ചബിഷ് ടെറന്‍സ് പ്രെന്‍ഡര്‍ഗെസ്റ്റ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആര്‍ച്ചബിഷപ്പ് ലുയിജി ബൊനാത്സി, ബിഷപ്പ് ജോസ് കല്ലുവേലില്‍, വിവിധരൂപതകളിലും സന്യാസസഭകളിലും നിന്നുള്ള പതിനെട്ടോളം വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. വിവിധ സന്യാസസഭകളില്‍ നിന്നുള്ള ഇരുപതോളം സന്ന്യാസിനികളും വിവിധരാജ്യക്കാരായ എഴുനൂറോളം വിശ്വാസികളും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആശംസാ സന്ദേശം ഫാദര്‍ സെബാസ്റ്റ്യന്‍ അരീക്കാട്ട് വായിച്ചു. ഒട്ടാവയിലെ സെന്‍റ് മദര്‍ തെരേസ സീറോമലബാര്‍ ദൈവാലയത്തിന്‍റ വെബ്സൈറ്റിന്‍റ ഉദ്ഘാടനം വത്തിക്കാന്‍ നുന്‍ഷിയോ ആര്‍ച്ചുബിഷപ്പ് ലൂയിജി ബൊനാത്സി നിര്‍വ്വഹിച്ചു. ഇന്ത്യയുടെ കാനഡായിലെ ഹൈക്കമ്മീഷണര്‍ ശ്രീ. വിഷ്ണുപ്രകാശ്, അല്ബേനിയന്‍ അംബാസിഡര്‍ ശ്രീ എര്‍മല്‍ മൂസ, മാസിഡോണിയന്‍ അംബാസിഡര്‍ ശ്രീ ടോണി ദിമോസ്കി, കോസോവോ അംബാസിഡര്‍ ശ്രീ ലുല്‍സിം ഹിസേനി, ഫാദര്‍ ലിന്‍സേ ഹാരിസണ്‍ എന്നിവര്‍ മദര്‍ തെരേസയെ അനുസ്മരിച്ച് ചടങ്ങില്‍ സംസാരിച്ചു. ചടങ്ങിന് ശേഷം സ്നേഹ വിരുന്നും ഉണ്ടായിരിന്നു.
Image: /content_image/News/News-2016-10-20-01:31:53.jpg
Keywords: