category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരും ദൈവശാസ്ത്രത്തിൽ അറിവ് നേടണം: കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ
Contentകാലടി: ദൈവശാസ്ത്രത്തിലുള്ള ആഴമായ പഠനം സഭയുടെ എല്ലാ തലങ്ങളിലും നടക്കേണ്ടതുണ്ടെന്നും ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരും ദൈവശാസ്ത്രത്തിൽ അറിവ് നേടണമെന്നും സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. കേരള തിയോളജിക്കൽ അസോസിയേഷന്റെ (കെടിഎ) ദൈവശാസ്ത്ര സംഗമവും പ്രമുഖരായ ദൈവശാസ്ത്രജ്‌ഞരെ ആദരിക്കലും കാലടി സമീക്ഷയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. "ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരും ദൈവശാസ്ത്രത്തിൽ അറിവ് നേടേണ്ടവരാണ്. വിശ്വാസത്തെ ഹൃദയത്തിൽ സ്‌ഥിരീകരിക്കാനും ദൃഢമാക്കാനും ആഴത്തിലുള്ള ദൈവശാസ്ത്രപഠനവും അന്വേഷണങ്ങളും സഹായിക്കും. വിശ്വാസികളുടെ കർമവഴികളിൽ യേശുവിന്റെ തനിമ പ്രതിഫലിപ്പിക്കപ്പെടേണ്ടതുണ്ട്". "സഭയുടെ മുതൽക്കൂട്ടായ ദൈവശാസ്ത്രരംഗത്തെ ഗുരുക്കന്മാർക്കു ശക്‌തമായ തുടർച്ചയുണ്ടാകേണ്ടത് ആവശ്യമാണ്. ദൈവശാസ്ത്രവിചാരങ്ങളുടെ പുനർസമർപ്പണമായി രൂപംകൊണ്ട തിയോളജിക്കൽ അസോസിയേഷന് ഈ രംഗത്തു ശ്രദ്ധേയമായ ചുവടുകൾ വയ്ക്കാനാകണം". കർദിനാൾ പറഞ്ഞു. റവ. ഡോ. സാമുവൽ രായൻ, റവ. ഡോ. ജോസഫ് പാത്രപാങ്കൽ, റവ. ഡോ. മാത്യു വെള്ളാനിക്കൽ, റവ. ഡോ. ഗീവർഗീസ് ചേടിയത്ത്, റവ. ഡോ. കോൺസ്റ്റന്റൈൻ മണലേൽ, മോൺ. ഫെർഡിനാൻഡ് കായാവിൽ, ഫാ. ജിയോ പയ്യപ്പിള്ളി, റവ. ഡോ. സിപ്രിയാൻ ഇല്ലിക്കമുറി എന്നിവരെ പൊന്നാടയണിയിച്ച് ഉപഹാരങ്ങൾ നൽകി കർദിനാൾ ആദരിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-10-19 00:00:00
Keywords
Created Date2016-10-19 15:26:05