category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവയനാട് സ്വദേശിയായ വൈദികന്‍ ടാന്‍സാനിയയില്‍ അന്തരിച്ചു
Contentമാനന്തവാടി: വയനാട് യവനാര്‍കുളം മറ്റത്തിലാനി മാത്യു-ലാലി ദമ്പതികളുടെ മകന്‍ ഫാ. ഷനോജ് മറ്റത്തിലാനി (29) കിഴക്കന്‍ ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. ഇന്ന്‍ (19/10/2016) രാവിലെയാണ് മരണം സംഭവിച്ചത്. സി.എസ്.റ്റി ചെറുപുഷ്പം സഭാംഗമായ ഇദ്ദേഹം 2 മാസം മുമ്പാണ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ടാന്‍സാനിയിലേയ്ക്ക് പോയത്. സ്വാഹിലി ഭാഷാ പഠനത്തിനു ശേഷം അജപാലന ശുശ്രൂഷയിൽ പരിശീലനം നേടുമ്പോഴാണ് മരണം അദ്ദേഹത്തെ തേടിയെത്തിയത്. 2015 ജനുവരി 1-ന് ഇപ്പോഴത്തെ തലശ്ശേരി അതിരൂപതാദ്ധ്യക്ഷനായ ജോര്‍ജ് ഞരളക്കാട്ട് പിതാവില്‍ നിന്നാണ് ഫാ.ഷനോജ് പൗരോഹിത്യം സ്വീകരിച്ചത്. ചെറുപ്പം മുതലേ സന്യാസ ജീവിതത്തോടും മിഷന്‍ പ്രവര്‍ത്തനങ്ങളോടും ആവേശം പ്രകടിപ്പിച്ച ഫാ. ഷനോജ് കഠിന വെല്ലുവിളികളെ അതിജീവിച്ച് സഭയുടെ ടാന്‍സാനിയ മിഷനില്‍ സേവനം ചെയ്യാന്‍ സ്വമനസ്സാ സന്നദ്ധനാവുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജസ്‌ന, ലിബിന്‍, ഷൈന്‍, ജ്യോത്സന എന്നിവര്‍ സഹോദരങ്ങളാണ്. #{red->n->n->അകാലത്തില്‍ വേര്‍പ്പിരിഞ്ഞ പ്രിയപ്പെട്ട ഷനോജ് അച്ചന്റെ ആത്മശാന്തിക്കായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. വേര്‍പാടില്‍ വേദനയനുഭവിക്കുന്ന കുടുംബാംഗങ്ങളെയും പ്രാര്‍ത്ഥനയില്‍ നമ്മുക്ക് സ്മരിക്കാം }#
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-10-19 00:00:00
Keywords
Created Date2016-10-19 18:34:09