category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമരണത്തിനു മുന്‍പ് മോശ വാഗ്ദത്ത ഭൂമി ദര്‍ശിച്ച 'മൗണ്ട് നെബോ' സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു നല്‍കി
Contentമൗണ്ട് നെബോ: മരണത്തിനു മുന്‍പ് മോശ വാഗ്ദത്ത ഭൂമി ദര്‍ശിച്ച മൗണ്ട് നെബോ ആശ്രമം പത്തു വര്‍ഷത്തിന് ശേഷം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു നല്‍കി. ദീര്‍ഘനാളായി പുനരുത്ഥാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു ഇവിടെ. ചാവുകടലിന്റെ വടക്കെ ഭാഗത്തേക്ക് ദര്‍ശിക്കുന്ന തരത്തിലാണ് ദേവാലയവും, അതിനോട് ചേര്‍ന്നുള്ള ആശ്രമവും മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3,300-ല്‍ അധികം അടി ഉയരത്തിലാണ് ആശ്രമ ദേവാലയം പണിതിരിക്കുന്നത്. 2000-ല്‍ വിശുദ്ധ നാട് സന്ദര്‍ശിക്കുവാനെത്തിയ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മൗണ്ട് നെബോയിലെ ആശ്രമ ദേവാലയത്തിലേക്കാണ് ആദ്യം വന്നത്. ഇവിടെ നിന്നുമാണ് അദ്ദേഹം തന്റെ വിശുദ്ധനാട് സന്ദര്‍ശനം ആരംഭിച്ചത്. 2009-ല്‍ പോപ്പ് എമിരിറ്റസ് ബനഡിക്റ്റ് പതിനാറാമനും ഇവിടെ എത്തി പ്രസംഗം നടത്തിയിട്ടുണ്ട്. ഫ്രാന്‍സിസ്കന്‍ സഭയുടെ ആശ്രമമാണ് ദേവാലയത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മറ്റൊരു കേന്ദ്രം. ഇവിടെ എത്തുന്നവര്‍ ആശ്രമവും സന്ദര്‍ശിക്കാറുണ്ട്. നേരത്തെ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഘനനത്തില്‍ നിന്നും 597-ല്‍ സ്ഥാപിച്ചതെന്ന്‍ കരുതപ്പെടുന്ന ദേവാലയത്തിന്റെ അടിസ്ഥാന ശിലകളും, മറ്റു ചിലനിര്‍മ്മിതികളും ഇവിടെ നിന്ന്‍ കണ്ടെത്തിയിരുന്നു. പുനര്‍നിര്‍മ്മാണത്തിന് ശേഷം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു നല്‍കിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് പൗരസ്ത്യസഭകളുടെ പ്രത്യേക ചുമതല വഹിക്കുന്ന കര്‍ദിനാള്‍ ലിയൊനാര്‍ഡോ സാന്ദ്രി പറഞ്ഞു. "ഈ പ്രദേശം ഉള്‍ക്കൊള്ളുന്ന ആത്മീയ ചൈതന്യം ജോര്‍ദാനിലേക്കും, അതിലേക്ക് എത്തുന്ന മനുഷ്യസമൂഹത്തിനുമായി നല്‍കപ്പെടുകയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രതിനിധീകരിച്ച് ഇവിടെ നില്‍ക്കുവാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ക്രിസ്തുവിലൂടെ നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന വാഗ്ദത്ത നാട്ടിലേക്കുള്ള യാത്രക്കാരാണ് നാം ഓരോരുത്തരുമെന്ന കാര്യവും ഈ സമയം ഞാന്‍ ഓര്‍ക്കുന്നു". കര്‍ദിനാള്‍ ലിയൊനാര്‍ഡോ പറഞ്ഞു. ആളുകളെ സ്വീകരിക്കുവാന്‍ ജോര്‍ദാന്‍ ജനത കാണിക്കുന്ന ഉത്സാഹത്തേയും, വിവിധ മതവിശ്വാസികളോടുള്ള തുറന്ന സമീപനത്തേയും കര്‍ദിനാള്‍ സാന്ദ്രി പ്രത്യേകം അഭിനന്ദിച്ചു. ജൂതന്‍മാര്‍ക്കും, മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്ന പല സ്ഥലങ്ങളും ജോര്‍ദാനിലുണ്ട്. ഇവയുടെ ചരിത്ര പ്രാധാന്യം മനസിലാക്കി ഇത്തരം നിര്‍മ്മിതികളെ സംരക്ഷിക്കണമെന്നും കര്‍ദിനാള്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-10-19 00:00:00
Keywords
Created Date2016-10-19 17:46:11