Contents
Displaying 2641-2650 of 24979 results.
Content:
2858
Category: 1
Sub Category:
Heading: ഈശോ സഭയ്ക്കു പുതിയ സാരഥി; ഫാ. അര്‍തൂറൊ സോസയെ സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുത്തു
Content: വത്തിക്കാന്‍: ജെസ്യൂട്ട് സഭയുടെ പുതിയ സുപ്പീരിയര്‍ ജനറലായി വെനിസ്വേല സ്വദേശിയായ ഫാ. അര്‍തൂറൊ സോസയെ തിരഞ്ഞെടുത്തു. റോമില്‍ നടന്ന സാര്‍വത്രിക സമ്മേളനമാണ് ജസ്യൂട്ട് ജനറലിനെ തിരഞ്ഞെടുത്തത്. സഭയുടെ ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറലായിരിക്കുന്ന ഫാദര്‍ അഡോള്‍ഫ് നിക്കോളാസ് വാര്‍ദ്ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍ തുടര്‍ന്നു രാജി വെച്ചതിനെ തുടര്‍ന്നാണ് പുതിയ സുപ്പീരിയര്‍ ജനറലിനെ തിരഞ്ഞെടുത്തത്. വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള സ്ഥാപിച്ച ഈശോ സഭാസമൂഹത്തിന്‍റെ മുപ്പത്തിയൊന്നാമത്തെ സുപ്പീരിയര്‍ ജനറലാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഫാ. അര്‍തൂറൊ സോസ. 1996- 2004 കാലയളവില്‍ ഈശോസഭയുടെ വെനിസ്വേല പ്രൊവിൻഷ്യാളായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇത് ആദ്യമായാണ് യൂറോപ്പിന് പുറത്തു നിന്നുള്ള ഒരാള്‍ക്ക് സുപ്പീരിയര്‍ ജനറല്‍ സ്ഥാനം ലഭിക്കുന്നത്. നിലവിലെ സ്ഥാനമൊഴിഞ്ഞ ഫാദര്‍ അഡോള്‍ഫ് നിക്കോളാസിനെ 2014-ല്‍ ആണ് സുപ്പീരിയര്‍ ജനറലായി ജസ്യൂട്ട് പ്രതിനിധി സംഘം തെരഞ്ഞെടുത്തത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹത്തിന് 80 വയസ് പൂര്‍ത്തിയായിരുന്നു. എട്ടു വര്‍ഷമായി ജസ്യൂട്ട് സഭയുടെ പ്രധാനപ്പെട്ട പല ചുമതലകളും നിര്‍വഹിച്ചു വന്ന വ്യക്തിയാണ് ഫാദര്‍ അഡോള്‍ഫ് നിക്കോളാസ്. ഇക്കഴിഞ്ഞ നാലാം തീയതി ആരംഭിച്ച സമ്മേളനത്തില്‍ അതീവരഹസ്യമായ ചര്‍ച്ചകള്‍ക്കും നടപടിക്രമങ്ങള്‍ക്കും ഒടുവിലാണ് അന്തിമ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അറുപത്താറ് രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറ്റി പന്ത്രണ്ട് പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഫാദര്‍ എം.കെ.ജോര്‍ജ്, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി ഫാദര്‍ ജോസ് ജേക്കബ് എന്നിവരാണ് കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍. ഇവരുള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് മുപ്പതിലേറെ പ്രതിനിധികളുണ്ട്. സഭയിലെ ഏറ്റവും വലിയ സന്യാസി സമൂഹമായ ജെസ്യൂട്ട് സഭയില്‍ 16,376 അംഗങ്ങളാണ് ഉള്ളത്. ഇതില്‍ 11,785 വൈദികരും, 1192 ബ്രദറുമാരും, 2681 ഗവേഷക പണ്ഡിതരും, 718 പുതിയ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. കത്തോലിക്ക സഭയില്‍ പുരുഷന്‍മാരുടെ ഏറ്റവും വലിയ കോണ്‍ഗ്രിഗേഷനാണ് ജസ്യൂട്ട് സഭ.
Image: /content_image/News/News-2016-10-14-13:14:01.jpg
Keywords:

2859
Category: 1
Sub Category:
Heading: ഹെയ്ത്തിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അമേരിക്കയിലെ ഹെയ്ത്തിയില്‍ ആഞ്ഞടിച്ച 'മാത്യൂ ചുഴലിക്കാറ്റ്' മൂലം വേദനയനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി ഫ്രാന്‍സിസ് പാപ്പ. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് സഹായത്തിനുമായി മാര്‍പാപ്പ ഒരു ലക്ഷം ഡോളര്‍ നല്‍കി. വത്തിക്കാനാണ് ഇതു സംബന്ധിച്ച വിവരങള്‍ പുറത്തുവിട്ടത്. പൊന്തിഫിക്കല്‍ കൗണ്‍സില്‍ കോര്‍ യൂനും വഴി നല്‍കിയ സംഭാവന ഹെയ്തിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുവാനായി വിനിയോഗിക്കപ്പെട്ടും. ശക്തമായ ചുഴലിക്കാറ്റ് മൂലം ഹെയ്തിയില്‍ ആയിരത്തോളം പേര്‍ മരിക്കുകയും, പതിനായിരങ്ങള്‍ക്ക് വീടുകളും, സമ്പാദ്യവും നഷ്ടമാകുകയും ചെയ്തിരുന്നു. ഹെയ്തിയില്‍ ഉണ്ടായ വന്‍ദുരന്തത്തിലുള്ള തന്റെ തീവ്രമായ ദുഃഖവും ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ രേഖപ്പെടുത്തിയിരിന്നു. ദുരിതം അനുഭവിക്കുന്ന ആളുകള്‍ക്കായി താന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും, സാധ്യമായ സഹായങ്ങള്‍ എല്ലാം സഭയുടെ സംവിധാനങ്ങള്‍ വഴി ലഭ്യമാക്കുവാന്‍ ഉറപ്പായും ശ്രമിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. കത്തോലിക്ക ദേവാലയങ്ങള്‍ വഴിയാകും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംഭാവന, ദുരിതം അനുഭവിക്കുന്ന ആളുകള്‍ക്ക് നല്‍കപ്പെടുക. കത്തോലിക്ക സഭയുടെ സാമൂഹിക സന്നദ്ധ സേവന വിഭാഗമായ 'കാരിത്താസ്' ആണ് ഇപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 'കാരിത്താസ് ഹെയ്തി'യെ സഹായിക്കുന്നതിനായി, കാരിത്താസ് ഇന്റര്‍നാഷണലും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ബിഷപ്പ് കോണ്‍ഫറന്‍സുകളും ഹെയ്തിക്ക് സഹായങ്ങള്‍ നല്‍കുവാന്‍ രംഗത്തുണ്ട്. ബിബിസി പുറത്തു വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹെയ്തിയിലെ 1.4 മില്യണ്‍ ആളുകള്‍ക്ക് സഹായം ആവശ്യമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഹെയ്തിയില്‍ വീശിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും, സാധാരണക്കാരായ ഗ്രാമീണരുമാണ് 'മാത്യൂ ചുഴലിക്കാറ്റ്' മൂലം ഏറെ ദുരിതം അനുഭവിക്കുന്നത്. അടിയന്തര സഹായമായി കാരിത്താസ് മാത്രം 2700-ല്‍ അധികം കുടുംബങ്ങള്‍ക്ക് ഭക്ഷണവും മരുന്നും അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു കഴിഞ്ഞു. കാരിത്താസിന്റെയും സഭയുടെയും പ്രവര്‍ത്തനം ദുരിതം അനുഭവിക്കുന്ന ആളുകള്‍ക്ക് വലിയ ആശ്വാസമാണ് പകര്‍ന്നു നല്‍കുന്നത്.
Image: /content_image/News/News-2016-10-15-00:42:11.jpg
Keywords: Pope,Francis,donates,$100,000,to,Haiti,for,hurricane,relief

2860
Category: 1
Sub Category:
Heading: ദൈവമാതാവിനെ അപമാനിക്കുന്ന എസ്റ്റോണിയന്‍ ദേശീയ മ്യൂസിയത്തിലെ നിര്‍മ്മിതിക്കെതിരെ പ്രതിഷേധം ശക്തം; ഓണ്‍ലൈന്‍ പെറ്റീഷനില്‍ നിങ്ങളുടെ ഒപ്പും രേഖപ്പെടുത്താം
Content: ടാര്‍ടൂ: എസ്റ്റോണിയായുടെ ദേശീയ മ്യൂസിയത്തില്‍ പരിശുദ്ധ അമ്മയെ അപമാനിക്കുന്ന തരത്തിലുള്ള വിര്‍ച്വല്‍ നിര്‍മ്മിതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അടുത്തിടെ പുനര്‍നിര്‍മ്മിച്ച ദേശീയ മ്യൂസിയത്തില്‍ പ്രൊട്ടസ്റ്റന്‍ഡ് വിശ്വാസത്തെ സൂചിപ്പിക്കുന്നതിനായി സ്ഥാപിച്ച നിര്‍മ്മിതിയിലാണ് ദൈവമാതാവിനെ അപമാനിക്കുന്ന ചിത്രീകരണം നടത്തിയിരിക്കുന്നത്. മാതാവിന്റെ വിര്‍ച്വല്‍ രൂപം ഒരു ചില്ലിട്ട നിര്‍മ്മിതിക്കുള്ളിലായി ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അതിന്റെ താഴ് ഭാഗത്ത് ആളുകള്‍ക്ക് കാലുകൊണ്ട് ചവിട്ടുവാന്‍ ഒരു സ്ഥലവും നല്‍കിയിരിക്കുന്നു. ഇതില്‍ ചവിട്ടുമ്പോള്‍ മാതാവിന്റെ രൂപം തകരുകയും 'നവോത്ഥാനം' എന്നു എഴുതി കാണിക്കുകയും ചെയ്യും. ഇത്തരത്തിലാണ് പ്രദര്‍ശന വസ്തു ക്രമീകരിച്ചിരിക്കുന്നത്. പ്രൊട്ടസ്റ്റന്‍ഡ് വിശ്വാസത്തിന്റെ പുരോഗമനത്തെ കാണിക്കുവാനാണ് ഇത്തരം ഒരു പ്രദര്‍ശനം മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. അതിനെ കലാപരമായ ഒരു സൃഷ്ടിയായി മാത്രം നോക്കിയാല്‍ മതിയെന്നും അവര്‍ വാദിക്കുന്നു. എന്നാല്‍, മാതാവിനെ അപമാനിക്കുന്ന ഇത്തരം ഒരു പ്രവര്‍ത്തിയെ ഒരു കാരണത്താലും ന്യായീകരിക്കുവാന്‍ സാധിക്കില്ലെന്ന് ഇവാഞ്ചലിക്കല്‍ ലൂഥറന്‍ സഭയുടെ ആര്‍ച്ച് ബിഷപ്പ് ഉര്‍മാസ് വില്‍മ പ്രതികരിച്ചു. വിഷയത്തിലെ തന്റെ ശക്തമായ പ്രതിഷേധം ഫേസ്ബുക്കിലൂടെ അദ്ദേഹം തുറന്നു രേഖപ്പെടുത്തിയിട്ടുണ്ട്. "സാങ്കേതികമായി മാത്രം നോക്കിയാല്‍ വെറും ഒരു കലാസൃഷ്ടിയാണ് ഇതെന്ന് എല്ലാവര്‍ക്കും തോന്നും. എന്നാല്‍ അത് അങ്ങനെയുള്ള ഒന്നല്ല. ക്രൈസ്തവര്‍ക്ക് ദൈവമാതാവിനെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം ഒരു സൃഷ്ടിയോട് പൊരുത്തപ്പെടുവാന്‍ സാധിക്കില്ല. ലോകത്തുള്ള വിവധ സഭകള്‍ ക്രിസ്തുവിന്റെ മാതാവിന് നല്‍കുന്ന പ്രാധാന്യത്തില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം". "എന്നിരുന്നാലും, യേശുക്രിസ്തുവിനെ ഉദരത്തില്‍ വഹിച്ച മറിയം പരിശുദ്ധയും, കന്യകയുമാണ്. ഈ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇതിനാല്‍ തന്നെ ഇത്തരം ഒരു പ്രദര്‍ശന വസ്തു എല്ലാവരുടെയും ഹൃദയങ്ങളില്‍ വേദനയുണ്ടാക്കും". ആര്‍ച്ച് ബിഷപ്പ് ഉര്‍മാസ് വില്‍മ പറഞ്ഞു. എസ്റ്റോണിയായുടെ പ്രതിപക്ഷ നേതാവും കണ്‍സര്‍വേറ്ററി പാര്‍ട്ടി അംഗവുമായ മാര്‍ട്ട് ഹെല്‍മെയും സംഭവത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. 1990-ല്‍ റഷ്യന്‍ അംബാസിഡറായി സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തി കൂടിയാണ് മാര്‍ട്ട്. എസ്റ്റോണിയക്കാരുടെ ഹൃദയത്തില്‍ കനത്ത വേദനയാണ് ഈ പ്രവര്‍ത്തി ഉണ്ടാക്കിയിരിക്കുന്നതെന്നും മാര്‍ട്ട് പറഞ്ഞു. 'അമേരിക്ക നീഡ്‌സ് ഫാത്തിമ' പോലെയുള്ള നിരവധി സംഘടനകള്‍ എസ്‌റ്റോണിയായില്‍ നടക്കുന്ന ഹീനമായ പ്രവര്‍ത്തിക്കെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. ശക്തമായ പ്രതിഷേധം വ്യാപിപ്പിക്കുവാനാണ് ഇവരുടെ തീരുമാനം. പരിശുദ്ധ അമ്മയെ അപമാനിക്കുന്ന ഈ എക്സിബിഷന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എസ്റ്റോണിയന്‍ നാഷ്ണല്‍ മ്യൂസിയത്തിന്റെ അസിസ്റ്റന്‍റ് സെക്രട്ടറിക്ക് സമര്‍പ്പിക്കുന്ന നിവേദനത്തില്‍ നിരവധി ആളുകള്‍ ഇതിനോടകം തന്നെ പങ്കാളികളായിട്ടുണ്ട്. {{ ** നിവേദനത്തില്‍ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> https://www.americaneedsfatima.org/forms/e16563.html }}
Image: /content_image/News/News-2016-10-15-03:16:26.jpg
Keywords: kicking,image,of,Virgin,Mary,in,Estonian,museum,prompt,protest

2861
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കള്‍ക്ക് വേണ്ടിയുള്ള മഹത്തായ സമ്മാനം
Content: “കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തി കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ട് തന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും” (ലൂക്കാ 6:38). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 15}# “സഹനമനുഭവിക്കുന്ന ആത്മാക്കള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും വിജയകരമായി തീരും. അവ ഒരിക്കലും നഷ്ടപ്പെടാത്തതിനാല്‍ അവര്‍ക്ക് വേണ്ടിയുള്ള നമ്മുടെ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും ഫലം കാണും. ഇത് ദൈവത്തെ മുഖാമുഖം കാണുകയെന്ന ഏറ്റവും മഹത്തായ സമ്മാനം ഈ ആത്മാക്കള്‍ക്ക് നേടികൊടുക്കുന്നു. ഇതിനൊപ്പം തന്നെ അത് നമ്മുടെ കര്‍ത്താവിനും, അവന്റെ ധന്യയായ മാതാവിനും, വിശുദ്ധന്‍മാര്‍ക്കും ഉണ്ടാകുന്ന ആനന്ദത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും” (ആംഗ്ലേയ ഗീതങ്ങളുടെ രചയിതാവും ഗ്രന്ഥകാരനുമായ ഫാദര്‍ ഫ്രെഡറിക് ഫാബര്‍). #{blue->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി നിങ്ങളുടെ ബുദ്ധിമുട്ടുകളും, ക്ലേശങ്ങളും സന്തോഷപൂര്‍വ്വം സഹിക്കുക. തങ്ങള്‍ ഒറ്റക്കല്ലെന്നും, ഒരിക്കല്‍ തങ്ങള്‍ക്ക് ദൈവസാന്നിധ്യത്തിലേക്ക് പ്രവേശിക്കുവാന്‍ കഴിയുമെന്നും അറിയുമ്പോള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ സന്തോഷിക്കും എന്ന കാര്യം ഓര്‍ക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-15-04:03:45.jpg
Keywords: സഹന

2862
Category: 6
Sub Category:
Heading: ശൂന്യമായ മനസ്സോടെയുള്ള പ്രാര്‍ത്ഥന
Content: "എന്നാല്‍, ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും" (യോഹന്നാന്‍ 4:14). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 15}# ആവിലായിലെ വിശുദ്ധ തെരേസയുടെ പ്രാര്‍ത്ഥന പൂര്‍ണ്ണമായും യേശുവിന്റേയും രഹസ്യത്തിലേക്ക് അടുക്കുന്ന ഒരു യജ്ഞമാണ്. പിതാവിങ്കലേക്ക് നയിക്കുന്ന ഒരു വ്യക്തിപരമായ കൂടിക്കാഴ്ചയാണത്. 'എല്ലാ നന്മയും നല്‍കുന്ന' യേശുവില്‍ നിന്നുള്ള അകല്‍ച്ച വലിയ അപകടമാണ് വരുത്തുന്നതെന്ന് തെരേസാ മനസ്സിലാക്കി. ഇതിന് എല്ലാ കാലത്തും പ്രസക്തിയുണ്ട്. ക്രിസ്തുവില്‍ നിന്ന്‍ വരുന്ന വചനം ഉള്‍ക്കൊള്ളാതെ, ശൂന്യമായ മനസ്സോടെയുള്ള പ്രാര്‍ത്ഥനയ്ക്ക് ക്രിസ്തീയതയില്‍ സ്ഥാനമില്ല; ഇത്തരത്തിലുള്ള പ്രാര്‍ത്ഥനാമുറകള്‍ക്കെതിരായി ഇന്നും മുറവിളി കൂട്ടേണ്ടതുണ്ട്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ആവിലാ, 15.10.83) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-15-04:27:44.jpg
Keywords: പ്രാര്‍ത്ഥന

2863
Category: 18
Sub Category:
Heading: ഡൽഹി സീറോ മലബാർ മിഷൻ രജതജൂബിലി സമാപനം ഇന്ന്‍
Content: ന്യൂഡൽഹി: ഡൽഹി സീറോ മലബാർ മിഷൻ രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഇന്ന്‍ വൈകുന്നേരം നാലിന് നടക്കും. സീറോ മലബാര്‍ അദ്ധ്യക്ഷന്‍ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. രൂപത അധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര ചടങ്ങിന് അധ്യക്ഷത വഹിക്കും. ആർച്ച് ബിഷപ്പ് അനിൽ കുട്ടോ, മാർ എഫ്രേം നരികുളം, മാർ ബർണബാസ്, ജസ്റ്റിസ് കുര്യൻ ജോസഫ്, മോൺ. ജോസ് ഇടശേരി, മോൺ. സെബാസ്റ്റ്യൻ വടക്കുംപാടൻ, പ്രോഗ്രാം കോഓർഡിനേറ്റർ ഫാ. പോൾ മാടശേരി, സിസ്റ്റർ ഉഷ, പ്രൊവിൻഷ്യൽ സുപ്പീരിയർ (SH) എന്നിവർ പ്രസംഗിക്കും. ചടങ്ങില്‍ പോളണ്ടിലേക്ക് യാത്രയാകുന്ന ഇന്ത്യയുടെ വത്തിക്കാൻ സ്‌ഥാനപതിയായിയിരുന്ന ആർച്ച് ബിഷപ് സാൽവത്തോരെ പെനാക്കിയോയ്ക്കു യാത്രയയപ്പു നൽകുന്നുണ്ട്. ഫരീദാബാദ് രൂപതാതിർത്തിയിലുള്ള തിരഞ്ഞെടുക്കപ്പെട്ട സ്‌ഥാപനത്തിന് ആതുര സേവനത്തിനുള്ള ഫിലിയന്ത്രോപ്പി അവാർഡു ദാന ചടങ്ങും രൂപതയിലെ 85 വയസ് പ്രായമായവരെ ആദരിക്കല്‍ ചടങ്ങും നടക്കും. സിബിസിഐയുടെ പുതിയ ജനറൽ സെക്രട്ടറി ബിഷപ് തിയോഡോർ മസ്കാരൻഹാസിനെ സ്വാഗതം ചെയ്യും. ഡൽഹി സീറോ മലബാർ മിഷന്റെ കഴിഞ്ഞ 25 വർഷത്തെ ചരിത്രം അവതരിപ്പിക്കും.
Image: /content_image/India/India-2016-10-15-04:52:33.jpg

2864
Category: 1
Sub Category:
Heading: ഡൊമനിക്കന്‍ സഭയുടെ എണ്ണൂറാമത് വാര്‍ഷികം ആഘോഷിച്ചു; ദരിദ്രരെ സുവിശേഷം അറിയിക്കുകയാണ് ലക്ഷ്യമെന്ന് വൈദികര്‍
Content: നാഗ്പൂര്‍: ഡൊമനിക്കന്‍ സഭയുടെ എണ്ണൂറാമത് വാര്‍ഷികം നാഗ്പൂരില്‍ വിപുലമായി ആഘോഷിച്ചു. ചടങ്ങുകള്‍ക്ക് കര്‍ദിനാള്‍ ടെലിസ്‌പോര്‍ പി. ടോപ്പോ ആണ് നേതൃത്വം നല്‍കിയത്. വാര്‍ഷിക ആഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ കര്‍ദിനാളിനെ കൂടാതെ പതിമൂന്നു ബിഷപ്പുമാരും പങ്കെടുത്തു. സെന്റ് ചാള്‍സ് സെമിനാരിയില്‍ നടത്തപ്പെട്ട ചടങ്ങില്‍ പങ്കെടുക്കുവാന്‍ സെമിനാരിയിലെ മുന്‍ വിദ്യാര്‍ത്ഥികളായിരുന്ന പല ഡൊമ്നിക്കന്‍ സഭാ വൈദികരും എത്തിയിരുന്നു. ഡൊമനിക്കന്‍ സഭയുടെ ഭാരതത്തിലെ പുതിയ പ്രോവിന്‍ഷ്യാളായി ചുമതലയേറ്റ ഫാ. നവീന്‍ അല്‍മീഡ സമ്മേളനത്തില്‍ സന്ദേശം നല്കി. ആഘോഷങ്ങളില്‍ ഉപരിയായി സുവിശേഷത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഡൊമനിക്കന്‍ സഭ പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരെ ശുശ്രൂഷിക്കുന്നതിലൂടെയും സേവനപാതകളിലൂടെ സഞ്ചരിക്കുന്നതിലൂടെയുമാണ് സഭ ഇതിന് നേതൃത്വം വഹിക്കുകയെന്നു അദ്ദേഹം തന്റെ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. വിശുദ്ധ ഡൊമ്നിക്ക് എണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച സഭയില്‍ ഇപ്പോള്‍ അയ്യായിരത്തില്‍ അധികം വൈദികരാണുള്ളത്. ആറായിരം പേര്‍ വൈദിക പരിശീലനം നടത്തുന്നുണ്ട്. 88 രാജ്യങ്ങളില്‍ ഡൊമനിക്കന്‍ സഭ തങ്ങളുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം വ്യാപിപ്പിച്ചു. രണ്ടായിരത്തോളം കന്യാസ്ത്രീകള്‍ സഭയിലെ അംഗങ്ങളാണ്. കത്തോലിക്ക സഭ വിവിധ കാലഘട്ടങ്ങളിലായി ഡൊമനിക്കന്‍ സഭയിലെ അംഗങ്ങളായ 21 പേരെയാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് 200 പേരെ സംഭാവന ചെയ്യുവാനും ഡൊമനിക്കന്‍ സഭയ്ക്ക് സാധിച്ചു. സഭയിലെ നാലു മാര്‍പാപ്പമാര്‍ ഡൊമനിക്കന്‍ സന്യസ്ഥ സമൂഹത്തില്‍ നിന്നുള്ളവരാണ്. സമ്മേളനത്തില്‍ നാഗ്പൂര്‍ വിഭാഗം ഡൊമനിക്കന്‍ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സേവനം ചെയ്യുന്ന ഫാദര്‍ ജോസ് തെക്കേല്‍ പ്രത്യേകം സന്ദേശം നല്‍കി. സുവിശേഷത്തെ ദരിദ്രരുടെ ഇടയിലേക്ക് എത്തിക്കുവാനും, സ്വര്‍ഗരാജ്യത്തിന്റെ സ്ഥാപകരായി ഭൂമിയിലെ മനുഷ്യരെ മാറ്റിയെടുക്കുവാനും ഡൊമനിക്കന്‍ സഭയ്ക്ക് സാധിക്കണമെന്നു അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ ഡൊമനിക്കന്‍ സഭയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് 1959-ല്‍ നാഗ്പൂരില്‍ നിന്നുമാണ്. ഐറിഷ് ഡൊമനിക്കന്‍ സഭയില്‍ നിന്നുള്ള നാലു വൈദികരാണ് ഭാരതത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചത്. ഗോവയിലേക്കും പച്ചമര്‍ഹിയിലേക്കും സഭ പിന്നീട് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 138 സഭാംഗങ്ങളാണ് ഇന്ന് ഭാരതത്തിലെ ഡൊമനിക്കന്‍ സഭയ്ക്കുള്ളത്. ഇതില്‍ 71 പേരും വൈദികരാണ്. 13 സമൂഹങ്ങളായി ഇവര്‍ രാജ്യത്ത് സേവനം ചെയ്യുന്നു. ഏഴു ദേവാലയങ്ങള്‍ ഡൊമനിക്കന്‍ സഭയുടെ നേതൃത്വത്തില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
Image: /content_image/News/News-2016-10-15-05:54:22.jpg
Keywords: Dominicians,celebrate,800,th,anniversary,Nagpur

2865
Category: 1
Sub Category:
Heading: ബഹ്‌റൈന്‍ രാജാവ് രാജ്യത്തെ രണ്ടാമത്തെ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ദേവാലയം പണിയുവാനുള്ള സ്ഥലം സംഭാവന ചെയ്തു
Content: മനാമ: ബഹ്‌റൈനില്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ വിശ്വാസികള്‍ക്ക് ആരാധന നടത്തുന്നതിനായി രണ്ടാമത്തെ ദേവാലയം പണിയുവാനുള്ള സ്ഥലം അനുവദിച്ചു. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയാണ് കോപ്റ്റിക് സഭയ്ക്കായി ദേവാലയം പണിയുവാനുള്ള സ്ഥലം നല്‍കുവാന്‍ തീരുമാനിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ബഹ്‌റൈന്‍ രാജാവും കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ തലവനായ തവാദ്രോസ് രണ്ടാമന്‍ പാത്രീയാര്‍ക്കീസുമായി ഈജിപ്ത്തില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് നടന്ന ചര്‍ച്ചകളുടെ ഭാഗമായിട്ടാണ് പുതിയതായി സ്ഥലം അനുവദിക്കുവാന്‍ ബഹ്‌റൈന്‍ രാജാവ് തീരുമാനിച്ചത്. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികനായ ഫാ.റോയിസി ജോര്‍ജ് ആണ് പുതിയ ദേവാലയത്തിനുള്ള സ്ഥലം അനുവദിക്കപ്പെട്ട കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സൗദി അറേബ്യയിലും, ബഹ്‌റൈനിലുമായി 1500-ല്‍ അധികം കോപ്റ്റിക് ഓര്‍ത്തഡോക്‌സ് വിശ്വാസികളാണ് ഉള്ളത്. പുതിയതായി അനുവദിക്കപ്പെട്ട ദേവാലയം ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലാണ് നിര്‍മ്മിക്കപ്പെടുക. 2013-ല്‍ കത്തോലിക്ക സഭയ്ക്ക് അവാലിയെന്ന പ്രദേശത്ത് ഒന്‍പതിനായിരം ചതുരശ്ര അടിയില്‍ ദേവാലയം പണിയുവാന്‍ ബഹ്‌റൈന്‍ രാജാവ് അനുമതി നല്‍കിയിരുന്നു. ഇവിടെ സ്ഥാപിച്ച കത്തോലിക്ക കത്തീഡ്രല്‍ ദേവാലയം ദൈവമാതാവിന്റെ നാമത്തിലാണ് സ്ഥാപിതമായിരിക്കുന്നത്. 'ഓര്‍ ലേഡി ഓഫ് അറേബ്യ' എന്ന പേരിലാണ് ഈ ദേവാലയം ഇപ്പോള്‍ അറിയപ്പെടുന്നത്.
Image: /content_image/News/News-2016-10-15-06:17:14.jpg
Keywords: Bahrain,king,give,permission,to,coptic,church,to,build,2nd,church

2866
Category: 8
Sub Category:
Heading: ശുദ്ധീകരണ ആത്മാക്കളെ ദൈവത്തിലേക്ക് അടുപ്പിക്കുന്നതും അകറ്റുന്നതും
Content: “പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്‍ക്കാരെക്കാള്‍ ആകാംക്ഷയോടെ ഞാന്‍ കര്‍ത്താവിനെ കാത്തിരിക്കുന്നു” (സങ്കീ 130:6). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 16}# “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കിടയില്‍ അവരെ ദൈവത്തിലേക്ക് ശക്തമായി വലിച്ചടുപ്പിക്കുന്ന എന്തോ ഉണ്ട് എന്ന കാര്യം നമുക്ക് പലപ്പോഴും കേള്‍ക്കുവാനിടയായിട്ടുണ്ട്. എന്നാല്‍ അവരില്‍ അവശേഷിച്ചിരിക്കുന്ന പാപത്തിന്റെ കറകള്‍ അവരെ പുറകിലേക്ക് വലിക്കുന്നു. ഈ പാപത്തിന്റെ കറകളെ അവര്‍ക്ക് ശുദ്ധീകരിക്കേണ്ടതായിട്ടുണ്ട്. അവര്‍ വളരെ തീക്ഷണമായി ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്ക് പെട്ടെന്ന് എത്തുവാന്‍ അവര്‍ക്ക് കഴിയുകയില്ല. ദൈവത്തിന്റെ സ്നേഹം അവരുടെ വേദനകളെ ചെറുതാക്കുകയില്ല, മറിച്ച് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. 'സഹന സഭ' എന്ന അവരുടെ വിശേഷണം എത്രമഹനീയമാണ്” (ഫ്രഞ്ച് ദൈവശാസ്ത്രജ്ഞനും ഗ്രന്ഥരചയിതാവുമായ ഫാദര്‍ റെജിനാള്‍ഡ് ഗാരിഗോ-ലാഗ്രാഞ്ച്, O.P ) #{blue->n->n->വിചിന്തനം:}# ദൈവത്തോടുള്ള തങ്ങളുടെ അഭിലാഷം പൂര്‍ത്തീകരിക്കുന്നതിനായി സഹന സഭയിലെ അംഗങ്ങളെ സഹായിക്കുക. സഹനമനുഭവിക്കുന്ന ആത്മാക്കളെ മോചിപ്പിക്കുന്നതില്‍ നിന്നും നിങ്ങളെ തടയുന്ന ആഗ്രഹങ്ങളേയും, ബോധ്യങ്ങളേയും, വികാരങ്ങളേയും, മനോഭാവങ്ങളേയും നിങ്ങളുടെ ഹൃദയങ്ങളില്‍ നിന്നും ഒഴിവാക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-16-03:36:10.jpg
Keywords: ശുദ്ധീകരണ

2867
Category: 1
Sub Category:
Heading: മാതൃരാജ്യത്തിനായി സിബിസിഐ ആഹ്വാനം ചെയ്തിരിക്കുന്ന പ്രാര്‍ത്ഥന ദിനം ഇന്ന്‍
Content: ഡല്‍ഹി: മാതൃരാജ്യത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ സിബിസിഐ ആഹ്വാനം ചെയ്തിരിക്കുന്ന പ്രാര്‍ത്ഥന ദിനം ഇന്ന്‍. തുടര്‍ച്ചയായ തീവ്രവാദ ആക്രമണങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് പ്രാര്‍ത്ഥന ദിനത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 4 ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ദിനത്തിലാണ് രാജ്യത്തിന്റെ സുരക്ഷക്കും സമാധാനത്തിനുമായി പ്രാര്‍ത്ഥനാ ദിനം ആചരിക്കാന്‍ കത്തോലിക്ക ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയസ് ക്ലീമിസ് കാതോലിക്കാ ബാവ ആഹ്വാനം ചെയ്തത്. രാജ്യത്തെ വിവിധ കത്തോലിക്ക ദേവാലയങ്ങളില്‍ ഇന്ന്‍ പ്രത്യേകം പ്രാര്‍ത്ഥനയും ആരാധനയും നടക്കും. പ്രാര്‍ത്ഥനാ ദിനത്തോടനുബന്ധിച്ച് രാജ്ഘട്ടിൽ മഹാത്മാഗാന്ധിയുടെ അന്ത്യ വിശ്രമസ്ഥലത്തിന് മുന്നിൽ പുഷ്പാര്‍ച്ചനയും പ്രത്യേക പ്രാർത്ഥനയും നടക്കുന്നുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-10-16-01:12:44.jpg